മാമ്മോദീസ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ക്രൈസ്തവവിശ്വാസപ്രകാരം ഒരു വ്യക്തിയെ ജലത്താല്‍ ശുദ്ധീകരണം നടത്തി സഭയുടെ അംഗമായി ചേര്‍ക്കുന്ന ചടങ്ങാണ് മാമ്മോദീസ അഥവാ ജ്ഞാനസ്നാനം എന്നറിയപ്പെടുന്നത്. മിക്ക ക്രൈസ്തവസഭകളും ജന്മപാപം കഴുകിക്കളഞ്ഞ് ക്രിസ്തുവിനോട് ചേര്‍ക്കപ്പെടുന്ന കൂദാശയായാണ് മാമ്മോദീസയെ കാണുന്നത്. എന്നാല്‍ ജന്മപാപത്തില് വിശ്വസിക്കാത്ത ക്രിസ്തീയവിഭാഗങ്ങള്, സഭയില്‍ ചേര്‍ക്കുന്നതിനുള്ള ഒരു ചടങ്ങായി മാത്രം മാമ്മോദീസയെ കാണുന്നു.
ക്രിസ്തുമതത്തിന് പുറമേ, സിക്കുകാര്‍, യഹൂദര്‍ എന്നിവരുടെ ഇടയിലും ഇതു പോലുള്ള ചടങ്ങുകള്‍ നിലവിലുണ്ട്. യഹൂദരുടെയിടെയിലെ മിക്വാഹ് എന്ന ആചാരത്തില്‍ നിന്നാണ് ഇവയെല്ലാം ഉരുവായത് എന്ന് കരുതപ്പെടുന്നു.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നില്‍
അരാമായിക് ഭാഷയില്‍ കഴുകുക[അവലംബം ചേര്‍ക്കേണ്ടതുണ്ട്] എന്നാണ് മാമ്മോദീസ എന്ന വാക്കിന്റെ അര്‍ത്ഥം
[തിരുത്തുക] ചരിത്രം
ജ്ഞാനസ്നാനം എന്ന പേര് സൂചിപ്പിക്കുന്നത് പോലെ, വെള്ളം കൊണ്ട് ശുദ്ധീകരിക്കപ്പെടുക എന്നതാണ് ജ്ഞാനസ്നാനത്തിലെ പ്രധാന ആശയം. ജോറ്ദാന് നദിയില്‍, സ്നാപക യോഹന്നാനില്‍ നിന്ന് യേശു നേടിയ ജ്ഞാനസ്നാനത്തില്‍ അധിഷ്ഠിതമാണ് കേരളത്തിലെ ക്രിസ്ത്യാനികളുടെ മാമ്മോദീസ. കേരളത്തില്‍ തന്നെ,ഈ ചടങ്ങിലേക്കായി പലതരം ചട്ടവട്ടങ്ങളാണ് നിലവിലുള്ളത്. ശിശുക്കളുടെ മാമ്മോദീസ സാധാരണ ജനനത്തിന് അന്‍പത്താറ് ദിവസം തികഞ്ഞതിനു ശേഷമാവണം എന്നതായിരുന്നു ആദ്യകാലങ്ങളിലെ നിഷ്ക്കര്‍ഷ.
സുറിയാനി ഓര്‍ത്തഡോക്സ്, ഇന്ത്യന്‍ ഓര്‍ത്തഡോക്സ്, റോമന്‍ കത്തോലിക്കറ് ഇത്യാദി വിഭാഗക്കാറ് നന്നെ ചെറുപ്പത്തില്‍ തന്നെ ശിശുക്കളെ മാമ്മോദീസ മുക്കണം എന്ന നിഷ്ക്കര്‍ഷ പുലർത്തുന്നവരാണ്. ഏഴ് മഹത്തായ കൂദാശകളിലൊന്നായ് പരമ്പരാഗത സഭകള്‍ മാമ്മോദീസയെ കാണുന്നു.
പ്രായപൂര്‍ത്തിയായ ശേഷം, അല്ലെങ്കില്‍ തിരിച്ചറിവായ ശേഷം, സ്വമനസ്സാലെ മാമ്മോദീസ മുക്കപ്പെടണം എന്ന ആചാരം വെച്ച് പുലര്‍ത്തുന്ന ക്രിസ്ത്യന്‍ വിഭാഗങ്ങളും നിലവിലുണ്ട്. ഏത് ക്രിസ്തീയ അനുഷ്ഠാന രീതി പിന്തുടര്ന്നാലും, മാമ്മോദീസ മുങ്ങിയെങ്കില് മാത്രമെ ക്രിസ്ത്യാനിയാകുകയുള്ളൂ എന്നാണ് നിയമം.
ക്രിസ്തുമതം | |
ചരിത്രം · ആദിമ സഭ | |
സൂനഹദോസുകള്‍ · വിഭാഗീയത | |
സഭാപിതാക്കന്മാര് | |
ദൈവശാസ്ത്രം | |
---|---|
ത്രിത്വം · നിത്യരക്ഷ | |
ദൈവവരപ്രസാദം · ആരാധനാക്രമം | |
ബൈബിള്‍ | |
പഴയ നിയമം · പുതിയനിയമം | |
വെളിപാടു പുസ്തകം · ഗിരിപ്രഭാഷണം | |
പത്തു കല്‍പ്പനകള്‍ | |
ക്രിസ്തീയ സഭകള്‍ | |
കത്തോലിക്കാ സഭ | |
ഓര്‍ത്തഡോക്സ് സഭകള്‍ | |
പെന്തക്കോസ്ത് സഭകള്‍ | |
പാശ്ചാത്യ ക്രിസ്തുമതം · പൗരസ്ത്യ ക്രിസ്തുമതം | |
സഭൈക്യം
സംഘടനകള്‍ · സഭൈക്യപ്രസ്ഥാനം |
[തിരുത്തുക] ചടങ്ങുകള്‍
ശിശുക്കള്‍ മാമ്മോദീസ മുക്കപ്പെടവെ, വൈദികന് ചൊല്ലുന്ന പ്രാര്‍ത്ഥന ഏറ്റ് ചൊല്ലുന്നത് തലതൊട്ടപ്പനോ തലതൊട്ടമ്മയോ ആണ്. മാമ്മോദീസ ചെയ്യപ്പെടുന്ന കുട്ടിയുടെ ബന്ധത്തില്‍ പെട്ട പ്രായപൂര്‍ത്തിയവരാരെങ്കിലുമാവും സാധാരണ തലതൊട്ടപ്പനോ, തലതൊട്ടമ്മയോ ആകാന്‍ സന്നദ്ധരാകുന്നത്. കുട്ടികള്‍ക്ക് പള്ളിയിലെ പേരും ഈയവസരത്തിലാണ് നല്കപ്പെടുന്നത്.
മാമ്മോദീസ ചെയ്യപ്പെടുന്ന കുട്ടിയെ, വൈദികന് മാമ്മോദീസ തൊട്ടിയിലിരുത്തി തലവഴി വെള്ളമൊഴിച്ച് കുളിപ്പിച്ച ശേഷം, കുട്ടിയെ മൂറോന്‍ (വിശുദ്ധ തൈലം) അഭിഷേകം ചെയ്യുന്നതാണ് ഈ ചടങ്ങിന്റെ കാതല്‍. ചടങ്ങ് കഴിയുമ്പോള്‍ മാമ്മോദീസ തൊട്ടിയിലെ ജലം പള്ളിക്ക് കീഴെയുള്ള മണ്ണിലേക്ക് ഒഴുക്കിവിടത്തക്കവണ്ണമാണ് പരമ്പരാഗതമായ് മാമ്മോദീസാ തൊട്ടികള്‍ നിറ്മ്മിച്ചിരുക്കുന്നത്
മാമ്മോദീസ തൊട്ടിയില്ലാത്തയിടങ്ങളില്, ചെറിയ പാത്രങ്ങളും ജ്ഞാനസ്നാനത്തിനുള്ള തൊട്ടികളായ് ഉപയോഗിക്കപ്പെടുന്നു.