See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ലീഗ് ഓഫ് നേഷന്‍സ് - വിക്കിപീഡിയ

ലീഗ് ഓഫ് നേഷന്‍സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

float

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം 1919-1920 -ല്‍ നടന്ന് പാരിസ് സമാധാന സമ്മേളനത്തിന്റെ ഫലമായി രൂപം കൊണ്ട രാജ്യാന്തര സംഘടനയാണ് ലീഗ് ഓഫ് നേഷന്‍സ്. ഒന്നാം ലോകമഹായുദ്ധം പോലൊരു മഹാവിപത്ത് ആവര്‍ത്തിക്കപ്പെടാതിരിക്കുക എന്നുള്ളതായിരുന്നു ലീഗിന്റെ മുഖ്യലക്ഷ്യം.

ലീഗ് ഓഫ് നേഷന്‍സിനെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പിരിച്ചു വിടുകയും ഇതു ഐക്യരാഷ്ട്രസഭയുടെ പിറവിക്കു വഴിതെളിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസഭയുടെ മുങാമികളില്‍ ഏറ്റവും പ്രധാനപ്പെട്ട് സംഘടന ഇതായിരുന്നു. യു.എന്‍. സ്വാംശീകരിച്ച പല ക്രിയാത്മക ആശയങ്ങളും, രീതികളും മറ്റും ലീഗ് ഓഫ് നേഷന്‍സിന്റേതായിരുന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന വൂഡ്രോ വില്‍സനാണ്‌ ലീഗ് ഓഫ് നേഷന്‍സ് എന്ന ആശയം കൊണ്ടു വന്നത്. യുദ്ധത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചുള്ള പതിനാലിന പ്രഖ്യാപനത്തില്‍ അവസാനത്തേതായാണ്‌ രാഷ്ട്രങ്ങളുടെ ഒരു പൊതുസഭയെക്കുറിച്ചുള്ള ആശയം അവതരിപ്പിക്കപ്പെട്ടത്. ഈ ആശയങ്ങളും, ബ്രിട്ടണും ഫ്രാന്‍സും ചേര്‍ന്നുണ്ടാക്കിയ ആശയങ്ങളുമാണ്‌, 1919-ല്‍ ഒന്നാം ലോകമഹായുദ്ധത്തിന്‌ അന്ത്യം കുറിച്ച വേഴ്സായ് സമാധാനസമ്മേളനത്തിന്റെ സന്ധി സംഭാഷണങ്ങളില്‍ അടിസ്ഥാനമായത്.

വേഴ്സായ് ഉടമ്പടിയിലെ ഒരു അവിഭാജ്യഘടകമായി അങ്ങനെ ലീഗ് ഓഫ് നേഷന്‍സിന്റെ രൂപീകരണത്തെ ഉള്‍ക്കൊള്ളിച്ചു [1].

[തിരുത്തുക] ഘടന

സ്വിറ്റ്സര്‍ലന്റിലെ ജനീവ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ലീഗ് ഓഫ് നേഷന്‍സിന്‌ ഒരു സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിലുള്ള സ്ഥിരം ഉദ്യോഗസ്ഥരുണ്ടായിരുന്നു. മുന്‍‌കാല രാജ്യാന്തരസംഘടനകളില്‍ നിന്നും വ്യത്യസ്ഥമായി അംഗരാഷ്ട്രങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്‌ ഒരു അന്താരാഷ്ട്രകോടതി ലീഗ് ഓഫ് നേഷന്‍സിനു കീഴില്‍ രൂപീകരിക്കപ്പെട്ടു. 15 ന്യായാധിപന്മാരടങ്ങുന്ന ഒരു ബെഞ്ച് ആണ്‌ ഈ കോടതിയില്‍ ഉണ്ടായിരുന്നത്.

[തിരുത്തുക] സെക്രട്ടറി ജനറലുകള്‍ (1920 – 1946) =

[തിരുത്തുക] പ്രവര്‍ത്തനം

അംഗരാഷ്ട്രങ്ങള്‍ക്കിടയില്‍ പരസ്പരസഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും രാഷ്ട്രങ്ങളില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനും രാഷ്ട്രങ്ങള്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ടായിരുന്നു. അതായത് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ അവ ലീഗിന്റെ സമിതികള്‍ക്കു മുന്‍പാകെ സമര്‍പ്പിച്ച് തീരുമാനമാക്കണമായിരുന്നു. ലീഗിന്റെ തീരുമാനം ലംഘിച്ച് യുദ്ധത്തിലേര്‍പ്പെടുന്ന രാജ്യങ്ങള്‍ക്കെതിരെ മറ്റംഗങ്ങള്‍ നയതന്ത്ര, സാമ്പത്തിക, സൈനിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും വ്യവസ്ഥ ചെയ്തു.

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ജര്‍മ്മനിയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ലീഗിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത കോളനികള്‍ ലീഗിനു വേണ്ടി ഭരിക്കുന്നതിനായി ചില സാമ്രാജ്യത്വശക്തികളെ ഏല്പ്പിച്ചു. ഇങ്ങനെ ഭരിക്കുന്ന രാജ്യങ്ങള്‍ തദ്ദേശീയരുടെ താല്പര്യങ്ങള്‍ സമ്രക്ഷിച്ചും ലീഗ് നിശ്ചയിച്ചിട്ടുള്ള ഒരു നിയമാവലിയനുസരിച്ചും ഈ രാജ്യങ്ങളെ ഭരിക്കേണ്ടിയിരുന്നു. ഈ രീതിയെയാണ്‌ മന്‍ഡേറ്റ് സിസ്റ്റം എന്നു പറയുന്നത്.

[തിരുത്തുക] ആധാരസൂചിക

  1. ബസു, രുക്മി [1996]. "അദ്ധ്യായം - 2 (ദ് ലീഗ് ഓഫ് നേഷന്‍സ്)", ദ് യുണൈറ്റഡ് നേഷന്‍സ്, 1 (in ഇംഗ്ലീഷ്), ന്യൂ ഡെല്‍ഹി: സ്റ്റെര്‍ലിങ് പബ്ലിഷേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്. ISBN 81-207-1844-5. “താള്‍ 12-17” 
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -