See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
അരവിന്ദന്‍ - വിക്കിപീഡിയ

അരവിന്ദന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജി. അരവിന്ദന്‍

ജനനപ്പേര് ഗോവിന്ദന്‍ അരവിന്ദന്‍
മരണം 15 March 1991
തിരുവനന്തപുരം, കേരളം, ഇന്ത്യ
അഭിനയിച്ചിരുന്ന വര്‍ഷങ്ങള്‍ 1974 - 1991 (ചലച്ചിത്രരംഗത്ത്)
മാതാപിതാക്കള്‍ എം.എന്‍. ഗോവിന്ദന്‍ നായര്‍

മലയാളസിനിമയെ ദേശാന്തരീയപ്രശസ്തിയിലേക്കുയര്‍ത്തിയ പ്രശസ്തനായ സമാന്തര സിനിമാ സംവിധായകനും കാര്‍ട്ടൂണിസ്റ്റുമായിരുന്നു അരവിന്ദന്‍. കാവ്യാത്മകവും ദാര്‍ശനികവുമായ പ്രതിപാദനശൈലി അവതരിപ്പിക്കുകയും മൗലികമായ സൗന്ദര്യശാസ്ത്രപരീക്ഷണങ്ങള്‍ നടത്തുകയും ചെയ്ത ചലച്ചിത്രകാരനായിരുന്നു അരവിന്ദന്‍.

ഉള്ളടക്കം

[തിരുത്തുക] ജനനം, ആദ്യകാലം

അരവിന്ദന്‍ (മുഴുവന്‍ പേര്: ഗോവിന്ദന്‍ അരവിന്ദന്‍) 1935 ജനുവരി 21 നു കോട്ടയത്ത് ജനിച്ചു. പ്രശസ്ത സാഹിത്യകാരനായ എം.എന്‍.ഗോവിന്ദന്‍നായരായിരുന്നു അച്ഛന്‍. സസ്യശാസ്ത്രം ഐച്ഛികവിഷയമായി ബിരുദം നേടിയ ശേഷം റബ്ബര്‍ ബോര്‍ഡില്‍ ജീവനക്കാരനായി. സിനിമാ സംവിധാനത്തിനു മുന്‍പേ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാര്‍ട്ടൂണ്‍ പരമ്പര പ്രസിദ്ധീകരിച്ചുരുന്നു. 1960കളുടെ ആരംഭത്തില്‍ പ്രസിദ്ധീകരിച്ച ഈ കാര്‍ട്ടൂണ്‍ രാമു, ഗുരുജി എന്നീ കഥാപാത്രങ്ങളിലൂടെ ലോകത്തെ കണ്ടു. ജീവിതത്തില്‍ പ്രകടമാകുന്ന ഹിപ്പോക്രസി, ജീവിതവിജയത്തിനു വേണ്ടി വ്യക്തികള്‍ നടത്തുന്ന കുത്സിതശ്രമങ്ങള്‍ എന്നിങ്ങനെയുള്ള പ്രമേയങ്ങളിലൂടെ സമകാലികജീവിതത്തെ വിശകലനം ചെയ്യുന്നവയായിരുന്നു ഈ കാര്‍ട്ടൂണുകള്‍.‍

[തിരുത്തുക] അരവിന്ദന്റെ സിനിമ

റബ്ബര്‍ ബോര്‍ഡ് ജീവനക്കാരനായിരിക്കെ കോഴിക്കോട്ട് നിയമിതനായ അരവിന്ദന് നഗരത്തില്‍ ഒരു നല്ല സുഹൃദ്‌വലയമുണ്ടായിരുന്നു. നാടകകൃത്തായ തിക്കോടിയന്‍, കഥാകൃത്തായ പട്ടത്തുവിള കരുണാകരന്‍ തുടങ്ങിയവര്‍ ഈ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ചലച്ചിത്രരംഗത്തെ ആഗോളതലത്തിലെ പുതുപ്രവണതകളെക്കുറിച്ച് തല്പരരായ ആ സംഘം ഒരു സിനിമ നിര്‍മ്മിക്കാന്‍ നിശ്ചയിച്ചു. പട്ടത്തുവിള കരുണാകരന്‍ നിര്‍മ്മാതാവും തിക്കോടിയന്‍ കഥാകൃത്തുമായി ആരംഭിച്ച സിനിമയുടെ സംവിധായകന്‍ അരവിന്ദനായിരുന്നു.‍ആദ്യചിത്രമായ ഉത്തരായനം മലയാളസിനിമയില്‍ ഒരു നൂതനമായ ഭാവുകത്വത്തിന്റെ തുടക്കമായിരുന്നു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട ഉത്തരായണം ഇന്ത്യയ്ക്കു പുറത്തുള്ള നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അരവിന്ദന്റെ ആദ്യകാല ചലച്ചിത്രങ്ങളില്‍ സഞ്ജയന്റെയും കെ.സി.എസ്. പണിക്കരുടെയും സ്വാധീനം കാണാം. ചിദംബരം, വാ‍സ്തുഹാരാ തുടങ്ങിയ ചിത്രങ്ങള്‍ സി.വി.ശ്രീരാമന്റെ ചെറുകഥകളെ ആസ്പദമാക്കിയായിരുന്നു. കാഞ്ചനസീതയില്‍ പ്രകൃതിയുടെ ഒരതീന്ദ്രിയാനുഭവം അരവിന്ദന്‍ കാഴ്ചവെക്കുന്നു. തമ്പ് എന്ന ചിത്രത്തില്‍ എല്ലാ അഭിനേതാക്കളും അമച്വര്‍ നടന്മാരായിരുന്നു. മനുഷ്യ മുഖഭാവങ്ങളുടെ ഒരു പഠനം തന്നെയായിരുന്നു തമ്പ്. ഉത്തരായനം മുതല്‍ വാസ്തുഹാര വരെ 11 ചിത്രങ്ങളിലൂടെ അരവിന്ദന്‍ മലയാള സമാന്തര സിനിമയ്ക്ക് പുതിയ മാനങ്ങള്‍ തീര്‍ത്തു. ധ്യാനനിരതമായിരുന്നു അരവിന്ദന്റെ ചിത്രങ്ങള്‍ എന്നു തന്നെ പറയാം.ചിദംബരം, കാഞ്ചനസീത തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഷാജി എന്‍ കരുണായിരുന്നു ഛായാഗ്രഹണം നിര്‍വഹിച്ചത്.

[തിരുത്തുക] മരണം

അരവിന്ദന്‍ 1991 മാര്‍ച്ച് 16 നു മരിച്ചു.

[തിരുത്തുക] നുറുങ്ങുകള്‍

അരവിന്ദന്‍ സംവിധാനത്തിനിടക്കു ഒരിക്കലും ‘സ്റ്റാര്‍ട്ട്’ ‘കട്ട്’ ഇവ പറഞ്ഞിരുന്നില്ല. ചിദംബരത്തിന്റെ ഛായാഗ്രഹണത്തിനിടക്കു സീന്‍ തീര്‍ന്നതറിയാതെ നടന്നു നടന്നു പോയ സ്മിതാ പാട്ടിലിനെ പിടിച്ചുനിറുത്തുവാന്‍ അരവിന്ദനു പിറകേ ഓടേണ്ടിവന്നു.

[തിരുത്തുക] അരവിന്ദന്റെ സിനിമകള്‍

  • ഉത്തരായനം (1974)
  • കാഞ്ചന സീത (1977)
  • തമ്പ് (1978)
  • കുമ്മാട്ടി (1979)
  • എസ്തപ്പാന്‍ (1980)
  • പോക്കുവെയില്‍ (1981)
  • വിധി(1985)
  • ദ് സീര്‍ ഹൂ വാക്സ് എലോണ്‍ (1985)
  • ചിദംബരം (1985)
  • ദ് ബ്രൌണ്‍ ലാന്റ്സ്കേപ്പ് (1985)
  • ഒരിടത്ത് (1986)
  • കോണ്ടൂര്‍സ് ഓഫ് ലീനിയാ‍ര്‍ റിഥം (1987)
  • മാറാട്ടം (1988)
  • അനാദി ധാര (1988)
  • ഉണ്ണി (1989)
  • സഹജ (1990)
  • വാസ്തുഹാരാ (1991)
ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -