വീഞ്ഞ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുന്തിരിച്ചാറിന്റെ പുളിപ്പിക്കല്‍ വഴി നിര്‍മിക്കുന്ന ഒരു ആല്‍ക്കഹോളിക് പാനീയമാണ് വീഞ്ഞ് (ഇംഗ്ലീഷ്:Wine). മുന്തിരിയുടെ രാസപരമായ സന്തുലനനത്തിന്റെ പ്രത്യേകതകള്‍ മൂലം പഞ്ചസാര, അമ്ലം, രാസാഗ്നി എന്നിവയോ മറ്റ് പോഷകങ്ങളോ ചേര്‍ക്കാതെതന്നെ അത് പുളികുന്നു. ആപ്പിള്‍, ബെറി തുടങ്ങിയ പഴങ്ങളും പുളിപ്പിക്കാന്‍ സാധിക്കുമെങ്കിലും, അങ്ങനെ നിര്‍മിക്കുന്ന വിഞ്ഞ്, നിര്‍മാണത്തിനുപയോഗിച്ച പഴത്തിന്റെ പേരിനോടൊപ്പമാണ് അറിയപ്പെടാറ് (ആപ്പിള്‍ വീഞ്ഞ്, എല്‍ഡെര്‍ബെറി വീഞ്ഞ് എന്നിവ ഉദാഹരണം). അവയെ പൊതുവായി ഫ്രൂട്ട് എന്നോ കണ്ട്രി വീഞ്ഞ് എന്നോ ആണ് വിളിക്കാറ്. ബാര്‍ളി വീഞ്ഞ്, അരി വീഞ്ഞ് തുടങ്ങിയവ തരത്തിലുള്ളവ (സേക്ക് ഉദാഹരണം) അന്നജം അടങ്ങിയ പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിര്‍മിച്ചവയാണ്. വീഞ്ഞിനേക്കാള്‍ ബിയറിനോടും സ്പിരിറ്റിനോടുമാണ് ഇവക്ക് സാമ്യം. ജിഞ്ചര്‍ വൈന്‍ ബ്രാണ്ടിയുമായി ചേര്‍ത്തുണ്ടാക്കിയ പാനീയമാണ്.