See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മയ്യഴി - വിക്കിപീഡിയ

മയ്യഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മയ്യഴി
അപരനാമം: മാഹി

മയ്യഴി
വിക്കിമാപ്പിയ‌ -- 11.7011° N 75.5364° E
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം പുതുച്ചേരി
ഭരണസ്ഥാപനങ്ങള്‍
'
വിസ്തീര്‍ണ്ണം ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 
673 310

TelephoneCode =0490 സമയമേഖല = UTC +5:30
+{{{TelephoneCode}}}

സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍

ഇന്ത്യയിലെ ഒരു ഫ്രഞ്ചു കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ (ഇപ്പോള്‍ പുതുച്ചേരി) ഭാഗമായ മയ്യഴി കേരള സംസ്ഥാനത്തിനകത്ത് കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്നു. രാഷ്ട്രീയമായി കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ നാല് ഭാഗങ്ങളിലൊന്നാണ് മയ്യഴി. സാംസ്കാരികമായി കേരളത്തിന്റെ ഭാഗമാണ് ഈ പ്രദേശം.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

അഴിയൂര്‍ എന്ന ഗ്രാമത്തിന്റെ ഭാഗമായിരുന്നു മയ്യഴി. അഴി എന്നാല്‍ കടലും പുഴയും ചേരുന്ന സ്ഥലം.മയ്യം എന്ന വാക്കിന് മദ്ധ്യം‍ എന്ന് അര്‍ത്ഥമുണ്ട്. അഴിയൂരിനും മറ്റൊരു ഊരിനും മദ്ധ്യത്തിലുള്ള ഊരാണ് മയ്യഴി ആയിപരിണമിച്ചത്. മനോഹരമായ അഴി എന്ന അര്‍ത്ഥവും മയ്യഴി എന്ന വാക്കിനു കല്പിക്കാം. പുഴക്കരികെ കല്‍ അഴി എന്ന കല്ലായിയുമുണ്ട്.

[തിരുത്തുക] ചരിത്രം

പെരിപ്ലസിന്‍റെ കര്‍ത്താവ് മെലിസിഗാരെ എന്നൊരു തുറമുഖത്തെക്കുറിച്ച പറയുന്നുണ്ട്. അത് മാഹിയാണെന്നാണ് എം.പി. ശ്രീധരന് അഭിപ്രായപ്പെടുന്നത്. കേരളത്തില്‍ അക്കാലത്ത് ലോകത്തിലെ വിവിധഭാഗങ്ങളിലേക്ക് ഏലം കയറ്റി അയച്ചിരുന്നത് മാഹി വഴിയായിരുന്നു. കടത്തനാട്ടില്‍ നിന്നും മറ്റു മലഞ്ചരക്കുകളും മാഹി വഴി കയറ്റുമതി ചെയ്തിരുന്നു. മയ്യഴിയുടെ ഭാഗമായ ചെമ്പ്രയിലെ പുരാതനമായ സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്ന് മഹോദയപുരം ആസ്ഥാനമാക്കി കേരളം വാണിരുന്ന ഇന്ദുക്കോതവര്‍മ്മന്റെ പന്ത്രണ്ടാം ഭരണവര്‍ഷത്തിലുള്ള ലിഖിതം കണ്ടെത്തിയിട്ടുണ്ട്.ഒരു ആവാസകേന്ദ്രമെന്ന നിലയില്‍ മയ്യഴിയുടെ പഴക്കം വേക്തമാക്കുന്ന രേഖയാണിത്. അതില്‍ മലയഴി എന്ന ഒരു സ്ഥലത്തെ പറ്റി പറയുന്നുണ്ട്.

മാഹിയെ പറ്റി പ്രശസ്ത സഞ്ചാരി അലക്സാണ്ടര്‍ ഹാമില്‍ട്ടണ്‍ വിവരിച്ചിട്ടുണ്ട്. മീലിയിലാണ്‌ ലോകത്തിലെ ഏറ്റവും മുന്തിയ ഇനം ഏലം കൃഷി ചെയ്യപ്പെടുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ബുര്‍ഗാറെ എന്ന തുറമുഖപ്പട്ടണം മീലിയില്‍ നിന്ന് 8-10 നാഴിക മാത്രം അകലെയാണ്‌ എന്നാണ്‌ അദ്ദേഹം പറയുന്നത്.[1]

[തിരുത്തുക] ഫ്രഞ്ചുകാര്‍

മാഹിയില്‍ ഫ്രഞ്ചുകാരുടെ ചരിത്രം 1721-നാണ് ആരംഭിക്കുന്നത്.പടിഞ്ഞാറന്‍ തീരത്ത് ബ്രിട്ടീഷുകാര്‍ കച്ചവടാധിപത്യം സ്ഥാപിച്ചതോടെയാണ് ഫ്രന്ചുചകാരും ഇന്ത്യയിലേക്ക് തിരിഞ്ഞത്. ബ്രിട്ടീഷുകാരുമായി കച്ചവടത്തില്‍ മത്സരിക്കാന്‍ അവര്‍ക്ക് ഭദ്രമായ കേന്ദ്രം എന്ന നിലക്കാണ് മയ്യഴി തിരഞ്ഞെടുത്തത്. അതിനു മുന്ന് അവര്‍ തലശ്ശേരിയിലായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. അക്കാലത്ത് മയ്യഴിയ്യുടെ അധിപന്‍ വടകര വാഴുന്നോര്‍ ആയിരുന്നു. 17-‍ാം നൂറ്റാണ്ടുവരെ കോലത്തിരിയുടെ കോയ്മ അംഗീകരിച്ചിരുന്ന വടകര വാഴുന്നോരീ കടത്തനാട്ട് രാജാവ് എന്ന് വിളിച്ചിരുന്നു. ഫ്രന്‍ചുകാര്‍ ആദ്യം1670-ല്‍ തലശ്ശേരിയില്‍ കോട്ട കെട്ടുകയുണ്ടായി. അതിനു ചിറക്കല്‍ രാജാവും തലശ്ശേരി നാടുവാഴിയായിരുന്ന കുറുങ്ങോത്ത് നായരും പിന്തുണക്കുകയുണ്ടായി. എന്നല്‍ തലശ്ശേരിയിലെ ഇംഗ്ലീഷുകാരുമായി മത്സരിക്കാനവര്‍ക്കായില്ല,; തുടര്‍ന്ന് 1702-ല്‍ പുന്നോലില്‍ അവര്‍ പാണ്ടികശാല പണിതു. അവീടെയും കച്ചവടം ശോഭിച്ചില്ല. തുടര്‍ന്ന് 1721-ലാണ്‌ മയ്യഴിയില്‍ ഫ്രഞ്ചുകാര്‍ എത്തുന്നത്.

സെങ്-ലൂയി എന്ന കപ്പലില്‍ മയ്യഴിയിലെത്തിയ ഫ്രഞ്ച് കമ്പനിയുടെ പ്രതിനിധിയായ മുസ്യെമൊല്ലന്തേനെ മയ്യഴിയുടെ അധിപനായ വടകര വാഴുന്നൊര്‍ സ്വീകരിച്ചു. 1722-ല്‍ വാഴുന്നോരുടെ അനുമതിയോടെ ഫ്രഞ്ചുകാര്‍ ഒരു കോട്ടയും പാണ്ടികശാലയും പണിതു. ആദ്യം പണിത കോട്ട മാഹിയിലെ ചെറുകല്ലായിയിലായിരുന്നു. സെന്റ് ജോര്‍ജ്ജ് ഫോര്‍ട്ട് എന്നായിരുന്നു അതിന്റെ പേര്‍. 1739-ലാണ്‌ അത് പണിതത്. അതിനുശേഷം പണിതതാണ്‌ ഫോറ്ട്ട് മാഹി. ഈ ഭീമാകാരമഅയ കോട്ട 1969-ലാണ്‌ പൂര്‍ത്തീകരിച്ചത്. എന്നാല്‍ ഇംഗ്ലീഷുകാരുമായുള്ള യുദ്ധത്തില്‍ ഈ കോട്ട നശിച്ചു. അവശിഷ്ടങ്ങള്‍ ഇപ്പോഴും മാളിയേമ്മല്‍ പറമ്പില്‍ കാണാം. ഇവ രണ്ടും കൂടാതെ ഫോര്‍ട്ട് ദൂഫേന്‍, ഫോറ്ട്ട് കൊന്തെ എന്നീങ്ങനെ രണ്ട് കോട്ടകള്‍ കൂടി ഫ്രഞ്ചുകാര്‍ മാഹിയില്‍ നിര്‍മ്മിച്ചു.

