See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
നൈല്‍ നദി - വിക്കിപീഡിയ

നൈല്‍ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


നൈല്‍ നദി
നീല്‍ നദിയുടെ സഞ്ചാരം
നീല്‍ നദിയുടെ സഞ്ചാരം
ഉത്ഭവം മധ്യാഫ്രിക്ക
നദീമുഖം മെടിറ്ററേനിയന്‍ കടല്‍
നദീതട രാജ്യം/ങ്ങള്‍‍ സുഡാന്‍,ബുറുണ്ടി,റുവാണ്ട,
കോംഗൊ,താന്‍സാനിയ,കെനിയ,
ഉഗാണ്ട,എത്യോപിയ,ഈജിപ്റ്റ്
നീളം 6,650 കി. മീ.
ഉത്ഭവ സ്ഥാനത്തെ ഉയരം 1134 മീ.
നദീമുഖത്തെ ഉയരം സമുദ്ര നിരപ്പ്
ശരാശരി ഒഴുക്ക് 2830 ക്യുബിക് മീ .
നദീതട വിസ്തീര്‍ണം 3,400,000 ച. കീ.


നൈല്‍ നദി ഭൂഗോളത്തിലെ ഏറ്റവും നീളമേറിയ നദിയാണ്. [1] (അറബിയില്‍ : النيل an-nīl, ഈജിപ്ഷ്യനില്‍ : iteru, എന്നാല്‍ നദി ) 6,650 കിലോമീറ്റര്‍ നീളമുള്ള ഈ നദി ആഫ്രിക്കന്‍ വന്‍‌കരയിലൂടെ ഒഴുകുന്നു.(എന്നാല്‍ ഇതിനെക്കുറിച്ച്‌ വിവാദങ്ങള്‍ നിലവിലുണ്ട്‌. തെക്കേ അമേരിക്കയിലെ ആമസോണ്‍ നദിയാണ്‌ എറ്റവും നീളമുള്ളത്‌ എന്നാണ്‌ ചിലര്‍ വാദിക്കുന്നത്‌. എന്നിരുന്നാലും വ്യത്യാസം ഒന്നോ രണ്ടോ കി,മി. യെ വരൂ)[അവലംബം ചേര്‍ക്കേണ്ടതുണ്ട്]. ഈജിപ്ഷ്യന്‍ സംസ്ക്കാരമുള്‍പ്പെടെ ഒട്ടേറെ പുരാതന സംസ്ക്കാരങ്ങളുടെ കളിത്തട്ടുകൂടിയാണ് നൈല്‍നദീതടം. ഈജിപ്തിന്റ്റെ തെക്കുള്ള മലനിരകളില്‍ നിന്നുല്‍ഭവിച്ചു വടക്കു മെഡിറ്ററേനിയന്‍ ഉള്‍ക്കടലില്‍ പതിയ്ക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] പേരിന്റെ ഉല്‍പത്തി

അറബിയില്‍ നൈല്‍ ( النيلan-nī)എന്ന വാക്ക്‌, നദീതടം എന്നര്‍ത്ഥമുള്ള നൈലോസ് എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഉണ്ടായത്‌ . ഗ്രീക്കില്‍ഐജിപ്റ്റോസ് എന്ന മറ്റൊരു പേരുകൂടിയുണ്ട്. ഈജിപ്റ്റ് എന്ന പേരുണ്ടായത് ഈ വാക്കില്‍ നിന്നാണ്. പുരാതന ഈജിപുകാര്‍ നൈല്‍ നദിയെ അവരുടെ നാടിന്റെ പിതാവായും ഈജിപ്തിനെ ആ നദിയുടെ പുത്രിയായും കരുതിയിരുന്നു.

[തിരുത്തുക] ചരിത്രം

പ്രധാന ലേഖനം: ഈജിപ്ഷ്യന്‍ നാഗരികത

പുരാതന ഈജിപ്തുമായി ബന്ധപ്പെട്ട എല്ലാ ചരിത്രവും ഫലത്തില്‍ നൈലുമായും ബന്ധമുള്ളവയാണ്‌.

[തിരുത്തുക] പോഷകനദികള്‍

നൈല്‍ നദിക്കു രണ്ടു പോഷക നദികളാണുള്ളത്. കിഴക്കന്‍ ആഫ്രിക്കയില്‍ നിന്ന് ഒഴുകിയേത്തുന്ന വൈറ്റ് നൈലും എത്യോപ്യയില്‍ നിന്നും ഒഴുകിയെത്തുന്ന ബ്ലൂനൈലും. ആര്‍ബറ എന്ന മൂന്നാമതൊരു പോഷക നദികൂടെയുണ്ട്‌.[2]

[തിരുത്തുക] വൈറ്റ് നൈല്‍

Map of Uganda
Map of Uganda

ടാന്‍സാനിയ, ഉഗാണ്ട അതിര്‍ത്തിയിലുള്ള വിക്ടോറിയ തടാകമാണ് വൈറ്റ് നൈലിന്റെ പ്രഭവകേന്ദ്രം എന്നു പൊതുവായി പരയുന്നുവെങ്കിലും ഈ തടാകത്തിന്‌ മറ്റു പോഷക അരുവികള്‍ ഉണ്ട്‌. ഇതില്‍ ഏറ്റവും നീളം കൂടിയ അരുവി റുവണ്ടയിലെ ന്യുങ്ങ്‌വേ കാടുകളില്‍ നിന്നും തുടങ്ങുന്നു. മറ്റൊരു അരുവിയായ കാഗ്ഗെറാ, ബറുണ്ടിയില്‍ നിന്നുല്‍ഭവിച്ചു ഇതുമായി ചേര്‍ന്ന് ബുകോബായ്ക്കടുത്ത്‌ വിക്ടോറിയതടാകത്തില്‍ പതിയ്ക്കുന്നു. ഉഗാണ്ടയിലെ ജിന്‍ജ്ജ എന്ന സ്ഥലത്തു വച്ച്‌ ലോക പ്രസിദ്ധമായ വിക്ടോറിയ വെള്ളച്ചാട്ടം സൃഷ്ടിച്ചശേഷം വിക്ടോറിയ നൈല്‍ രൂപമെടുക്കുന്നു. വിക്ടോറിയ നൈല്‍ പിന്നെ ക്യൊഗാ , ക്വാന്യ എന്നീ തടാകങ്ങളെയും സ്പര്‍ശിച്ച്‌ വടക്കോട്ടൊഴുകി ആല്‍ബര്‍ട്ട്‌ തടാകത്തില്‍ പതിയ്ക്കുന്നു.

എന്നാല്‍ ഇതേ പൊലെ കോംഗൊയിലും ഉഗാണ്ടയിലുമയി സ്ഥിതി ചെയ്യുന്ന എഡ്വേര്‍ഡ്‌ തടാകത്തില്‍ നിന്നുല്‍ഭവിക്കുന്ന മറ്റൊരരുവിയും നേരിട്ടല്ലെങ്കിലും ഇതിന്റെ പൊഷകമാവാറുണ്ട്‌. ഈ അരുവി ആല്‍ബര്‍ട്ട്‌ തടാകത്തില്‍ വന്നു പതിയ്കുകയാണ്‌ ചെയ്യുന്നത്‌. ഇതേ ആല്‍ബര്‍ട്ട്‌ തടാകത്തിന്റെ മറ്റൊരുവശത്താണ്‌ വിക്ടോറിയ നൈല്‍ ചേരുന്നത്‌.

ആല്‍ബര്‍ട്ട്‌ തടാകത്തില്‍ നിന്നു തുടങ്ങുന്ന നൈലിന്റെ പോഷക നദിയെ ആല്‍ബര്‍ട്ട്‌ നൈല്‍ എന്നണു വിളിക്കുന്നത്‌. ഇതാണ്‌ വൈറ്റ്‌ നൈല്‍. നിരവധി തടാകങ്ങളില്‍ നിന്ന് ഒഴുകിവരുന്നതു കൊണ്ട്‌ ഇതില്‍ ഊറല്‍ ഇല്ലാത്തതും വെളളം തെളിമയാര്‍ന്നതുമാണ്‌. വടക്ക്‌ കിഴക്കോട്ടൊഴുകുന്ന ഈ പൊഷകനദി സുഡാനിലെ ഖര്‍ത്തോമില്‍ ബ്ലൂനൈലുമായി ചേരുന്നു. വിക്ടോറിയ തടാകം മുതല്‍ ഖര്‍ത്തോം വരെ ഏകദേശം 3700 കിലോമീറ്ററാണ് വൈറ്റ് നൈലിന്റെ നീളം.

ചിലഭാഗങ്ങളില്‍ മൗണ്ടെയ്ന്‍ നൈലെന്നും അറിയപ്പെടുന്നു.

ഖര്‍ത്തോമാ ഭാഗത്തെത്തുമ്പോഴുള്ള വെളുത്ത എക്കല്‍മണ്ണാണ് ഈ പോഷകനദിക്ക് വൈറ്റ്നൈല്‍ എന്ന പേരു നല്‍കുന്നത് ?

[തിരുത്തുക] ബ്ലൂ നൈല്‍

നൈല്‍ നദിയുടെ ഉപഗ്രഹചിത്രം.
നൈല്‍ നദിയുടെ ഉപഗ്രഹചിത്രം.

(എത്യൊപ്യര്‍ക്ക്‌ ടിക്വുര്‍ അബ്ബായും,Ṭiqūr ʿĀbbāy (Black Abay) സുഡാനികള്‍ക്ക്‌ ബാ:ര്‍ അല്‍ അസര്‍ഖ്‌ Bahr al Azraqഉം ആണീ നദി.എത്യൊപ്യയിലെ ടാനാ[3] എന്ന തടാകത്തില്‍ നിന്നാണിത്‌ ജന്മമെടുക്കുന്നത്‌. 1400 കി. മി. ആണിതിന്റെ നീളം. ഉല്‍ഭവസ്ഥാനത്തുനിന്നും ആദ്യം കിഴക്കൊട്ടും പിന്നെ തെക്കോട്ടും അതിനുശേഷം പടിഞ്ഞാറേയ്ക്കും ഗതി മാറ്റുന്ന ഈ ചെറിയ നദി ഒരു ചൂണ്ടക്കോളുത്തിന്റെ ആകൃതി സ്വീകരിയ്ക്കുന്നു. പടിഞ്ഞാറേയ്ക്കൊഴുകുന്ന നദി സുഡാനിലെ ഖാര്‍തൂമില്‍ വച്ച്‌ സഹോദര നദിയായ വെള്ള നൈലുമായി ചേര്‍ന്ന് ത്രിവേണി സംഗമമൊരുക്കുന്നു.

[തിരുത്തുക] നൈല്‍ (Nile Proper)

വേനലില്‍ ഏത്യൊപിയയില്‍ ലഭിക്കുന്ന ജലമാണിതിന്റെ അളവിന്റെ പ്രധാനകാരണം മറ്റുകാലങ്ങളില്‍ തീരെ ശുഷ്കമാണ്‌ ജലത്തിന്റെ അളവ്‌. എത്യൊപിയയിലെ വേനലില്‍ ഉണ്ടാകുന്ന പെരും മഴ അത്ബറയേയും ബ്ലൂ നൈലിനെയും നിറയ്ക്കുന്നു. അത്ബറ എന്നാല്‍ പെട്ടന്നുണങ്ങിപ്പോവുന്നു. ബ്ലൂ നൈലിലും അധികം ജലം മറ്റു കാലങ്ങളില്‍ ശേഷിക്കറില്ല. നൈല്‍ വറ്റിപ്പോവാത്തതിന്റെ ശരിക്കും കാരണം സ്ഥിരമായി ഒരേ അളവില്‍ ഒഴുകുന്ന വൈറ്റ്‌(വെള്ള)നൈലാണ്‌.

[തിരുത്തുക] സുഡാനില്‍

ആറുപ്രധാന മലയിടുക്കുകള്‍
ആറുപ്രധാന മലയിടുക്കുകള്‍

രണ്ടു നദികളുറ്റെയും സംഗമത്തിനു ശേഷം എത്യൊപ്യയിലെ ഠാണാ തടാകത്തില്‍ നിന്നുള്ള മറ്റൊരു നദിയായ അത്ബര മാത്രമെ (അര്‍ബറ) പ്രധാനമായും ഇതിന്റെ പോഷകമാകുന്നുള്ളു ഖാര്‍തൂമില്‍ നിന്നും 300 കി, മി, മാറിയാണിതു നൈലില്‍ ചേരുന്നത്‌. എന്നാല്‍ പ്രകൃതി വിരുദ്ധമായി നൈ)ലിന്റെ ശക്തി കുറഞ്ഞുവരികയാണവിടുന്നു പിന്നിട്‌. ഇതിനു കാരണം പിന്നീട്‌ ഉള്ള പ്രദേശങ്ങളെല്ലാം മരുഭൂമികളാണെന്നുള്ളതാണ്‌,

കൂടാതെ ഇവിടങ്ങളില്‍ നെയില്‍ ആറു വെള്ളച്ചാട്ടങ്ങള്‍ സൃഷ്ടിക്കുന്നു. മലയിടുക്കുകളിലൂടെ സഞ്ചരിക്കുന്ന നൈല്‍ ഈ വെള്ളച്ചാട്ടങ്ങള്‍ക്കു ശേഷം തുലോം കുഞ്ഞാവുന്നു. ആറു വെള്ളച്ചാട്ടങ്ങള്‍ താഴെപറയുന്നവയാണ്‌

  • 1. ആദ്യത്തേത്‌ മേറോവ്‌ എന്ന പുരാതന നഗരത്തിനു സ്ഥലത്തിനു മുന്‍പായി കാണപ്പെടുന്ന അഗ്നിപര്‍വ്വതശിലകളിലൂടെ സഞ്ചരിക്കുമ്പോഴാണ്‌ .(16.88° N 33.66° E)
  • 2. ആടുത്തത്‌ അത്ബറയുള്ള സംഗമസ്ഥലത്തിനു അരികെയാണ്‌ (17.677° N 33.970° E)
  • 3. മൂന്നാമത്തേത്‌ മാനസീര്‍ മരുഭൂമിയിലാണ്‌. പണിപൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മെറൊവ്‌ അണക്കെട്ട്‌ ഇതിനെ ജലസമ്പുഷ്ടമാക്കുന്നു. [4] പുരാതന ഖോഷ്‌ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇവിടം [5]
  • 4. നാലാമത്തേത്‌ ഡങ്കോളയ്ക്കു ശേഷം ടോമ്പൊസിനടുത്താണ്‌. പുരാതനകാലത്ത്‌ പത്തു പിരമിഡുകള്‍ സ്ഥിതി ചെയ്തിരുന്നു എന്നു പറയപ്പെടുന്ന സ്ഥലമാണിത്‌ [6]
  • 5. ഇതു നുബിയയിലാണ്‌. പുരാവസ്തുശാസ്ത്രജ്നര്‍ക്ക്‌ പ്രിയപ്പെട്ട സ്ഥലമാണിത്‌. ഇന്നിത്‌ നാസ്സര്‍ തടാകത്താല്‍ മൂടപ്പെട്ടുപോയിരിക്കുന്നു. അശ്വാനു ഖാര്‍തൂമിനുമിറ്റയിലുള്ള സ്ഥലമാണ്‌ നുബിയ എന്നറിയപ്പെടുന്നത്‌.
  • 6 അവസാനത്തേത്‌ അസ്വാന്‍ നഗരത്തിനടുത്താണ്‌. (24.078° N 32.878° E)

ഇതു കൂടാതെ ചെറിയ മലഞ്ചരിവുകള്‍ നൈലിലുണ്ട്‌. ഇവയെല്ലാം ആദ്യകാലത്ത്‌ ഈ നദിയിലൂടെയുള്ള ജലഗതാഗതം ദുഷ്കരമാക്കിയിരുന്നു

നൈലിലെ ജലത്തിന്റെ അളവ്‌ വാര്‍ഷിക അനുപാതം
നൈലിലെ ജലത്തിന്റെ അളവ്‌ വാര്‍ഷിക അനുപാതം

[തിരുത്തുക] നൈല്‍ ഈജിപ്തില്‍

ഈജിപ്തിലെ സഞ്ചാരമാര്‍ഗ്ഗേന നൈല്‍ നദി സഹാറാ മരുഭൂമിയില്‍ ആഴത്തില്‍ അടയാളം സൃഷ്ടിക്കുന്നുണ്ട്‌. മലയിടുക്കുകളായി ഇവ രൂപപ്പെട്ടിരിക്കുന്നു.

അശ്വാനു വടക്കായി നൈല്‍ നദി യ്ക്ക്‌ നല്ല ആഴവും ഉപരിതലം തിരകള്‍ കുറഞ്ഞതുമാണ്‌ . ഇവിടെനിന്നും വടക്കോട്ടൊഴുകുന്ന നൈല്‍ ലക്സറിനു ശേഷം ക്വേന എന്ന സ്ഥലത്തു വച്ചു 'റ' പോലെ വളയുന്നു. 180 കി, മി വരുന്ന ഈ ഭാഗത്തെ തീരപ്രദേശത്തെ തെക്കു വടക്കായി വിഭജിച്ചുകൊണ്ടാണ്‌ നൈല്‍ ഒഴുകുന്നത്‌

[തിരുത്തുക] വിതരണ നദികള്‍

ഈജിപ്തിന്റെ വടക്ക്‌ തീരങ്ങള്‍ക്കടുത്ത്‌ നൈല്‍ നദി രണ്ടു ചെറിയ വിതരണ നദികളായി പിരിയുന്നു. പടിഞ്ഞാറോട്ടൊഴുകുന്ന റോസറ്റ നദിയും കിഴക്കോട്ടൊഴുകുന്ന ഡാമിയെറ്റ നദിയും. അവസാനം ഇവ രണ്ടും മെഡിറ്ററേനിയന്‍ കടലില്‍ പതിയ്ക്കുന്നു.

[തിരുത്തുക] അശ്വാന്‍ അണക്കെട്ടിനു ശേഷം

അശ്വാന്‍ അണക്കെട്ട്. ഉപഗ്രഹ ചിത്രം
അശ്വാന്‍ അണക്കെട്ട്. ഉപഗ്രഹ ചിത്രം

അശ്വാന്‍ അണക്കെട്ടിന്റെ നിര്‍മ്മാണത്തിനു മുന്‍പു ഈ ആറു മലയിടുക്കുകളിലൂടെയായിരുന്നു നൈല്‍ ഒഴുകിയിരുന്നത്‌. എന്നാല്‍ ഇന്ന് അത്‌ ദിശ മാറിയാണ്‌ ഒഴുകുന്നത്‌. [7] ചില മലയിടുക്കുകളെല്ലാം അണക്കെട്ടിലെ ജലത്തിന്റെ ഉയരം മൂലം മുങ്ങിപ്പോയിരിക്കുന്നു, ചില പുരാതന നഗരഭാഗങ്ങളെല്ലാം ശ്രദ്ധയോടെ സംരക്ഷിക്കപ്പെട്ടിട്ടുമുണ്ട്‌.

ആശ്വാന്‍ അണക്കെട്ടു ഇവിടെ ഉണ്ടാക്കിയ മാറ്റങ്ങള്‍ നിരവധിയാണ്‌.[8] എത്യോപ്യയിലെ വേനല്‍ മഴയില്‍ ഇപ്പോള്‍ ഈജിപ്തില്‍ പ്രളയം ഉണ്ടാകാറില്ല. ഈജിപ്തിലെ വൈദ്യുതിയുടെ പ്രധാന ഉറവിടം മറ്റൊന്നുമല്ല. എന്നാല്‍ അണക്കെട്ടു മൂലം ചരിത്ര പ്രധാന്യമര്‍ഹിക്കുന്ന പലസ്ഥലങ്ങളും ആയിരക്കണക്കിനു വീടുകളും വെള്ളത്തിനടിയിലായി. നാസ്സര്‍ തടാകം ജന്മമെടുത്തു എന്നതും ശ്രദ്ധേയമാണ്‌. മറ്റൊരു വസ്തുത കാലാവസ്ഥയിലെ മാറ്റമാണ്‌. ഈ തടാകം ഗണ്യമായ തോതില്‍ ചൂടു കുറച്ചിട്ടുണ്ട്‌. മലയിടുക്കുകള്‍ വെള്ളത്തിനടിയിലായതിനാല്‍ ഇപ്പോള്‍ ജലഗതാഗതവും സാദ്ധ്യമാണ്‌. വൈദ്യുതിക്കു പുറമേ ജലസേചനവും മീന്‍ പിടുത്തവും, തടാകത്തില്‍ വിനോദ സഞ്ചാരവും സാധ്യമായിരിയ്ക്കുന്നു. പ്രശ്നമുണ്ടാക്കുന്ന വസ്തുത അവിടത്തെ കര്‍ഷകര്‍ക്കാണ്‌. ഫലഭൂയിഷ്ടമായ മേല്‍മണ്ണ്‍ ഇപ്പോള്‍ വെള്ളത്തിനടിയിലായതിനാല്‍ അവര്‍ക്ക്‌ വളരെയധികം വളപ്രയോഗം നടത്തേണ്ടി വരുന്നു. പഴയ പോലത്തെ ശക്തിയായ ഒഴുക്ക്‌ അണക്കെട്ടു വന്നതിനുശേഷം ഇല്ലാത്തതിനാല്‍ മെഡിറ്ററേനിയന്‍ കടലിലെ ഉപ്പുവെള്ളം വേലിയേറ്റ സമയത്ത്‌ നദിയില്‍ പ്രവേശിക്കുകയും തന്മൂലം അതിലെ ജൈവ സമ്പത്തിന്‌ ദോഷമായി ഭവിക്കുകയും ചെയ്യുന്നുമുണ്ട്‌.

[തിരുത്തുക] നൈലിന്റെ സംഭാവനകള്‍

ഗ്രീക്ക്‌ ചരിത്രകാരനായിരുന്ന് ഹെറൊഡൊട്ടസ്‌ പറഞ്ഞത്‌ ഈജിപ്ത്‌ നൈല്‍ നദിയുടെ സമ്മാനമാണ്‌ എന്നാണ്‌. നൈല്‍ നദി ഏല്ലാവര്‍ഷവും പ്രളയവുമായിട്ടാണെത്തുന്നത്‌. പ്രളയത്തിനോടൊപ്പം ഫലഭൂയിഷ്ടമായ എക്കല്‍ മണ്ണും അതു കൊണ്ടുവന്നു തള്ളുന്നു. ഈ എക്കല്‍ മണ്ണില്‍ അവിടത്തെ കര്‍ഷകര്‍ പൊന്നു വിളയിച്ചു വന്നു. ഇത്‌ ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ മുതലുള്ള പ്രക്രിയയായതിനാല്‍, ഈജിപ്തിയന്‍ സംസ്കാരം ഇതിന്റെ തീരങ്ങളില്‍ തഴച്ചു. കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ക്ക്‌ വളം ഉപയോഗിക്കേണ്ട ആവശ്യം ഇല്ലയിരുന്നു, നദിയിലെ ജലം ഒട്ടകങ്ങളെയും പോത്തുകളെയും ആകൃഷിച്ചിരുന്നു. ഇവയെ പിടിച്ചു ഭക്ഷണത്തിനും, മെരുക്കി വളര്‍ത്തി കൃഷിയിടങ്ങള്‍ ഉഴുന്നതിനും മറ്റും ഉപയോഗിച്ചിരുന്നു. ചരിത്രത്താളുകളില്‍ ഈജിപ്തിന്റെ സ്ഥിരത അമ്പരപ്പിക്കുന്നതാണ്‌. യഥാര്‍ത്ഥത്തില്‍ അത്‌ ഫലഭൂയിഷ്ടതയുടെ മറുപുറം തന്നെ. ആധുനിക കാലങ്ങളിലെ പല സമൂഹങ്ങളുമായും താരതമ്യമോ, അതിനപ്പുരമോ വരുന്നതാണ്‌ ഈജിപ്തിന്റെ സ്ഥിരത. നദിമാര്‍ഗ്ഗമുള്ള വാണിജ്യത്തിന്‌ നൈല്‍ വളരെ സഹായകരമായിരുന്നു. ഗോതമ്പ്‌ ആയിരുന്നു അവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം. മധ്യേഷ്യയിലെ നിത്യ സംഭവങ്ങളായിരുന്ന വരള്‍ച്ചക്കാലത്ത്‌ ഈ ഗോതമ്പ്‌ വ്യാപാരം അവൈടത്തെ രാജ്യങ്ങളുമായി നയതന്ത്ര തലത്തില്‍ ഉറച്ച ബന്ധം ഉണ്ടാക്കുന്നതിന്‌ സഹായിച്ചു.

രാഷ്ട്രീയരംഗത്തിലും നൈല്‍ ഒഴിച്ചുകൂടാനാവത്തതായിരുന്നു. ഈജിപ്തിന്റെ ഭരണാധികാരിയായിരുന്ന ഫറൊവയാണ്‌ വെള്ളപ്പൊക്കം സൃഷ്ടിക്കുന്നെന്ന് മിഥ്യധാരണ ജനങ്ങളില്‍ നിലനിന്നിരുന്നു. ഇതിനു പകരമായി കര്‍ഷകര്‍ അവരുടെ വിളയുടെ ഒരു ഭാഗം ഫറവോയ്ക്കു നല്‍കി വന്നിരുന്നു. ഫറവോ അതു ജനങ്ങളുടെ പൊതുനന്മക്കായി ഉപയോഗിച്ചിരുന്നു. ആദ്ധ്യാത്മിക മാനദണ്ഡങ്ങളിലും മികച്ച പ്രകടനമാണ്‌ നൈല്‍ നദിയുടേത്‌. ഈജിപ്തിലെ ജനങ്ങളുടെ ജീവിതത്തെ മൊത്തമായിത്തന്നെ അതിന്റെ പ്രളയം സ്വാധീനിച്ചിട്ടുണ്ട്‌. നൈല്‍ നദിയുടെ ഈ പ്രത്യേക സവിശേഷതയ്ക്കു കാരണം ഹപി എന്ന ദേവതയാണെന്നവര്‍ കരുതിപ്പോന്നു, ഫറവോയ്ക്കും ഹപിയ്ക്കും പ്രളയം സൃഷ്ടിക്കാന്‍ കഴിയുമായിരുന്നു എന്നുമവര്‍ വിശ്വസിച്ചിരുന്നു. ജനനം, മരണം, പുനര്‍ജ്ജനനം എന്നിവയ്ക്കെല്ലാം ആധാരവും നൈല്‍ നദിയാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു. റാ എന്ന സൂര്യദേവന്‍ കിഴക്കുദിച്ചു നദിയുടെ പടിഞ്ഞാറ്‌ അസ്തമിക്കുന്നതും വീണ്ടും കിഴക്കുദിയ്ക്കുന്നതും ഇതിന്റെ പ്രതീകമായി അവര്‍ കണ്ടു, ഇക്കാരണത്താല്‍ നദിയുടെ കിഴക്കുഭാഗം ജനനത്തെയും പടിഞ്ഞാറു വശം മരണത്തെ യും പ്രതിനിധീകരിക്കുന്നു എന്നും അവര്‍ കരുതിപ്പോന്നു. അങ്ങനെ എല്ലാ ശവകുടീരങ്ങളും നദിയുടെ പടിഞ്ഞാറുവശത്തു പണികഴിക്കപ്പെട്ടു, വീണ്ടും ജനിക്കണമെങ്കില്‍ ഈ വശത്തുതന്നെ അടക്കം ചെയ്യപ്പെടണമെന്ന വിശ്വാസം ഊട്ടി ഉറപ്പിക്കുന്ന പ്രവൃ‍ത്തിയായിരുന്നു അത്‌.

മൂവായിരം വര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന ഏല്ലാ വര്‍ഷവും സമ്പുഷ്ടമാക്കപ്പെടുന്ന തരത്തിലുള്ള ഒരു മഹത്തായ സമ്മാനം തന്നെയായിരുന്നു ഈജിപ്തിനു നൈല്‍ നല്‍കിയതെന്ന കാര്യത്തില്‍ സംശയമില്ല. ഒരിക്കല്‍ നൈല്‍ നദി തന്നെയും ഇന്നു അശ്വാന്‍ അണക്കെട്ടുമായി ചേര്‍ന്നു ഇവിടത്തെ ജനങ്ങളുടെ ജീവസ്പന്ദനമായി നൈല്‍ മാറിയിരിക്കുന്നു.

[തിരുത്തുക] ആധാരസൂചിക

  • സര്‍വ്വവിജ്ഞാനകോശം ബ്രിട്ടാണിക്ക. 2004. പതിപ്പ്‌
  1. [http://encarta.msn.com/encyclopedia_761558310/Nile.html "Nile," Microsoft® Encarta® Online Encyclopedia 2007 ശേഖരിച്ചത് 2007 ഏപ്രില്‍ 19]
  2. ആര്‍ബറ എന്ന പോഷക നദി
  3. [ഹൊളിവാര്‍2006 എന്ന സൈറ്റിലെ ലേഖനം പിഡി‌എഫില്‍ ശേഖരിച്ചത് 2007 ഏപ്രില്‍ 19]
  4. http://en.wikipedia.org/wiki/Merowe_Dam
  5. http://www.sudani.co.za/tourism_areas.htm
  6. [1]
  7. http://www.website1.com/odyssey/week1/nile.html
  8. http://geography.about.com/od/specificplacesofinterest/a/nile.htm

[തിരുത്തുക] കൂടുതല്‍ അറിവിന്/ബന്ധപ്പെട്ട വിഷയങള്‍

  • ഗ്രീക്ക്‌ ചരിത്രകാരനായിരുന്ന് ഹെറൊഡൊട്ടസ്‌
  • ചരിത്രം ഉറങ്ങുന്ന നൂബിയ
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -