ജെങ്കിസ് ഖാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെങ്കിസ് ഖാന്‍ | |
Khagan of the Mongol Empire (Khan of the Mongols) |
|
Reign | 1206–1227 |
---|---|
Coronation | 1206 during khurultai at the Onon River, Mongolia |
Full name | ജെങ്കിസ് ഖാന്‍ (birth name: Temüjin) Mongolian script: |
Titles | ഖാന്‍, ഖാഗന്‍ |
Born | c. 1162 |
Birthplace | ഖെന്തി മലനിരകള്‍, മംഗോളിയ |
Died | 1227 |
Successor | Ögedei Khan |
Consort | Börte Ujin Kulan Yisugen Yisui others |
Issue | Jochi Chagatai Ögedei Tolui others |
Royal House | Borjigin |
Father | Yesükhei |
Mother | Ho'elun |
മംഗോള്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനും ഖാനും(ഭരണാനാധികാരി) ഖാഗനും (ചക്രവര്‍ത്തി) ആയിരുന്നു മംഗോള്‍ വംശജനായ ജെങ്കിസ് ഖാന്‍. ആദ്യനാമം ടെമുജിന്‍ (കൊല്ലന്‍ എന്നര്‍ത്ഥം) എന്നായിരുന്നു. സമീപസ്ഥങ്ങളായ പ്രദേശങ്ങളെ മാത്രം ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു മംഗോള്‍ സാമ്രാജ്യം.
വടക്ക് കിഴക്കന്‍ ഏഷ്യയിലെ പല നൊമാഡ് ഗോത്രങ്ങളെ ഏകീകരിച്ചുകൊണ്ടാണ് ജെങ്കിസ് ഖാന്‍ അധികാരത്തിലെത്തിയത്. മംഗോള്‍ സാമ്രാജ്യം സ്ഥാപിച്ചതിനും ജെങ്കിസ് ഖാന്‍ ആയി പ്രഖ്യാപിക്കപ്പെട്ടതിനും ശേഷം ഏഷ്യയുടെ കിഴക്ക്, മദ്ധ്യ ഭാഗങ്ങളിലേക്ക് അധിനിവേശം നടത്തിക്കൊണ്ട് ആക്രമണോത്സുകമായ ഒരു വിദേശനയം പിന്തുടര്‍ന്നു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ഏഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും മംഗോള്‍ സാമ്രാജ്യത്തിന്റെ കീഴിലായി.
ടാംഗുടുകളെ പരജായപ്പേടുത്തിയശേഷം 1227ല്‍ ജെങ്കിസ് ഖാന്‍ മരണമടഞ്ഞു. ജന്മദേശമായ മംഗോളിയയില്‍ എവിടെയോ ഇദ്ദേഹത്തെ അടക്കം ചെയ്തു. ഇദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ യൂറേഷ്യയുടെ ഭൂരിഭാഗവും ആധുനിക ചൈനയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ പ്രദേശങ്ങളും ആധുനിക റഷ്യ, തെക്കന്‍ ഏഷ്യ, കിഴക്കന്‍ യൂറോപ്പ്, മദ്ധ്യ പൗരസ്ത്യ ദേശം എന്നിവിടങ്ങളിലെ പ്രധാന പ്രദേശങ്ങളും കീഴടക്കിക്കൊണ്ട് മംഗോള്‍ സാമ്രാജ്യത്തെ വ്യാപിപ്പിച്ചു.