മെല്‍ബണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Melbourne Victoria |
|||||||
Melbourne's Central Business District and Southbank |
|||||||
Population: | 3,806,092 [1] (2nd) | ||||||
• Density: | 1566/km² (4055.9/sq mi) (2006)[2] | ||||||
Established: | 30 August 1835 | ||||||
Area: | 2153 km² (831.3 sq mi) | ||||||
Time zone:
• Summer (DST) |
AEST (UTC+10)
AEDT (UTC+11) |
||||||
Location: |
|
||||||
LGA: | various (31) | ||||||
County: | Bourke | ||||||
State District: | various (54) | ||||||
Federal Division: | various (23) | ||||||
|
ഓസ്ട്രേലിയയിലെ ഏറ്റവും ഉയര്‍ന്ന ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമാണ് മെല്‍ബണ്‍. ഇതിന്റെ മെട്രൊപൊളിറ്റന്‍ പ്രദേശത്തിന്റെ ജനസംഖ്യ ഏകദേശം 38 ലക്ഷമാണ് (2007ലെ കണക്കുകളനുസരിച്ച്).
ഓസ്ട്രേലിയയുടെ തെക്ക്-കിഴക്ക് ഭാഗത്ത് പോര്‍ട്ട് ഫിലിപ് ബേയുടെ ചുറ്റുമായി സ്ഥിതി ചെയ്യുന്നു. വിക്ടോറിയ സംസ്ഥാനത്തിന്റെ തലസ്ഥനമാണ് ഈ നഗരം.
രാജ്യത്തെ ഒരു പ്രധാന വ്യാപാര, വ്യവസായ, സാംസ്കാരിക കേന്ദ്രമാണ് മെല്‍ബണ്‍. പലപ്പോഴും ഈ നഗരത്തെ ഓസ്ട്രേലിയയുടെ സാംസ്കാരിക, കായിക കേന്ദ്രമായി പരാമര്‍ശിക്കാറുണ്ട്. 1956ലെ വേനല്‍ക്കാല ഒളിമ്പിക്സിനും 2006ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനും ആതിഥ്യം വഹിച്ചത് മെല്‍ബണ്‍ നഗരമാണ്.
1835ല്‍ ഒരു കൂട്ടം സ്വതന്ത്ര സഞ്ചാരികളാണ് ഈ നഗരം സ്ഥാപിച്ചത്. 1850കളിലെ സ്വര്‍ണ്ണവേട്ട മെല്‍ബണ്‍ ഒരു വന്‍ മെട്രോപൊളിസായി വളരുന്നതിന് കാരണമായി. 1865ഓടെ ഓസ്ട്രേലിയയിലെ ഏറ്റവും വലുതും ജനസംഖ്യയേറിയതുമായ നഗരമായി മെല്‍ബണ്‍. എന്നാല്‍ 20ആം നൂറ്റാണ്ടിന്റെ ആദ്യ കാലയളവില്‍ ഏറ്റവും വലിയ നഗരം എന്ന സ്ഥാനം സിഡ്നിയുടെതായി. എന്നാല്‍ ഇന്നത്തെ സ്ഥിതി തുടര്‍ന്നാല്‍ 2028ഓടെ മെല്‍ബണ്‍ വീണ്ടും ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാവും എന്ന് കരുതപ്പെടുന്നു