See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
പൊട്ടാസ്യം - വിക്കിപീഡിയ

പൊട്ടാസ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

19 ആര്‍ഗണ്‍പൊട്ടസിയംകാത്സ്യം
Na

K

Rb
പൊതുവിവരങ്ങള്‍
പേര്, പ്രതീകം, അണുസംഖ്യ പൊട്ടസിയം, K, 19
കുടുംബം ആല്‍ക്കലി ലോഹം
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 1, 4, s
നിറം,രൂപം silvery white
ചിത്രം:Kmetal.jpg
സാധാരണ അണുഭാരം 39.0983(1) g·mol−1
ഇലക്ട്രോണ്‍ വിന്യാസം [Ar] 4s1
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകള്‍
2, 8, 8, 1
ഭൗതിക സ്വഭാവങ്ങള്‍
Phase solid
സാന്ദ്രത (near r.t.) 0.89 g·cm−3
Liquid സാന്ദ്രത at m.p. 0.828 g·cm−3
ദ്രവണാങ്കം 336.53 K
(63.38 °C, 146.08 °F)
ക്വഥനാങ്കം 1032 K
(759 °C, 1398 °F)
Triple point 336.35 K (63°C),  kPa
അണു സ്വഭാവങ്ങള്‍
ക്രിസ്റ്റല്‍ ഘടന cubic body centered
ഓക്സീകരണാവസ്ഥകള്‍ 1
(strongly basic oxide)
ഇലക്ട്രോ നെഗറ്റീവിറ്റി 0.82 (Pauling scale)
Ionization energies
(more)
1st: 418.8 kJ·mol−1
2nd: 3052 kJ·mol−1
3rd: 4420 kJ·mol−1
Atomic radius 220 pm
Atomic radius (calc.) 243 pm
Covalent radius 196 pm
Van der Waals radius 275 pm
പലവക
Magnetic ordering paramagnetic
താപ ചാലകത (300 K) 102.5 W·m−1·K−1
Thermal expansion (25 °C) 83.3 µm·m−1·K−1
Speed of sound (thin rod) (20 °C) 2000 m/s
Young's modulus 3.53 GPa
Shear modulus 1.3 GPa
Bulk modulus 3.1 GPa
Mohs hardness 0.4
Brinell hardness 0.363 MPa
CAS registry number 7440-09-7
തിരഞ്ഞെടുത്ത ഐസോട്ടോപ്പുകള്‍
Main article: Isotopes of പൊട്ടസിയം
iso NA half-life DM DE (MeV) DP
39K 93.26% 39K is stable with 20 neutrons
40K 0.012% 1.248(3)×109 y β- 1.311 40Ca
ε 1.505 40Ar
β+ 1.505 40Ar
41K 6.73% 41K is stable with 22 neutrons
References
ഈ ഫലകം: കാണുക  ചര്‍ച്ച  തിരുത്തുക

വെള്ളി നിറമുള്ള ഒരു ആല്‍ക്കലി ലോഹമാണ്‌ പൊട്ടാസ്യം (ഇംഗ്ലീഷ്: Potassium). കടല്‍ജലത്തിലും പല ധാതുക്കളിലും മറ്റു മൂലകങ്ങളുമായി സം‌യോജിച്ച അവസ്ഥയില്‍ പൊട്ടാസ്യം കാണപ്പെടുന്നു. പൊട്ടാസ്യം വായുവില്‍ വളരെ വേഗം ഓക്സീകരണത്തിനു വിധേയമാകുന്നു. ജലവുമായും ഇത് വളരെ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നു. പൊട്ടാസ്യവും സോഡിയവും ഏതാണ്ട് ഒരേ രാസസ്വഭാവം ഉള്ളതാണെങ്കിലും ജീവകോശങ്ങള്‍ പ്രത്യേകിച്ച് ജന്തുകോശങ്ങള്‍ ഇവയെ വ്യത്യസ്ഥരീതിയിലാണ്‌ കൈകാര്യം ചെയ്യുന്നത്.

ഉള്ളടക്കം

[തിരുത്തുക] ഗുണങ്ങള്‍

ഇതിന്റെ അണുസംഖ്യ 19-ഉം പ്രതീകം K എന്നുമാണ്‌. പൊട്ടാസ്യത്തിന്റെ സാന്ദ്രത ജലത്തിന്റേതിനേക്കാള്‍ കുറവാണ്‌. സാന്ദ്രത കുറവുള്ള ലോഹങ്ങളില്‍ രണ്ടാം സ്ഥാനമാണ്‌ പൊട്ടാസ്യത്തിന്‌. ഏറ്റവും സാന്ദ്രത കുറവുള്ള ലോഹം ലിഥിയമാണ്‌. വളരെ കടുപ്പം കുറഞ്ഞ ഈ ലോഹത്തെ കത്തിയുപയോഗിച്ച് മുറിക്കാന്‍ സാധിക്കും.

പൊട്ടാസ്യം മുറിച്ചാല്‍ ആ ഭാഗത്തിന്‌ നള്ള വെള്ളി നിറമായിരിക്കും ഉണ്ടാകുക. എന്നാല്‍ വളരെപ്പെട്ടെന്നു തന്നെ വായുവുമായി പ്രവര്‍ത്തിച്ച് ഈ വെള്ളി നിറം നഷ്ടപ്പെടുകയും ചാരനിറം കൈവരുകയും ചെയ്യുന്നു. നാശത്തില്‍ നിന്നും സം‌രക്ഷിക്കുന്നതിന്‌ മണ്ണെണ്ണ പോലുള്ള നിരോക്സീകരണമാധ്യമത്തിലാണ്‌ പൊട്ടാസ്യം സൂക്ഷിക്കാറുള്ളത്. മറ്റു ആല്‍ക്കലി ലോഹങ്ങളെപ്പോലെ പൊട്ടാസ്യം ജലവുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സ്വതന്ത്രമാക്കുന്നു. ലിഥിയത്തേയും സോഡിയത്തേയും അപേക്ഷിച്ച് പൊട്ടാസ്യത്തിന്റെ പ്രവര്‍ത്തനം കുറേക്കൂടി വീര്യമേറിയതാണ്‌. ഈ പ്രവര്‍ത്തനത്തിലൂടെ ഉണ്ടാകുന്ന ഹൈഡ്രജന്‍ വാതകം കത്താന്‍ പാകത്തില്‍ താപജനകവുമാണ്‌ ഈ പ്രവര്‍ത്തനം.

2K(s) + 2H2O(l) → H2(g) + 2KOH(aq)

ജലത്തിന്റെ നേരിയ അംശത്തിനോടു പോലും പൊട്ടാസ്യം വളരെ തീവ്രമായും വേഗത്തിലും പ്രവര്‍ത്തിക്കുന്നതിനാല്‍, സ്വേദനത്തിനു ഉപയോഗിക്കുന്ന വസ്തുക്കളില്‍ നിന്നും ജലാംശം വലിച്ചെടുത്ത് ഉണക്കുന്നതിന്‌ പൊട്ടാസ്യം തനിയേയും, സോഡിയവുമായി ചേര്‍ത്ത് NaK എന്ന സങ്കരമാക്കിയും (ഈ സങ്കരം സാധാരണ ഊഷ്മാവില്‍ ദ്രാവകാവസ്ഥയിലാണ്‌) ഉപയോഗിക്കുന്നു.

ജീവികള്‍ക്ക് വളരെ അത്യാവശ്യമായ ഒരു മൂലകമാണ്‌ പൊട്ടാസ്യം. പൊട്ടാസ്യവും അതിന്റെ സം‌യുക്തങ്ങളും തീജ്വാലയില്‍ കാണിക്കുമ്പോള്‍ ജ്വാലക്ക് വയലറ്റ് നിറം ലഭിക്കുന്നു. വസ്തുക്കളില്‍ പൊട്ടാസ്യത്തിന്റെ സാന്നിധ്യം മനസിലാക്കുന്നതിന്‌ ഈ ഗുണം ഉപയോഗപ്പെടുത്തുന്നു. പൊട്ടാസ്യം അയോണിന്റെ‍ (K+ ion) കൂടിയ ഹൈഡ്രേഷന്‍ ഊര്‍ജ്ജം മൂലം പൊട്ടാസ്യത്തിന്റെ സംയുക്തങ്ങള്‍ ജലത്തില്‍ നന്നായി ലയിക്കുന്നു. ജലത്തിലെ ലയിച്ച പൊട്ടാസ്യം അയോണ്‍ നിറമില്ലാത്ത ഒന്നാണ്‌.

രുചിച്ചു നോക്കിയും പൊട്ടാസ്യം തിരിച്ചറിയാന്‍ സാധിക്കും. ഗാഢതക്കനുസരിച്ച് നാക്കിലെ എല്ലാ രസമുകുളങ്ങളേയും പൊട്ടാസ്യം ഉത്തേജിപ്പിക്കുന്നു. പൊട്ടാസ്യം അയോണിന്റെ നേര്‍പ്പിച്ച ലായനികള്‍ക്ക് മധുരരസമാണ്‌ ഉള്ളത്. എന്നാല്‍ ഗാഢത കൂടുന്തോറും ക്ഷാരങ്ങള്‍ക്കെല്ലാമുള്ള ചവര്‍പ്പുരുചിയാകുകയും അവസാനം ഉപ്പുരസം ലഭിക്കുകയും ചെയ്യും.

[തിരുത്തുക] ചരിത്രം

1807-ല്‍ ഹംഫ്രി ഡേവിയാണ്‌ പൊട്ടാസ്യം ആദ്യമായി വേര്‍തിരിച്ചെടുത്തത്. കാസ്റ്റിക് പൊട്ടാഷില്‍ (KOH) നിന്നുമാണ്‌ ഈ മൂലകം ആദ്യമായി വേര്‍തിരിച്ചെടുത്തത്. അതു കൊണ്ടാണ്‌ ഇതിന്‌ പൊട്ടാസ്യം എന്ന പേര്‌ വന്നത്. വൈദ്യുതവിശ്ലേഷണം വഴി വേര്‍തിരിച്ചെടുത്ത ആദ്യ ലോഹമാണ്‌ പൊട്ടാസ്യം. ലത്തീന്‍ ഭാഷയിലെ ഈ മൂലകത്തിന്റെ പേരായ കാലിയം (kalium) എന്ന പദത്തില്‍ നിന്നാണ്‌ K എന്ന പ്രതീകം ഉണ്ടായത്. കാലിയം എന്ന പദം ആല്‍ക്കലി എന്ന വാക്കില്‍ നിന്നുമാണ്‌ ഉടലെടുത്തത്. അറബിയിലെ അല്‍ ഖാല്‍ജ എന്ന പദമാണ്‌ ലത്തിനിലെ ആല്‍ക്കലി ആയത്.

[തിരുത്തുക] ലഭ്യത

ഭൂവല്‍ക്കത്തിന്റെ ആകെ ഭാരത്തിന്റെ 1.5% ഭാഗം പൊട്ടാസ്യമാണ്‌. ഭൂവല്‍ക്കത്തില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങളില്‍ ഏഴാം സ്ഥാനമാണ്‌ ഇതിനുള്ളത്. പൊട്ടാസ്യം വളരെ ഇലക്ട്രോ പോസിറ്റീവ് ആയതിനാല്‍ അതിന്റെ ധാതുക്കളില്‍ നിന്നും വേര്‍തിരിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്‌. പ്രകൃതിയില്‍ പൊട്ടാസ്യം സ്വതന്ത്രരൂപത്തില്‍ കാണപ്പെടുന്നേ ഇല്ല. പൊട്ടാസ്യം ലവണങ്ങളായ കാര്‍ണല്ലൈറ്റ്, ലങ്ബീനൈറ്റ്, പോളിഹാലൈറ്റ്, സില്‍‌വൈറ്റ് മുതലായവ പുരാതന തടാകങ്ങളുടേയും കടലിന്റേയും അടിത്തട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.

പൊട്ടാഷില്‍ നിന്നാണ്‌ പൊട്ടാസ്യം പ്രധാനമായും നിര്‍മ്മിക്കുന്നത്. ഏകദേശം 3000 അടി താഴ്ചയില്‍ ഖനനം നടത്തിയാണ്‌ പൊട്ടാഷ് കണ്ടെടുക്കുന്നത്. പൊട്ടാസ്യം ലഭിക്കുന്ന മറ്റൊരു ഉറവിടമാണ്‌ കടല്‍ജലം. സോഡിയത്തെ അപേക്ഷിച്ച് കടല്‍ജലത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് വളരെ കുറവാണ്‌.

[തിരുത്തുക] നിര്‍മ്മാണം

പൊട്ടാസ്യം ഹൈഡ്രോക്സൈഡിനെ (കാസ്റ്റിക് പൊട്ടാഷ്) വൈദ്യുതവിശ്ലേഷണം നടത്തി ഹംഫ്രി ഡേവി പൊട്ടാസ്യം നിര്‍മ്മിച്ച അതേ രീതി തന്നെയാണ്‌ ഇപ്പോഴും പൊട്ടാസ്യം നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഒരു രീതി. പൊട്ടാസ്യം ക്ലോറൈഡ് ഉപയോഗിച്ചുള്ള താപപ്രക്രിയകളിലൂടെയും പൊട്ടാസ്യം നിര്‍മ്മിക്കുന്നുണ്ട്.

[തിരുത്തുക] ഉപയോഗങ്ങള്‍

പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി
പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി
  • പൊട്ടാസ്യം ഉപയോഗപ്പെടുത്തുന്ന ഒരു പ്രധാന മേഖലയാണ്‌ രാസവളങ്ങളുടെ നിര്‍മ്മാണം. ക്ലോറൈഡ്, സള്‍ഫേറ്റ്, കാര്‍ബണേറ്റ് എന്നീ രൂപങ്ങളായാണ്‌ പൊട്ടാസ്യം വളനിര്‍മ്മാണത്തിനുപയോഗിക്കുന്നത്.
  • വ്യാവസായികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പ്രധാനപ്പെട്ട ശക്തിയേറിയ ഒരു ക്ഷാരപദാര്‍ത്ഥമാണ്‌ പൊട്ടാസ്യം ഹൈഡ്രോക്സൈഡ് അഥവാ കാസ്റ്റിക് പൊട്ടാഷ്.
  • പൊട്ടാസ്യം നൈട്രേറ്റ്, വെടിമരുന്നായി ഉപയോഗിക്കുന്നു.
  • പൊട്ടാഷ് എന്നു വിളിക്കുന്ന പൊട്ടാസ്യം കാര്‍ബണേറ്റ്, സ്ഫടികനിര്‍മ്മാണത്തിനുപയോഗിക്കുന്നു.
  • ദ്രാവക പൊട്ടാസ്യം ഉപയോഗിച്ച് ബലപ്പെടുത്തിയ സ്ഫടികം സാധാരണ സ്ഫടികത്തേക്കാള്‍ ബലമുള്ളതാണ്‌.
  • പലതരം മാഗ്നറ്റോമീറ്ററുകള്‍ക്കായി പൊട്ടാസ്യം ബാഷ്പം ഉപയോഗിക്കുന്നു.
  • സോഡിയത്തിന്റേയും പൊട്ടാസ്യത്തിന്റേയും സങ്കരമായ നാക്ക് എന്നു വിളിക്കപ്പെടുന്ന NaK സാധാരണ അന്തരീക്ഷോഷ്മാമില്‍ ഒരു ദ്രാവകമാണ്‌. താപവാഹക മാധ്യമമായി ഇത് ഉപയോഗിക്കുന്നു.
  • ചെടികളുടെ വളര്‍ച്ചക്ക് അത്യാവശ്യമായ ഘടകമാണ്‌ പൊട്ടാസ്യം. മിക്കവാറും തരത്തിലുള്ള മണ്ണിലും പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
  • ജന്തുകോശങ്ങളില്‍ അവയുടെ ജീവന്‍ നിലനിര്‍ത്തുന്നതിന്‌ ഏറ്റവും വേണ്ട ഘടകമാണ്‌ പൊട്ടാസ്യം അയോണ്‍.
  • പൊട്ടാസ്യം ക്ലോറൈഡ്, കറിയുപ്പിന്‌ പകരമായി ഉപയോഗിക്കാറുണ്ട്. ഹൃദയശസ്ത്രക്രിയകള്‍ക്കും മറ്റും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതിനും ഇത് ഉപയോഗീക്കുന്നു.
  • കാര്‍ബണ്‍ ഡയോക്സൈഡിനെ ആഗിരണം ചെയ്ത് ഓക്സിജന്‍ പുറന്തള്ളുന്ന കൊണ്ടുനടക്കാവുന്ന ഓക്സിജന്‍ സ്രോതസായി പൊട്ടാസ്യത്തിന്റെ സൂപ്പര്‍ ഓക്സൈഡ് ആയ KO2 ഉപയോഗിക്കുന്നു.
  • സസ്യഭക്ഷണം കേടുകൂടാതെ സൂക്ഷിക്കുന്നതിന്‌ പൊട്ടാസ്യം ബൈസള്‍ഫൈറ്റ് ഉപയോഗിക്കുന്നു (KHSO3). തുണി, വൈക്കോല്‍ എന്നിവയുടെ ബ്ലീച്ചിങ്ങിനും തുകല്‍ ഊറക്കിടുന്നതിനും ഇത് ഉപയോഗിക്കുന്നു.
  • ജലശുദ്ധീകരണത്തിനും, അണുനാശിനിയായും പൊട്ടാസ്യം പെര്‍മാംഗനേറ്റ് ഉപയോഗിക്കുന്നു.
  • പൊട്ടാസ്യം ബ്രോമൈഡ് (KBr), ഛായാഗ്രഹണ മേകലയില്‍ ഫിലിമുകളിലും മറ്റും ഉപയോഗിക്കുന്നു.
  • മറ്റു ലോഹങ്ങള്‍ക്കു മുകളില്‍ സ്വര്‍ണം പൂശുന്നതിനുപയോഗിക്കുന്ന പൊട്ടാസ്യം സയനൈഡ് ശക്തിയേറിയ വിഷപദാര്‍ത്ഥമാണ്‌.
  • വെടിമരുന്നിലും മറ്റും തെളിഞ്ഞ മഞ്ഞ കലര്‍ന്ന ചുവപ്പു നിറം കൊടുക്കുന്നതിന്‌ പൊട്ടാസ്യം ക്രോമേറ്റ് ഉപയോഗിക്കുന്നു.
  • പ്രത്യേകതരം സ്ഫടികം, സെറാമിക്സ്, ഇനാമലുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും, ഒരു കീടനാശിനിയായും പൊട്ടാസ്യം ഫ്ലൂറോസിലിക്കേറ്റ് (K2SiF6) ഉപയോഗിക്കുന്നു.
  • സോപ്പ്, ഡിറ്റര്‍ജന്റ് എന്നിവയുടെ നിര്‍മ്മാനത്തിന്‌ പൊട്ടാസ്യം പൈറോഫോസ്ഫേറ്റ് (K4P2O7) ഉപയോഗിക്കുന്നു.
  • പൊട്ടാസ്യം സോഡിയം ടാര്‍ട്രേറ്റ് അഥവാ റോഷല്‍ സാള്‍ട്ട് KNaC4H4O6) ബേക്കിങ് പൗഡറായും, ഔഷധമായും, കണ്ണാടിയില്‍ പൂശുന്നതിനായും ഉപയോഗിക്കുന്നു.

[തിരുത്തുക] പ്രധാനപ്പെട്ട പൊട്ടാസ്യം ലവണങ്ങള്‍

  • പൊട്ടാസ്യം ബ്രോമൈഡ്
  • പൊട്ടാസ്യം കാര്‍ബണേറ്റ്
  • പൊട്ടാസ്യം ക്ലോറേറ്റ്
  • പൊട്ടാസ്യം ക്ലോറൈഡ്
  • പൊട്ടാസ്യം ക്രോമേറ്റ്
  • പൊട്ടാസ്യം സയനൈഡ്
  • പൊട്ടാസ്യം ഡൈക്രോമേറ്റ്
  • പൊട്ടാസ്യം അയൊഡൈഡ്
  • പൊട്ടാസ്യം നൈട്രേറ്റ്
  • പൊട്ടാസ്യം സള്‍ഫേറ്റ്


ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -