See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഛായാഗ്രഹണം - വിക്കിപീഡിയ

ഛായാഗ്രഹണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ലാര്‍ജ് ഫോര്‍മാറ്റ് കാമറയിലെ ലെന്‍സും മൌണ്ടിങ്ങും
ഒരു ലാര്‍ജ് ഫോര്‍മാറ്റ് കാമറയിലെ ലെന്‍സും മൌണ്ടിങ്ങും
കൈയൊതുക്കമുള്ള ഒരു കാമറ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥി
കൈയൊതുക്കമുള്ള ഒരു കാമറ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥി

പ്രകാശഗ്രാഹിയായ ഒരു മാധ്യമത്തിന്റെ സഹായത്താല്‍ ഒരു വിഷയത്തിന്റെയോ രംഗത്തിന്റേയോ ചിത്രം പകര്‍ത്തിയെടുക്കുന്ന പ്രക്രിയയാണ്‌ ഛായാഗ്രഹണം അല്ലെങ്കില്‍ ഫോട്ടോഗ്രഫി എന്നു പറയുന്നത്. ഫോട്ടോഗ്രാഫി എന്ന വാക്ക് പ്രകാശം കൊണ്ടുള്ള വര എന്നര്‍ത്ഥം വരുന്ന ഗ്രീക്ക് പ്രയോഗമായ ഫോസ് ഗ്രാഫിസില്‍ നിന്നാണ്‌ ഉരുത്തിരിഞ്ഞത്. വിഷയത്തില്‍ നിന്നും പ്രതിഫലിക്കുന്ന പ്രകാശരശ്മികളെ സില്‍‌വര്‍ ഹാലൈഡ് സംയുക്തമടങ്ങിയ ഒരു ഫിലിമിലേക്കോ ഒരു പ്രകാശഗ്രഹണശേഷിയുള്ള ഒരു ഇലക്ട്രോണിക് സര്‍ക്യൂട്ടിലേക്കോ നിശ്ചിത സമയപരിധിയില്‍ ഒരു ലെന്‍സിലൂടെ പതിപ്പിച്ചാണ്‌ ചിത്രം (അല്ലെങ്കില്‍ ഫോട്ടോ) എടുക്കുന്നത്. വസ്തുക്കളില്‍ നിന്നും പ്രതിഫലിച്ചിരിക്കുന്നതോ പുറപ്പെടുവിക്കുന്ന ആയ പ്രകാശത്തിന്റെ മാതൃക സംവേദിയായ മാധ്യമത്തിലോ അല്ലെങ്കില് സൂക്ഷിച്ചു വെക്കാനുതകുന്ന ഇലക്ട്രോണിക് ചിപ്പിലോ നിമിഷബന്ധിതമായി പ്രകാശവിധേയമാക്കി രേഖപ്പെടുത്തുന്നു. സാധാരണയായി ഭൂരിഭാഗം എല്ലാ പ്രക്രിയകളും നിര്‍വഹിക്കുന്നത് ഛായാഗ്രാഹി (ക്യാമറ) എന്നറിയപ്പെടുന്ന യാന്ത്രികമായോ, രസതന്ത്രപരമോ, സംഖ്യാപരമോ (ഡിജിറ്റല്‍) ആയ ഉപകരണങ്ങള്‍ വഴിയാണ്. ചിത്രം കൂടുതല്‍ വ്യക്തമാകുന്നതിന്‌ ഛായാഗ്രഹണസമയത്ത് മിന്നല്‍ വിളക്കുകള്‍ (ഫ്ലാഷ്) ഉപയോഗിച്ച് കൃത്രിമമായി വസ്തുവിനെ പ്രകാശിപ്പിക്കാറുമുണ്ട്. ഇതിനായി മിക്ക ഛായാഗ്രാഹികളിലും മിന്നല്‍ വിളക്ക് ഉണ്ടാകാറുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ഉപാധികള്‍

[തിരുത്തുക] ഛായാഗ്രാഹി

പ്രധാന ലേഖനം: ഛായാഗ്രാഹി

ഛായാഗ്രഹണത്തിനുപയോഗിക്കുന്ന ഉപകരണങ്ങള്‍ പൊതുവേ കണ്ണിന്റെ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്നു. പ്രകാശഗ്രാഹിയായ ഒരു ഫലകവും, അതിലേക്കു ഫോക്കസ് ചെയ്തിരിക്കുന്ന ഒരു ലെന്‍സും അതിലൂടെ കടന്നു പോകുന്ന പ്രകാശത്തിന്റെ അളവു നിയന്ത്രിക്കാന്‍ ഒരു ഡയഫ്രവും, ഇതെല്ലാം ഉള്‍ക്കൊള്ളുന്ന പ്രകാശം കടത്തി വിടാത്ത ഒരു പെട്ടിയും ചേര്‍ന്നതാണ്‌ ഒരു ഛായാഗ്രാഹി (ഫോട്ടോഗ്രാഫിക്ക് ക്യാമറ). ഛായാഗ്രാഹി അഥവാ ക്യാമറ അല്ലെങ്കില്‍ ഛായാലേഖനപ്പെട്ടി എന്നത് പടം പിടിക്കുവാനുള്ള ഉപകരണവും ഛയാഗ്രഹണ ഫിലിം, ഡിജിറ്റല്‍ സ്റ്റോറേജ് കാര്‍ഡ് മുതലായവ ചിത്രങ്ങള്‍ രേഖപ്പെടുത്താനുള്ള മാധ്യമവുമാണ്,

[തിരുത്തുക] മറ്റു രീതികള്‍

ഛായാഗ്രഹണം കൂടാതെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന്‌ മറ്റു മാര്‍ഗങ്ങളും നിലവിലുണ്ട്. ഉദാഹണത്തിന് ഫോട്ടോകോപ്പി അഥവാ സെറോഗ്രാഫി യന്ത്രം സ്ഥായിയായ ചിത്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കാറുണ്ടെങ്കിലും ഇത് ഛായാഗ്രഹണ ഫിലിമിനു പകരം സ്ഥിതവൈദ്യുത ചാര്‍ജിന്റെ സ്ഥാനാന്തരഗമനമാണുപയോഗിക്കുന്നത്, ആയതിനാല്‍ ഈ രീതിയെ വൈദ്യുതഛായാഗ്രാഹി (ഇലക്ട്രോഫോട്ടോഗ്രാഫി) എന്നും അറിയപ്പെടുന്നു. മാന്‍ റേയും കൂട്ടരും പ്രസിദ്ധീകരിച്ച റയോഗ്രാഫ്‌ ചിത്രങ്ങള്‍ വസ്തുക്കളുടെ നിഴലുകള്‍ ചായാഗ്രാഹി ഉപയോഗിക്കാതെ ചായാഗ്രഹണ കടലാസില്‍ പതിപ്പിച്ചെടുത്തവയാണ്‌. വസ്തുക്കള്‍ നേരിട്ട്‌ സ്‌കാനറിന്റെ ചില്ലില്‍ വെച്ച്‌ കൊണ്ട്‌ ഡിജിറ്റല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുവാന്‍ സാധിക്കും.

[തിരുത്തുക] ചിത്രനിര്‍മ്മാണം

ഛായാഗ്രാഹകന്‍ പ്രകാശസംവേദിയായ വസ്തു (സാധാരണയായി ഫിലിം അല്ലെങ്കില്‍ സി.സി.ഡി; സി.എം.ഒ.എസ്‌.-ഉം ഉപയോഗിക്കാവുന്നതാണ്‌) ആവശ്യമായ അളവിലുള്ള പ്രകാശം ഛായാഗ്രാഹിയും ഭൂതകണ്ണാടിയും ഉപയോഗിച്ച്‌ നിയന്ത്രിച്ച്‌ പ്രകാശവിധേയമാക്കുന്നു. ചില നടപടികള്‍ക്കു ശേഷം ഇതില്‍ നിന്നും ചിത്രം നിര്‍മ്മിക്കുന്നു.

ക്ലിപ്തമല്ലാത്ത നിയന്ത്രണങ്ങള്‍ താഴെ പറയുന്നവയാണ്‌:

  • ഭൂതകണ്ണാടിയുടെ ദൃഷ്ടികേന്ദ്രം (ലെന്‍സിന്റെ ഫോക്കസ്‌)
  • ഭൂതകണ്ണാടിയുടെ ദ്വാരവ്യാസം (അപേര്‍ചെര്‍) - മിഴിപടലത്തിന്റെ ക്രമീകരണം, അളവുതോത്‌ എഫ്‌-സംഖ്യ, ഇത്‌ ഭൂതകണ്ണാടിയിലേക്ക്‌ പ്രവേശിക്കുന്ന പ്രകാശത്തിന്റെ അളവ്‌ നിയന്ത്രിക്കുന്നു. മേഖലയുടെ ആഴം, ദൃഷ്ടികേന്ദ്രം എന്നിവയില്‍ ദ്വാരവ്യാസം പ്രയോജനം ചെയ്യുന്നു. എന്നുവെച്ചാല്‍, കുറഞ്ഞ വ്യാസത്തിലുള്ള സുഷിരം [ദ്വാരവ്യാസം], കുറഞ്ഞ പ്രകാശം മേഖലയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. അതായത്‌, വസ്തുക്കള്‍ തീവ്രമായി ദൃഷികേന്ദ്രീകരിച്ച്‌ ദൃശ്യമാക്കുന്നതിന്റെ വ്യാപ്തി കൂടുന്നു.
  • അടപ്പിന്റെ വേഗത (ഷട്ടര്‍ സ്പീഡ്) - ഛായാഗ്രഹണ മാദ്ധ്യമം ഒരോ തവണ പ്രകാശവിധേയമാക്കുമ്പോഴും; പ്രകാശവിധേയമാകുന്ന സമയത്തിന്റെ അളവ്‌ നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള അടപ്പിന്റെ വേഗതയുടെ ക്രമീകരണം (യാന്ത്രിക അടപ്പ്‌ സഹിതം, പലപ്പോഴും നിമിഷത്തിന്റെ അംശങ്ങളോ അല്ലെങ്കില്‍ ദിശയോ ആണ്‌ സൂചിപ്പിക്കുന്നത്‌). ചിത്രത്തിന്റെ പ്രതലത്തില്‍ പ്രസരിക്കുന്ന പ്രകാശത്തിന്റെ അളവ്‌ നിയന്ത്രിക്കുന്നതിന്‌ അടപ്പിന്റെ വേഗത ഉപയോഗപ്പെടുത്താറുണ്ട്‌;
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -