See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
തക്കാളി - വിക്കിപീഡിയ

തക്കാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
തക്കാളി
തക്കാളിയുടെ പഴം.
തക്കാളിയുടെ പഴം.
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Plantae
Subkingdom: Tracheobionta
തരം: Magnoliophyta
വര്‍ഗ്ഗം: Magnoliopsida
Subclass: Asteridae
നിര: Solanales
കുടുംബം: Solanaceae
ജനുസ്സ്‌: Solanum
വര്‍ഗ്ഗം: S. lycopersicum
ശാസ്ത്രീയനാമം
Lycopersicon esculentum
L.
Synonyms

Lycopersicon lycopersicum
Lycopersicon esculentum

സോളനേസിയേ സസ്യകുടുംബത്തില്‍പ്പെട്ട ബഹുവര്‍ഷസസ്യമാണ് തക്കാളി (Tomato). തെക്ക്, വടക്ക് അമേരിക്കന്‍ വന്‍‌കരകളിലായി മെക്സിക്കോ മുതല്‍ പെറു വരെയുള്ള പ്രദേശങ്ങളാണ് തക്കാളിയുടെ ജന്മദേശം‍. തക്കാളിയുടെ ഫലം(തക്കാളിപ്പഴം) ലോകമെങ്ങും പ്രചാരത്തിലുള്ള ഭക്ഷ്യവിഭവമാണ്. ചൈന, യു.എസ്.എ., ടര്‍ക്കി, ഇന്ത്യ, ഈജിപ്റ്റ് എന്നീ രാജ്യങ്ങളാണ് തക്കാളിയുത്പാദനത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്.

പത്തു മുതല്‍ 25 സെന്റീമീറ്റര്‍ വരെ നീളമുള്ള ഇലത്തണ്ടുകളാണ് തക്കാളിയുടേത്. ഒരു തണ്ടില്‍ എട്ടു സെ.മീ വരെ നീളമുള്ള ഇലകളുണ്ടാകും. ഇലകളിലും തണ്ടുകളിലും രോമം പോലെ വെളുത്തു നനുനനുത്ത ആവരണമുണ്ട്. രണ്ടു സെ.മീ. വരെ നീളമുള്ള മഞ്ഞ പൂക്കളാണ് തക്കാളിയുടേത്. നിറത്തിലും രൂപത്തിലും വ്യത്യസ്തമായ മുപ്പതിലേറെ ഇനം തക്കാളികള്‍ കൃഷി ചെയ്യപ്പെടുന്നുണ്ട്.

[തിരുത്തുക] ചരിത്രവും വ്യാപനവും

തക്കാളി ഏതുകാലം മുതല്‍ ഭക്ഷ്യവിഭവമായി കൃഷിചെയ്യപ്പെട്ടിരുന്നു എന്നതിന്‌‍ വിവിധ അഭിപ്രായങ്ങളുണ്ട്. ആന്‍ഡ്രൂ സ്മിത്തിന്റെ ദ് റ്റൊമേറ്റോ ഇന്‍ അമേരിക്ക എന്ന പുസ്തകമനുസരിച്ച് തക്കാളിയുടെ ജന്മദേശം തെക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളാണ്. എന്നാല്‍ സ്പെയിന്‍‌കാര്‍ തെക്കേ അമേരിക്കയില്‍ വരുന്നതിനുമുന്‍പ് തക്കാളി കൃഷിചെയ്യപ്പെടുകയോ ഭക്ഷിക്കപ്പെടുകയോ ചെയ്തിരുന്നില്ലെന്നും സ്മിത്ത് വാദിക്കുന്നു. എന്നാല്‍ ചില ഗവേഷകര്‍ ഈ വാദം അംഗീകരിക്കുന്നില്ല. പെറു പോലെയുള്ള രാജ്യങ്ങളില്‍ സ്പാനിഷ് അധിനിവേശത്തിനു മുന്‍പുണ്ടായിരുന്ന കാര്‍ഷികവിഭവങ്ങളെപ്പറ്റി ചരിത്രരേഖകളില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. മെക്സിക്കോയാണ് തക്കാളിയുടെ ജന്മദേശമെന്നും പ്രബലമായ അഭിപ്രായമുണ്ട്. റ്റുമേറ്റോ എന്ന പദം മെക്സിക്കന്‍ നാട്ടുഭാഷയായ നാവറ്റില്‍ നിന്നുള്ളതാണ്.

അമേരിക്കന്‍ വന്‍‌കരകളില്‍ നിന്നും സ്പെയിന്‍‌കാര്‍ തക്കാളിയെ അവരുടെ കോളനികളായ കരീബിയന്‍ ദ്വീപുസമൂഹങ്ങളിലെത്തിച്ചു. ഫിലിപ്പൈന്‍സ്, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും സ്പാനിഷ് അധിനിവേശത്തോടൊപ്പം തക്കാളിയുമെത്തി. പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തോടെ യൂറോപ്പിലും തക്കാളിക്കൃഷി ആരംഭിച്ചു. മധ്യധരണ്യാ‍ഴിയുടെ തീരപ്രദേശങ്ങളിലായിരുന്നു തക്കാളി കൂടുതലും കൃഷിചെയ്യപ്പെട്ടത്. തക്കാളി ഉപയോഗിച്ചുള്ള പാചകവിധികള്‍ കാണപ്പെടുന്ന ഏറ്റവും പഴക്കമേറിയ ഗ്രന്ഥം ഇറ്റലിയിലെ നേപ്പിള്‍സില്‍ 1692-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

16, 18 നൂറ്റാണ്ടുകള്‍ക്കിടയില്‍ ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും തക്കാളിക്കൃഷി പ്രചരിച്ചു. വടക്കേ അമേരിക്കയുള്‍പ്പെടെ ഇവരുടെ കോളനികളിലും പിന്നീട് തക്കാളിക്കൃഷി വ്യാപകമായി.

[തിരുത്തുക] ഇതരലിങ്കുകള്‍

Tomato -നെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളില്‍ തിരയുക-
ഡിക്ഷണറി അര്‍ത്ഥങ്ങള്‍ വിക്കിനിഖണ്ടുവില്‍നിന്ന്
പാഠപുസ്തകങ്ങള്‍ പുസ്തകശാലയില്‍ നിന്ന്
Quotations വിക്കി ചൊല്ലുകളില്‍ നിന്ന്
Source texts വിക്കിഗ്രന്ഥശാലയില്‍ നിന്ന്
ചിത്രങ്ങളും മീഡിയയും കോമണ്‍സില്‍ നിന്ന്
വാര്‍ത്തകള്‍ വിക്കി വാര്‍ത്തകളില്‍ നിന്ന്
പഠന സാമാഗ്രികള്‍ വിക്കിവേര്‍സിറ്റി യില്‍ നിന്ന്

[തിരുത്തുക] ചിത്രശാല

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -