See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഗ്രിഗോറിയന്‍ കാലഗണനാരീതി - വിക്കിപീഡിയ

ഗ്രിഗോറിയന്‍ കാലഗണനാരീതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ലോകത്തിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും പിന്തുടര്‍ന്നുവരുന്ന ഒരു കാലഗണനാരീതിയാണ് ഗ്രിഗോറിയന്‍ കാലഗണനാരീതി. ജൂലിയന്‍ കാലഗണനാരീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഈ രീതി വികസിപ്പിച്ചിരിക്കുന്നത്.

ഉള്ളടക്കം

[തിരുത്തുക] ജൂലിയന്‍ കാലഗണനാരീതിയുടെ പ്രശ്നങ്ങള്‍

ജൂലിയന്‍ കാലഗണനാരീതി ഏതാണ്ട് 1500 വര്‍ഷത്തോളം യൂറോപ്പില്‍ ഉപയോഗത്തിലുണ്ടായിരുന്നു. ജൂലിയസ് സീസര്‍ അലക്സാണ്ട്രിയയിലെ സോസിജെനസിന്റെ ഉപദേശപ്രകാരം സൂര്യനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണ് ഈ കാലഗണനാരീതി. ഈ രീതിയില്‍ ഒരു വര്‍ഷം ശരിക്കും 365 ദിവസം ദൈര്‍ഘ്യം ഉള്ളതായിരുന്നില്ല, ഒരല്പം അതായത്, ഏകദേശം 5 മണിക്കൂര്‍ 48 മിനിറ്റ് 46 സെക്കന്റ് കുറവുണ്ടായിരുന്നു. ഓരോ നാലു വര്‍ഷം കൂടുമ്പോള്‍ രണ്ടാം മാസമായ ഫെബ്രുവരിക്ക് ഒരു ദിവസം കൂടി നല്‍കി (അധിവര്‍ഷം) നല്‍കിയാണ് ഈ കുറവ് പരിഹരിച്ചത്. പക്ഷെ 4 വര്‍ഷം കൂടുമ്പോള്‍ അധികദിവസം ( 24 മണിക്കൂറാണല്ലോ ഒരു ദിവസം) കണക്കാക്കുമ്പോള്‍ കുറവുള്ള 5 മണിക്കൂര്‍ 48 മിനിറ്റ് 46 സെക്കന്റിനു പകരം ഓരോവര്‍ഷത്തിനും 6 മണിക്കൂര്‍ വീതം ലഭിക്കും. ഇങ്ങനെ വരുമ്പോള്‍ ഓരോ 365 ദിവസ വര്‍ഷത്തിനും 11 മിനിറ്റ് 14 സെക്കന്റ് കൂടുതലാകുന്നു. ( 24 - (4x 5'48"46"") ഇപ്രകാരം കണക്കുകൂട്ടിയാല്‍ ഓരോ 134 വര്‍ഷം കൂടുമ്പോള്‍ ഒരു ദിവസം അധികമായി ഉണ്ടാവുന്നു. ഇങ്ങനെ ജൂലിയന്‍ കലണ്ടര്‍ പ്രകാരം അബദ്ധത്തില്‍ ഓരോ വര്‍ഷത്തിന്റെയും കൂടെ അധികമായി വന്ന സമയം മൂലം 16 ആം നൂറ്റാണ്ടോടു കൂടി ഈ കാലഗണനാരീതി 10 ദിവസം വ്യത്യാസം കാണിച്ചുതുടങ്ങി. അതായത് ഒരു വര്‍ഷം 365+10=375 ദിവസങ്ങള്‍ വരെയായി.

[തിരുത്തുക] ഗ്രിഗോറിയന്‍ രീതി

ഈ തെറ്റിനു പരിഹാരമായി ഗ്രിഗറി പതിമൂന്നാമന്‍ മാര്‍പ്പാപ്പ 1582 ഒക്ടോബര്‍ 4 ചൊവ്വാ‍ഴ്ച്‍ക്കു ശേഷം അടുത്തദിവസമായി ഒക്ടോബര്‍ 15 വെള്ളിയാഴ്ച എന്ന മാറ്റം വരുത്തി കൂടുതലായി വന്ന ദിവസങ്ങള്‍ കുറച്ചു. ഭാവിയില്‍ ഈ തെറ്റു വരാതിരിക്കാനായി ഓരോ 400 വര്‍ഷത്തിലും മൂന്ന് ജൂലിയന്‍ അധികദിവസങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. ഈ രീതി ഗ്രിഗോറിയന്‍ കാലഗണനാരീതി എന്നറിയപ്പെടുകയും ചെയ്തു.

[തിരുത്തുക] വിശദീകരണം

ഗ്രിഗോറിയന്‍ കാലഗണനാരീതി സൂര്യനെ അടിസ്ഥാനമാക്കിയുള്ള ഒരു കാലഗണനാരീതിയാണ്. ഈ രീതിയില്‍ ദിവസമാണ് സമയത്തിന്റെ അടിസ്ഥാന ഘടകം. സാധാരണ രീതിയില്‍ 365 ദിവസങ്ങളും, അധിവര്‍ഷങ്ങളില്‍ 366 ദിവസങ്ങളും ആണ് ഒരു വര്‍ഷമായി കണക്കാക്കുന്നത്. ഓരോ ഗ്രിഗോറിയന്‍ വര്‍ഷവും പന്ത്രണ്ട് മാസങ്ങളായി വിഭജിച്ചിട്ടുണ്ട്, ഓരോ മാസങ്ങളിലും ഉള്ള ദിവസങ്ങളുടെ എണ്ണം വ്യത്യസ്തമായിരിക്കും.


ക്രമം പേര് ദിവസങ്ങള്‍
1 ജനുവരി 31
2 ഫെബ്രുവരി 28 or 29
3 മാര്‍ച്ച് 31
4 ഏപ്രില്‍ 30
5 മേയ് 31
6 ജൂണ്‍ 30
7 ജൂലൈ 31
8 ഓഗസ്റ്റ് 31
9 സെപ്റ്റംബര്‍ 30
10 ഒക്ടോബര്‍ 31
11 നവംബര്‍ 30
12 ഡിസംബര്‍ 31

ഗ്രിഗോറിയന്‍ കാലഗണനാരീതി പ്രകാരമുള്ള പന്ത്രണ്ട് മാസങ്ങളും അതാത് മാസങ്ങളിലുള്ള ദിവസങ്ങളുടെ എണ്ണവും

[തിരുത്തുക] അധിവര്‍ഷം

ഗ്രിഗോറിയന്‍ കാലഗണനാരീതിയില്‍ 4 കൊണ്ട് പൂര്‍ണ്ണമായി ഭാഗിക്കുവാന്‍ പറ്റുന്ന എല്ലാവര്‍ഷങ്ങളും അധിവര്‍ഷങ്ങളാണ്, പക്ഷെ 100 കൊണ്ട് പൂര്‍ണ്ണമായി ഭാഗിക്കുവാന്‍ പറ്റുന്ന എന്നാല്‍ 400 കൊണ്ട് ഇത് സാധിക്കാത്ത എല്ലാ വര്‍ഷങ്ങളേയും സാധാരണ വര്‍ഷങ്ങളായാണ് കണക്കാക്കുന്നത്. അധിവര്‍ഷങ്ങളില്‍ 366 ദിവസങ്ങളുണ്ടാവും, സാധാരണ 28 ദിവസങ്ങളുള്ള ഫെബ്രുവരി മാസത്തിന് 29 ദിവസങ്ങളുണ്ടാവും അധിവര്‍ഷങ്ങളില്‍.


[തിരുത്തുക] മറ്റു കലണ്ടറുകള്‍

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -