കാള്‍ ലിനേയസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാള്‍ വോണ്‍ ലിനിയ, അലക്സാണ്ടര്‍ റോസ്ലിന്, 1775. ഇപ്പോള്‍ റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സെസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. |
|
ജനനം | മേയ് 13 1707 (see article note:[1]) Råshult, Älmhult, Sweden |
---|---|
മരണം | ജനുവരി 10 1778 (aged 70) Uppsala, Sweden |
സ്ഥിരതാമസം | സ്വീഡന് |
ദേശീയത | സ്വീഡിഷ് |
മേഖല | ജന്തുശാസ്ത്രം, വൈദ്യശാസ്ത്രം, സസ്യശാസ്ത്രം |
Alma mater | അപ്പ്സല സര്‍വകലാശാല ഹാര്ഡെര്വിജ്ക് സര്‍വകലാശാല |
പ്രധാന പ്രശസ്തി | ടാക്സോണമി Ecology സസ്യശാസ്ത്രം |
മതം | ചര്‍ച്ച് ഓഫ് സ്വീഡന് |
Linnaeus adopted the name Carl von Linné after his 1761 ennoblement awarded him the title von. He is the father of Carolus Linnaeus the Younger. |
കാള്‍ ലിനേയസ് (കാള്‍ ലിനിയ , ലാറ്റിന്‍ വല്ക്കരിച്ചാല് കറൊലസ് ലിനേയസ്) ഒരു സ്വീഡിഷ് സസ്യശാസ്ത്രജ്ഞനും ഭിക്ഷഗ്വരനും ജന്തുശാസ്ത്രഞനുമായിരുന്നു. (ജനനം:May 13, 1707 – മരണം:January 10, 1778). സ്ഥാനപ്പേര് കാള്‍ വോണ്‍ ലിനിയ. ഇദ്ദേഹമാണ് ആധുനിക ദ്വിനാമ സമ്പ്രദായത്തിന് അടിത്തറയിട്ടത്. ടാക്സോണമിയുടെ പിതാവായി അറിയപ്പെടുന്നത് ഇദ്ദേഹമാണ്.
തെക്കന്‍ സ്വീഡനിലെ സ്മൊള്‍ലാന്റിലെ ഒരു ഗ്രാമപ്രദേശത്താണ് ലിനേയസ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവായിരുന്നു അവരുടെ കുടുംബ പരമ്പരയില്‍ സ്ഥിരമായ അവസാന നാമം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ പൂര്‍വികര്‍ സ്കാന്ഡിനേവിയന് രാജ്യങ്ങളില്‍ നിലനിന്നിരുന്ന, പിതാവിന്റെ നാമം മക്കള്‍ക്ക് ലഭിക്കുന്ന നാമകരണ രീതിയാണ് പിന്തുടര്ന്ന്വന്നത്. അദ്ദേഹത്തിന്റെ പിതാവ് ലാറ്റിന്‍ രൂപത്തിലുള്ള ലിനേയസ് എന്ന കുടുംബപ്പേര് സ്വീകരിച്ചത് കുടുംബവീറ്റീലെ വലപ്പിലുള്ള ഒരു വന്‍ ലിന്‍ഡന്‍ മരവുമായി ബന്ധപ്പെടുത്തിയാണ്. ലിനേയസിന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഭൂരിഭാഗവും അപ്പ്സല സര്‍വകലാശാലയില്‍ വച്ചായിരുന്നു. 1970 മുതല്‍ അദ്ദേഹം അവിടെ സസ്യശാസ്ത്രം പഠിപ്പിക്കുവാന്‍ തുടങ്ങി. 1735–1738 കാലയളവില്‍ പഠനത്തിനായി വിദേശത്ത്പോയി. നെതര്‍ലാന്റ്സിലായിരിക്കുമ്പോള്‍ അദ്ദേഹം തന്റെ സിസ്റ്റെമ നാച്ചുറേ എന്ന പുസ്തക്കത്തിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചു. പിന്നീട് സ്വീഡനിലേക്ക് മടങ്ങിയ അദ്ദേഹം അപ്പ്സല സര്‍വകലാശാലയില്‍ സസ്യശാസ്ത്ര അദ്ധ്യാപകനായി. 1740കളില്‍ സസ്യങ്ങളേയും ജന്തുക്കളേയും കണ്ടെത്തുന്നതിനും വര്‍ഗ്ഗീകരിക്കുന്നതിനുമായി സ്വീഡനില്‍ യാത്രചെയ്യുന്നതിനായി ലിനേയസ് പലപ്രാവശ്യം അയക്കപ്പെട്ടു. 1750കളിലും 60കളിലും അദ്ദേഹം സസ്യങ്ങളെയും ജന്തുക്കളെയും ധാതുക്കളേയും ശേഖരിക്കുന്നതും വര്‍ഗ്ഗീകരിക്കുന്നതു തുടരുകയും, കണ്ടെത്തലുകള്‍ പല പതിപ്പുകളിലായി പ്രസിദ്ധീകരിക്കുകയും ചെയ്തു. അന്തരിക്കുമ്പോഴേക്കും ഇദ്ദേഹം യൂറോപ്പിലെങ്ങും പ്രശസ്തനും അക്കാലത്തെ ഏറ്റവും ജനസമ്മതരായ ശാസ്ത്രജ്ഞരില്‍ ഒരാളുമായിത്തീര്‍ന്നിരുന്നു.
ഫ്രെഞ്ച് തത്വചിന്തകനായ ജീന്‍-ജാക്വസ് റൂസോ ലിനേയസിന് ഇങ്ങനെയൊരു സന്ദേശമയച്ചു:"ഈ ലോകത്തില്‍ അദ്ദേഹത്തേക്കാള്‍ മഹാനായൂരു മനുഷ്യനെ എനിക്കറിയില്ലെന്ന് അദ്ദേഹത്തോ പറയുക." ജര്‍മന്‍ സാഹിത്യകാരനായ ജൊഹാന്‍ വുള്ഫ്രാങ് വോണ്‍ ഗോട്ടി ഇങ്ങനെ എഴുതി: "ഷേക്സ്പിയറിനേയും സ്പിനോസയേയും മാറ്റിനര്‍ത്തിയാല്‍, മരണമടഞ്ഞ വ്യക്തികളില്‍ മറ്റാരും എന്നെ ഇത്രയധികം സ്വാധീനിച്ചിട്ടില്ല." സ്വീഡിഷ് സാഹിത്യകാരനായ ഓഗസ്റ്റ് സ്ട്രിന്‍ഡ്ബെര്‍ഗ് ഇങ്ങനെ എഴുതി: "ലിനേയസ് യഥാര്‍ത്ഥത്തില്‍ പ്രകൃശാസ്ത്രജ്ഞനായി മാറിയ ഒരു കവിയാണ്."
L. എന്നാണ് ലിനേയസ് കണ്ടെത്തിയ സ്പീഷിസുകളില്‍ ഉപയോഗിക്കുന്ന ചുരുക്കപ്പേര്.
[തിരുത്തുക] ആധാരസൂചിക
- ↑ “Carl Linnaeus was born in Råshult, Småland, in 1707 on May 13th (Old Style) or 23rd according to our present calendar.” Citation: Linnaeus the child by Uppsala University. "Old Style" in the cited text refers to the Swedish calendar.