മണല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെട്ടിടങ്ങളുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന ഒരു പ്രധാന അസംസ്കൃതവസ്തുവാണ് മണല്‍. മരുഭൂമികള്‍, നദികള്‍ , കടല്‍ത്തീരം എന്നിവിടങ്ങളില്‍ മണല്‍ പൊതുവെ കാണപ്പെടുന്നു. കെട്ടിട നിര്‍മ്മാണത്തിന് പ്രധാനമായും നദികളില്‍ നിന്നും എടുക്കുന്ന മണലാണ് ഉപയോഗിക്കുന്നത്. അനധികൃതമായ മണല്‍ വാരല്‍ മൂലം നദികളില്‍ ഒഴുക്കു നഷ്ടപ്പെടുകയും നദികള്‍ നശിക്കുകയും ചെയ്യുന്നു. ആയതിനാല്‍ മണലൂറ്റ് കേരള സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ചിട്ടുണ്ട്[1].
[തിരുത്തുക] ഘടന
പാറക്കല്ലും മറ്റ് ചെറിയ കല്ലുകളും പൊടിഞ്ഞാണ് മണല്‍ ഉണ്ടാകുന്നത്. മണലില്‍ പ്രധാനമായും സിലിക്ക, അയണ്‍ ഓക്സൈഡ്, അഭ്രം എന്നീ ധാതുക്കള്‍ അടങ്ങിയിരിക്കുന്നു. വളരെ അപൂര്‍വ്വമായി തോറിയം പോലെയുള്ള ചില മൂലകങ്ങളും അടങ്ങിയിരിക്കും[1].
[തിരുത്തുക] ഉപയോഗങ്ങള്‍
മണല്‍ പ്രധാനമായും ഉപയോഗിക്കുന്നത് സിമന്റും കുമ്മായവും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കൂട്ട് ഉണങ്ങുമ്പോള്‍ പൊട്ടിപ്പോകാതിരിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ഇത്തരം കൂട്ടുകളില്‍ വിള്ളലുകള്‍ ഉണ്ടാകാതിരിക്കുന്നതിനും ചുരുങ്ങാതിരിക്കുന്നതിനും മണല്‍ പ്രധാന ഘടകമായി വര്‍ത്തിക്കുന്നു[1] .സ്ഫോടകവസ്തുക്കള്‍ നിര്‍വ്വീരിയമാക്കാനും മണല്‍ ഉപയോഗിക്കാറുണ്ട്.