See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ - വിക്കിപീഡിയ

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാവ
പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ്‌ ബാവ

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അല്ലെങ്കില്‍ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ, ആഗോള സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ഭാഗമായ കേരളത്തിലെ ഒരു സഭയാണ്. കേരളത്തിലെ ഏറ്റവും ആദ്യം ക്രിസ്ത്യാനികളായ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യത്തിലുള്ള ഒരു സഭയാണ് മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ. അന്ത്യോഖ്യായുടേയും കിഴക്കൊക്കെയുടേയും പാത്രിയര്‍ക്കീസ് ആയ പ. ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവായാണ് സഭായുടെ തലവന്‍. എന്നാലൂം ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായാണ് സഭയുടെ പ്രാദേശിക തലവന്‍.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

[തിരുത്തുക] തോമാശ്ലീഹായും ആദ്യ നൂറ്റാണ്ടുകളും

പ്രധാന ലേഖനം: തോമാശ്ലീഹാ

യേശു ക്രിസ്തുവിന്റെ അപ്പസ്തോലനായ തോമാ ശ്ലീഹാ ക്രിസ്തുവിനു ശേഷം ഒന്നാം നൂറ്റാണ്ടില്‍ തന്നെ ഇന്ത്യയില്‍ സുവിശേഷം അറിയിച്ചു. അദ്ദേഹം കേരളത്തിലും വന്ന് സുവിശേഷം ഘോഷിച്ചു എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഇവക്ക് ശക്തമായ തെളിവുകളുടെ ദൌര്‍ലഭ്യമുണ്ട്. തോമാസിന്റെ നടപടികള്‍ എന്ന ഗ്രന്ഥം, സുവിശേഷങ്ങള്‍ കഴിഞ്ഞാല്‍ തോമാശ്ലീഹായെ സംബന്ധിച്ച ആദ്യ ഗ്രന്ഥമായി കരുതിപ്പോരുന്നു. പ്രസ്തുത കൃതിയെ 9 നടപടികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതിലെ ആദ്യ എട്ടു നടപടികളില്‍ തോമാശ്ലീഹായുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പ്രതിപാദിച്ചിരിക്കുന്നു. അതില്‍ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം തോമാശ്ലീഹക്ക്‌ ഇന്ത്യയിലേക്ക്‌ പോകുവാന്‍ നറുക്ക്‌ വീണെങ്കിലും അദ്ദേഹം അവിടെ ഒഴിച്ച്‌ എവിടെ വേണമെങ്കിലും പോകാം എന്ന് പറയുകയും ചെയ്തു. എന്നാല്‍ ക്രിസ്തു സ്വപ്നത്തില്‍ വന്ന് അവിടെ പോകുവാന്‍ പറയുകയും ധൈര്യപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഇന്ത്യയില്‍ എത്തിയ തോമ്മാ ശ്ലീഹാ ഗുണ്ടഫോറസ്‌ രാജാവിന്റെ സന്നിധിയിലും ഇന്ത്യയൊട്ടുക്കും സുവിശേഷം പ്രചരിപ്പിക്കുകയും ഒരു രാജാവ്‌ തോമാശ്ലീഹയെ കൊലപ്പെടുത്തുകയും കലാമിനാ എന്ന സ്ഥലത്ത്‌ അടക്കുകയും ചെയ്തു. എന്നാല്‍ നാലാം നൂറ്റണ്ടില്‍ കേരളത്തില്‍ വന്ന സുറിയാനി ക്രിസ്ത്യാനികള്‍ തോമാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങള്‍ അവരോടൊപ്പം തിരികെ കൊണ്ടുപോവുകയും ഉര്‍ഹോയിലെ(ആധുനിക കാല തുര്‍ക്കിയിലെ എഡേസ) സെ. തോമസ് പള്ളീയില്‍ സ്ഥാപിക്കുകയും ചെയ്തു.

ശ്രേഷ്ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ
ശ്രേഷ്ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ

പൊതുവേയുള്ള വിശ്വാസപ്രകാരം തോമാ ശ്ലീഹാ ബ്രാഹ്മണരെ മാത്രമെ വൈദികരായി വാഴിച്ചുള്ളു, എന്നാല്‍ ഇത് വെറും വിശ്വാസം മാത്രമാണെന്നും അതിന് തെളിവുകളോ ഒന്നും ഇല്ല എന്നും ചിലര്‍ വാദിക്കുന്നു.[1]

വിശ്വാസങ്ങള്‍ എങ്ങനെയായിരുന്നാലും കേരളത്തിലെ പരിവര്‍ത്തനം ചെയ്ത യഹൂദരും മറ്റ് മതസ്ഥരായിരുന്നവരും മോര്‍ തോമാ അല്ലെങ്കില്‍ മാര്‍ തോമാ ക്രിസ്ത്യാനികളെന്നും നസ്രാണികള്‍(നസ്രായനായ ക്രിസ്തുവിന്റെ അനുയായികള്‍ എന്ന അര്‍ത്ഥത്തില്‍) എന്ന പേരില്‍ അറിയപ്പെട്ടിരുന്നു.

കേരളത്തിലെ ക്രിസ്ത്യാനികളുടെ കാര്യം ആദ്യമായി രേഖപ്പെടുത്തിയ ആളാണ് അലക്സന്ത്രിയായിലെ ദൈവശാസ്ത്രജ്ഞനായിരുന്ന പന്തേനിയസ്. അദ്ദേഹത്തിന്റെ എഴുത്തുകള്‍ പ്രകാരം കേരളത്തിലെ ക്രിസ്ത്യാനികളുടെ ക്ഷണപ്രകാരം ഇദ്ദേഹം ഇവരെ സന്ദര്‍ശിച്ചു. എന്നാല്‍ ഇതിനേപ്പറ്റി മൂന്നാം നൂറ്റാണ്ടിലെ ഒരു ചരിത്രകാരനായ യൂസേബിയസ് പറയുന്നത് പന്തേനിയസ് സന്ദര്‍ശിച്ചത് കേരളമല്ല എന്നും പിന്നെയോ ഇന്ത്യാ മഗ്നത്തിന്റെ ഭാഗമായ അറേബ്യന്‍ സ്ഥലങ്ങള്‍ ആണ് എന്നാണ്. എങ്കിലും ഒന്നാം നൂറ്റാണ്ടു മുതല്‍ തന്നെ കേരളത്തില്‍ ക്രൈസ്തവ സഭയുണ്ടായിരുന്നു എന്ന് തന്നെയാണ്‍് പൊതുവേയുള്ള വിശ്വാസം.

18-ആം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മത്തായി എന്ന ഒരു വൈദികന്‍ സുറിയാനിയില്‍ എഴുതിയ ഒരു ചരിത്രത്തെക്കുറിച്ച്‌ "ജെനുവിന്‍ റിലേഷന്‍സ്‌" എന്ന ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്‌. അതിന്‍പ്രകാരം തോമ്മാശ്ലീഹായുടെ കാലത്ത്‌ വാഴിക്കപ്പെട്ട വൈദികര്‍ മാത്രമേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ. എന്നുമാത്രമല്ല 92 വര്‍ഷം മലങ്കരയില്‍ വൈദികര്‍ ഇല്ലാതെയിരിക്കുകയും ചെയ്തു.

ആദ്യ നൂറ്റാണ്ടുകളേക്കുറിച്ച്‌ ഇത്രയും വിവരങ്ങള്‍ മാത്രമെ ഇന്ന് ലഭ്യമായുള്ളു. നാലാം നൂറ്റാണ്ടില്‍ നിഖ്യാ സുന്നഹദോസില്‍ മലങ്കരയെ പ്രതിനിധീകരിച്ച്‌ മോര്‍ യോഹന്നാന്‍ എന്ന മെത്രാന്‍ ഒപ്പ്‌ വെച്ചിരുന്നു എന്ന് ചരിത്രം പറയുന്നു. ഈ സമയം മലങ്കര അന്ത്യോക്യ പാത്രിയാര്‍ക്കീസിന്റെ കീഴില്‍ ആയിരുന്നു എന്നത്‌ നിസ്തര്‍ക്കമാണ്‌ എന്ന് ചരിത്രകാരന്മാരായ ഫാ. പ്ലാസിഡും, ഫാ. വടശേരിയും വി. സി. ജോര്‍ജ്ജും പറയുന്നു.[2] [3]

[തിരുത്തുക] ക്രി.വ. 345-ഇലെ സിറിയന്‍ കുടിയേറ്റം

കൊടുങ്ങല്ലൂരില്‍ക്നായിത്തോമാ  വന്നിറങ്ങിയ സ്ഥലത്തെ സ്മാരകം
കൊടുങ്ങല്ലൂരില്‍ക്നായിത്തോമാ വന്നിറങ്ങിയ സ്ഥലത്തെ സ്മാരകം

തോമാശ്ലീഹാ വാഴിച്ച പുരോഹിതന്മാര്‍ക്ക് പിന്തുടര്‍ച്ചക്കാരില്ലാതിരുന്നതിനാല്‍ കേരളത്തിലെ ക്രൈസ്തവ സഭ ക്ഷയിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് എഡേസയുടെ മെത്രാനായിരുന്ന മോര്‍ യൌസേപ്പിന് മലങ്കരയിലെ സഭയെപ്പറ്റി ഒരു സ്വപ്നം ഉണ്ടാവുന്നത്. ഈ വിവരം ഇദ്ദേഹം യെരുശലേമിന്റെ മെത്രാപ്പൊലീത്തയെ അറിയിച്ചു. അദ്ദേഹമാകട്ടെ മറ്റ് മെത്രാന്മാരോട് ഇതേക്കുറിച്ച് ചര്‍ച്ച ചെയ്ത് കനാന്‍‌കാരനായിരുന്ന തോമ എന്ന വ്യാപാരിയോട് മലങ്കരയിലെ വിവരങ്ങള്‍ തിരക്കുവാനയച്ചു. ഇദ്ദേഹം തിരക്കിയിട്ട് തിരിച്ച് ചെന്ന് മലങ്കരയിലെ സഭയുടെ അവസ്ഥയെക്കുറിച്ച് അവരെ അറിയിച്ചു. ഇത് അറിഞ്ഞ ശേഷം അന്ത്യോക്യായുടേയും കിഴക്കൊക്കെയുടേയും പാത്രിയര്‍ക്കീസ് ബാവയുടെ കീഴില്‍ ഒരു സഭാ സുന്നഹദോസ് കൂടി, മലങ്കരയിലേക്ക് ഒരു സംഘം ആളുകളെ അയക്കുവാന്‍ തീരുമാനിച്ചു.

ക്രി. വ. 345ഇല്‍ കേരളത്തിലേക്ക് ക്നായിത്തോമയുടെ നേതൃത്വത്തില്‍ എഡേസയുടെ മോര്‍ യൌസേപ്പും രണ്ട് വൈദികരും അടങ്ങുന്ന നാനൂറ് ആളുകളുടെ ഒരു കൂട്ടം ആളുകളുടെ കുടിയേറ്റം നടന്നു. [4] പുകടിയില്‍ ഇട്ടൂപ്പ്‌ റൈറ്ററുടെ[5] മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാ ചരിത്രത്തില്‍ ഇക്കാര്യം വിശദമാക്കിയിരിക്കുന്നു.[1]

[6]

ഈ കാലത്ത്‌ കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ ഇവര്‍ക്ക്‌ 244 ആനക്കോല്‍ ഭൂമിയും മഹാദേവര്‍പട്ടണം എന്ന പട്ടണവും മറ്റും കൊടുത്തു.

ഈ കുടിയേറ്റത്തിന് ശേഷം മലങ്കരയിലെ സഭ മുഴുവന്‍ അന്ത്യോക്യ പാത്രിയാര്‍ക്കിസിന്റെ കീഴിലാവുകയും സുറിയാനി പാരമ്പര്യംത്തിലാവുകയും ചെയ്തു.[7]

[തിരുത്തുക] അഞ്ചും ആറും നൂറ്റാണ്ടുകളും നെസ്തോറീയന്‍ സിദ്ധാന്തവും

അഞ്ചും ആറും നൂറ്റാണ്ടുകളില്‍ പൗരസ്ത്യ സഭ നെസ്തോറിയന്‍ സിദ്ധാന്തവും അതിനെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കങ്ങളിലും പെട്ടിരിക്കുകയായിരുന്നു. എന്നാലും മലങ്കര സഭയെ പരിപാലിച്ചിരുന്ന സെലൂഷ്യന്‍ കാതോലിക്കോസ് ഈ സിദ്ധാന്ത രൂപീകരണം കഴിഞ്ഞ് ഒന്നര നൂറ്റാണ്ട് വരെ യാക്കോബ്യമായിരുന്നു. പക്ഷെ ക്രി.വ. 498-ഇല്‍ സെലൂഷ്യന്‍ കാതോലിക്ക നെസ്തോറിയന്‍ സിദ്ധാന്തം അംഗീകരിക്കുകയും താന്‍ ഇനി മുതല്‍ അന്ത്യോക്യ പാത്രിയര്‍ക്കീസിന് കീഴിലല്ല, പക്ഷെ ഒരു സ്വതന്ത്ര സഭാ തലവനാണ് എന്നു പ്രഖ്യാപിക്കുകയും ബാബിലോണിയന്‍ പാത്രിയര്‍ക്കീസ് എന്ന പേര്‍് സ്വയം സ്വീകരിക്കുകയും ചെയ്തു. [8]

എന്നാല്‍ കേരളത്തിലെ സഭ സുറിയാനി പാരമ്പര്യത്തില്‍ തന്നെ തുടര്‍ന്നു. ഇതിനുള്ള തെളിവുകള്‍ പലതാണ്. കോട്ടയം വലിയ പള്ളീയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന പേര്‍ഷ്യന്‍ കുരിശാണ് അതില്‍ ഒരെണ്ണം. അതില്‍ സുറിയാനിയിലും പാലവിയിലും എഴുത്തുകള്‍ ഉണ്ട്. പാലവിയിലെ എഴുത്തുകള്‍ കാരണം അവ സുറിയാനി പാരമ്പര്യം തന്നെയാണ് അന്ന് ഉണ്ടായിരുന്നതെന്ന് ഉറപ്പിക്കാം.

[തിരുത്തുക] ക്രി.വ. 825-ഇലെ രണ്ടാം സിറിയന്‍ കുടിയേറ്റം

മാര്‍ സാബോറും ഇരട്ട സഹോദരനായ മാര്‍ ആഫ്രോത്തും . അകപ്പറമ്പിലെ(അങ്കമാലി) പള്ളിയില്‍ നിന്ന്
മാര്‍ സാബോറും ഇരട്ട സഹോദരനായ മാര്‍ ആഫ്രോത്തും . അകപ്പറമ്പിലെ(അങ്കമാലി) പള്ളിയില്‍ നിന്ന്

ഒന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സുറിയാനി പിതാക്കന്മാരായ മോര്‍ സാബോറും മോര്‍ അഫ്രോത്തും ഒരു ജനക്കൂട്ടത്തോടൊപ്പം കേരളത്തിലെ കൊല്ലത്ത് എത്തിച്ചേര്‍ന്നു. അപ്പോള്‍ ഉണ്ടായിരുന്ന പ്രാദേശിക രാജാവ് അവര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ അനുവദിച്ചുകൊടുത്തു. ചിലരുടെ വിശ്വാസപ്രകാരം കൊല്ലവര്‍ഷം ആരംഭിച്ചതു തന്നെ ഇവര്‍ കൊല്ലത്ത് ക്രി.വ. 825-ഇല്‍ താമസം തുടങ്ങിയതിനാലാണ്.[അവലംബം ചേര്‍ക്കേണ്ടതുണ്ട്]

കൊല്ലത്തെ തുറമുഖ വികസനത്തിന് ക്രിസ്ത്യാനികള്‍ ചെയ്ത സംഭാവനകള്‍ മാനിച്ച മാര്‍ സാബോറിന് ചേര രാജാവായിരുന്ന സ്ഥാണു രവിവര്‍മ്മന്‍ ഇവിടെ ഒരു പള്ളി സ്ഥാപിക്കാന്‍ അനുവദിച്ചു, ഇത് തരിസാ പള്ളിഎന്നറിയപ്പെടുന്നു, അതിനായി സ്ഥലവും മറ്റു സഹായങ്ങളും രേഖയാക്കി അവിടത്തെ നാടുവാഴിയായ അയ്യനടികള്‍ മുഖാന്തിരം കൊടുപ്പിച്ചു. ഈ രേഖകള്‍ ആണ്‌ തരിസാപള്ളി ശാസനങ്ങള്‍ എന്നറിയപ്പെടുന്നത്.

ഉദയമ്പേരൂര്‍ സുന്നഹദോസില്‍ ഇവര്‍ നെസ്തോറിയര്‍ ആണ് എന്ന് പ്രതിപാദിച്ചതിനാല്‍ ഇവര്‍ നെസ്തോറിയര്‍ ആണ് എന്ന് ഒരു വാദഗതിയുണ്ട്. എന്നാല്‍ നെസ്തോറിയര്‍ ഇവരെ അവരുടെ കൂട്ടത്തിലെ ഒരാളായി കരുതുന്നില്ല. അക്കാലത്ത് വിദേശത്ത് പോയ നെസ്തോറിയ മെത്രാന്മാരുടെ കൂട്ടത്തിലും ഇവരുടെ പേരില്ല. റോമന്‍ കത്തോലിക്ക ചരിത്രകാരനായ ഫാ. പ്ലാസിഡും എം വി പോളും ചേര്‍ന്ന് തയാറാക്കിയ കിഴക്കന്‍ സഭകളുടെ ചരിത്രത്തിലും ഇങ്ങനെ രണ്ട് നെസ്തോറിയ മെത്രാന്മാരുടെ പേരില്ല.

[തിരുത്തുക] മലങ്കര സഭ പത്താം നൂറ്റാണ്ട് മുതല്‍ പതിഞ്ചാം നുറ്റാണ്ട് വരെ

പത്തും പതിനൊന്നും നൂറ്റാണ്ടുകളില്‍ മലങ്കര സഭ നെസ്തോറിയമായിരുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ട്രാവന്‍‌കൂര്‍ സ്റ്റേറ്റ് മാനുവല്‍ പോലെയുള്ള ഗ്രന്ഥങ്ങള്‍ പറയുന്നത് മലങ്കര സഭ അന്ത്യോക്യ പാത്രിയാര്‍ക്കീസിന്റെ കീഴില്‍ ആയിരുന്നു എന്നാണ്. പന്ത്രണ്ടാം നൂറ്റാണ്ടിനേക്കുറിച്ച് അറിവ് തരുന്ന ഒരു രേഖയാണ് ആയിരത്തിയൊരുനൂറ്റിത്തൊണ്ണൂറ്റിയൊന്‍പതില്‍ മഹാനായ മിഖായേല്‍ പാത്രിയാര്‍ക്കിസിന്റെ കാലത്ത് ഉണ്ടാക്കപ്പെട്ട ഉണ്ടാക്കപ്പെട്ട സുറിയാനി ബൈബിള്‍. ഈ പുസ്തകം പതിനെട്ടാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്ന ക്ലോഡിയസ് ബുക്കാനന്‍ എന്ന പ്രൊട്ടസ്റ്റന്റ് മിഷനറി കൈവശം കൊടുത്തു.[9] ആ പുസ്തകത്തില്‍ ദൈവമാതാവായ മറിയാമിന്റെ പെരുന്നാ‍ളിനും മറ്റുമുള്ള പ്രത്യേക ബൈബിള്‍ വായനകള്‍ അടയാളപ്പെടുത്തിയിരുന്നു. നെസ്തോറിയര്‍ക്ക് മറിയാമിനുള്ള പ്രത്യേക പെരുന്നാളുകള്‍ ഇല്ല. പതിമൂന്ന് മുതല്‍ പതിനഞ്ചാം നൂറ്റാണ്ടുകളെക്കുറിച്ച് തെളിവുകള്‍ ഒന്നും ഇല്ല. എങ്കിലും മലങ്കര കത്തോലിക്ക സഭയുടെ മോര്‍ ഈവാനിയോസ് മെത്രാപ്പൊലീത്തായുടേയും[10] ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പൗലോസ് മോര്‍ അത്തനാസ്യോസ് മെത്രാപ്പൊലീത്തായുടേയും[11] അഭിപ്രായത്തില്‍ മലങ്കര സഭ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ കീഴില്‍ ആയിരുന്നു.

[തിരുത്തുക] നെസ്തോറിയ സ്വാധീനം

പതിനാലാം നൂറ്റാണ്ട് മുതല്‍, മദ്ധ്യപൗരസ്ത്യദേശത്തെ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു. ഇതിന് കാരണമായത് റോമക്കാരുടെയും മുഹമ്മദീയരുടേയും പിഡകള്‍ കാരണമാണ്. ഈ കാരണത്താല്‍ മലങ്കരയിലേക്ക് പ്രധിനിധികളെ അയക്കുവാന്‍ സാധിച്ചിരുന്നില്ല. പതിനഞ്ചാം നൂറ്റാണ്ടോടെ സുറിയാനി സഭക്ക് മലങ്കരയിലെ സഭയുമായുള്ള ബന്ധങ്ങള്‍ വിഛേദിക്കപ്പെട്ടു. എന്നാല്‍ അക്കാലഘട്ടത്തില്‍ കേരളത്തില്‍ എത്തിച്ചേര്‍ന്ന നെസ്തോറിയ മെത്രാന്മാരുടെ ആരാധനാ വസ്ത്രധാരണ എന്നിവയിലുള്ള സാമ്യം മൂലം മലങ്കര സഭ അവരെ സ്വീകരിച്ചു.

അന്നെത്തിച്ചേര്‍ന്ന നെസ്തോറിയ മെത്രാന്മാര്‍ക്ക് മലങ്കര സഭയെക്കുറിച്ച് അറിയില്ലായിരുന്നു എന്നതിന് ഒരു വലിയ തെളിവാണ് ഒരു മെത്രാന്‍ അവരുടെ കാതോലിക്കക്ക് അയച്ച കത്ത്. അതിന്‍പ്രകാരം ആ മെത്രാന്‍ ഈ സ്ഥലത്തേക്കുറിച്ചും ഇവിടത്തെ സഭയെക്കുറിച്ചും വിശദീകരിച്ചു കൊടുക്കുന്നുണ്ട്. ഇതിന് മുന്‍പ് ഇവിടെ ഉണ്ടായിരുന്നതാണ് ആ സഭയെങ്കില്‍ അങ്ങനെ വിശദീകരിക്കേണ്ട കാര്യം ഇല്ലല്ലൊ.

ക്രി.വ. 1490 മുതല്‍ 1599 വരെ മലങ്കര സഭക്ക് മെത്രാന്മാരെ അയച്ചിരുന്നത് നെസ്തോറിയ സഭ ആയിരുന്നു. ഇക്കാലത്ത് മലങ്കര സഭ മുഴുവനായും നെസ്തോറിയ വിശ്വാസം കൈക്കൊണ്ടു എന്നൊരു വാദം ഉണ്ട്. ഇങ്ങനെ ഒരു വിശ്വാസം പരത്തിയത് ഉദയം‍പേരൂര്‍ സുന്നഹദോസ് ആണ്.

[തിരുത്തുക] തൊഴിയൂര്‍ സഭയുടെ സ്ഥാപനം

ഇത് മലബാര്‍ സ്വതന്ത്ര സഭ എന്ന പേരിലുമറിയപ്പെടുന്നു. തൃശ്ശൂര്‍ ജില്ലയിലെ കുന്നം കുളത്തിനടുത്തുള്ള തൊഴിയൂര്‍ ആസ്ഥാനമായ മലബാര്‍ സ്വതന്ത്ര സുറിയാനി സഭ 1772ല് മലങ്കര സഭയില്‍ നിന്ന് പിരിഞ്ഞുണ്ടായതാണ്. ജറുസലേമിലെ മാര്‍ ഗ്രിഗോറിയോസ് കാട്ടുമങ്ങാട്ട് അബ്രഹാം റമ്പാനെ കൂറിലോസ് എന്ന പേരില്‍ മെത്രാനായി വാഴിച്ചു. അന്നത്തെ മലങ്കര മെത്രാനും തിരുവിതാംകൂര്‍, കൊച്ചി സര്‍ക്കാരുകളും ഇതിനെ എതിര്‍ത്തതിനാല്‍ പുതിയ മെത്രാന്‍ ബ്രിട്ടീഷ് മലബാറിലെ തൊഴിയൂര്‍(ആഞ്ഞൂര്‍) എന്ന സ്ഥലത്തേക്ക് താമസം മാറ്റുകയും പുതിയ സഭ സ്ഥാപിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തയാണ് സഭാദ്ധ്യക്ഷന്‍.

[തിരുത്തുക] പുറമെയുള്ള കണ്ണികള്‍

  1. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ
  2. നിരണം ഭദ്രാസന വെബ്സൈറ്റ്

[തിരുത്തുക] പുറമെയുള്ള കണ്ണികള്‍ (പള്ളികള്‍)

  1. മഞ്ഞിനിക്കര ബാവായുടെ വെബ്സൈറ്റ്
  2. മഞ്ഞിനിക്കര ദയറായുടെ വെബ്സൈറ്റ്
  3. ചെന്നിതതല ഹോറേബ് പള്ളി

[തിരുത്തുക] പ്രമാണാധാരസൂചി

  1. സഭാചരിത്രം
  2. സുറീയാനി സഭാചരിത്രം, ഫാ. ഡോ. കുര്യന്‍ കണിയാന്‍പറമ്പില്‍
  3. സഭാചരിത്രം
  4. The Indian Church of St. Thomas ; E.M. Philip, Mor Adai Study Centre
  5. പുകടിയില്‍ ഇട്ടൂപ്പ് റൈറ്റര്‍; മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാചരിത്രം; (1869, 113-115, മോര്‍ ആദായി സ്റ്റഡീ സെന്റര്‍
  6. പുകടിയില്‍ ഇട്ടൂപ്പ് റൈറ്റര്‍; മലയാളത്തുള്ള സുറിയാനി ക്രിസ്ത്യാനികളുടെ സഭാചരിത്രം; (1869, 113-115, മോര്‍ ആദായി സ്റ്റഡീ സെന്റര്‍
  7. [സുറിയാനി സഭാചരിത്രം; ഫാ. ഡോ. കുര്യന്‍ കോറെപ്പിസ്ക്കോപ്പാ കണിയാന്‍പറമ്പില്‍ ]
  8. The Indian Church of St. Thomas ;2002, E.M. Philip, Mor Adai Study Centre
  9. Four Historic Documents; Editor:Fr. Kuriakose Corepiscopos Moolayil, Mor Adai Study Centre
  10. Were Syrian Christians Nestorians?(Four Historic Documents); Fr. P.T Varghese(Later Mor Ivanios of Syro Malankara Church),2002 Mor Adai Study Centre
  11. ക്ഷേമവാര്‍ത്ത,പൗലോസ് മോര്‍ അത്താനാസ്യോസ് 1968 ഒക്ടോബര്‍ ലക്കം

[തിരുത്തുക] കുറിപ്പുകള്‍

 "ക്നായിത്തോമാച്ചന്‍ കൊടുങ്ങല്ലൂരെത്തി അഴിമുഖത്ത്‌ കരയ്ക്ക്‌ ഇറങ്ങി നോക്കിയാറെ മാര്‍ത്തോമാശ്ശ്ലീഹായുടെ പ്രയത്നത്താല്‍ മിശിഹായെ അനുസരിച്ച്‌ ഇതുവരെ പല ഞെരുക്കങ്ങളും കാവ്യരില്‍ നിന്നും കാവ്യരാജാക്കളില്‍ നിന്നും ഏറ്റാറെയും സത്യവിശ്വസത്തില്‍ നിന്നു തെറ്റാതെ നിന്നവരായ ക്രിസ്ത്യാനികളെ അവര്‍ക്കന്ന് ഒരടയാളമായി കഴുത്തില്‍ കുരിശു ധരിക്കുന്നതിനെ കണ്ടറിഞ്ഞ്‌ കീഴില്‍ ഉണ്ടായ വര്‍ത്തമാനങ്ങള്‍ ചോദിച്ചാറെ പട്ടക്കാരു ഇല്ലഴികിയാലുള്ള സങ്കടം അധികമെന്നും, അതിനാല്‍ സഭക്ക്‌ എളക്കം തട്ടിയിരിക്കുന്ന പ്രകാരം ഗ്രഹിക്കയാല്‍ താമസിച്ചുകൂടാ എന്ന് നിശ്ചയിച്ച്‌ തല്‍ക്കാലം കിട്ടിയിടത്തോളം കുരുമുളക്‌ മുതലായ ചരക്കുകള്‍ ആ തുടയില്‍ നിന്നും കയറ്റി കപ്പല്‍ നീക്കി ദൈവകൃപയിനാല്‍ ഏറെ താമസിക്കാതെ ഓറുശ്ലേമിലെ കാസോലിക്കയോടറിയിച്ചു(കാതോലിക്ക). ഏന്നാറെ അന്ത്യോഖ്യായിലെ യുസ്തെദിയോസ്‌(ഒസ്താത്തിയോസ്‌) പാത്രിയര്‍ക്കീസു ബാവായുടെ അനുവാദത്തോടു കൂടെ ഉറഹായുടെ യൗസേപ്പ്‌ എപ്പിസ്കോപ്പായേയും(മെത്രാപ്പൊലിത്ത) പല കശീശന്മാരെയും ഏറിയ പുരുഷന്മാരെയും സ്തീകളേയും കൂടെ നാനൂറ്റി ചില്വാനം ആളുകളെ ബ. കച്ചവടക്കാരന്‍ ക്നായിത്തോമാച്ചന്റെ മേല്‍ വരുതിയില്‍ മലയാളത്തേക്കു യാത്രയാക്കി അവരെല്ലാര്‍ക്കും വാഴ്‌വും കൊടുത്ത്‌ ഉരുവില്‍ കയറ്റി അയക്കുകയും ചെയ്തു..."


ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -