See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മലയാളചലച്ചിത്രം - വിക്കിപീഡിയ

മലയാളചലച്ചിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ആദ്യ മലയാള സിനിമ വിഗതകുമാരന്റെ സംവിധായകന്‍ ശ്രീ ജെ.സി. ഡാനിയല്‍
ആദ്യ മലയാള സിനിമ വിഗതകുമാരന്റെ സംവിധായകന്‍ ശ്രീ ജെ.സി. ഡാനിയല്‍


നിശ്ചലചിത്രങ്ങളുടെ ഒരു ശ്രേണിയെ ദ്രുതഗതിയില് കാണിക്കുന്നതു വഴി ചലിക്കുന്ന ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന കലാരൂപമാണ് ചലച്ചിത്രം അഥവാ സിനിമ. ഇത്തരത്തില് കേരളത്തില് ചിത്രീകരിച്ചവയാണ്‌ മലയാള ചലച്ചിത്രങ്ങള്. മലയാള ഭാഷയില് ചിത്രീകരിച്ചു എന്ന് പറയാന് സാധിക്കാത്തത് ആദ്യകാലത്ത് ചലച്ചിത്രങ്ങളില് ശബ്ദം രേഖപ്പെടുത്തിയിരുന്നില്ല എന്നതിനാലാണ്‌.

ഉള്ളടക്കം

[തിരുത്തുക] ആദ്യ മലയാള സിനിമ

1928-ല്‍ ആണ് ആദ്യമായി ഒരു മലയാ‍ള ചലച്ചിത്രം പുറത്തിറങ്ങുന്നത്.വിഗതകുമാരന്‍ ആയിരുന്നു ആദ്യ ചിത്രം.ആദ്യത്തെ ചലച്ചിത്രം ശബ്ദ രഹിതമായിരുന്നു.ചലച്ചിത്രം എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ചലിക്കുന്ന കുറെ ചിത്രങ്ങള്‍,അതായിരുന്നു .വിഗതകുമാരന്‍.

ജെ.സി.ഡാനിയല്‍ എന്ന വ്യവസായ പ്രമുഖനായിരുന്നു വിഗതകുമാരന്റെ സംവിധായകന്‍.നിര്‍മ്മാതാവും അദ്ദേഹം തന്നെയായിരുന്നു.സാമ്പത്തികമായി ആ ചിത്രം ഒരു പരാജയമായിരുന്നു.

അടുത്ത സിനിമ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രീകരിച്ച മാര്‍ത്താണ്ഡവര്‍മ്മയായിരുന്നു.ചില സാങ്കേതിക കാരണങ്ങളില്‍ ആ സിനിമ പ്രദര്‍ശനത്തിനെത്തിയില്ല.

[തിരുത്തുക] ഒരു പുനര്‍ജന്മം

പിന്നീട് മലയാള സിനിമയ്ക്ക് ഒരു പുനര്‍ജന്മമുണ്ടായത് 1938 ഇല്‍ ബാലന്‍ ഇറങ്ങിയതിന് ശേഷമായിരുന്നു.ആദ്യത്തെ ശബ്ദചിത്രവും ബാലന്‍ ആയിരുന്നു.എസ് നൊട്ടാണിയായിരുന്നു സംവിധായകന്‍.

[തിരുത്തുക] ആദ്യ സ്റ്റുഡിയോ

1947-ല്‍ കേരളത്തിലെ ആദ്യ സ്റ്റുഡിയോ ആയ ഉദയ സ്ഥാപിക്കുന്നത് വരെ ചെന്നെ (അന്നത്തെ മദ്രാസ്) ആയിരുന്നു മലയാള സിനിമയുടെ ആസ്ഥാനം എന്ന് പറയാം.

[തിരുത്തുക] ആദ്യത്തെ ബോക്സോഫീസ് ഹിറ്റ്

തകഴി ശിവശങ്കരപ്പിള്ളയുടെ “ചെമ്മീന്‍” എന്ന നോവലിനെ അടിസ്ഥാനമാക്കി,1965 ഇല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത മലയാള സിനിമയാണ് ചെമ്മീന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമ.

[തിരുത്തുക] ഇന്ത്യന്‍ പ്രസിഡന്റിന്റെ സുവര്‍ണ്ണ ചക്രം

1965 ലെ ഏറ്റവും നല്ല സിനിമയ്കുള്ള ഇന്ത്യന്‍ പ്രസിഡന്റിന്റെ സുവര്‍ണ്ണ ചക്രം ചെമ്മീനിന് ലഭിച്ചു.ഒരു ദക്ഷിണേന്ത്യന്‍ സിനിമയ്ക്ക് ആദ്യമായി ഈ അംഗീകാരം ലഭിക്കുന്നതും ഇതിലൂടെയാ‍ണ്.

പിന്നീട് 1970കളില്‍ മറ്റൊരു വിപ്ലവത്തിന്കൂടി മലയാള സിനിമ സാക്ഷ്യം വഹിച്ചു.

1972 ഇല്‍ അടൂരും,തന്റെ ആദ്യ ചിത്രമായ സ്വയംവരവും ആയി രംഗത്തെത്തി സാനിധ്യം അറിയിച്ചു. സ്വയംവരം ഇന്റര്‍നാഷണല്‍ തലത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ആദ്യ മലയാള ചിത്രവുമായി.

1973 ഇല്‍ എം.ടി. വാസുദേവന്‍ നായര്‍ തന്റെ ആദ്യ ചിത്രമായ നിര്‍മ്മാല്യം സംവിധാനം ചെയ്തു.ഈ ചിത്രത്തിനും, ഏറ്റവും നല്ല സിനിമയ്കുള്ള ഇന്ത്യന്‍ പ്രസിഡന്റിന്റെ സ്വര്‍ണ്ണ പതക്കം ലഭിച്ചു.

പിന്നീടങ്ങോട്ട് അരവിന്ദന്‍,ജോണ്‍ ഏബ്രഹാം,കെ.ആര്‍ മോഹനന്‍,കെ.ജി ജോര്‍ജ്ജ്,ജി.എസ് പണിക്കര്‍ എന്നിങ്ങനെ ഒരു പിടി നല്ല സംവിധായകര്‍ രംഗത്തെത്തി.

[തിരുത്തുക] നായികാ-നായകന്മാര്‍

പ്രേം നസീര്‍,സത്യന്‍,ജയന്‍,മധു,ഉമ്മര്‍,വിന്‍സന്റ് എന്നീ നായകന്മാരും, ഷീല,ജയഭാരതി,ശാരദ എന്നീ നടിമാരും മലയാള സിനിമയില്‍ ജ്വലിച്ച് നിന്നു.

ഏറ്റവും കൂടുതല്‍ സിനിമയില്‍ നായിക-നായകന്മാരായി അഭിനയിച്ചതിന് ഷീല-നസീര്‍ കൂട്ടുകെട്ട് ഗിന്നസ്സ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ സ്ഥാനം നേടി[അവലംബം ചേര്‍ക്കേണ്ടതുണ്ട്].

[തിരുത്തുക] മലയാള സിനിമയുടെ സുവര്‍ണ്ണകാലം

മലയാള സിനിമയുടെ സുവര്‍ണ്ണകാലം എന്നറിയപ്പെടുന്നത് 1980-1990 കാലഘട്ടമാണ്.കലയും ഒപ്പം മൂല്യവും ഉള്ള സിനിമകള്‍ വര്‍ദ്ധിച്ചു.1990 ഇല്‍ ഇറങ്ങിയ പെരുന്തച്ചന്‍ ഛായാഗ്രഹണത്തില്‍ വളരെ മികച്ച നിലവാരം പുലര്‍ത്തിയ സിനിമയായിരുന്നു.സന്തോഷ് ശിവന്‍ എന്ന ലോകപ്രശസ്ത ഛായാഗ്രാഹകന്റെ കഴിവുകള്‍ മലയാളിക്ക് മനസ്സിലാക്കി കൊടുക്കാന്‍ ആ ഒറ്റ സിനിമയ്ക്ക് കഴിഞ്ഞു.

1989ലെ സിദ്ധിക്ക്-ലാല്‍ കൂട്ടുകെട്ട് ഹാസ്യത്തിന്റെ മേമ്പൊടിയും ആയി റാംജിറാവു സ്പീക്കിംഗ് മലയാളിക്ക് മറ്റൊരു അനുഭവം കാഴുച്ച വെച്ചു.

[തിരുത്തുക] സുവര്‍ണ്ണകാലഘട്ടത്തിലെ നായികാ-നായകന്മാര്‍

മോഹന്‍ലാല്‍ , മമ്മൂട്ടി , സുരേഷ് ഗോപി , ജയറാം , ദിലീപ് മുതല്‍ ഇങ്ങ് പൃഥ്വിരാജ് വരെ എത്തി നില്‍ക്കുന്നു നായകന്മാര്‍

ശോഭന ,മോനിഷ , പാര്‍വതി , രേവതി , കാര്‍ത്തിക , ശോഭ , മഞ്ചൂ വാര്യര്‍ മുതല്‍ മീരാ ജാസ്മിന്‍ , കാവ്യാ മാധവന്‍ , ഭാവന , നവ്യാ നായര്‍ എന്നിങ്ങനെ എല്ലാവരും കഴിവ് തെളിയിച്ച നടിമാരാണ്.

[തിരുത്തുക] പ്രധാന സംവിധായകര്‍

ഭരതന്‍, പത്മരാജന്‍,ഹരിഹരന്‍, സിബിമലയില്‍, പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, ഫാസില്‍, ഷാജി എന്‍ കരുണ്‍, ജോഷി, ഐ.വി. ശശി, ഷാജി കൈലാസ്, സിദ്ധിക്ക്, റാഫി-മെക്കാര്‍ട്ടിന്‍, ലാല്‍ ജോസ്, ഷാഫി എന്നിങ്ങനെ പോകുന്നു നീണ്ട നിര.



മലയാളചലച്ചിത്രങ്ങള്‍
1928 - 1950 | 1951 - 1960 |

1961 | 1962 | 1963 | 1964 | 1965 | 1966 | 1967 | 1968 | 1969 | 1970 | 1971 | 1972 | 1973 | 1974 | 1975 | 1976 | 1977 | 1978 | 1979 | 1980 | 1981 | 1982 | 1983 | 1984 | 1985 | 1986 | 1987 | 1988 | 1989 | 1990 | 1991 | 1992 | 1993 | 1994 | 1995 | 1996 | 1997 | 1998 | 1999 | 2000 |2001 |2002 |2003 |2004 |2005 |2006 |2007 |2008

ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -