See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സൂനഹദോസുകള്‍ - വിക്കിപീഡിയ

സൂനഹദോസുകള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിസ്തുമതം
ചരിത്രം  · ആദിമ സഭ
സൂനഹദോസുകള്‍  · വിഭാഗീയത
സഭാപിതാക്കന്മാര്‍
ദൈവശാസ്ത്രം
ത്രിത്വം  · നിത്യരക്ഷ
ദൈവവരപ്രസാദം  · ആരാധനാക്രമം
ബൈബിള്‍
പഴയ നിയമം  · പുതിയനിയമം
വെളിപാടു പുസ്തകം  · ഗിരിപ്രഭാഷണം
പത്തു കല്‍പ്പനകള്‍
ക്രിസ്തീയ സഭകള്‍
കത്തോലിക്കാ സഭ
ഓര്‍ത്തഡോക്‍സ്‌ സഭകള്‍
പെന്തക്കോസ്ത് സഭകള്‍
പാശ്ചാത്യ ക്രിസ്തുമതം  · പൗരസ്ത്യ ക്രിസ്തുമതം
സഭൈക്യം

സംഘടനകള്‍  · സഭൈക്യപ്രസ്ഥാനം

ക്രൈസ്തവ സഭയിലെ ദൈവശാസ്ത്രപരവും വിശ്വാസാചാരപരവുമായിബന്ധപ്പെട്ട വിഷയങ്ങളില്‍ തീര്‍പ്പുവരുത്തുവാനും സഭയുടെ ഏകോപനത്തിനുമായി സഭാമേലദ്ധ്യക്ഷന്‍മാര്‍ ഒത്തുചേരുന്ന സവിശേഷ സമ്മേളനങ്ങളാണ് സൂനഹദോസുകള്‍ അല്ലെങ്കില്‍ സുന്നഹദോസുകള്‍ എന്നറിയപ്പെടുന്നത്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

സുനഡോസ് എന്നും സിനഡോസ് എന്നും ലിപ്യന്തരണം ചെയ്യാവുന്ന Συνοδος എന്ന ഗ്രീക്ക് വാക്കില്‍ നിന്നുത്ഭവിച്ച പദമാണ് സുന്നഹദോസ് അഥവാ സൂനഹദോസ് (ആംഗലേയത്തില്‍ Synod സിനഡ്, ലത്തീനില്‍ synodo സൈനാദോ).സുറിയാനി ഭാഷയിലൂടെയാണിത് മലയാളത്തിലെത്തിയത്. ഒരേ ലക്ഷ്യത്തിനായുള്ള ഒത്തുചേരല്‍, സമ്മേളനം, പരിഷത്ത്(കൗണ്‍സില്‍), സഭാ മേലദ്ധ്യക്ഷന്‍മാരുടെ പരിഷത്ത്, മെത്രാന്‍ സംഘം(ബിഷപ്സ് കൗണ്‍സില്‍)എന്നൊക്കെ അര്‍ത്ഥം.

സൂനഹദോസ്,സുന്നഹദോസ്,സുന്‍ഹാദോസ് എന്നീ മൂന്നു രൂപങ്ങള്‍ ഭാഷയില്‍ പ്രയോഗത്തിലുണ്ട്.സൂനഹദൊസ എന്നതാണറ്റവും പഴയ ലിപിവ്യന്യാസം. മലങ്കര(ഇന്ത്യന്‍)ഓര്‍ത്തഡോക്സ് സഭയുടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെയും സ്ഥിരം ബിഷപ്സ് കൗണ്‍സിലിനെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് എന്നു് വിളിയ്ക്കുന്നു.സുന്‍ഹാദോസ് എന്നു ഉപയോഗിക്കുന്നത് നെസ്തോറിയരായ കിഴക്കേസുറിയാനി സഭക്കാരാണ്‌(കല്‍ദായ).

[തിരുത്തുക] ക്രിസ്തീയസഭയുടെ ആകമാന സൂനഹദോസുകള്‍

ഓറിയന്റല്‍ ഓര്‍ത്തഡോക്സ്‌ സഭ, ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ്‌ സഭ , റോമന്‍ കത്തോലിക്കാ സഭ എന്നിവ പൊതുവായി സ്വീകരിക്കുന്ന ആകമാന സൂനഹദോസുകള്‍ (എക്യുമെനിക്കല്‍ കൌണ്‍സില്‍) മൂന്നെണ്ണ‍മാണ്.

  1. നിഖ്യാ സൂനഹദോസ് - 325 മെയ്‌ - ജൂണ്‍
  2. കുസ്തന്തീനോപ്പോലീസ്‌(Constantinople) സൂനഹദോസ് -381 മെയ്‌ -ജൂലായ്‌
  3. എഫേസൂസ്‌ സൂനഹദോസ് - 431 ജൂണ്‍ - ജൂലായ്‌

മേല്‍ പറഞ്ഞ മൂന്നെണ്ണ‍ം കൂടാതെ ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ്‌ സഭയുടെയും റോമന്‍ കത്തോലിക്കാ സഭയുടെയും
മാത്രം പൊതുവായ ആകമാന സൂനഹദോസുകള്‍ നാലെണ്ണംകൂടിയുണ്ട്.

  1. കല്‍ക്കദോന്‍ സൂനഹദോസ്‌ - 451 ഒക്ടോബര്‍ - നവംബര്‍
  2. രണ്ടാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌ - 553 മെയ്‌ -ജൂണ്‍
  3. മൂന്നാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌ - 680 നവംബര്‍ - 681 സെപ്തംബര്‍
  4. രണ്ടാം നിഖ്യാ സൂനഹദോസ്‌ - 787 സെപ്‌തംബര്‍ -ഒക്ടോബര്‍

മേല്‍ പറഞ്ഞ ഏഴെണ്ണം കൂടാതെ റോമന്‍ കത്തോലിക്കാ സഭയുടെ മാത്രമായ ആകമാന സൂനഹദോസുകള്‍

  1. നാലാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌ - 869-870 ഫെബ്രുവരി
  2. ഒന്നാം ലാതറന്‍ സൂനഹദോസ്‌ - 1123 മാര്‍ച്ച്‌- ഏപ്രില്‍
  3. രണ്ടാം ലാതറന്‍ സൂനഹദോസ് - 1139 ഏപ്രില്‍
  4. മൂന്നാം ലാതറന്‍ സൂനഹദോസ്‌ - 1179 മാര്‍ച്ച്‌
  5. നാലാം ലാതറന്‍ സൂനഹദോസ്‌ - 1215 നവംബര്‍
  6. ഒന്നാം ലിയോണ്‍സ് സൂനഹദോസ്‌ - 1245 ജൂണ്‍ -ജൂലായ്‌
  7. രണ്ടാം ലിയോണ്‍സ് സൂനഹദോസ്‌ - 1274 മെയ്‌ -ജൂലായ്‌
  8. വിയെന്‍ സൂനഹദോസ് - 1311 ഒക്ടോബര്‍ -1312 മെയ്‌
  9. കോണ്‍സ്റ്റന്‍സ് സൂനഹദോസ് - 1414 നവംബര്‍ -1418 ഏപ്രില്‍
  10. ഫ്ലോറന്‍സ് സൂനഹദോസ്‌ - 1431 ഡിസംബര്‍ -1445 ആഗസ്ത്‌
  11. അഞ്ചാം ലാതറന്‍ സൂനഹദോസ്‌ - 1512 മെയ്‌ -1517 മാര്‍ച്ച്‌
  12. ത്രെന്തോസ് സൂനഹദോസ്‌ - 1545 ഡിസംബര്‍ -1563 ഡിസംബര്‍
  13. ഒന്നാം വത്തിക്കാന്‍ സൂനഹദോസ്‌ - 1869 ഡിസംബര്‍ -1870 ജൂലായ്‌
  14. രണ്ടാം വത്തിക്കാന്‍ സൂനഹദോസ്‌ - 1962 ഒക്ടോബര്‍ -1965 ഡിസംബര്‍

451-ലെ കല്‍ക്കദോന്‍ പിളര്‍പ്പിനു് ശേഷമുള്ള ഓറീയന്റല്‍ ഓര്‍ത്തഡോക്സ്‌ സഭയുടെ വിഭാഗപരമായ ഏക പൊതു സൂനഹദോസ്‌

  1. ആഡിസ്‌ അബാബ സൂനഹദോസ്‌.................1965 ജനുവരി

787-ലെ രണ്ടാം നിഖ്യാ സൂനഹദോസിന്‌ ശേഷം ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ്‌ സഭ നടത്തിയ വിഭാഗപരമായ ആകമാന സൂനഹദോസുകള്‍

  1. നാലാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌.........879-880
  2. അഞ്ചാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌.......1341-1351

ക്രിസ്തീയസഭയില്‍ നിലനില്‍ക്കുന്ന പിളര്‍പ്പ് അവസാനിപ്പിച്ച് സമ്പൂര്‍ണ കൂട്ടായ്മയിലാകുന്നതിന്‌ മറ്റു സഭകള്‍ 21(3+4+14) ആകമാന സൂനഹദോസുകള്‍ അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നു റോമാസഭയും 7(3+4) ആകമാന സൂനഹദോസുകള്‍ ‍അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നു ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ്‌ സഭയും 3 ആകമാന സൂനഹദോസുകള്‍ ‍‍അടിസ്ഥാനമായി സ്വീകരിയ്കണമെന്നു ഓറീയന്റല്‍ ഓര്‍ത്തഡോക്സ്‌ സഭയും ശഠിയ്ക്കുന്നു.3 ആകമാന സൂനഹദോസുകള്‍ക്കു് ശേഷം മറ്റുള്ളവര്‍ നടത്തിയ 4ഉം 14ഉം ആകമാന സൂനഹദോസുകള്‍ സ്വീകരിയ്ക്കുവാന്‍ ഓറീയന്റല്‍ ഓര്‍ത്തഡോക്സ്‌ സഭയോ 7നു ശേഷം റോമാസഭ നടത്തിയ 14 ആകമാന സൂനഹദോസുകള്‍ സ്വീകരിയ്ക്കുവാന്‍ ഈസ്റ്റേണ്‍ ഓര്‍ത്തഡോക്സ്‌ സഭയോ തയ്യാറുമല്ല. ഏകപക്ഷീയമായി ഓരോ കൂട്ടരും നടത്തിയ ആകമാന സൂനഹദോസുകള്‍ വിഭാഗപരമായ ആകമാന സൂനഹദോസുകള്‍ ആയി മാത്രം തുടരുന്നു.


486-543കാലത്തു പിരിഞ്ഞ പൗരസ്ത്യത്തിന്റെ നെസ്തോറിയ സഭ(Church of the East) മൂന്നാം ആകമാന സൂനഹദോസും 19-ആം നൂറ്റാണ്ടില്‍ രൂപം കൊണ്ട യഹോവാ സാക്ഷികള്‍ ഒന്നാം ആകമാന സൂനഹദോസും അംഗീകരിയ്ക്കുന്നില്ല.15-ആം നൂറ്റാണ്ടില്‍ പാശ്ചാത്യ സഭ(റോമാ സഭ ) പിളര്‍ന്നുണ്ടായ നവീകരണ സഭകളും അവയില്‍ നിന്നുണ്ടായ പെന്തക്കോസ്തു സഭകളും അക്കാലം വരെയുള്ള റോമാ സഭയുടെ എല്ലാ ആകമാന സൂനഹദോസുകളുടെയും പ്രമാണങ്ങള്‍ ‍അംഗീകരിയ്കുന്നുണ്ടു.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] പ്രമാണാധാരസൂചി

[തിരുത്തുക] കുറിപ്പുകള്‍

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -