ആവര്‍ത്തനപ്പട്ടിക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1869-ല്‍ റഷ്യന്‍ രസതന്ത്രജ്ഞനായ ദിമിത്രി മെന്‍ഡലീവ് ആണ് മൂലകങ്ങളെ പട്ടികയിലാക്കി തിരിച്ച് അവതരിപ്പിച്ചത്. ഇതിനെയാണ് ആവര്‍ത്തനപ്പട്ടിക എന്നു പറയുന്നത്. ഒരേ തരത്തിലുള്ള ഗുണങ്ങളുള്ള മൂലകങ്ങളെ ഒരേനിരയില്‍ വരുന്ന രീതിയിലാണ് മെന്‍ഡെലീവ് ആവര്‍ത്തനപ്പട്ടിക വിഭാവനം ചെയ്തത്. പുതിയ മൂലകങ്ങളുടെ കണ്ടെത്തല്‍, പട്ടികയുടെ രൂപത്തില്‍ കാലാനുസൃത മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മൂലകങ്ങളുടെ വിവിധ സ്വഭാവങ്ങളെ വിശദീകരിക്കുന്ന വിവിധതരം ആവര്‍ത്തനപ്പട്ടികകള്‍ നിലവിലുണ്ടെങ്കിലും മെന്‍ഡലീവിന്റെ ആവര്‍ത്തനപ്പട്ടികയുടെ വകഭേദങ്ങള്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ഉപയോഗത്തിലുള്ള രൂപം.ഇന്‍റര്‍ നാഷ്ണല്‍ യൂണിയന്‍ ഓഫ് പ്യുവര്‍ ആന്‍റ് അപ്ലയ്ട് കെമിസ്റ്റ്റി (IUPAC)2007ലെ പുതുക്കിയആവര്‍ത്തനപ്പട്ടിക പ്രകാരം 112 മൂലകങ്ങളെയാണ് ആധികാരികമായ് അംഗീകരിച്ചിരിയ്ക്കുന്നത്.എന്നാല്‍ പല പട്ടികകളിലും 119 വരെ മൂലകങ്ങളെ ചേര്‍ത്തിരിയ്ക്കുന്നു.
[തിരുത്തുക] ചരിത്രം
ഗ്രീക്ക് തത്വ ചിന്തകരാണ് നാല് അടിസ്ഥാന മൂലകങ്ങള്‍ (Classical element) എന്ന ആശയം മുന്‍പൊട്ടു വെച്ചത് ഇത് ഭാരതീയ പഞ്ചഭൂത സിദ്ധാന്തവുമായി സമരസപ്പെടുന്ന ഒന്നായിരുന്നു അഗ്നി,വായു,ജലം,ഭൂമി എന്നിവയുടെ വ്യത്യസ്ത സമ്മീശ്രണമാണ് പദാര്‍ത്ഥമെന്നവര്‍ വിശ്വസിച്ചു പക്ഷെ യഥാര്‍ത്ഥ മൂലകങ്ങലുടെ കണ്ടെത്തലോടെ ഇതു നിരകരിക്കപ്പെട്ടു.ലവൊസയര്‍(1770-89)ല്‍ ലോഹങ്ങളെന്നും അലോഹങ്ങളെന്നും,വതകങ്ങളെന്നും,ഭൗമമെന്നും വ്യത്യസ്ഥ വിഭാഗങ്ങളില്‍, 33 മൂലകങ്ങളുടെ പട്ടിക നിര്‍മ്മിച്ചു.എന്നാല്‍ അദ്ദേഹം തരം തിരിച്ച പട്ടികയിലെ പല മൂലകങ്ങളും പിന്‍ കാലത്തു സംയുക്‌തങ്ങളാണെന്നു തെളിയിക്കപ്പെട്ടു.1828ല്‍ ജൊണ്‍ ജേക്കബ് ബെര്‍സെലിയുസ്(Jöns Jakob Berzelius) കണങ്ങളുടെ ഭാരത്തിനനുസൃതമായി പട്ടിക -table of atomic weights- തയ്യാറാക്കി മൂലകങ്ങള്‍ക്കു പ്രതീകങളും അദ്ദേഹം ഉപയൊഗിചു.ജൊഹന്‍ ഡെബ്രീനര്‍ (Johann Döbereiner)1829ല്‍ ത്രൈത സിദ്ധാന്തം പ്രയൊഗത്തില്‍ വരുത്തി പട്ടിക പരിഷ്കരിച്ചു.സമാന സ്വഭാവമുള്ള മൂലകങ്ങള്‍ ത്രയങ്ങള്‍-(Triads)എന്നദ്ദേഹം പെരിടുകയും ആദ്യമായി ഗ്രൂപ്പ് എന്ന നൂതനാശയത്തിനു വഴി തുറക്കുകയും ചെയ്‌തു. ജൊഹന്‍ ന്യുലാന്‍സ്(John Newlands )1864ല്‍ അഷ്ടക സിദ്ധാന്തം പ്രയൊഗത്തില്‍ വരുത്തി പട്ടിക വീണ്ടും പരിഷ്കരിച്ചു പിരിയൊഡിസിറ്റി എന്ന ആശയത്തിനു പിന്‍ബലം ലഭിയ്കുകയും ചെയ്തു.മെന്‍ഡലീവ`മേയര്‍-1869 എന്നിവരാണ് (Meyer & Mendeleev)ആധുനിക ആവര്‍ത്തന പട്ടികയുടെ പ്രയൊക്താക്കള്‍.
Group → | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | ||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
↓ Period | ||||||||||||||||||||
1 | 1 H |
2 He |
||||||||||||||||||
2 | 3 Li |
4 Be |
5 B |
6 C |
7 N |
8 O |
9 F |
10 Ne |
||||||||||||
3 | 11 Na |
12 Mg |
13 Al |
14 Si |
15 P |
16 S |
17 Cl |
18 Ar |
||||||||||||
4 | 19 K |
20 Ca |
21 Sc |
22 Ti |
23 V |
24 Cr |
25 Mn |
26 Fe |
27 Co |
28 Ni |
29 Cu |
30 Zn |
31 Ga |
32 Ge |
33 As |
34 Se |
35 Br |
36 Kr |
||
5 | 37 Rb |
38 Sr |
39 Y |
40 Zr |
41 Nb |
42 Mo |
43 Tc |
44 Ru |
45 Rh |
46 Pd |
47 Ag |
48 Cd |
49 In |
50 Sn |
51 Sb |
52 Te |
53 I |
54 Xe |
||
6 | 55 Cs |
56 Ba |
* |
72 Hf |
73 Ta |
74 W |
75 Re |
76 Os |
77 Ir |
78 Pt |
79 Au |
80 Hg |
81 Tl |
82 Pb |
83 Bi |
84 Po |
85 At |
86 Rn |
||
7 | 87 Fr |
88 Ra |
** |
104 Rf |
105 Db |
106 Sg |
107 Bh |
108 Hs |
109 Mt |
110 Ds |
111 Rg |
112 Uub |
113 Uut |
114 Uuq |
115 Uup |
116 Uuh |
117 Uus |
118 Uuo |
||
* Lanthanides | 57 La |
58 Ce |
59 Pr |
60 Nd |
61 Pm |
62 Sm |
63 Eu |
64 Gd |
65 Tb |
66 Dy |
67 Ho |
68 Er |
69 Tm |
70 Yb |
71 Lu |
|||||
** Actinides | 89 Ac |
90 Th |
91 Pa |
92 U |
93 Np |
94 Pu |
95 Am |
96 Cm |
97 Bk |
98 Cf |
99 Es |
100 Fm |
101 Md |
102 No |
103 Lr |