See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
രാമു കാര്യാട്ട് - വിക്കിപീഡിയ

രാമു കാര്യാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീലക്കുയിലിലെ ഒരു രംഗം
നീലക്കുയിലിലെ ഒരു രംഗം

നീലക്കുയില്‍ എന്ന ചലച്ചിത്രത്തിന്റെ സംവിധാനത്തിലൂടെ മലയാള സിനിമാപ്രേമികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് രാമു കാര്യാട്ട് (ജനനം - 1928, മരണം - 1979). അദ്ദേഹത്തിന്റെ ചെമ്മീന്‍ മികച്ച ചിത്രത്തിനുളള രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ മലയാള ചിത്രമാണ്‌.

1954-ല്‍ പുറത്തിറങ്ങിയ നീലക്കുയില്‍ മലയാള സിനിമയില്‍ ഒരു വഴിത്തിരിവായിരുന്നു. അതുവരെ തമിഴ്, അന്യഭാഷാ ചിത്രങ്ങളെ അനുകരിച്ച് ദൈവീകവും അതി-കാല്പനികവുമായ ചിത്രങ്ങള്‍ മാത്രം പുറത്തിറക്കിയിരുന്ന മലയാള സിനിമയില്‍ കേരളത്തിന്റെ തനതായ വ്യക്തിത്വമുള്ള, അല്ലെങ്കില്‍ മണ്ണിന്റെ മണമുള്ള ഒരു ചിത്രമായി നീലക്കുയില്‍ മാറി. കവിയും ഗാന രചയിതാവും സംവിധായകനുമായ പി. ഭാസ്കരനുമൊന്നിച്ചാണ് നീലക്കുയില്‍ രാമു കാര്യാട്ട് സംവിധാനം ചെയ്തത്.

1965-ല്‍ തകഴി ശിവശങ്കരപ്പിള്ളയുടെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ചെമ്മീന്‍ എന്ന കൃതിയെ മികച്ച ചിത്രത്തിനുളള രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ നേടുന്ന തെക്കേ ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ ചിത്രമായി മാറ്റുവാന്‍ രാമു കാര്യാട്ടിനു കഴിഞ്ഞു. ഉത്തരേന്ത്യയില്‍ നിന്ന് സംഗീത സംവിധാനം, ചലച്ചിത്ര സംയോജനം, എന്നിങ്ങനെയുള്ള പല ജോലികള്‍ക്കും രാമു കാര്യാട്ട് കലാകാരന്മാരെ കൊണ്ടുവന്നു. ഇതും മലയാള സിനിമയില്‍ ആദ്യമായിട്ടായിരുന്നു.

രാമു കാര്യാട്ടിന്റെ ചിത്രങ്ങള്‍ സാമ്പത്തിക വിജയം ലക്ഷ്യമാക്കിയ മദ്ധ്യധാരാ ചിത്രങ്ങളായിരുന്നു. എങ്കിലും കലാമൂല്യമുള്ള ഒരുപിടി ചിത്രങ്ങള്‍ മലയാളികള്‍ക്കു സമ്മാനിക്കുവാന്‍ രാമു കാര്യാട്ടിനു കഴിഞ്ഞു.

[തിരുത്തുക] രാമു കാര്യാട്ടിന്റെ ചലച്ചിത്രങ്ങള്‍

ചെമ്മീന്‍
ചെമ്മീന്‍
  • നീലക്കുയില്‍ (1954)
  • ഭരതനാട്യം (1956)
  • മിന്നാമിനുങ്ങ് (1957)
  • മുടിയനായ പുത്രന്‍ (1961)
  • മൂടുപടം (1963)
  • ചെമ്മീന്‍ (1965)
  • ഏഴു രാത്രികള്‍ (1968)
  • അഭയം (1970)
  • മായ (1972)
  • നെല്ല് (1974)
  • ദ്വീപ് (1976)
  • കൊണ്ടഗളി (1978)
  • അമ്മുവിന്റെ ആട്ടിങ്കുട്ടി (1978)
  • മലങ്കാറ്റ് (1980)
  • കരിമ്പ് (1984)
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -