See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മനോജ് നൈറ്റ് ശ്യാമളന്‍ - വിക്കിപീഡിയ

മനോജ് നൈറ്റ് ശ്യാമളന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഡി ഇന്‍ ദ് വാട്ടര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ശ്യാമളന്‍ (ഇടത്), നടന്‍ പോള്‍ ജിയാമറ്റിയോടൊപ്പം
ലേഡി ഇന്‍ ദ് വാട്ടര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ശ്യാമളന്‍ (ഇടത്), നടന്‍ പോള്‍ ജിയാമറ്റിയോടൊപ്പം

മനോജ് നെല്ലിയാട്ടു ശ്യാമളന്‍ (ജനനം. ഓഗസ്റ്റ് 6, 1970, മാഹി, ഇന്ത്യ) പ്രശസ്തനായ ഇംഗ്ലീഷ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ്. മലയാളിയായ മനോജ് തന്റെ കുടുംബപ്പേരായ നെല്ലിയാട്ടു പരിഷ്കരിച്ച് എം. നൈറ്റ് ശ്യാമളന്‍ എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ദ് സിക്സ്ത് സെന്‍സ് എന്ന ചിത്രത്തിനു സംവിധായകന്റേതുള്‍പ്പടെ ആറ് അക്കാഡമി അവാര്‍ഡ്(ഓസ്കര്‍) നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

[തിരുത്തുക] ആദ്യകാലവും ആദ്യ സിനിമകളും

ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലാണു ശ്യാമളന്‍ ജനിച്ചത്[1]. അച്ഛന്‍ നെല്ലിയാട്ടു സി. ശ്യാമളനും അമ്മ ജയലക്ഷ്മിയും ഡോക്ടര്‍മാരാണ്. 1960-ല്‍ മനോജിന്റെ മാതാപിതാക്കള്‍ അമേരിക്കയിലേക്കു കുടിയേറി. മനോജിന്റെ ജനനത്തിനായി മാതാപിതാക്കള്‍ വീണ്ടും മാഹിയിലെത്തിയിരുന്നു. ജനിച്ച് ആറാഴ്ചയ്ക്കു ശേഷം വീണ്ടും അമേരിക്കയിലെത്തിയ മനോജ് മാതാപിതാക്കള്‍ക്കൊപ്പം ഫിലഡെല്‍ഫിയയ്ക്കു സമീപമുള്ള പെന്‍ വാലിയിലാണ് വളര്‍ന്നത്. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കളുടെ ഇഷ്ടം. എന്നാല്‍ ഹൈസ്ക്കൂള്‍ പഠനശേഷം 1992-ല്‍ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയുടെ ടിഷ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചേര്‍ന്നു. ഇവിടെ വച്ചാണ് ശ്യാമളന്‍ തന്റെ മധ്യനാമം പരിഷ്കരിച്ചുപയോഗിക്കാന്‍ തുടങ്ങിയത്.

ചെറുപ്പകാലത്ത് അച്ഛന്‍ വാങ്ങി നല്‍കിയ സൂപ്പര്‍-8 ക്യാമറ കയ്യിലെത്തിയതോടെയാണ് മനോജ് തന്റെ ജീവിതം ചലച്ചിത്രമേഖലയിലാണെന്നു തിരിച്ചറിഞ്ഞത്. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ആരാധകനായിരുന്ന മനോജ് പതിനേഴു വയസായപ്പോഴേക്കും നാല്പത്തഞ്ചോളം സ്വകാര്യ ചലച്ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു [2] . ചലച്ചിത്ര സംവിധാ‍യകനെന്ന നിലയില്‍ പ്രശസ്തനായ ശേഷം തന്റെ ചിത്രങ്ങളുടെ ഡിവിഡി പതിപ്പുകളില്‍ ശ്യാമളന്‍ ഈ സ്വകാര്യചിത്രങ്ങളില്‍ ചിലത് ഉള്‍പ്പെടുത്താറുണ്ട്.

പ്രെയിംഗ് വിത്ത് ആംഗര്‍ എന്ന അര്‍ദ്ധജീവചരിത്ര ചലച്ചിത്രമാണ് ശ്യാമളന്‍ ആദ്യമായി സംവിധാനം ചെയ്തത്. ന്യൂയോര്‍ക്കിലെ പഠനകാലത്ത് സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പണം കടം വാങ്ങി നിര്‍മ്മിച്ച പ്രസ്തുത ചിത്രം 1992 സെപ്റ്റംബര്‍ 12നു ടൊറന്റോ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു[3]. അമ്മയുടെ സ്വദേശമായ ചെന്നൈയില്‍ വച്ചാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ശ്യാമളന്റെ മറ്റു ചിത്രങ്ങളെല്ലാം പെന്‍‌സില്‍‌വേനിയില്‍ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.

തന്റെ രണ്ടാമത്തേ ചലച്ചിത്രമായ വൈഡ് എവേക്ക് 1995-ല്‍ ശ്യാമളന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരുന്നു. പക്ഷേ ചിത്രം പുറത്തിറങ്ങിയത് 1998ലാണ്[4]. ശ്യാമളന്റെ മാതാപിതാക്കളായിരുന്നു ചിത്രത്തിന്റെ സഹനിര്‍മ്മാക്കള്‍. പത്തുവയസുകാരനായ ഒരു വിദ്യാര്‍ത്ഥി തന്റെ മുത്തച്ഛന്റെ മരണശേഷം ദൈവത്തെ അന്വേഷിച്ചു നടക്കുന്നതാണ് സിനിമയുടെ പ്രമേയം. ഫിലഡെല്‍ഫിയയില്‍ താന്‍ പഠിച്ച സ്കൂളില്‍ വച്ചു തന്നെയാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്[5]. യുവപ്രതിഭയ്ക്കുള്ള പുരസ്കാരത്തിനു നിര്‍ദ്ദേശം[6] ലഭിച്ചെങ്കിലും ഈ സിനിമ സാമ്പത്തിക പരാജയമായിരുന്നു[7].

1999-ല്‍ പുറത്തിറങ്ങി മികച്ച സാമ്പത്തിക വിജയം നേടിയ സ്റ്റുവര്‍ട്ട് ലിറ്റില്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ശ്യാമളനായിരുന്നു.

[തിരുത്തുക] സിനിമകള്‍

  1. പ്രെയിംഗ് വിത്ത് ആംഗര്‍(Praying With Anger)
  2. ദ് സിക്സ്ത് സെന്‍സ്(The Sixth Sense)
  3. അണ്‍ബ്രേക്കബിള്‍(Unbreakable)
  4. സൈന്‍സ് (Signs)
  5. ദ് വില്ലേജ്(The Village)
  6. ലേഡി ഇന്‍ ദ് വാട്ടര്‍ (Lady in the Water)

[തിരുത്തുക] ആധാരസൂചിക

  1. Michael, Bamberger (2006). The Man Who Heard Voices: Or, How M. Night Shyamalan Risked His Career on a Fairy Tale. New York: Gotham Books. 
  2. NNDB -Manoj Nelliyattu Shyamalan
  3. IMDb: Praying with Anger Release Information
  4. Internet Movie Database - Wide Awake Trivia
  5. Answers.com - Wide Awake
  6. Young Artists Award - Past Nominations Listing
  7. The Numbers - Wide Awake Box Office Data

[തിരുത്തുക] കുറിപ്പുകള്‍

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -