മോഹന്‍ലാല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മോഹന്‍ലാല്‍

ജനനം: 1960 മേയ് 21
തിരുവനന്തപുരം, കേരളം
തൊഴില്‍: ചലച്ചിത്ര അഭിനേതാവ്
വരുമാനം: 1.25 കോടി [അവലംബം ചേര്‍ക്കേണ്ടതുണ്ട്]
ജീവിത പങ്കാളി: സുചിത്ര
കുട്ടികള്‍: പ്രണവ്, വിസ്മയ

മലയാളചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി നിറഞ്ഞു നില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ജനനം

വിശ്വനാഥന്‍ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി 1960 മേയ് 21നു പത്തനംതിട്ട ജില്ലയില്‍ ജനിച്ചു.

[തിരുത്തുക] വിദ്യാഭ്യാസം

തിരുവനന്തപുരത്തെ മോഡല്‍ സ്കൂളിലാണ് മോഹന്‍ ലാല്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഉപരി പഠനം തിരുവനന്തപുരത്തെ നാലാഞ്ചിറയിലുള്ള എം.ജി കോളേജില്‍ ആയിരുന്നു.

[തിരുത്തുക] ചലച്ചിത്ര രംഗത്തേക്ക്

മോഹന്‍‍ലാല്‍ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നെങ്കിലും പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആയിരുന്നു. ആദ്യചിത്രത്തില്‍ പ്രതിനായകനായി (മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍) വേഷമിട്ട ലാല്‍ പിന്നെ നായകനായി അഭിനയം തുടര്‍‌ന്നു. മലയാളം സിനിമയില്‍ ഇപ്പോഴും സജീവമായ മോഹന്‍‌ലാല്‍ ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനയപ്രതിഭകളില്‍ ഒരാളായി കരുതപ്പെടുന്നു. മികച്ച അഭിനേതാവിനുള്ള ദേശീയ-സംസ്ഥാന ബഹുമതികള്‍ പലവട്ടം കരസ്ഥമാക്കിയ മോഹന്‍ലാലിന്റെ വാനപ്രസ്ഥം എന്ന ചലച്ചിത്രം വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായിട്ടുണ്ട്. സിനിമയില്‍ ഒരു അഭിനേതാവെന്നതിലുപരി മോഹന്‍ലാല്‍ ഒരു ചലച്ചിത്രനിര്‍മ്മാതാവ് കൂടിയാണ്‌. ചലച്ചിത്ര താരങ്ങളായ സീമ, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം കാസിനോ എന്ന സിനിമാ നിര്‍മ്മാണ കമ്പനിയില്‍ അദ്ദേഹം പങ്കാളിയായിരുന്നു. പിന്നീടു പ്രണവം മൂവീസ് എന്ന പേരില്‍ സ്വന്തമായി ചലച്ചിത്രനിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മോഹന്‍ലാലിന്റെ ചലച്ചിത്രസംബന്ധിയായ മറ്റൊരു സ്ഥാപനമാണ്‌ തിരുവനന്തപുരത്തുള്ള വിസ്മയ ഫിലിം സ്റ്റുഡിയോ, .

[തിരുത്തുക] മറ്റു ഭാഷകളില്‍

ഇരുവര്‍ എന്ന ചലച്ചിത്രത്തില്‍ ഐശ്വര്യാ റായും മോഹന്‍ലാലും
ഇരുവര്‍ എന്ന ചലച്ചിത്രത്തില്‍ ഐശ്വര്യാ റായും മോഹന്‍ലാലും

1997-ലാണ് മോഹന്‍ലാല്‍, മണിരത്നം സംവിധാനം ചെയ്ത ‘ഇരുവര്‍’ എന്ന തമിഴ് ചലച്ചിത്രത്തില്‍ അഭിനയിക്കുന്നത്. ലോകസുന്ദരിയായ ഐശ്വര്യാ റായ് ആയിരുന്നു ഈ ചിത്രത്തിലെ നായിക. 2002-ല്‍ രാംഗോപാല്‍ വര്‍മ്മ എന്ന സംവിധായകന്റെ ‘കമ്പനി’ എന്ന ഹിന്ദി ചലച്ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ ഫിലിം അക്കാഡമിയുടെ (IIFAA) നല്ല സഹനടനുള്ള അവാര്‍ഡ് ലഭിച്ചു. 2007-ല്‍ പുറത്തിറങ്ങിയ മറ്റൊരു ഹിന്ദി ചിത്രമായ രാം ഗോപാല്‍ വര്‍മ്മയുടെ ഷോലെയുടെ പുതിയ പതിപ്പില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചതും മോഹന്‍‌ലാലാണ്.

[തിരുത്തുക] അവാര്‍ഡുകളും ബഹുമതികളും

മോഹന്‍ലാല്‍-വാനപ്രസ്ഥം എന്ന ചിത്രത്തില്‍
മോഹന്‍ലാല്‍-വാനപ്രസ്ഥം എന്ന ചിത്രത്തില്‍

അവാര്‍ഡ് മാനദണ്ഢം - ചലച്ചിത്രം - കൊല്ലം എന്ന ക്രമത്തില്‍

  1. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് - T.P. ബാലഗോപാലന്‍ M.A - 1986
  2. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് - ഉള്ളടക്കം - 1991
  3. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് - കിലുക്കം - 1988
  4. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് - സ്ഫടികം - 1995
  5. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് - വാനപ്രസ്ഥം - 1999
  6. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് - കാലാ‍പാനി - 1996
  7. മികച്ച നടനുള്ള സംസ്‌ഥാന അവാര്‍ഡ്‌ - തന്മാത്ര - 2005
  8. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് - ഭരതം - 1991
  9. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് - വാനപ്രസ്ഥം -1999
  10. മികച്ച സഹനടനുള്ള ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ ഫിലിം അക്കാഡമി അവാര്‍ഡ് (IIFAA)-കമ്പനി - 2003
  11. മികച്ച നടനുള്ള സംസ്‌ഥാന അവാര്‍ഡ്‌ - പരദേശി- 2007

സിനിമാലോകത്തിനു നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ 2001ല്‍ മോഹന്‍ലാലിനു പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചു.

[തിരുത്തുക] അഭിനയിച്ച ചിത്രങ്ങള്‍

[തിരുത്തുക] 1980

1) മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

[തിരുത്തുക] 1981

2) തേനും വയമ്പും
3) തകിലുകൊട്ടാമ്പുറം
4) സഞ്ചാരി
5) ധ്രുവസംഗമം
6) ധന്യ
7) അട്ടിമറി
8) ഊതിക്കാച്ചിയ പൊന്ന്
9) അഹിംസ
10) സിന്ദൂരസന്ധ്യക്കു മൗനം

[തിരുത്തുക] 1982

11) പടയോട്ടം
12) ഞാന്‍ ഒന്നുപറയട്ടെ
13) മദ്രാസിലെ മോന്‍
14) കുറുക്കന്റെ കല്യാണം
15) കേള്‍ക്കാത്ത ശബ്ദം
16) കാളിയ മര്‍ദ്ദനം
17) ഫുട്ട്‌ബോള്‍
18) എന്തിനോ പൂക്കുന്ന പൂക്കള്‍
19) എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു
20) എനിക്കും ഒരു ദിവസം
21) ആക്രോശം
22) ആദിവസം
23) വിസ

[തിരുത്തുക] 1983

24) തീരം തേടുന്ന തിര
24) താവളം
25) ശേഷം കാഴ്ചയില്‍
26) സന്ധ്യക്കുവിരിഞ്ഞ പൂവ്
27) പിന്‍ നിലാവ്
28) ഒരു മുഖം പല മുഖം
29) നസീമ
30) നാണയം
31) മറക്കില്ലൊരിക്കലും
32) കുയിലിനെ തേടി
33) കൊലകൊമ്പന്‍
34) കാറ്റത്തെ കിളിക്കൂട്
35) ഇനിയെങ്കിലും
36) ഹിമവാഹിനി
37) ഹല്ലൊ മദ്രാസ് ഗേള്‍
38) ഗുരുദക്ഷിണ
39) എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്
40) എന്റെ കഥ
41) എങ്ങനെ നീ മറക്കും
42) ചങ്ങാത്തം
43) ചക്രവാളം ചുവന്നപ്പോള്‍
44) ഭൂകമ്പം
45) ആട്ടക്കലാശം
46) അസ്ത്രം
47) അറബിക്കടല്‍
48) ആധിപത്യം
49) വേട്ട

[തിരുത്തുക] 1984

50) വനിതാ പോലീസ്
51) ഉയരങ്ങളില്‍
52) ഉണരൂ
53) തിരകള്‍
54) സ്വന്തമെവിടെ ബന്ധമെവിടെ
55) ശ്രീകൃഷ്ണപ്പരുന്ത്
56) പൂച്ചക്കൊരു മൂക്കുത്തി
57) പാവം പൂര്‍ണ്ണിമ
58) ഒരു കൊച്ചുസ്വപ്നം
59) ഒന്നാണു നമ്മള്‍
60) നോക്കെത്താ ദൂരത്തു കണ്ണും നട്ട്
61) മനസ്സറിയാതെ
62) ലക്ഷ്മണരേഖ
63) കുരിശുയുദ്ധം
64) കിളിക്കൊഞ്ചല്‍
65) കളിയില്‍ അല്പം കാര്യം
66) ഇവിടെ തുടങ്ങുന്നു
67) ഇതാ ഇന്നുമുതല്‍
68) അടുത്തടുത്ത്
69) അതിരാത്രം
70) അറിയാത്ത വീഥികള്‍
71) അപ്പുണ്ണി
72) അക്കരെ
73) അടിയൊഴുക്കുകള്‍
74) ആള്‍ക്കൂട്ടത്തില്‍ തനിയെ

[തിരുത്തുക] 1985

75) വസന്ത സേന
76) ഉയരും ഞാന്‍ നാടാകെ
77) രംഗം
78) പത്താമുദയം
79) പറയാനും വയ്യ പറയാതിരിക്കാനും വയ്യ
80) ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍
81) ഓമനിക്കാന്‍ ഓര്‍മ്മ‌വെക്കാന്‍
82) ഞാന്‍ പിറന്ന നാട്ടില്‍
83) നായകന്‍
84) മുളമൂട്ടില്‍ അടിമ
85) കൂടും തേടി
86) ജീവന്റെ ജീവന്‍
87) ഗുരുജി ഒരു വാക്ക്
89) ഏഴു മുതല്‍ ഒന്‍പതുവരെ
90) ചിദംബരം
91) ബോയിംഗ് ബോയിംഗ്
92) അഴിയാത്ത ബന്ധങ്ങള്‍
93) അരം + അരം = കിന്നരം
94) അധ്യായം ഒന്നു മുതല്‍
95) അവിടത്തെപ്പോലെ ഇവിടെയും
96) അനുബന്ധം
97) അങ്ങാടിക്കപ്പുറത്ത്
98) ഇടനിലങ്ങള്‍
99) കരിമ്പിന്‍ പൂവിനക്കരെ
100) കണ്ടു കണ്ടറിഞ്ഞു

[തിരുത്തുക] 1986

101) യുവജനോത്സവം
102) ടി. പി. ബാലഗോപാലന്‍ എം. എ
103) താളവട്ടം
104) സുഖമോദേവി
105) ശോഭരാജ്
106) സന്മനസ്സുള്ളവര്‍ക്കു സമാധാനം
107) രേവതിക്കൊരു പാവക്കുട്ടി
108) രാജാവിന്റെ മകന്‍
109)‌ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍
110) പഞ്ചാഗ്നി
111) ഒപ്പം ഒപ്പത്തിനൊപ്പം
112) ഒന്നുമുതല്‍ പൂജ്യം വരെ
113) നിന്നിഷ്ടം എന്നിഷ്ടം
114) നിമിഷങ്ങള്‍
115) നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍
116) മിഴിനീര്‍പ്പൂക്കള്‍
117) മനസ്സിലൊരുമണിമുത്ത്
118) കുഞ്ഞാറ്റക്കിളികള്‍
119) ഇനിയും കുരുക്ഷേത്രം
120) ഹലോ മൈഡിയര്‍ റോംഗ് നമ്പര്‍
121) എന്റെ എന്റേതുമാത്രം
122) ദേശാടനക്കിളി കരയാറില്ല
123) അടിവേരുകള്‍
124) അഭയം തേടി
125) മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു
126) വാര്‍ത്ത
127) ഒരു കരിയിലക്കാറ്റുപോലെ
128) പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്
129) നേരം പുലരുമ്പോള്‍
130) കാവേരി
131) ഗാന്ധിനഗര്‍ 2ന്‍ഡ് സ്ട്രീറ്റ്
132) ഗീതം
133) പ്രണാമം
134) പടയണി

[തിരുത്തുക] 1987

135) വഴിയൊരക്കാഴ്ചകള്‍
136) ഉണ്ണികളെ ഒരു കഥ പറയാം
137) തൂവാനത്തുമ്പികള്‍
138) സര്‍‌വ്വകലാശാല
139) നാടോടിക്കാറ്റ്
140) മിഴിയോരങ്ങളില്‍
141) കയ്യെത്തും ദൂരത്ത്
142) ജനുവരി ഒരു ഓര്‍മ്മ
143) ഇവിടെ എല്ലവര്‍ക്കും സുഖം
144) ഇരുപതാം നൂറ്റാണ്‍ട്
145) ചെപ്പ്
146) ഭൂമിയിലെ രാജാക്കന്‍‌മാര്‍
147) അയിത്തം
148) അമൃതം ഗമയ:

[തിരുത്തുക] 1988

149) അടിമകള്‍ ഉടമകള്‍
150) വെള്ളാനകളുടെ നാട്
151) പട്ടണപ്രവേശം
152) മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
153) മൂന്നാംമുറ
154) ദൂരെ ദൂരെ ഒരു കൂട്കൂട്ടാം
155) ചിത്രം
156) അര്യന്‍
157) അനുരാഗി

[തിരുത്തുക] 1989

158) വരവേല്‍‌പ്പ്
159) വന്ദനം
160) ഉത്സവപ്പിറ്റേന്ന്
161) സീസണ്‍
162) പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍
163) നാടുവാഴികള്‍
164) ലാല്‍ അമേരിക്കയില്‍
165) കിരീടം
166) ദൗത്യം
167)‌ ദശരഥം
168) അധിപന്‍

[തിരുത്തുക] 1990

169)‌ താഴ്വാരം
170) മുഖം
171) ലാല്‍സലാം
172) കടത്തനാടന്‍ അമ്പാടി
173) ഇന്ദ്രജാലം
174) ഹിസ് ഹൈനസ്സ് അബ്ദുള്ള
175) ഏയ് ഓട്ടോ
176) അര്‍ഹത
177) അപ്പു
178) അക്കരെയക്കരെയക്കരെ
179) നമ്പര്‍ 20 മദ്രാസ് മെയില്‍

[തിരുത്തുക] 1991

180) വിഷ്ണുലോകം
181) വാസ്തുഹാര
182) അങ്കിള്‍ ബണ്‍
183) ഉള്ളടക്കം
184) കിഴക്കുണരും പക്ഷി
185) കിലുക്കം
186) ഗോപുരവാസലിലെ
187) ധനം
188) ഭരതം
189) അദ്വൈതം
190) അഭിമന്യു
191‌) യോദ്ധാ

[തിരുത്തുക] 1992

192) സൂര്യഗായത്രി
193) സദയം
194) രാജശില്പി
195) നാടോടി
196) കമലദളം
197) അഹം

[തിരുത്തുക] 1993

198) വിയറ്റ്നാം കോളനി
199) മിഥുനം
200) മായമയൂരം
201) മണിച്ചിത്രത്താഴ്
202) കളിപ്പാട്ടം
203) ഗാന്ധര്‍‌വം
204) ദേവാസുരം
205) ചെങ്കോല്‍
206) ബട്ടര്‍ഫ്ലൈസ്

[തിരുത്തുക] 1994

207) തേന്‍‌മാവിന്‍ കൊമ്പത്ത്
208) പിന്‍‌ഗാമി
209) പവിത്രം
210) പക്ഷേ
211) മിന്നാരം
212) ഗാണ്ഡീവം

[തിരുത്തുക] 1995

213) തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍
214) സ്ഫടികം
215) നിര്‍ണ്ണയം
216) മാന്ത്രികം
217) അഗ്നിദേവന്‍

[തിരുത്തുക] 1996

218) കാലാപാനി
219) ദ പ്രിന്‍സ്

[തിരുത്തുക] 1997

220) ഒരു യാത്രാമൊഴി
221) ഗുരു
222) ആറാംതമ്പുരാന്‍
223) ഇരുവര്‍
224) വര്‍ണ്ണപ്പകിട്ട്
225) ചന്ദ്രലേഖ

[തിരുത്തുക] 1998

226) സമ്മര്‍ ഇന്‍ ബേത്‌ലഹേം
227) രക്തസാക്ഷികള്‍ സിന്ദാബാദ്
228) കന്മദം
229) ഹരികൃഷ്ണന്‍സ്
230) അയാള്‍ കഥ‌യെഴുതുകയാണ്

[തിരുത്തുക] 1999

231) ഉസ്താദ്
232) ഒളിമ്പ്യന്‍ അന്തോണി ആദം
233) വാനപ്രസ്ഥം

[തിരുത്തുക] 2000

234) നരസിംഹം
235) ലൈഫ് ഈസ് ബ്യൂട്ടിഫുള്‍
236) ദേവദൂതന്‍
237) ശ്രദ്ധ

[തിരുത്തുക] 2001

238) ഉന്നതങ്ങളില്‍
239) പ്രജ
240) ഒന്നാമന്‍
241) കാക്കക്കുയില്‍
242) രാവണപ്രഭു
243) അച്ഛനെയാണെനിക്കിഷ്ടം

[തിരുത്തുക] 2002

244) താണ്ഡവം
245) ചതുരംഗം
246) കമ്പനി

[തിരുത്തുക] 2003

247) സത്യഗന്ധ്
248) പോപ്കോണ്‍
249) മിസ്റ്റ്ര്‍ ബ്രഹ്മചാരി
250) കിളിച്ചുണ്ടന്‍ മാമ്പഴം
251) ബാലേട്ടന്‍
252) ഹരിഹരന്‍ പിള്ള ഹാപ്പിയാണ്

[തിരുത്തുക] 2004

253) വാമനപുരം ബസ്സ് റൂട്ട്
254) വിസ്മയത്തുമ്പത്ത്
255) വാണ്‍ടഡ്
256) നാട്ടുരാജാവ്
257) മാമ്പഴക്കാലം

[തിരുത്തുക] 2005

258) ഉദയനാണ് താരം
259) ചന്ദ്രോല്‍സവം
260) ഉടയോന്‍
261) നരന്‍
262) തന്മാത്ര

[തിരുത്തുക] 2006

263) കിലുക്കം കിലുകിലുക്കം
264) രസതന്ത്രം
265) വടക്കുംനാഥന്‍
266) കീര്‍ത്തിചക്ര
267) മഹാസമുദ്രം
268) ഫോട്ടോഗ്രാഫര്‍
269) ബാബകല്യാണി

[തിരുത്തുക] 2007

270) ഛോട്ടാ മുംബൈ
272) ഹലോ
273) അലിഭായ്
274) രാം ഗോപാല്‍ വര്‍മ കി ആഗ്
275) പരദേശി
276) റോക്ക് n റോള്‍
277) ഫ്ലാഷ്

[തിരുത്തുക] 2008

278)കോളേജ് കുമാരന്‍
279)ഇന്നത്തെ ചിന്താവിഷയം


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

ആശയവിനിമയം
ഇതര ഭാഷകളില്‍