വാഴുന്നോരുമായി വാണിജ്യ ഉടമ്പടി ഉണ്ടാക്കി ഫ്രഞ്ചുകാര്‍ താമസിയാതെ മയ്യഴി പിടിച്ചെടുക്കുകയായിരുന്നു. വാഴുന്നോര്‍ ഉടമ്പടി തെറ്റിച്ചതായിരുന്നു കാരണം. അന്നത്തെ കരാറനുസരിച്ച് കടത്തനാട്ടിലെ കുരുമുളക് മുഴുവനും ഫ്രഞ്ചു കമ്പനിക്ക് വില്‍കാന്‍ വാഴുന്നോര്‍ ബാധ്യസ്ഥനായിരുന്നു. ഇത് ഇംഗ്ലീഷുകാര്‍ക്ക് രസിച്ചില്ല. അവര്‍ വാഴുന്നോരുടെ അധികാര പരിധിയെക്കുറിച്ച് ആരോണം ഉന്നയിച്ചു. ഫ്രഞ്ചുകര്‍ക്ക് വിട്ടുകൊടുത്ത സ്ഥലം കോലത്തിരി രാജാവിന്റേതാണെന്നും അത് ഇംഗ്ലീഷുകാര്‍ക്ക് പണ്ട് കോലത്തിരി വിട്ടുകൊടുത്തതാണെന്നുമായിരുന്നു അവരുടെ അവകാശവാദം. ഇതിനെ കോലത്തിരി തുണക്കുകയും ചെയ്തു. ഇംഗ്ലീഷുകാര്‍ വാഴുന്നോരെ പാട്ടിലാക്കി പുതിയ ഒരു ഉടമ്പടിയില്‍ ഒപ്പു വയ്പിക്കുകയും ചെയ്തു. (1725 ഫെബ്രുവരി 17). ഈ കരാര്‍ ഫ്രഞ്ചുകാരുമായി ഉണ്ടാക്കിയ കരാറിന്റെ ലംഘനമായിരുന്നു. തുടര്‍ന്ന് വാഴുന്നോരെ കോലത്തിരിയുടെ നായര്‍പട ആക്രമിക്കുകയും ഫ്രഞ്ചുകാര്‍ക്ക് മയ്യഴിയില്‍ നിന്ന് പിന്‍‌വാങ്ങേണ്ടതായും വന്നു. മറ്റു സ്ഥലങ്ങളിലുണ്ടായപോലെ ഇംഗ്ലീഷുകാരാല്‍ തുരത്തപ്പെടുകയായിരുന്നു മയ്യഴിയിലും. എന്നാല്‍ മയ്യഴിയെ സംബന്ധിച്ചിടത്തോളം ഒരു കിഴടങ്ങലിനു ഫ്രഞ്ചുകാര്‍ തയ്യാറായില്ല. അവര്‍ 1725-ല്‍ വാഴുന്നോര്‍ക്കെതിരെ യുദ്ധം ചെയ്ത് മയ്യഴി കീഴടക്കുകയുണ്ടായി.

ഇംഗ്ലീഷുകാരുടെ കൈവശമുണ്ടായിരുന്ന തലശ്ശേരിയുടെ ഔട്ട് പോസ്റ്റുകളില്‍ നിന്നും വളരെ അടുത്തായി നില നിന്നിരുന്ന മയ്യഴിയില്‍ ഫ്രഞ്ചുകാര്‍ സ്ഥാനമുറപ്പിച്ചത് ഇംഗ്ലീഷുകാര്‍ക്ക് പേടിസ്വപനാമയിത്തീര്‍ന്നു. അവര്‍ ഫ്രഞ്ചുകാരുമായി സന്ധിയും കരാറിലുമേര്‍പ്പെട്ടു. 1728 മാര്‍ച്ച് 9 നു കുരുമുളകിന്റെ വിലയില്‍ അവര്‍ ധാരണയിലെത്തുകയും അതിന്റെ വില നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിയുകയും ചെയ്തു. അങ്ങനെ തലശ്ശേരിയില്‍ ഇംഗ്ലീഷുകാരും മയ്യഴിയില്‍ ഫ്രഞ്ചുകാരും കച്ചവടം തുടര്‍ന്നു.

1761-ല്‍ യൂറോപ്പില്‍ ഫ്രഞ്ചുകാരും ഇംഗ്ലീഷുകരും തമ്മില്‍ യുദ്ധം ആരംഭിച്ചത് കേരളത്തിലും പ്രത്യാഘാതങ്ങള്‍ ഉളവാക്കി. മയ്യഴിയിലെ ഫ്രഞ്ചുകാരോട് കീഴടങ്ങാന്‍ ഇംഗ്ലീഷ് മേധാവി തോമസ് ഹോഡ്ജ് ആവശ്യപ്പെട്ടു. 176-1 ഫെബ്രുവരി 6 നു ഫ്രഞ്ചുകാര്‍ ചില വ്യവസ്ഥകളോടെ ആണെങ്കിലും ഇംഗ്ലീഷുകാര്‍ക്ക് കീഴടങ്ങി. തുടര്‍ന്ന് ഇംഗ്ലീഷുകാര്‍ രണ്ട് വര്‍ഷത്തോലം മയ്യഴി ഭരിച്ചു. 1763-ലെ പാരീസ് സമാധാന കാരര്‍ നിലവില്‍ വരുന്നതുവരെ അവര്‍ മയ്യഴിയില്‍ തങ്ങി. വീണ്ടും 1779-ല്‍ അവര്‍ മയ്യഴി കീഴടക്കി. ഫ്രഞ്ചുകാര്‍ക്ക് 1785 വരെ കാത്തിരിക്കേണ്ടി വന്നു മയ്യഴി തിരികെ ലഭിക്കാന്‍. എന്നാല്‍ 1793-ല്‍ ഐംഗ്ലീഷുകാര്‍ ഒരിക്കല്‍ കൂടി മയ്യഴി ആക്രമിച്ചു. പിന്നീട് 1817-ല്‍ മാത്രമാണ്‌ ഫ്രഞ്ചുകാര്‍ക്ക് മയ്യഴി തിരികെ ലഭിച്ചത്. അതിനിടേ മലബാര്‍ മുഴുവനും ഇംഗ്ലീഷുകാര്‍ക്കധീനമായിത്തീര്‍ന്നിരുന്നു. ഫ്രഞ്ചുകാര്‍ക്ക് ചില ഉപാധികളോട് കൂടെ മാത്രമേ മയ്യഴിയില്‍ ഭരണം നടത്താനായുള്ളൂ.

[തിരുത്തുക] ഫ്രഞ്ചു ജനതയും തിയ്യരും

ഫ്രഞ്ചുകാര്‍ മയ്യഷിയില്‍ പ്രവേശിച്ച കാലത്ത് അവിടെ ജനസംഖ്യ തീരെ കുറവായിരുന്നു. അവര്‍ ഭരണം നടത്തിയിരുന്ന കാലത്ത് അവിടെയുള്ളവരേയും ഫ്രഞ്ച് ജനത എന്ന് തന്നെയാണ്‌ അവര്‍ വിളിച്ചിരുന്നത്. മയ്യഴിയിലെ പുരാതനമായ തീയ്യ തറവാട്ടുകാരുമായി അവര്‍ നല്ല ബന്ധം സ്ഥാപിച്ചു. പുത്തലം തറവാട്ടിലെ കാരണവര്‍ക്ക് ഫ്രഞ്ചുകാര്‍ മൂപ്പന്‍ സ്ഥാനം നല്‍കി. പ്രമുഖമായ മറ്റു നായര്‍ തറവാടുകളുമായും അവര്‍ ബന്ധം സ്ഥാപിച്ചിരുന്നു. എങ്കിലും പ്രബലമായ ജനവിഭാഗമായ തിയ്യരുമായി അവര്‍ അടുത്തു. യുദ്ധത്തിന്റേയും പോര്‍‌വിളികളൂടേയും മദ്ധ്യത്തില്‍ വളര്‍ന്ന പുതിയ തലമുറ ഫ്രഞ്ചുകാരോട് ആഭിമുഖ്യവും ആദരവും പുലര്‍ത്തി. താമസിയാതെ ഫ്രഞ്ചുകാര്‍ അവരെ പട്ടാളത്തിലേക്ക് എടുക്കുകയും ചെയ്തു. 1774-ല്‍ മയ്യഴിയില്‍ ആദ്യത്തെ തിയ്യപ്പട്ടാളം രൂപവത്കരിക്കപ്പെട്ടു. ഫ്രഞ്ചുകാര്‍ തിയ്യരുടെ സം‌രക്ഷകരാണെന്ന് ധാരണയും പടര്‍ന്നു. കേരളത്തില്‍ മറ്റെങ്ങും തിയ്യരെ അവര്‍ണ്ണരായി തരം താഴ്തിയപ്പോള്‍ ഫ്രഞ്ചുകാര്‍ അവര്‍ക്ക് സമത്വം കല്പിച്ചു. ഫ്രഞ്ചുപട്ടാളത്തിലും താമസിയാതെ ഫ്രഞ്ച് കമ്പനിയില്‍ ഉദ്ദ്യോഗസ്ഥരായും മയ്യഴിക്കാര്‍ പ്രവേശിച്ചുതുടങ്ങി.

[തിരുത്തുക] ഭൂമിശാസ്ത്രം

ഉത്തര അക്ഷാംശം 11o41'50", പൂര്‍വ്വ രേഖാംശം 75.34‘25“ നിടക്കണ് മയ്യഴി സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ മലമടക്കുകളില്‍ നിന്നാരംഭിച്ച് വെള്ളിയാട്, നരിപ്പറ്റ, കാവുലുമ്പാറ എന്നിവ്ടങ്ങളിലൂടെ ഒഴുകി മയ്യഴിപ്പുഴയായി പരിണമിക്കുന്ന പുഴ അറബിക്കടലില്‍ പതിക്കുന്നു.

[തിരുത്തുക] രാഷ്ട്രീയം

[തിരുത്തുക] പ്രധാനപ്പെട്ട സ്ഥലങ്ങള്‍

  • മാഹി പള്ളി
  • മറിയാന്ന് പ്രതിമ
  • വാട്ടര്‍ സ്പോര്‍ട്സ് കോംപ്ലക്സ്
  • ചെമ്പ്ര സുബ്രഹ്മണ്യ ക്ഷേത്രം
  • ചെറുകല്ലായി
  • ടാഗോര്‍ പാര്‍ക്ക്

[തിരുത്തുക] പ്രമുഖരായ മയ്യഴിക്കാര്‍

[തിരുത്തുക] കല, സാഹിത്യം

  • നോവലിസ്റ്റ് എം.മുകുന്ദന്‍.മയ്യഴിയെ പ്രശസ്തിയിലെത്തിച്ച വ്യക്തി.മയ്യഴിയിലെ മണിയമ്പത്ത് കുടുംബാംഗമായ ഇദ്ദേഹം ദില്ലിയില്‍ ഫ്രഞ്ച് എംബസിയില്‍ സാംസ്കാരികവകുപ്പ് ജീവനക്കാരനായിരുന്നു. ഇപ്പോള്‍ കേരള സാഹിത്യ അക്കാദമി പ്രസിഡന്റാണ്.
  • മനോജ് നൈറ്റ് ശ്യാമളന്‍ - ഹോളിവുഡ് ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമായ മനോജ് മയ്യഴിയിലെ നെല്ല്യാട്ട് കുടുംബാംഗമാണ്. അമേരിക്കയിലാണ് താമസം.
  • നാരാ കൊല്ലേരി - ഫ്രഞ്ച് ചലച്ചിത്ര ശബ്ദലേഖകനായ നാരയുടെ മുഴുവന്‍ പേര് നാരായണന്‍ വലിയ കൊല്ലേരി എന്നാണ്. ഫ്രഞ്ച് നവതരംഗസിനിമയിലെ സംവിധാകര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് പ്രീ സെസാര്‍ എന്ന പരമോന്നത ഫ്രഞ്ച് ചലച്ചിത്രപുരസ്കാരം ലഭിച്ചിട്ടുണ്ട്.
  • മോഹന്‍കുമാര്‍ - ചിത്രകാരനായ മോഹന്‍കുമാര്‍ ഏറെക്കാലം പാരീസിലായിരുന്നു. വാട്ടര്‍ കളറില്‍ തന്റേതായ ശൈലി രൂപപ്പെടുത്തിയ കലാകാരനാണ്.
  • എം. രാഘവന്‍ - ചെറുകഥാകൃത്തും നോവലിസ്റ്റും. മണിയമ്പത്ത് കുടുംബാംഗം.
  • മംഗലാട്ട് ഗോവിന്ദന്‍ - ഫ്രഞ്ച് ഭാഷാ പണ്ഡിതനും വിവര്‍ത്തകനും. ഫ്രഞ്ച് സാഹിത്യചരിത്രം മലയാളത്തില്‍ പ്രസിദ്ധീകരിച്ചു.
  • സി.എച്ച്. ഗംഗാധരന്‍ -മയ്യഴിയുടെ ചരിത്രകാരന്‍,മയ്യഴി എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്. പത്രപ്രവര്‍ത്തകന്‍.
  • ഡോ.മഹേഷ് മംഗലാട്ട് - ഇന്‍റര്‍നെറ്റ് രംഗത്ത് മലയാളത്തിന്‍റെ കാവല്‍ക്കാരില്‍ മയ്യ്ഴിയുടെ പ്രതിനിധി.മാഹി കോളേജ് അധ്യാപകന്‍.

[തിരുത്തുക] സാംസ്കാരികം,രാഷ്ട്രീയം

  • ഐ.കെ. കുമാരന്‍ - മയ്യഴി ഗാന്ധി എന്ന് അറിയപ്പെട്ട മയ്യഴി വിമോചനസമരനായകന്‍. ഗാന്ധിയന്‍, സര്‍വ്വോദയപ്രസ്ഥാനത്തിന്റെ നേതാവ് എന്നീ നിലകളില്‍ പ്രശസ്തന്‍.
  • സി.ഇ. ഭരതന്‍ - മയ്യഴി വിമോചനസമരനേതാവും തൊഴിലാളി യൂണിയന്‍ നേതാവും. ഐ.എന്‍.ടി.യു.സിയുടെ അഖിലേന്ത്യാ നേതാവായിരുന്നു.
  • മംഗലാട്ട് രാഘവന്‍- മയ്യഴി വിമോചനസമരനേതാവ്. സോഷ്യലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, കവി, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍.
  • എം.പി. ശ്രീധരന്‍ - ചരിത്രകാരനായ ഇദ്ദേഹം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനും പ്രിന്‍സിപ്പലുമായിരുന്നു. മയ്യഴി വിമോചനസമരകാലത്ത് കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു.
  • മിച്ചിലോട്ട് മാധവന്‍-മയ്യഴിയുടെ വിപ്ലവകാരി. ഫ്രാന്‍സ് ആക്രമിച്ച നാസികള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. നാസി തടങ്കലില്‍ ഫ്രാന്‍സിലെ വലേറി കുന്നില്‍ 1942 സെപ്റ്റംബര്‍ 21-നു വെടിയേറ്റു രക്തസാക്ഷിയായി.

[തിരുത്തുക] ആധാരസൂചിക

  1. വില്യം, ലോഗന്‍. in ടി.വി. കൃഷ്ണന്‍: മലബാര്‍ മാനുവല്‍, 6-‍ാം (in മലയാളം), കോഴിക്കോട്: മാതൃഭൂമി, 440. ISBN 81-8264-0446-6. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

http://mahe.nic.in

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -