മരുഭൂമി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഴ വളരെക്കുറച്ച് മാത്രം ലഭിക്കുന്ന ഊഷരപ്രദേശങ്ങളെയാണ് മരുഭൂമി എന്ന് വിളിക്കുന്നത്. വാര്‍ഷിക വര്‍ഷപാതം 250 മില്ലീമീറ്ററില്‍ കുറവുള്ള ഭൂവിഭാഗങ്ങളെ മരുഭൂമിയായി കണക്കാക്കപ്പെടുന്നു. കോപ്പന്‍ കാലാവസ്ഥാനിര്‍ണ്ണയ സമ്പ്രദായപ്രകാരം മരുഭൂമികളെ വരണ്ട മരുഭൂമികളെന്നും ഉഷ്ണമേഖലാ മരുഭൂമികളെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു.