See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സ്രാവ് - വിക്കിപീഡിയ

സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

wikipedia:How to read a taxobox
How to read a taxobox
സ്രാവ്
Fossil range: Late ordovician - Recent
Oceanic whitetip shark, Carcharhinus longimanus
Oceanic whitetip shark, Carcharhinus longimanus
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
Subphylum: Vertebrata
വര്‍ഗ്ഗം: Chondrichthyes
Subclass: Elasmobranchii
Superorder: Selachimorpha
Orders

Carcharhiniformes
Heterodontiformes
Hexanchiformes
Lamniformes
Orectolobiformes
Pristiophoriformes
Squaliformes
Squatiniformes
Symmoriida(extinct)

ഭഷ്യയോഗ്യമായ കടല്‍ മത്സ്യമാണ് സ്രാവ്. ആക്രമണകാരിയാണ് ഈ മത്സ്യം. എലാസ്മൊബ്രാങ്ക്സ് എന്ന പ്രത്യേകവര്‍ഗ്ഗത്തില്‍പ്പെട്ട മത്സ്യങ്ങളാണ് സ്രാവുകള്‍.

ഉള്ളടക്കം

[തിരുത്തുക] പ്രത്യേകതകള്‍

[തിരുത്തുക] എല്ലുകള്‍

മറ്റു ജീവികളില്‍ കാണുന്നതരം കടുത്ത, കാത്സ്യം നിറഞ്ഞ എല്ലുകള്‍ക്ക് പകരം മൃദുലമായ കാര്‍റ്റിലേജ് (തരുണാസ്ഥി) കൊണ്ട് നിര്‍മ്മിതമായ അസ്ഥികൂടമാണ് സ്രാവുകള്‍ക്കുള്ളത്. കാര്‍ട്ടിലേജ് അവയവങ്ങള്‍ക്ക് രൂപം നല്‍കുന്നെങ്കിലും എല്ലുകളേക്കാല്‍ മൃദുലമാണ്‌. മനുഷ്യരുടെ ചെവി, മൂക്ക് മുതലായ അവയവങ്ങള്‍ കാര്‍റ്റിലേജ് നിര്‍മ്മിതമാണ്.

[തിരുത്തുക] ചിതമ്പല്‍

സ്രാവുകളുടെ മറ്റൊരു പ്രത്യേകത, അവക്ക് ചിതമ്പലുകള്‍ ഇല്ല എന്നുള്ളതാണ്. പകരം പ്ലാകോയ്ഡ് ചിതമ്പല്‍ അഥവാ ഡെര്‍മല്‍ ഡെന്റിക്കിള്‍സ് എന്നു വിളിക്കുന്ന ഒരു തരം ചെറിയ പദാര്‍ത്ഥം അവയുടെ തൊലിപ്പുറത്തുണ്ട്. ജലത്തില്‍ നീന്തുമ്പോഴുണ്ടാകുന്ന ഘര്‍ഷണം കുറക്കുന്നതിന് ഈ പദാര്‍ത്ഥം സഹായിക്കുന്നു.

[തിരുത്തുക] സംവേദനക്ഷമത

സ്രാവുകള്‍ക്ക് ഉയര്‍ന്ന വിദൂരദൃഷ്ടിയുണ്ടെന്ന് ശാസ്ത്രകാരന്മാര്‍ കരുതുന്നു. കൂടാതെ അവയുടെ കേള്‍വിശക്തിയും അപാരമാണ്. മനുഷ്യരില്‍ നിന്നും വ്യത്യസ്ഥമായി സ്രാവുകളുടെ ചെവി അവയുടെ തലക്കകത്ത് സ്ഥിതി ചെയ്യുന്നു. ചെവികളെക്കൂടാതെ ലാറ്ററല്‍ ലൈന്‍ എന്നറിയപ്പെടുന്ന ഒരു അവയവം കൂടി സ്രാവുകള്‍ക്കുണ്ട്. ജലാന്തര്‍ഭാഗത്തെ കമ്പനങ്ങള്‍ ശ്രവിക്കുന്നതിന് ഈ അവയവം സ്രാവുകളെ സഹായിക്കുന്നു.

സ്രാവിന്റെ പല്ലുകളുടെ ഫോസില്‍
സ്രാവിന്റെ പല്ലുകളുടെ ഫോസില്‍

[തിരുത്തുക] പല്ലുകള്‍

സ്രാവുകളുടെ പല്ലുകള്‍ അവയുടെ ജീവിതകാലത്ത് നിരവധി തവണ കൊഴിയുകയും വീണ്ടും മുളക്കുകയും ചെയ്യുന്നു. ഒന്നിലധികം നിരകളില്‍ വളരുന്ന പല്ലുകളില്‍ ഒന്നു പോയാല്‍ മറ്റൊന്ന് ആ സ്ഥാനത്തേക്ക് എത്തുന്നു.

[തിരുത്തുക] പരിണാമം

കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ സ്രാവുകള്‍ ഭൂമുഖത്തുണ്ട്. ഇന്നു കാണുന്ന സ്രാവുകളുടെ പൂര്‍വികര്‍ നാല്പതു കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്നു എന്നു കരുതുന്നു.

[തിരുത്തുക] വിവിധയിനം സ്രാവുകള്‍

രണ്ടു തിമീംഗലസ്രാവുകള്‍
രണ്ടു തിമീംഗലസ്രാവുകള്‍

ഇന്ന് അറിയപ്പെടുന്ന 400 തരം സ്രാവുകള്‍ ലോകത്തുണ്ട്. തിമീംഗലസ്രാവ് ആണ് ഇവയില്‍ ഏറ്റവും വലുത് (ലോകത്തെ ഏറ്റവും വലിപ്പമുള്ള മത്സ്യങ്ങളില്‍ ഒന്നാണ് വേല്‍ ഷാര്‍ക്ക്) ഇരുപതു മീറ്ററിലധികം നീളത്തില്‍ ഇത് വളരുന്നു.

ചില സ്രാവുകള്‍ വളരെ ചെറുതാണ് ഉദാഹരണത്തിന് ഡീപ്പ്‌വാട്ടര്‍ ഡോഗ് ഫിഷ് എന്നറിയപ്പെടുന്ന സ്രാവിന് പൂര്‍ണ്ണവളര്‍ച്ചയെത്തിയാലും 20 സെന്റീമീറ്റര്‍ നീളമേ കാണൂ.

ഷോര്‍ട്ട്ഫിന്‍ മാകോ എന്നറിയപ്പെടുന്ന സ്രാവ് വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന ഒന്നാണ്. ഇത് മണിക്കൂറില്‍ 32 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നു.

കടുവാസ്രാവിന്റെ പല്ലുകള്‍
കടുവാസ്രാവിന്റെ പല്ലുകള്‍

[തിരുത്തുക] ആക്രമണം

സ്രാവുകള്‍ ആക്രമണകാരികളാണെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാല്‍ അറിയപ്പെടുന്ന 375 ഇനം സ്രാവുകളില്‍ 30 ഇനത്തിലുള്ളവ മാത്രമേ മനുഷ്യരെ ആക്രമിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളൂ. വെള്ളസ്രാവ് (വൈറ്റ് ഷാര്‍ക്ക്), കടുവാസ്രാവ് (ടൈഗര്‍ ഷാര്‍ക്ക്), കാളസ്രാവ് (ബുള്‍ ഷാര്‍ക്ക്) എന്നീ മൂന്നിനം മാത്രമേ പ്രകോപനമില്ലാതെ മനുഷ്യനെ ആക്രമിച്ചതായി അറിവുള്ളൂ. ഇത്തരത്തില്‍ ആക്രമിക്കുന്ന സ്രാവുകള്‍ തന്നെ അത് സാധാരണ ഭക്ഷിക്കുന്ന എന്തോ ആണ് എന്ന് തെറ്റിദ്ധരിച്ചാണ് ആക്രമിക്കാറുള്ളത്. ഒരു കടിയില്‍ അതിന്റെ തെറ്റു മനസ്സിലാക്കി ഉപേക്ഷിച്ചു പോകാറാണ് പതിവ്.

[തിരുത്തുക] അവലംബം

  • ദ് ഹിന്ദു യങ്ങ് വേള്‍ഡ് - (വേള്‍ഡ് ഓഫ് സയന്‍സ് എന്ന പംക്തിയില്‍ ഷാര്‍ക്ക് ട്രൂത്ത്സ് എന്ന തലക്കെട്ടില്‍ 2007 സെപ്റ്റംബര്‍ 28, ഒക്ടോബര്‍ 5 എന്നീ ദിനങ്ങളിലായി ഡോ. ടി.വി. പദ്മ എഴുതിയ ലേഖനം)

[തിരുത്തുക] മറ്റ് ലിങ്കുകള്‍

Shark -നെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളില്‍ തിരയുക-
ഡിക്ഷണറി അര്‍ത്ഥങ്ങള്‍ വിക്കിനിഖണ്ടുവില്‍നിന്ന്
പാഠപുസ്തകങ്ങള്‍ പുസ്തകശാലയില്‍ നിന്ന്
Quotations വിക്കി ചൊല്ലുകളില്‍ നിന്ന്
Source texts വിക്കിഗ്രന്ഥശാലയില്‍ നിന്ന്
ചിത്രങ്ങളും മീഡിയയും കോമണ്‍സില്‍ നിന്ന്
വാര്‍ത്തകള്‍ വിക്കി വാര്‍ത്തകളില്‍ നിന്ന്
പഠന സാമാഗ്രികള്‍ വിക്കിവേര്‍സിറ്റി യില്‍ നിന്ന്
വിക്കിസ്പീഷിസില്‍ 'സ്രാവ്' എന്ന ജീവികളെ കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ട്
Wikibooks
Wikibooks Dichotomous Key has more about this subject:
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -