എഡ്ഗാര്‍ അല്ലന് പോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഡ്ഗാര്‍ അല്ലന് പോ (ജനുവരി 19, 1809 – ഒക്ടോബര്‍ 7, 1849) അമേരിക്കന്‍ കവിയും, ചെറുകഥാകൃത്തും എഴുത്തുകാരനും, നാടകകൃത്തും, എഡിറ്ററും, നിരൂപകനും, ഉപന്യാസകാരനും അമേരിക്കന്‍ റൊമാന്റിക് പ്രസ്ഥാനത്തിന്റെ നായകരില്‍ ഒരാളുമായിരുന്നു. അമേരിക്കയിലെ ആദ്യകാല ചെറുകഥാകൃത്തുകളില്‍ ഒരാളും അപസര്‍പ്പക സാഹിത്യം (ക്രൈം ഫിക്ഷന്‍), കുറ്റാന്വേഷണ സാഹിത്യം (ഡിറ്റക്റ്റീവ് ഫിക്ഷന്‍) എന്നിവയുടെ തുടക്കക്കാരനുമായ പോ തന്റെ അപസര്‍പ്പക കഥകള്‍ക്കും ഭയാനകമായ കഥകള്‍ക്കും പ്രശസ്തനാണ്. സയന്‍സ് ഫിക്ഷന്‍ എന്ന സാഹിത്യശാഖയുടേ തുടക്കത്തില്‍ ഈ സാഹിത്യ ശാഖയ്ക്ക് സംഭാവനകള്‍ നല്കിയവരില് പോ പ്രധാനിയായിരുന്നു. [1] പോ 40-ആം വയസ്സില്‍ അന്തരിച്ചു. മരണകാരണം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മരണത്തിനു ഹേതുവായി മദ്യം, മയക്കുമരുന്ന്, കോളറ, പേവിഷ ബാധ, ആത്മഹത്യ (ഇത് മരണത്തിനു മുന്‍പുള്ള വര്‍ഷം പോ നടത്തിയ ആത്മഹത്യാശ്രമവുമായി തെറ്റിദ്ധരിച്ചതായിരിക്കാം), ക്ഷയരോഗം, ഹൃദ്രോഗം, തലച്ചോറില്‍ രക്തം കട്ടിപിടിച്ചത്, എന്നിങ്ങനെ പല അനുമാനങ്ങളും ഉണ്ട്.[2]
[തിരുത്തുക] ആധാരസൂചിക
- ↑ Stableford, Brian. "Science fiction before the genre." The Cambridge Companion to Science Fiction, edited by Edward James and Farah Mendlesohn. Cambridge: Cambridge University of Press, 2003. pp 18-19.
- ↑ Meyers, Jeffrey. Edgar Allan Poe: His Life and Legacy. Cooper Square Press, 1992. p. 256