അല്‍ ഖാഇദ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Al-Qaeda القاعدة |
|
---|---|
Operational | 1988 – present |
Led by | Osama bin Laden Ayman al-Zawahiri |
Active region(s) | Afghanistan, Algeria, Iraq, Pakistan, and Saudi Arabia |
Ideology | Islamism Sunni Islam Pan-Islamism |
Status | Designated as Foreign Terrorist Organization by the U.S. State Department[1] Designated as Proscribed Group by the UK Home Office[2] Designated as terrorist group by EU Common Foreign and Security Policy[3] |
അഫ്ഗാനിസ്ഥാനില്‍ സോവ്യറ്റ് യൂണിയനുമായി നടന്ന യുദ്ധത്തിനുശേഷം ഒളിപ്പോര് നടത്തിയിരുന്ന അഫ്ഗാന്‍ അറബികളും മറ്റും അംഗങ്ങളായി അബ്ദുള്ള യൂസഫ് അസത്തിന്റെ നേതൃത്വത്തില്‍[4] രൂപം കൊണ്ട അന്താരാഷ്ട്ര സുന്നി ഇസ്ലാമിക സംഘടനകളുടെ ഒരു കൂട്ടായ്മയാണ് അല്‍ ഖാഇദ(ആംഗലേയം : Al Qaeda, അറബി: القاعدة). അല്‍ ഖാഇദ എന്ന വാക്കിനര്‍ത്ഥം അടിസ്ഥാനം എന്നാണ്. അമേരിക്കയിലെ ലോക വാണിജ്യം കേന്ദ്രം ആക്രമിച്ചതോടെയാണ് ഈ സംഘം അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജ്ജിച്ചത്. ഒസാമ ബിന്‍ ലാദന്‍ ആണ് ഇതിന്റെ ഇപ്പോഴത്തെ തലവന്‍ എന്ന് കരുതപ്പെടുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ കൌണ്‍സില്‍ അല്‍ ഖാഇദയെ തീവ്രവാദ പ്രസ്ഥാനങ്ങളുടെ പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി രാജ്യങ്ങളില്‍ ഇത് നിരോധിത സംഘടനയാണ്.
ഉള്ളടക്കം |
[തിരുത്തുക] തുടക്കം
സോവിയറ്റ് റഷ്യയുടെ സഹായത്തോടെ അഫ്ഗാനിസ്ഥാനില്‍ നിലവിലിരുന്ന ഭരണത്തിനെതിരായുള്ള കലാപത്തില്‍ വിമത വിഭാഗത്തെ സഹായിക്കാന്‍ വിവിധ മുസ്ലിം നാടുകളില്‍ നിന്ന് അഫ്ഘാനിസ്ഥാനിലെത്തിയ പോരാളികളുടെ കൂട്ടായ്മയാണ് സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയോടുകൂടി അല്‍ ഖാഇദ യായി പരിണമിച്ചത്.[5] പലസ്തീന്‍ പണ്ഡിതനായ അബ്ദുള്ള യൂസഫ് അസം ആയിരുന്നു ആദ്യകാലത്ത് ഇത്തരം കൂട്ടായ്മകളെ നയിച്ചത്. അസം കൊല്ലപ്പെട്ടതിനുശേഷം 1988 ല്‍ ഒസാമ ബിന്‍ ലാദന്‍ ഇതിന്റെ നേതൃത്വം ഏറ്റെടുത്തു. അല്‍ ഖാഇദയുടെ തന്ത്രങ്ങള്‍ ആവിഷ്കരിച്ചിരുന്നത് അബൂ ഉബൈദ പഞ്ചശീരിയും അബൂ ഹഫ്സ് അല്‍ മിസ് റിയും കൂടെയായിരുന്നു. പിന്നീട് അതിന്റെ കൂടിയാലോലോചന സമിതിയില്‍ ഖാലിദ് ശൈഖ്, സൈഫുല്‍ അദ് ല്‍, ഡോ. അയ്മന്‍ സവാഹിരി, അബൂ സുബൈദ, അബൂ യാസിര്‍ അല്‍ സുദാനി തുടങ്ങിയവര്‍ വന്നു. ഉസാമ ബിന്‍ ലാദന്‍ തന്നെയായിരുന്നു ആദ്യകാലത്ത് പ്രധാന സാമ്പത്തിക സ്രോതസ്സ്.[6]
[തിരുത്തുക] ലക്ഷ്യങ്ങള്‍
അമേരിക്കക്കും ഇസ്രായേലിനുമെതിരെ സായുധഅട്ടിമറി ശ്രമങ്ങള്‍ നടത്തുകയാണ് അല്‍ ഖാഇദയുടെ പ്രധാന ലക്‌ഷ്യം. ഇസ്ലാമിക രാജ്യങ്ങളിലെ വിദേശ ഇടപെടലുകള്‍ ഒഴിവാക്കുക, ഇസ്രായേലിനെ നശിപ്പിക്കുക തുടങ്ങിയവയും ഇതിന്റെ ലക്‌ഷ്യങ്ങളാണ്. പാകിസ്ഥാനിനിലെ ലശ്കറെ ത്വയ്യിബ, ജൈശു മുഹമ്മദ്, ഹര്‍കത്തുല്‍ അന്‍സ്വാര്‍, ഈജിപ്തിലെ അല്‍ ജിഹാദ്, അല്‍ ജമാ അത്തുല്‍ ഇസ്ലാമിയ, അള്‍ജീരിയയിലെ സായുധ സലഫൈ സംഘം തുടങ്ങിയ സംഘടനകള്‍ അല്‍ ഖാഇദയിലെ അംഗങ്ങളാണ്.[അവലംബം ചേര്‍ക്കേണ്ടതുണ്ട്]
[തിരുത്തുക] തീവ്രവാദ പ്രവര്‍ത്തനങ്ങള്‍
സെപ്റ്റംബര്‍ 11ലെ അമേരിക്കന്‍ ലോകവാണിജ്യകേന്ദ്ര ആക്രമണമാണ് ഇവര്‍ നടത്തിയിട്ടുള്ള പ്രധാന തീവ്രവാദ പ്രവര്‍ത്തനം. ഇത് പിന്നീട് അമേരിക്ക അഫ്ഗാനിസ്ഥാനെ ആക്രമിക്കുന്നതിനും, താലിബാന്റെ തകര്‍ച്ചയ്ക്കും ഇടയാക്കി. മറ്റു പ്രധാന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇവയാണ്:
- യമന്‍ തീരത്തെ അമേരിക്കന്‍ നാവിക സേനയുടെ കപ്പല്‍ ആക്രമിച്ചത്
- കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ അമേഏരിക്കന്‍ എംബസ്സികളിലെ ആക്രമണങ്ങള്‍
- ബാലിയിലെ ആക്രമണങ്ങള്‍
[തിരുത്തുക] താലിബാനുമായുള്ള ബന്ധം
മുല്ലാ ഉമറിന്റെ നേതൃത്വത്തിലുള്ള താലിബാന്റെ കാലത്താണ് അല്‍ ഖായിദ ശക്തിയാര്‍ജ്ജിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
[തിരുത്തുക] വിമര്‍ശനങ്ങള്‍
[തിരുത്തുക] ആധാരസൂചിക
- ↑ Foreign Terrorist Organizations List. United States Department of State. Retrieved on 2007-08-03. - USSD Foreign Terrorist Organization
- ↑ Terrorism Act 2000. Home Office. Retrieved on 2007-08-14. - Terrorism Act 2000
- ↑ Council Decision. Council of the European Union. Retrieved on 2007-08-14.
- ↑ Wright, Looming Tower (2006), p.133-4
- ↑ Inside Al Qaeda, written by Rohan Gunaratna
- ↑ Inside Al Qaeda, written by Rohan Gunaratna