പെന്തക്കോസ്ത് സഭകള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെന്തക്കോസ്ത് ദിവസത്തെക്കുറിച്ചുള്ള ബൈബിള്‍ അഖ്യാനത്തിനനുസരിച്ച് (അപ്പസ്തോല നടപടി 2: -41), പരിശുദ്ധാത്മാവിലുള്ള ജ്ഞാനസ്നാനം വഴി ലഭിക്കുന്നുവെന്നു കരുതപ്പെടുന്ന, നേരിട്ടുള്ളതും വ്യക്തിപരവുമായ ദൈവാനുഭവത്തിന് ഊന്നല്‍ കൊടുക്കുന്ന സുവിശേഷാധിഷ്ഠിത ക്രൈസ്തവ വിഭാഗങ്ങളാണ് പെന്തക്കോസ്ത് സഭകള്‍. പെന്തകോസ്തുകളില് മിക്കവരും, പാപവിമുക്തിനേടി രക്ഷപ്രാപിക്കാനായി ഒരോ മനുഷ്യനും യേശുവിനെ കര്‍ത്താവും രക്ഷകനുമായി അംഗീകരിച്ച് അവന്റെ നാമത്തില്‍ ജ്ഞാനസ്നവും പരിശുദ്ധാത്മാവിന്റെ വരങ്ങളും സ്വീകരിക്കണമെന്നു വിശ്വസിക്കുന്നു. മറ്റു സുവിശേഷാധിഷ്ഠിത സഭകളില്‍ മിക്കവയേയും പോലെ പെന്തക്കോസ്തുകളും, വിശ്വാസസംബന്ധിയായ കാര്യങ്ങളില്‍ ബൈബിളിന്റെ സമ്പൂര്‍ണ ആധികാരികതയില്‍ വിശ്വസിക്കുന്നു.