Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഏലം - വിക്കിപീഡിയ

ഏലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
ഏലം
ഏലം(Elettaria cardamomum)
ഏലം(Elettaria cardamomum)
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
തരം: Magnoliophyta
വര്‍ഗ്ഗം: Liliopsida
നിര: Zingiberales
കുടുംബം: Zingiberaceae
ജനുസ്സ്‌: Elettaria
Maton
വര്‍ഗ്ഗം: E. cardamomum
ശാസ്ത്രീയനാമം
Elettaria cardamomum
(L.) Maton

ഭാരതത്തിന്റെ പല ഭാഗങ്ങളിലും ; പ്രത്യേകിച്ച് കേരളത്തിലും ആസ്സാമിലും ധാരളമായി കൃഷി ചെയ്തുവരുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ്‌ ഏലം. സിഞ്ച്ബറേസി സസ്യകുടുംബത്തില്പ്പെട്ട ഇതിന്റെ ശാസ്ത്രീയനാമം Elettaria cardamomum Maton എന്നാണ്‌. ഇംഗ്ലീഷില്‍ ഇതിന്റെ പേര്‌ കാര്‍ഡമം (Cardamom) എന്നാണ്‌[1]. ഏലം പ്രധാനമായും ഒരു സുഗന്ധവസ്തുവായാണ് ഉപയോഗിയ്ക്കുന്നത്. തണലും ഈര്‍‌പ്പവുമുള്ള പ്രദേശങ്ങളില്‍ ആണ് ഇത് വളരുന്നത്. ഏലച്ചെടിയുടെ വിത്തിന് ഔഷധഗുണവും സുഗന്ധവുമുണ്ട്. കടുമധുര രസവും ലഘുരൂക്ഷഗുണവും ശീതവീര്യവും ഏലത്തിനുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ഔഷധഗുണം

ഏലക്ക
ഏലക്ക

ഏലത്തരിയാണ് ഔഷധമായി ഉപയോഗിയ്ക്കുന്നത്. പനി, വാതം, പിത്തം, കഫം തുടങ്ങിയ രോഗങ്ങള്‍, ഛര്‍‌ദ്ദി, ശ്വാസകോശരോഗങ്ങള്‍ എന്നിവയ്ക്ക് ഏലം ഫലപ്രദമാണ്.

[തിരുത്തുക] ഇതരഭാഷാനാമങ്ങള്‍

ഏലാം,പുടാ,ദ്രാവിഡി,സൂഷ്‌മ,ഉപകുഞ്ചിക,കായാസ്ഥാനാ എന്നീ പേരുകളില്‍ സംസ്കൃതത്തിലും, ഏലക്കായ എന്ന് തെലുങ്കിലും, എലക്കായ് തമിഴിലും, ഛോട്ട എലാച ബം‌ഗാളി),ഛോട്ടി ഇലാചി ഹിന്ദിയിലും ഏലക്കായ് അറിയപ്പെടുന്നു.

[തിരുത്തുക] ഇനങ്ങള്‍

മലബാര്‍, മൈസൂര്‍, വഴുക്ക എന്നിങ്ങനെ മൂന്നിനങ്ങളാണ് പണ്ടുമുതലേ കൃഷിചെയ്ത് വരുന്നവയാണ്. മലബാര്‍ ഇനം സമുദ്രനിരപ്പില്‍ നിന്നും 600 മീറ്റര്‍ മുതല്‍ 1200 മീറ്റര്‍ വരെ ഉയരത്തില്‍ കൃഷി ചെയ്യുന്നവയാണ്. മൈസൂര്‍, വഴുക്ക ഇനങ്ങള്‍ 900 മീറ്റര്‍ മുതല്‍ 1200 മീറ്റര്‍ വരെയുള്ള സ്ഥലങ്ങളില്‍ കൃഷി ചെയ്യുന്നവയാണ്. നിര്‍ദ്ധാരണം സങ്കരണം എന്നീ കായികപ്രജനന വഴികളിലൂടെ രൂപപ്പെടുത്തി എടുത്തിയിട്ടുള്ള സങ്കരയിനങ്ങളിളാണ്‌ ഐ.സി.ആര്‍.ഐ.1,2, പി.വി.1,2, ഞള്ളാനി, എം.സി.സി.-12, എം.സി.സി.-16, എം.സി.സി.-40 തുടങ്ങിയവ.

ഏലം:പ്രധാന ഇനങ്ങളും സവിശേഷതളും[1]
ഇനം പ്രത്യേകത കൃഷിയോഗ്യമായ പ്രദേശം ഉത്പാദനക്ഷമത കി.ഗ്രാം./ഹെക്ടര്‍
ഐ.സി.ആര്‍.ഐ.-1 (മലബാര്‍) നല്ല മുഴുപ്പും കടും പച്ചനിറവുമുള്ള കായ്കള്‍, ധാരാളം പൂക്കള്‍, കായ്കള്‍ പെട്ടെന്ന് പാകമാകുന്നു ഇടുക്കി ജില്ലയിലെ തെക്കന്‍ മേഖല 656
ഐ.സി.ആര്‍.ഐ.-2 (മൈസൂര്‍) നീണ്ട് മുഴുത്ത കായ്കള്‍, നന സൗകര്യമുള്ള പൊക്കപ്രെദേശങ്ങള്‍ക്ക് യോജിച്ചത്, അഴുകള്‍ രോഗത്തെ ചെറുക്കാനുള്ള കഴിവ് വണ്ടന്മേട്, നെല്ലിയാമ്പതി മേഖലകള്‍ 766
പി.വി.-1 (മലബാര്‍) ഇളം പച്ചനിറത്തിലുള്ള നീണ്ട കായ്കള്‍ വേഗം മൂപ്പെത്തുന്നു. കുറുകിയ തണ്ടുകളില്‍ അടുത്തടുത്തായി കായ്കളുടെ വിന്യാസം കേരളത്തില്‍ മുഴുവനും 500
എം.സി.സി.-12 (വഴുക്ക) കായ്കള്‍ക്ക് കടും പച്ചനിറം പകുതി നിവര്‍ന്ന ശരങ്ങള്‍ നിഴല്‍ കുറഞ്ഞ പ്രദേശങ്ങള്‍ 620
എം.സി.സി.-16 (വഴുക്ക) വേഗം മൂപ്പെത്തുന്നു, ചതുപ്പ് നിലങ്ങളിലും നനക്കാന്‍ സൗകര്യമുള്ളിടത്തെല്ലാം കൃഷിചെയ്യാം ഇടുക്കി കടുമാക്കുഴി, ഉടുമ്പന്‍ചോല 650
എം.സി.സി.-40 (മലബാര്‍) വേഗം മൂപ്പെത്തുന്നു, പച്ചനിറം, ഉരുണ്ട് മുഴുത്ത കായ്കള്‍ കേരളത്തില്‍ മുഴുവനും 443
ഞള്ളാനി ഉരുണ്ട് മുഴുപ്പുള്ള കായ്കള്‍, പച്ചനിറം കേരളത്തില്‍ മുഴുവനും കൃഷിമേഖലയ്ക്കനുസരിച്ച് വ്യത്യാസം

[തിരുത്തുക] നടീല്‍ വസ്തുക്കള്‍

തട്ട
തട്ട

ഏലം കൃഷിചെയ്യുന്നതിനുള്ള നടീല്‍ വസ്തുക്കള്‍ രണ്ട് രീതിയില്‍ തയ്യാറാക്കുന്നുണ്ട്. നിലവിലുള്ള ഏലച്ചെടിയുടെ മൂട്ടില്‍ (തട്ട എന്നറിയപ്പെടുന്നു) നിന്നും വളര്‍ച്ചയെത്തിയ രണ്ട് ചിനപ്പുകളും രണ്ടോ മൂന്നോ ചെറിയ ചിനപ്പുകളും ചേര്‍ത്ത് വേരോട്കൂടി വേര്‍പെടുത്തി എടുക്കുന്നു. ചില സ്ഥലങ്ങളില്‍ തായ്ച്ചെടി മുഴുവന്‍ കിളച്ചെടുത്ത് തട്ടകള്‍ വേര്‍പെടുത്തിയും എടുക്കാറുണ്ട്. വിത്തുകള്‍ തവാരണയില്‍ പാകി മുളപ്പിച്ചും പുതിയ ചെടികള്‍ ഉണ്ടാക്കുന്നു.

[തിരുത്തുക] ഒന്നാം തവാരണ

കല്ലുകളും കട്ടയും മാറ്റിയതും വളക്കൂറുള്ളതും നിരപ്പായതുമായ സ്ഥലമായിരിക്കണം തവാരണ ഉണ്ടാക്കാനായി തിരഞ്ഞെടുക്കേണ്ടത്. ചരിവ് കൂടിയ സ്ഥലങ്ങളില്‍ ഭൂമി കിളച്ച് തട്ടുകളായി തിരിക്കണം. 6 മീറ്റര്‍ നീളവും 1 മീറ്റര്‍ വീതിയും 0.3 മീറ്റര്‍ താഴ്ചയുമുള്ള വാരങ്ങള്‍ ഉണ്ടാക്കി അതിനുമുകളില്‍ വളക്കൂറുള്ള മണ്ണൂം കമ്പോസ്റ്റും മണലും സമം ചേര്‍ത്ത മിശ്രിതം രണ്ടര സെന്റീ മീറ്റര്‍ ഘനത്തില്‍ വിരിക്കണം. ആരോഗ്യമുള്ള ചെടികളില്‍ നിന്നും സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ശേഖരിക്കുന്ന കായ്കള്‍ മൃദുവായി അമര്‍ത്തി വിത്ത് പുറത്തെടുക്കാം. സെപ്റ്റംബര്‍ മാസമാണ്‌ വിത്ത് പാകാന്‍ പറ്റിയ സമയം. അധികം താഴ്ചയിലല്ലാതെ വിത്തുകള്‍ നുരയിടുകയോ വിതയ്ക്കുകയോ ചെയ്യാറുണ്ട്. ഒരു ച.മീറ്റര്‍ സ്ഥലത്ത് 10 ഗ്രാം ഏലവിത്ത് മതിയാകും. അതിനുമുകളില്‍ നേരിയ ഘനത്തില്‍ മണ്ണ് ഇട്ട് ദിവസവും രണ്ട് നേരം മിതമായ തോതില്‍ നനയ്ക്കണം. വിതച്ച് ഒരു മാസം കൊണ്ട് വിത്ത് കിളിര്‍ത്ത് തുടങ്ങും. വിത്തുകള്‍ കിളിര്‍ക്കുന്നതോടെ പുതയിടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ചെറു തൈകളെ പന്തലിട്ട് ചൂടില്‍ നിന്നും സംരക്ഷിക്കേണ്ടതുമാണ്‌.

[തിരുത്തുക] രണ്ടാം തവാരണ

ആദ്യം വിതച്ച സ്ഥലത്ത് 6 മാസം പിന്നിടുമ്പോള്‍ രണ്ടാമതൊരു നഴ്സറി കൂടി തയാറാക്കി അവിടേക്ക് മാറ്റി നടാവുന്നതാണ്‌. രണ്ടാമത്തെ നഴ്സറിയില്‍ നിന്നും 1 വര്‍ഷത്തിനുശേഷം തോട്ടത്തിലേക്ക് മാറ്റി നടാവുന്നതാണ്‌. ജൂണ്‍- ജൂലൈ മാസങ്ങളാണ്‌ ഇങ്ങനെ മാറ്റി നടാന്‍ അനുകൂലമായ സമയം. ആദ്യ തവാരണയിലേതുപോലെ സ്ഥലം വെടിപ്പാക്കി ജൈവവളങ്ങള്‍ ചേര്‍ത്ത്; തൈകള്‍ തമ്മില്‍ 20 സെന്റീ മീറ്റര്‍ അകലത്തില്‍ നടുന്നു. അരിച്ചിറങ്ങുന്ന സൂര്യപ്രകാശം വളര്‍ച്ചക്ക് അനുയോജ്യ ഘടകമായതിനാല്‍ തണല്‍ ക്രമീകരിക്കുന്നു. കൂടാതെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും കളകളുടെ വളര്‍ച്ച തടയുന്നതിനും പുതയിടുകയും ചെയ്യുന്നു. മഴ ലഭിക്കുന്നില്ലാ എങ്കില്‍ ജലസേചനവും വളര്‍ച്ച കുറവെന്ന് തോന്നിയാല്‍ 4 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് 50 ഗ്രാം എന്ന തോതില്‍ കോംപ്ലസ് വളം 20:20 ആകെ വളത്തിന്റെ 35%, പൊട്ടാസ്യം സള്‍ഫേറ്റ് 15%, മഗ്നീഷ്യം സള്‍ഫേറ്റ് 15%, സിങ്ക് സള്‍ഫേറ്റ് 3% എന്നിവ രണ്ടാഴ്ച ഇടവിട്ട് നല്‍കാറുണ്ട്. രണ്ടാം തവാരണയില്‍ ഒരു വര്‍ഷമായാല്‍ തൈകള്‍ തോട്ടത്തിലേക്ക് നടാവുന്നതാണ്.

[തിരുത്തുക] കൃഷിരീതി

തണല്‍ കൂടുന്നതും കുറയുന്നതും ഏലത്തുന്റെ വളര്ച്ചയെ പ്രതികൂലമായി ബാധിക്കും. ഉയരം കൂടുതലുള്ള സ്ഥലത്തേക്കാള്‍ തണല്‍ ആവശ്യമുള്ളത് സമതലങ്ങളില്‍ ആണ്‌. തോട്ടത്തിന്റെ വടക്ക് കിഴക്ക് ചെറുവുകളില്‍ തണല്‍ കുറയ്ക്കാവുന്നതാണ്‌. ജലസേചന സൗകര്യമുള്ള തോട്ടങ്ങളിലും മണ്ണില്‍ ഈര്‍പ്പം കൂടുതലുള്ള പ്രദേശങ്ങളിലും തണല്‍ കുറച്ചുമതിയാകും. തോട്ടത്തില്‍ കാറ്റിനെ ചെറുക്കാനുള്ള ജൈവ വേലികള്‍ നടുന്നത് നന്നാണ്‌.

[തിരുത്തുക] നടീല്‍

മണ്ണിളക്കി ഒരുക്കിയ തോട്ടങ്ങളില്‍ മഴക്കുമുന്‍പായി 90 സെ.മീ. നീളത്തിലും 90 സെ.മീ വീതിയിലും 45 സെ.മീ ആഴത്തിലും കുഴികള്‍ എടുത്ത്; അതില്‍ കുഴിയില്‍ നിന്നും എടുത്ത മേല്‍ണ്ണ് മൂന്നിലൊരു ഭാഗവും ബാക്കി ജൈവവളങ്ങള്‍ കൂട്ടിക്കലര്‍ത്തിയ മണ്ണും ചേര്‍ത്ത് നിറച്ച് തൈകള്‍ നടാവുന്നതാണ്‌. മഴ കുറവായ സ്ഥലങ്ങളില്‍ 75 സെ.മീ വീതിയിലും 30 സെ.മീ താഴ്ചയിലും ചാലുകള്‍ നിര്‍മ്മിച്ച് ഏകദേശം ഒന്നര മീറ്റര്‍ വരെ അകല്‍ത്തില്‍ തൈകള്‍ നടാവുന്നതാണ്‌. തൈകള്‍ കാറ്റുകൊണ്ട് ഇളക്കം തട്ടാതിരിക്കുന്നതിലേക്കായി താങ്ങ് നല്‍കേണ്ടതുമാണ്‌.

[തിരുത്തുക] ജലസേചനം

കൃത്യമായ ജലസേചനം ഏലകൃഷിക്ക് അത്യന്താപേക്ഷിതമാണ്‌. വേനല്‍ക്കാലത്ത് നനയ്ക്കുകയാണെങ്കില്‍ ഏലത്തില്‍ നിന്നും 50% വരെ അധിക വിളവ് ലഭിക്കും. വേനല്‍ക്കാലത്ത് ഇളം ചിനപ്പുകളും ശരങ്ങളുടേയും വികാസം നടക്കുന്ന സമയം കൂടിയാണ്‌. അതിനാല്‍ തന്നെ ജലസേചനം അത്യാവശ്യവുമാണ്‌. വലിയ ജലസംഭരണികള്‍ തയാറാക്കി പോട്ട് ഇറിഗേഷന്‍, ഹോസ് ഇറിഗേഷന്‍, സ്പ്രിംഗ്ലര്‍, ഡ്രിപ് ഇറിഗേഷന്‍ എന്നീ ജലസേചന രീതികളില്‍ ഏതെങ്കിലും ഉപയോഗിക്കേണ്ടതുമാണ്‌.

[തിരുത്തുക] ശിഖരമൊരുക്കല്‍

പഴയ തട്ടകള്‍, ഉണങ്ങിയ ഇലകള്‍, ഉണങ്ങിയ വേരുകള്‍ തുടങ്ങിയവ നീക്കം ചെയ്യുന്ന കൃഷിപ്പണിയാണ്‌ ശിഖരമൊരുക്കല്‍ എന്ന് അറിയപ്പെടുന്നത്. അവസാനത്തെ വിളവെടുപ്പ് കാലം കഴിഞ്ഞാണ്‌ ഇത് ചെയ്യുന്നത്. ഇങ്ങനെ കോതി എടുക്കുന്നവ പുതയിടുന്നതിനായി ഉപയോഗിക്കുന്നു.

[തിരുത്തുക] വളപ്രയോഗം

വളപ്രയോഗത്തില്‍ പ്രത്യേകിച്ചും രാസവളപ്രയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സസ്യമാണ്‌ ഏലം. മണ്ണുപരിശോധനയിലൂടെ മാത്രമേ രാസവളം നല്‍കാറുള്ളൂ. ഏലത്തിന്‌ എറ്റവും നല്ലത് ജൈവവളങ്ങളാണ്‌. ചെടിയൊന്നിന്‌ വേപ്പിന്‍ പിണ്ണാക്ക് രണ്ട് കിലോഗ്രാം, അല്ലെങ്കില്‍ കോഴിക്കാഷ്ഠമോ കാലിവളമോ രണ്ടരകിലോഗ്രാം വീതം മെയ്- ജൂണ്‍ മാസങ്ങളില്‍ ഒറ്റതവണയായിട്ടാണ്‌ നല്‍കുന്നത്. ഇതുകൂടാതെ ഹെക്ടര്‍ ഒന്നിന്‌ യൂറിയ 165 കി.ഗ്രാം., രാജ്ഫോസ് 375 കി.ഗ്രാം., പൊട്ടാഷുവളം 250 കി.ഗ്രാം എന്ന കണക്കില്‍ നല്‍കണം. ഇത് തുല്യ തവണകളായി കാലവര്‍ഷത്തിനു മുന്‍പായും കാലവര്‍ഷത്തിനു ശേഷവും മണ്ണുമായി ഇളക്കി യോജിപ്പിക്കുക.

[തിരുത്തുക] കീടങ്ങള്‍

[തിരുത്തുക] ഏലപ്പേന്‍ (ത്രിപ്സ്)

ഏലത്തിന്‌ വളരെയധികം ഭീഷണി ഉയര്‍ത്തുന്ന പ്രാണിയാണ്‌ ഏലപ്പേന്‍. മഴക്കാലത്ത് പക്ഷേ ഇതിന്റെ ശല്യം കുറവായിരിക്കും. കായ്കളെയാണ്‌ പ്രധാനമായും ഇത് നശിപ്പിക്കുന്നത്. മുട്ടകള്‍ വിരിഞ്ഞുണ്ടാകുന്ന പുഴുക്കളുടെ ആദ്യത്തെ രണ്ട് ദശകളില്‍ മാത്രമാണ്‌ ഏറ്റവുമധികം ശല്യമുണ്ടാക്കുന്നത്. ക്വിനാഅല്‍ഫോസ്-0.025% 100 മി.ലി., ഫെന്തയോണ്‍-0.03% 62.5 മി.ലി., ഫെന്‍തവേറ്റ്-0.03% 62.5 മി.ലി., ഫോസ്ലോണ്‍-0.05% 200 മി.ലി., മോണോക്രോട്ടോ ഫോസ്-0.025% 70 മി.ലി., ഡൈമീതോവേറ്റ്-0.025% 167 മി.ലി. ഇവയില്‍ ഏതെങ്കിലും ഒന്ന് 100 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലഘട്ടങ്ങളില്‍ മൂന്ന് പ്രാവശ്യം തളിച്ച് ഇവയെ നിയന്ത്രിക്കാവുന്നതാണ്‌.

[തിരുത്തുക] കായ്തുരപ്പന്‍

കായ് മാത്രമോ, ഇലകള്‍, ചിമ്പുകള്‍ എന്നിവയെ മൊത്തമായോ ആക്രമിക്കുന്ന പുഴുക്കളാണ്‌ ഇവ. തണ്ടുകള്‍, ഇളം ശരങ്ങള്‍, വിരിയാത്ത ഇലകള്‍, ഇളം കായ്കള്‍, പൂമൊട്ടുകള്‍ എന്നിവയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കുന്നു. കായ്കളില്‍ സുഷിരങ്ങള്‍ ഉണ്ടാക്കി ഉള്ളിലെ വിത്തുകള്‍ മുഴുവനും തിന്നു തീര്‍ക്കുന്നു. ജനുവരി-ഫെബ്രുവരി, ജൂണ്‍, സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലാണ്‌ കീടങ്ങളുടെ ആക്രമണം കൂടുതലായി കണ്ടു വരുന്നത്. ഫെന്തയോണ്‍ അല്ലെങ്കില്‍ മോണോ ക്രോട്ടോഫോസ്-0.07% വീര്യത്തില്‍ തയാറാക്കി തളിക്കുന്നത് ഇത്തരം കീടങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും.

[തിരുത്തുക] വെള്ളീച്ച

വെള്ളീച്ചയുടേയും പുഴുക്കള്‍ തന്നെയാണ്‌ ആക്രമണകാരികള്‍. ഇലയുടെ അടിയില്‍ ഇടുന്ന മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ ഉത്പാദിപ്പിക്കുന്ന സ്രവം ഇലകളില്‍ പതിക്കുന്നതോടുകൂടി കറുത്ത പൂപ്പലുകള്‍ ഉണ്ടാകുകയും അതുവഴി പ്രകാശസംശ്ലേഷണം തടസ്സപ്പെടുകയും ചെയ്യുന്നു. മഞ്ഞ നിറത്തില്‍ പശയുള്ള കെണികള്‍ ഉപയോഗിച്ച് ഇവയെ നിയന്ത്രിക്കാം. കൂടാതെ വേപ്പെണ്ണ 500 മി.ലി., ട്രൈറ്റോണ്‍ 500 മി.ലി., എന്നിവ 100 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനീ ഇലകളുടെ അടിവശത്ത് പതിക്കുന്ന രീതിയില്‍ രണ്ടാഴ്ച ഇടവിട്ട് രണ്ടോ മൂന്നോ പ്രാവശ്യം തളിക്കുന്നതും ഇതിന്റെ ശല്യം നിയന്ത്രിക്കുന്നതിന്‌ സഹായിക്കും.

[തിരുത്തുക] കമ്പിളിപുഴുക്കള്‍

കമ്പിളിപുഴുക്കള്‍ പ്രധാനമായും ഏലത്തിന്റെ ഇലകള്‍ നശിപ്പിക്കുന്നവയാണ്‌. തോട്ടങ്ങളില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒരു പുഴുവാണിത്. ഏലത്തോട്ടത്തിലെ തണല്‍ മരങ്ങളില്‍ ഇടവപ്പാതിക്കു മുന്‍പ് കേന്ദ്രീകരിക്കുന്ന ഇവ മഴ തീരുന്നതോടെ ഇലകളില്‍ എത്തുകയും തിന്നു നശിപ്പിക്കുകയും ചെയ്യുന്നു. പുഴുക്കെളെ പെറുക്കുയെടുത്ത് നശിപ്പിക്കാം. അല്ലെങ്കില്‍ മീതൈല്‍ പാരതയോണ്‍ 0.1% അല്ലെങ്കില്‍ ക്ലോര്‍പൈറിഫോസ് 0.06% വീര്യത്തില്‍ തയാറാക്കിയ മരുന്ന് തളിച്ചും ഇവയെ നിയന്ത്രിക്കാം.

[തിരുത്തുക] രോഗങ്ങള്‍

[തിരുത്തുക] മൊസൈക്

ഏത് പ്രായത്തിലുമുള്ള ചെടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്‌ മൊസൈക് (കറ്റെ). വൈറസ് മാത്രമല്ല ബനാന ഏഫിഡ് എന്ന പ്രാണിയും രോഗം പരത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നവയാണ്‌. പ്രാണി രോഗം ബാധിച്ച ഇലകളില്‍ നിന്നും നീരൂറ്റിക്കുടിക്കുമ്പോള്‍ വൈറസുകള്‍ ചെടികളില്‍ പ്രവേശിക്കുന്നു. മഞ്ഞനിറത്തില്‍ പൊട്ടുകള്‍ ചിമ്പിന്റെ തളിരിലകളില്‍ ഉണ്ടാകുന്നതാണ്‌ രോഗത്തിന്റെ ആദ്യ ലക്ഷണം. പിന്നീട് ഈ പൊട്ടുകള്‍ പാടുകളായി മാറുന്നു. രോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന്‌ നാലുമാസം കാലയളവ് എടുക്കും. ഇലകളുടെ ഉള്ളില്‍ ഉണ്ടാകുന്നതിനാല്‍ ചെടി മുഴുവനും ബാധിക്കുകയും, രോഗം ബാധിച്ച് രണ്ട് വര്‍ഷമാകുന്നതോടെ ചെടിയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്യുന്നു. ശരങ്ങളുടെ എണ്ണവും നീളവും കുറയുന്നതിനാല്‍ വിളവും കുറയുന്നു. ഡിസംബര്‍ മുതല്‍ മേയ് വരെയുള്ള കാലത്താണ് പ്രാണികളെ തോട്ടങ്ങളില്‍ കാണപ്പെടുന്നത്. രോഗം ബാധിച്ച തോട്ടത്തില്‍ നിന്നും ചിനപ്പുകളോ വിത്തുകളോ നടുന്നതിനായി എടുക്കാതിരുന്നാല്‍ രോഗം പകരാതിരിക്കാം. കൂടാതെ രോഗബാധയേറ്റ ചെടികള്‍ പിഴുത് തീയിട്ട് നശിപ്പിക്കുക, നാലുമാസം തുടര്‍ച്ചയായി നിരീക്ഷണവും നശിപ്പിക്കലും നടത്തുക, കളകള്‍ നശിപ്പിക്കുക, ചേമ്പ്, മലയിഞ്ചി, കുര്‍ക്കുമ തുടങ്ങിയവ വളരാന്‍ അനുവദിക്കാതിരിക്കുക, രോഗബാധയേറ്റ തോട്ടങ്ങളുടെ സമീപത്ത് തവാരണകള്‍ എടുക്കാതിരിക്കുക എന്നിവ മൊസൈക്ക് രോഗം പകരാതിരിക്കാന്‍ സഹായിക്കും.

[തിരുത്തുക] അഴുകല്‍ രോഗം

ഈ രോഗത്തിന്‌ കാരണം കുമിള്‍ ആണ്‌. തളീരിലകളില്‍ കടും പച്ച നിറത്തില്‍ നനവുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ്‌ രോഗത്തിന്റെ പ്രാരംഭലക്ഷണം. ക്രമേണ ഈ പാടുകള്‍ വലുതാകുകയും ഇലകള്‍ പൂര്‍ണ്ണമായും നശിക്കുകയും ചെയ്യുന്നു. ഇത് തണ്ടുകളെ പൊതിഞ്ഞുനില്‍ക്കുന്ന ഇളം പോളകള്‍, ചെടിയുടെ മണ്ണിനടിയിലുള്ള ഭാഗങ്ങള്‍, പൂങ്കുലകള്‍, കായ്കള്‍ എന്നിവയും നശിക്കുന്നു. കാലവര്‍ഷാരംഭത്തോടെ രോഗബാധയേറ്റ ഭാഗങ്ങള്‍ നശിപ്പിക്കുക. കൂടാതെ മഴക്കാലത്തിന് മുന്‍പായി ബോഡോ മിശ്രിതം 1% വീര്യത്തില്‍ തയാറാക്കിയതില്‍ പശ ചേര്‍ത്ത് ചെടിയുടെ എല്ലാ ഭാഗങ്ങളിലും പതിക്കുന്നവിധം നവംബര്‍ ഡിസംബര്‍ മാസം വരെ ഇടവിട്ട് രണ്ടു മൂന്നു തവണ തളിക്കുന്നതും ഈ രോഗം നിയന്ത്രിക്കുന്നതിന്‌ സഹായിക്കും.

[തിരുത്തുക] ഇലക്കുത്ത്

ഇലകളില്‍ പുള്ളിക്കുത്തുകള്‍ ഉണ്ടായി ചെടി മുഴുവനും കരിയുന്നു. ഡൈഫോള്‍ട്ടാന്‍-0.2% അല്ലെങ്കില്‍ ഇന്‍ഡോഫില്‍ എം.45-0.3% വീര്യത്തില്‍ തളിക്കുക. മഴയുടെ ലഭ്യതക്കനുസരിച്ച് മാര്‍ച്ച് ഏപ്രില്‍ തുടങ്ങി രണ്ടാഴ്ച ഇടവേളകളില്‍ മരുന്നു തളിക്കുന്നത് ഈ രോഗം നിയന്ത്രിക്കാന്‍ സഹായിക്കും

[തിരുത്തുക] ഇലചീയല്‍

ഇത് ഒരു കുമിള്‍ രോഗമാണ്‌. ഇലകളിലാണ്‌ പ്രധാനമായും ബാധിക്കുന്നത്. ഡൈതേന്‍ എം.45 -0.3% വീര്യത്തില്‍ തളിക്കുന്നത് ഈ രോഗം നിയന്ത്രിക്കുന്നതിന്‌ സഹായിക്കും.

[തിരുത്തുക] കടചീയല്‍

ഇതും ഒരു കുമിള്‍ രോഗമാണ്‌. ശരിയായ നീര്‍വാഴ്ച ഇല്ലാത്തതിനാല്‍ ചെടിയുടേ മൂട് ചീയുകയും തൈകള്‍ വീണ് നശിക്കുകയും ചെയ്യുന്നു. രോഗം ബാധിച്ച ചെടികള്‍ പിഴുത് നശിപ്പിക്കുക. കൂടാതെ തവാരണകളില്‍ നന നിയന്ത്രിക്കുക. പുതയിട്ടത് അവശേഷിക്കുന്നത് നിയന്ത്രിക്കുക എന്നിവയും ചെയ്യാവുന്നതാണ്‌. കൂടാതെ കോപ്പര്‍ ഓക്സിക്ലോറൈഡ് എന്ന രാസകീട നാശിനി 0.3% വീര്യത്തില്‍ തളിക്കുന്നതും ഇത് നിയന്ത്രിക്കാവുന്നതാണ്‌.

[തിരുത്തുക] വിളവെടുപ്പ്

ഏലക്ക
ഏലക്ക

[തിരുത്തുക] അവലംബം

  1. 1.0 1.1 http://ayurvedicmedicinalplants.com/plants/534.html
ആശയവിനിമയം

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu