See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ബോറിയം - വിക്കിപീഡിയ

ബോറിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


107 സീബോര്‍ഗിയംബോറിയംഹാസിയം
Re

Bh

(Ups)
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ബോറിയം, Bh, 107
കുടുംബം സംക്രമണ ലോഹങ്ങള്‍
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 7, 7, d
സാധാരണ ആറ്റോമിക ഭാരം [270]  g·mol−1
ഇലക്ട്രോണ്‍ വിന്യാസം [Rn] 5f14 6d5 7s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകള്‍
2, 8, 18, 32, 32, 13, 2
ഭൗതികസ്വഭാവങ്ങള്‍
Phase ഖരം എന്ന് കരുതുന്നു
Atomic properties
ക്രിസ്റ്റല്‍ ഘടന unknown
ഓക്സീകരണാവസ്ഥകള്‍ 7
Miscellaneous
CAS registry number 54037-14-8
Selected isotopes
Main article: Isotopes of ബോറിയം
iso NA half-life DM DE (MeV) DP
272Bh syn 9.8 s α 9.02 268Db
271Bh syn α 267Db
270Bh syn 61 s α 8.93 266Db
267Bh syn 17 s α 8.83 263Db
266Bh syn 0.9 s α 9.77,9.04 262Db
265Bh syn 0.9 s α 9.24 261Db
264Bh syn 0.97 s α 9.62,9.48 260Db
262mBh syn 9.6 ms α 10.37,10.24 258Db
262gBh syn 84 ms α 10.08,9.94,9.82,9.74,9.66 258Db
261Bh syn 11.8 ms α 10.40,10.10,10.03 257Db
260Bh syn 35 ms α 10.16 256Db
അവലംബങ്ങള്‍

അണുസംഖ്യ 105 ആയ മൂലകമാണ് ബോറിയം. Bh ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ മൂലകമാണ്.

Bh-270 ആണ് ഇതിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പ്. 61 സെക്കന്റ് ആണ് അതിന്റെ അര്‍ദ്ധായുസ്. ആവര്‍ത്തനപ്പട്ടികയിലെ ഏഴാം ഗ്രൂപ്പില്‍ ഇതിനെ ഉള്‍പ്പെടുത്താമെന്ന് പരീക്ഷണങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.[1]

ഉള്ളടക്കം

[തിരുത്തുക] ഔദ്യോഗിക കണ്ടെത്തല്‍

പീറ്റര്‍ ആംബ്രസ്റ്റര്‍, ഗോട്ട്‌ഫ്രൈഡ് മ്യുന്‍സെന്‍ബെര്‍ഗ് എന്നിവരുടെ നേതൃത്വത്തിലുള്ള ജര്‍മന്‍ ശാസ്ത്രജ്ഞരുടെ സംഘമാണ് ആദ്യമായി ബോറിയം നിര്‍മിച്ചത്. 1981ല്‍ ഡാംസ്റ്റാഡ്റ്റിലെ ഗെസെല്‍ഷഫ്റ്റ് ഫര്‍ ഷ്വെറിയോണെന്‍ഫോര്‍ഷുങ് (ഇന്റിറ്റ്യൂട്ട് ഫോര്‍ ഹെവി അയോണ്‍ റിസേര്‍ച്ച്)ല്‍ വച്ചായിരുന്നു അത്. ഡബ്ന പ്രവര്‍ത്തനമായിരുന്നു അവര്‍ അതിനായി ഉപയോഗിച്ചത്.





\, ^{209}_{83}\mathrm{Bi} + \, ^{54}_{24}\mathrm{Cr} \, \to\ \, ^{262}_{107}\mathrm{Bh} + \, ^{1}_{0}\mathrm{n}

1989ല്‍ ജി‌എസ്‌ഐ സംഘം ഈ പരീക്ഷണം വിജയകരമായി ആവര്‍ത്തിച്ചു. 261Bhനെ പരീക്ഷണത്തില്‍ തിരിച്ചറിഞ്ഞു. 262Bh രണ്ട് ഐസോമെറുകള്‍ ആയാണ് കാണപ്പെടുന്നതെന്നും സ്ഥിരീകരിച്ചു.

ഐയുപി‌എസി/ഐയുപി‌എസി ട്രാന്‍സ്ഫെര്‍മിയം വര്‍ക്കിങ് ഗ്രൂപ്പ് (ടി.ഡബ്ലി.യുജി) 1992ല്‍ ജി‌എസ്‌ഐ സംഘത്തെ മൂലകം 107ന്റെ ഉപജ്ഞാതാക്കളായി പ്രഖ്യാപിച്ചു.

[തിരുത്തുക] നിര്‍ദ്ദേശിത നാമങ്ങള്‍

ആദ്യകാലങ്ങളില്‍ മൂലകം 107 ഏക റെനിയം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ഡാനിഷ് ഊര്‍ജതന്ത്രജ്ഞനായ നീല്‍സ് ബോറിന്റെ ബഹുമാനാര്‍ത്ഥം Ns എന്ന പ്രതീകത്തോടെ നീല്‍സ്ബോറിയം എന്ന പേരാണ് ജര്‍മന്‍‌കാര്‍ നിര്‍ദ്ദേശിച്ചത്. സോവിയറ്റുകാര്‍ ഈ പേര് മൂലകം 105ന് (ഡബ്നിയം) നല്‍കണമെന്ന് മുമ്പ് നിര്‍ദ്ദേശിച്ചിരുന്നു.

101 മുതല്‍ 109 വരെയുള്ള മൂലകങ്ങളുടെ നാമകരണത്തേച്ചൊല്ലി പല വിവാദങ്ങളമുണ്ടായി. അതിനാല്‍ ഐയുപി‌എസി മൂലകം 107ന് അണ്‍നില്‍സെപ്റ്റിയം എന്ന താല്‍കാലിക നാമം സ്വീകരിച്ചു. ശാസ്ത്രജ്ഞരുടെ മുഴുവന്‍ പേര് മൂലകങ്ങള്‍ക്ക് നല്‍കുന്ന ഒരു രീതി നിലവിലില്ലായിരുന്നതിനാല്‍ 1994ല്‍ നീല്‍ബോറിയം എന്ന പേര് ഐയുപി‌എസി തിരസ്കരിച്ചു. ബോറിയം എന്ന പേരാണ് അവര്‍ നിര്‍ദ്ദേശിച്ചത്. മൂലകത്തിന്റെ ഉപജ്ഞാതാക്കള്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയും തങ്ങള്‍ക്കാണ് മൂലകത്തിന് പേര് നല്‍കാനുള്ള അവകാശം എന്ന് വാദിക്കുകയും ചെയ്തു. ഈ പ്രശ്നം ഐയുപി‌എസിയുടെ ഡാനിഷ് ശാഖയിലേക്ക് വിടുകയും അവര്‍ ബോറിയം എന്ന പേരിനെ അനുകൂലിക്കുകയും ചെയ്തു. എന്നാല്‍ ബോറീയവും ബോറോണും തമ്മിലുള്ള സാമ്യം ആശയക്കുഴപ്പമുണ്ടാക്കുമോ എന്നൊരു പ്രശ്നമുണ്ടായി. പ്രത്യേകിച്ച് അവയുടെ ഓക്സോ-അയോണുകളായ ബോറേറ്റും (bohrate) ബോറേറ്റും (borate0 തമ്മില്‍ . എന്നാല്‍ 1997ല്‍ ലോകവ്യാപകമായി മൂലകം 107ന് ബോറിയം എന്ന പേര് സ്വീകരിക്കപ്പെട്ടു. ബോറിയത്തിന്റെ ലവണങ്ങളെ ബോറിയേറ്റ്സ് എന്ന് വിളിക്കാന്‍ ഐയുപി‌എസി പിന്നീട് തീരുമാനിച്ചു.

[തിരുത്തുക] ഇലക്ട്രോണിക് ഘടന

ആവര്‍ത്തനപ്പട്ടികയിലെ 107ആം മൂലകമാണ് ബോറിയം. അതിന്റെ രണ്ട് രീതിയിലുള്ള ഇലക്ട്രോണ്‍ വിന്യാസങ്ങള്‍:

ബോര്‍ മാതൃക: 2, 8, 18, 32, 32, 13, 2

ക്വാണ്ടം മെക്കാനിക്കല്‍ മാതൃക: 1s22s22p63s23p64s23d10 4p65s24d105p66s24f145d10 6p67s25f146d5



[തിരുത്തുക] ഐസോട്ടോപ്പുകളും കണ്ടുപിടിച്ച വര്‍ഷവും

ഐസോട്ടോപ്പ് കണ്ട്പിടിച്ച വര്‍ഷം പ്രവര്‍ത്തനം
260Bh 2007 209Bi(52Cr,n)
261Bh 1989 209Bi(54Cr,2n)
262Bhg,m 1981 209Bh(54Cr,n)
263Bh unknown
264Bh 1994 209Bi(64Ni,n)
265Bh 2004 243Am(26Mg,4n)
266Bh 2004 209Bi(70Zn,n)
267Bh 2000 249Bk(22Ne,5n)
268Bh unknown
269Bh unknown
270Bh 2006 237Np(48Ca,3n) [2]
271Bh unknown
272Bh 2003 243Am(48Ca,3n) [3]


[തിരുത്തുക] ആധാരങ്ങള്‍

  1. "GAS CHEMICAL INVESTIGATION OF BOHRIUM (Bh, ELEMENT 107)", Eichler et al., GSI Annual Report 2000. Retrieved on 2008-02-29
  2. see ununtrium
  3. see ununpentium
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -