ഓര്‍ത്തഡോക്സ് സഭകള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൌരസ്ത്യ ക്രിസ്തീയത | |
ഓര്‍ത്തഡോക്സ് സഭകള്‍ · പൗരസ്ത്യം | |
സൂനഹദോസുകള്‍ · സഭാപിളര്‍പ്പുകള്‍ | |
പൗരസ്ത്യ ക്രിസ്തീയത | |
---|---|
പ്രാചീന ഓര്‍ത്തഡോക്സ് സഭ | |
ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ | |
നെസ്തോറിയന്‍ കിഴക്കന്‍ സഭകള്‍ | |
പൗരസ്ത്യ രീതി സഭകള്‍ | |
മലബാര്‍ മാര്‍ത്തോമാ സുറിയാനി സഭ | |
മലബാര്‍ സ്വതന്ത്ര സുറിയാനി സഭ | |
പൗരസ്ത്യ റീത്ത് റോമന്‍കത്തോലിക്കാ സ്വയംഭരണ സഭകള്‍ | |
ദൈവ ശാസ്ത്രം | |
പൗരസ്ത്യ ദൈവവിജ്ഞാനീയം | |
ക്രിസ്തു വിജ്ഞാനീയം | |
ത്രിത്വം · ദൈവമാതാവു് | |
ആരാധനാക്രമങ്ങള്‍ | |
വിശുദ്ധ ഗ്രന്ഥം | |
പഴയ നിയമം · പുതിയനിയമം | |
അപ്പോസ്തോലിക പിതാക്കന്മാരുടെ ലേഖനങ്ങള്‍ | |
പാശ്ചാത്യ ക്രിസ്തീയത | |
റോമന്‍ കത്തോലിക്കാ സഭ · നവീകരണ സഭകള്‍ | |
ക്രിസ്തുമത വിഭാഗങ്ങള്‍ |
അകല്ക്കിദോന്യ സഭകളായ ഓറീയന്റല്‍ ഒര്‍ത്തഡോക്സ് സഭകളെയും കല്ക്കിദോന്യ സഭകളായ ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭകളെയും പൊതുവായി വിളിയ്ക്കുന്ന പേരു്.ഇരുകൂട്ടരും തമ്മില്‍ സംസര്‍ഗ്ഗമില്ല.
ഒറിയന്റല്‍ എന്ന വിഭാഗത്തില്‍ പെടുന്നവയാണു കേരളത്തിലെ പ്രബലമായ ക്രിസ്തീയ സഭകളായ ക്രിസ്തീയ സഭകളായ മലങ്കര ഒര്‍ത്തഡോക്സ് സഭ ഉള്‍പ്പടുന്ന ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പൌരസ്ത്യ സഭയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭഉള്പ്പടുന്ന അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്സ് സഭയും.
ഉള്ളടക്കം |
[തിരുത്തുക] പേരിനു് പിന്നില്‍
സത്യ വിശ്വാസ സഭ എന്നര്‍ത്ഥമുള്ള ഓര്‍ത്തഡോക്സ് സഭയെന്ന പേരും സാര്‍വത്രിക സഭ എന്നര്‍ത്ഥമുള്ള കത്തോലിക്കാ സഭ(കാതോലിക സഭ)യെന്ന പേരും ക്രിസ്തീയ സഭയുടെ ആദ്യകാലനാമങ്ങളായിരുന്നു. പാശ്ചാത്യ സഭയില്‍, കത്തോലിക്കാ സഭ(കാതോലിക സഭ)യെന്ന പേരിനും വേദവിപരീതികളുമായി മല്‍സരിച്ചു കൊണ്ടിരുന്നതിനാല്‍ പൌരസ്ത്യ സഭകളില്‍ ഓര്‍ത്തഡോക്സ് സഭയെന്ന പേരിനും പ്രാമാണ്യം കിട്ടി.
[തിരുത്തുക] ചരിത്രം
ക്രിസ്തീയ സഭയില്‍ ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പുരാതനമായ പിളര്‍പ്പാണു് ക്രി പി 451-ലെ കല്ക്കിദോന് സുന്നഹദോസിനെ തുടര്‍ന്നുണ്ടായ നെടുകെയുള്ള ശീശ്മ(പിളര്‍പ്പു്). റോമാ സാമ്രാജ്യത്തിലെ നാലു് പാത്രിയര്‍ക്കാസനങ്ങളില്‍ അലക്സാന്ത്രിയന്‍ പാപ്പാസനവും അന്ത്യോക്യന്‍ പാത്രിയര്‍ക്കാസനവുമാണു് കല്ക്കിദോന്യവിരുദ്ധ നിലപാടെടുത്തതു്.റോമാ പാപ്പാസനവും കുസ്തന്തീനോപൊലിസ്(കോണ്‍സ്റ്റാന്റിനോപ്പിള്‍) പാത്രിയര്‍ക്കാസനവും കല്ക്കിദോന്യസഭകളായി മാറുകയും ചെയ്തു.
റോമാ സാമ്രാജ്യത്തിനു് പുറത്തു് അക്കാലത്തുണ്ടായിരുന്ന സഭകളായ ആര്‍മീനിയ സഭയും പൗരസ്ത്യ സഭയിലെ ഒരുവിഭാഗവും കല്ക്കിദോന്യവിരുദ്ധപക്ഷത്തു് നിലയുറപ്പിച്ചു.കല്ക്കിദോന്യവിരുദ്ധപക്ഷത്തു് ചേരാതിരുന്ന പൗരസ്ത്യ സഭയിലെ വലിയൊരുവിഭാഗം 489-543 കാലത്തു് നെസ്തോറിയവുമായി.
[തിരുത്തുക] ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍
യേശുക്രിസ്തുവിനു ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നു് സ്ഥാപിച്ച ക്രി പി 451-ലെ കല്ക്കിദോന് സുന്നഹദോസിനെ എതിര്‍ത്തു് പഴയ വിശ്വാസത്തില്‍ തുടര്‍ന്ന വിഭാഗമാണു് പ്രാചീന ഒര്‍ത്തഡോക്സ് സഭ അഥവാ ഒറിയന്റല്‍ ഒര്‍ത്തഡോക്സ് സഭ എന്നറിയപ്പെടുന്നതു്. അംഗസംഖ്യ: ഏഴരക്കോടി.
അംഗസഭകളുടെ പരമാചാര്യന്മാരായ പാത്രിയര്‍ക്കീസുമാരാണു് പരമ പാത്രിയര്‍ക്കീസുമാര്‍. ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍ക്കു് പൊതു സഭാതലവനില്ലെങ്കിലും പരമ പാത്രിയര്‍ക്കീസുമാരില്‍ ഒന്നാം സ്ഥാനം അലക്സാന്ത്രിയന്‍ മാര്‍പാപ്പയ്ക്കാണു്.
7 അംഗസഭകള്‍ അടങ്ങിയതാണു് ഓറീയന്റല്‍ ഓര്‍ത്തഡോക്സ് സഭ.1965-ല്‍ ആഡീസ് അബാബയില്‍ നടന്ന ഓറീയന്റല്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കാ സുന്നഹദോസ് സുപ്രധാന സംഭവമായിരുന്നു.ആഭ്യന്തര കലഹമുണ്ടെങ്കിലും 2005 മുതല്‍ 7 അംഗസഭകളുടെയും 2 പ്രതിനിധികള്‍ വീതം അടങ്ങിയ 14 അംഗ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി പ്രവര്‍ത്തിയ്ക്കുന്നുണ്ടു്.
[തിരുത്തുക] ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാകുടുംബം:
- കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ
- സുറിയാനി ഓര്‍ത്തഡോക്സ് സഭ
- ആര്‍മീനിയന്‍ ആപ്പൊസ്തോലിക സഭ
- എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭ
- കിലിക്യന്‍ അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ
- ഓര്‍ത്തഡോക്സ് പൌരസ്ത്യ സഭ(മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ)
- എറിത്രിയന്‍ ഓര്‍ത്തഡോക്സ് സഭ
[തിരുത്തുക] ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭ
റോമന്‍ കത്തോലിക്ക സഭ കഴിഞ്ഞാല്‍ എറ്റവും കൂടുതല്‍ വിശ്വാസികളുള്ള ക്രിസ്തീയ സഭകളുടെ കൂട്ടായ്മ.ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭയ്ക്കു് പൗരസ്ത്യ റോമാ സഭ എന്ന അര്‍ത്ഥത്തില്‍ കിഴക്കന്‍(ഇസ്റ്റേണ്‍) സഭ എന്ന പേരുണ്ടു്.
[തിരുത്തുക] ചരിത്രം
ക്രി പി 451-ലെ കല്ക്കിദോന് സുന്നഹദോസു് സ്ഥാപിച്ചതായ യേശുക്രിസ്തുവിനു് ദൈവികവും മാനുഷികവുമായ രണ്ടു് പ്രകൃതങ്ങളുണ്ടെന്നുള്ള ക്രിസ്തുശാസ്ത്രം സ്വീകരിച്ച വിഭാഗങ്ങളിലൊന്നായ കുസ്തന്തീനോപൊലിസ്(കോണ്‍സ്റ്റാന്റിനോപ്പിള്‍) പാത്രിയര്ക്കാസനമാണു്ബൈസാന്ത്യ ഓര്‍ത്തഡോക്സ് സഭാകുടുംബമായി വികസിച്ചതു്.
കല്ക്കിദോന്യസഭകളെന്ന നിലയില്‍ ഒന്നിച്ചു് നിന്നറോമാ പാപ്പാസനവും കുസ്തന്തീനോപൊലിസ്(കോണ്‍സ്റ്റാന്റിനോപ്പിള്‍) പാത്രിയര്ക്കാസനവുംആറാം നൂറ്റാണ്ടോടെ യഥാക്രമം പാശ്ചാത്യ റോമാസാമ്രാജ്യത്തിലെയും പൗരസ്ത്യ റോമാസാമ്രാജ്യത്തിലെയും(ബൈസാന്ത്യം) ഔദ്യോഗിക(രാജകീയ) സഭകളായി മാറിയിരുന്നു.