പല്ല്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാധാരണയായി ജീവികളുടെ താടിയെല്ലില്‍ ഉറപ്പിച്ചിരിക്കുന്ന ബലമേറിയ ശരീരഭാഗങ്ങളാണ് പല്ലുകള്‍. പ്രാഥമികമായി ഭക്ഷണം വലിച്ചുകീറുക അവ ചവച്ചുതിന്നാന്‍ സഹായിക്കുക എന്നീ ധര്‍മ്മങ്ങളാണ് പല്ലുകള്‍ക്ക് ചെയ്യാനുള്ളത്. മാംസഭോജികളായ ജീവികള്‍ക്ക് ഇരയെ വേട്ടയാടിപിടിക്കുക എന്ന ധര്‍മ്മവും പല്ലുകള്‍ വഴി ചെയ്യാനുണ്ട്. ചിലപ്പോഴൊക്കെ സ്വയരക്ഷക്കും പല്ലുകള്‍ ജീവികളെ സഹായിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നില്‍
ദന്തം / പല്ല് / പ്രാകൃതികഃ ദന്തഃ (സം.) പല്ലിന് രുചിക അസ്ഥി എന്നും ആയുര്‍വ്വേദത്തില്‍ പറയുന്നുണ്ട്
[തിരുത്തുക] മനുഷ്യരുടെ പല്ലുകള്‍
മനുഷ്യര്‍ക്ക് 20 പ്രാഥമികദന്തങ്ങളും (പാല്‍പ്പല്ലുകള്‍) 32 സ്ഥിരദന്തങ്ങളുമുണ്ട്. പരിണാമത്തിന്റെ ഫലമായി നാലു പാല്‍പല്ലുകള്‍ അപ്രത്യക്ഷമായതോ ആറാമത്തെ വയസ്സില്‍ പ്രത്യക്ഷപ്പെടുന്ന ഒന്നാമത്തെ സ്ഥിരദന്തത്തെ പ്രാഥമികദന്തമായി അദ്ദേഹം തെറ്റിധരിച്ചതോ ആകാം. ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങളുടെയും പരിണാമത്തിന്റെയും ഫലമായി ഇപ്പോള്‍ പലരിലും മൂന്നാമത്തെ അണപ്പല്ലും (വിവേകദന്തങ്ങള്‍) അപ്രത്യക്ഷമായിത്തുടങ്ങിയിരിക്കുന്നു.
ചില കുട്ടികള്‍ക്ക് ജനിക്കുമ്പോഴേ പല്ലു കാണാറുണ്ട്. പ്രീനേറ്റല്‍ ദന്തം എന്നാനിതിനെ വിളിക്കുന്നത്. ചിലകുട്ടികള്‍ക്ക് പല്ല് വരാന്‍ 2 വയസ്സുവരെ താമസം ഉണ്ടാകാറുണ്ട്. ആറു മുതല്‍ പതിനാലു വയസ്സിനുള്ളില്‍ പാല്‍പ്പല്ലുകള്‍ കൊഴിഞ്ഞു പോകുന്നു. ആറുവയസ്സു മുതല്‍ മുളച്ചു തുടങ്ങുന്നവയാണ് സ്ഥിരദന്തങ്ങള്‍.
[തിരുത്തുക] പ്രാഥമികദന്തങ്ങള്‍ (Deciduous/Primary Dentition)
3 മുതല്‍ നാലു വയസ്സിനിടയ്ക്ക് പ്രാഥമികദന്തങ്ങളുടെ കിളിര്‍ക്കല്‍ പൂര്‍ണ്ണമാകുന്നു.
പ്രാഥമികദന്തങ്ങള്‍ 20 എണ്ണമാണുള്ളത്. (സുശ്രുതസംഹിതയില്‍ 24 എന്നു സൂചിപ്പിച്ചിരിക്കുന്നു)
നടുവിലെ ഉളിപ്പല്ല്, അരുകിലെ ഉളിപ്പല്ല്, ഒന്നാം അണപ്പല്ല്, കോമ്പല്ല്, രണ്ടാം അണപ്പല്ല് എന്ന ക്രമത്തില്‍ കീഴ്താഡിയിലെ ജോഡികള്‍ മേല്‍താടിയിലെ ജോഡികള്‍ക്ക് മുന്‍പെ പ്രത്യക്ഷപ്പെടുന്നു.
പ്രാഥമിക ദന്തങ്ങള്‍ അധിക സമയത്തിനകം നഷ്ടപ്പെടേണ്ടതാണന്ന ധാരണയില്‍ കാര്യമായ പ്രാധാന്യം അവയ്ക്ക് നല്‍കാതെയിരുന്നാല്‍ സ്ഥിരദന്തങ്ങള്‍ മുളച്ചു വരുന്നതിനുള്ള അകല ക്രമീകരണം സാധ്യമാവുകയില്ല.
പ്രാഥമികദന്തങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങുന്നതിനു മുന്‍പ് ആറു വയസ്സില്‍ സ്ഥിരദന്തത്തിലെ ഒന്നാം അണപ്പല്ല് മുളയ്ക്കുന്നു
പ്രാഥമികദന്തങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഏകദേശ കാലനിര്‍ണ്ണയം
മുകള്‍ താടി | കീഴ്താടി | |
---|---|---|
നടുവിലെ ഉളിപ്പല്ല് | 7 1/2 മാസം | 6 1/2 മാസം |
അരികിലെ ഉളിപ്പല്ല് | 8 മാസം | 7 മാസം |
കോമ്പല്ല് | 16 - 20 മാസം | |
ഒന്നമത്തെ അണപ്പല്ല് | 12 - 16 മാസം | |
രണ്ടാമത്തെ അണപ്പല്ല് | 20 - 30 മാസം |
[തിരുത്തുക] സ്ഥിരദന്തങ്ങള്‍ (Permanant Dentition)
ആറു വയസ്സു മുതല്‍ 20 വയസ്സു വരെ സ്ഥിര ദന്തങ്ങള്‍ മുളയ്ക്കുന്നു.
സ്ഥിര ദന്തങ്ങള്‍ 32 എണ്ണമാണുള്ളതെങ്കിലും, പലരിലും മൂന്നാമത്തെ അണപ്പല്ല് അപ്രത്യക്ഷമായി ഇപ്പോള്‍ 28 എണ്ണം മാത്രമേ കാണാറുള്ളു.
പ്രത്യക്ഷ്പ്പെടുന്ന ഏകദേശ കാലനിര്‍ണ്ണയം
മുകള്‍ താടി | കീഴ്താടി | |
---|---|---|
നടുവിലെ ഉളിപ്പല്ല് | 7-8 വയസ്സ് | 6-7 വയസ്സ് |
അരികിലെ ഉളിപ്പല്ല് | 8-9 വയസ്സ് | 7-8 വയസ്സ് |
കോമ്പല്ല് | 11-12 വയസ്സ് | 9-10 വയസ്സ് |
ഒന്നാമത്തെ മുന്‍ അണപ്പല്ല് | 10-11 വയസ്സ് | 10-12 വയസ്സ് |
രണ്ടാമത്തെ മുന്‍ അണപ്പല്ല് | 10-12 വയസ്സ് | 11-12 വയസ്സ് |
ഒന്നാമത്തെ അണപ്പല്ല് | 6-7 വയസ്സ് | 6-7 വയസ്സ് |
രണ്ടാമത്തെ അണപ്പല്ല് | 12-13 വയസ്സ് | 11-13 വയസ്സ് |
മൂന്നാമത്തെ അണപ്പല്ല് | 17-21 വയസ്സ് | 17-21 വയസ്സ് |
(മുകള്‍ത്താടിയിലും കീഴ്താടിയിലും ഓരോ ജോഡി)
[തിരുത്തുക] പല്ലിന്റെ ഘടന
ദന്തകാചദ്രവ്യം (ഇനാമല്‍) ദന്ത മകുടത്തെ ആവരണം ചെയ്യുന്നു. ശരീരത്തിലെ ഏറ്റവും കാഠിന്യമേറിയ പദാര്‍ത്ഥമാണിത്. ഹയ്ഡ്രോക്സി അപറ്റൈറ്റ് എന്ന തന്മാത്രയാണിതില്‍ ഭൂരിഭാഗവും (96%).
ദന്തദ്രവ്യം (ഡന്റീന്‍) ദന്തകാചദ്രവ്യത്തിന്റെയും സിമെന്റംന്റെ ഇടയിലും കാണുന്നു. മജ്ജയ്ക്കുള്ളില്‍ നിന്നും നാഡീ ശാഖകള്‍ ദന്തദ്രവ്യത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. ദന്തകാചദ്രവ്യത്തിന്റെ തേയ്മാനം മൂലം വേദന പുളിപ്പ് മുതലായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതിന് കാരണം ഇതാണ്.
ദന്തദ്രിഢീകരണദ്രവ്യം(?) (സിമെന്റം) പ്രത്യേക തരം അസ്ഥി ദന്തമൂലത്തെ ആവരണം ചെയ്യുന്നു. പല്ലും അസ്ഥിയും തമ്മില്‍ ബന്ധിപ്പിക്കുന്ന പെരിയൊഡോണ്ടല്‍ നാരുകള്‍ സിമെന്റത്തില്‍ ബന്ധിക്കുന്നു. ഇതിന് ദന്തദ്രവ്യത്തെക്കാള്‍ കാഠിന്യം കുറവാണ്.
[മജ്ജ (പള്‍പ്പ്)] പല്ലിന്റെ ജീവനുള്ള ഭാഗമാണിത്. ഇതില്‍ രക്തക്കുഴലുകളും,നാഡികളും ഉണ്ട്. ഇവ ദന്തമൂലത്തിന്റെ അഗ്രത്തിലൂടെ പ്രവേശിക്കുന്നു.
പെരിയൊഡോണ്ടല്‍ നാരുകള്‍ പല്ലിനെ അസ്ഥിയുമായി ബന്ധിപ്പിക്കുന്നു. അവ കെട്ടുകളായി പല നിലകളില്‍ ക്രമീകരിച്ചിരിക്കുന്നു. ഭക്ഷണം ചവയ്ച്ചരക്കുമ്പോള്‍ ഉണ്ടാകുന്ന തീവ്രമായ സമ്മര്‍ദ്ദത്തെ ചെറുക്കുവാനുള്ള സവിശേഷതയുണ്ട്.
[തിരുത്തുക] മോണ
ദന്തമാനസഃ / ദന്തവേഷ്ടഃ (സം)
ആന്തരിക അവയവങ്ങളെ ആവരണം ചെയ്യുന്ന പ്രത്യേകമായി വികാസം സംഭവിച്ച ചര്‍മ്മത്തിന്റെ ഒരു ഭാഗമാണ് വായ്ക്കുള്ളിലും കാണുന്നത്.
പല്ലുകള്‍ക്ക് ചുറ്റുമുള്ള അസ്ഥിയേയും, ദന്തമകുട-മൂല സന്ധിയേയും വലയം ചെയ്യുന്ന പ്രത്യേക തരം ചര്‍മ്മമാണ് ദന്തമാനസ.
ബാഹ്യാന്തരീക്ഷത്തില്‍ കാണുന്ന ദന്തമകുടവും ദന്തമാനസവും ചേരുന്ന ഭാഗത്ത്, പൂര്‍ണ്ണ ആരോഗ്യമുള്ള ദന്തമാനസം സ്വതന്ത്രമയി (0.5മി മി മുതല്‍ 1.5മി മി) കാണുന്നതാണ് സ്വതന്ത്ര ദന്തമാനസ അരിക്. സ്വതന്ത്ര ദന്തമാനസത്തിന്റെയും ദന്തമകുടത്തിന്റെയുമിടയില്‍ ഇങ്ങിനെ ഉണ്ടാകുന്ന വിടവാണ് ദന്തമാനസ വിടവ്. ഈ ഭാഗത്ത് ഭക്ഷണാവശിഷ്ടങ്ങള്‍ ഒട്ടിപ്പിടിച്ചിരിക്കുന്നതാണ് മോണ രോഗങ്ങളുടെ പ്രധാന കാരണം
[തിരുത്തുക] പല്ലുകള്‍ മറ്റു ജീവികളില്‍
എല്ലാ ജീവികള്‍ക്കും പല്ലുകള്‍ അതിപ്രധാനങ്ങളാണ്. കരുത്തരായ ജീവികളെ കടിച്ചുകൊല്ലാനുള്ള ആയുധമാണ് മാംസഭോജികള്‍ക്ക് പല്ലുകള്‍. ഒരു കോമ്പല്ല് നഷ്ടപ്പെട്ട കടുവകളും മറ്റും വളര്‍ത്തുമൃഗങ്ങളേയും മനുഷ്യരേയും പിടിച്ചു തിന്നുതായി കാണപ്പെടുന്നു. മാര്‍ജ്ജാരവംശത്തില്‍ പെട്ട ജീവികള്‍ ഇരയെ കൊല്ലുന്നത് കോമ്പല്ലുപയോഗിച്ച് ഇരയുടെ സുഷുമ്നാ നാഡി തകര്‍ത്താണ്. കരണ്ടു തിന്നുന്ന ജീവികളുടെ പല്ലുകള്‍ക്ക് കഠിനമായ ജോലിയാണുള്ളത്. ഇതുമൂലം പല്ല് തേഞ്ഞു പോകാതിരിക്കാന്‍ അവയുടെ പല്ലുകള്‍ എന്നും വളര്‍ന്നുകൊണ്ടിരിക്കുന്നു. എലിയുടെ മുന്‍പല്ലുകള്‍ ഒരു ദിവസം ഒരു മില്ലിമീറ്റര്‍ വളരുന്നു. കരണ്ട് പല്ലുകളുടെ നീളം ക്രമീകരിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ അവയുടെ പല്ലുകളുടെ നീളം ജീവിതാവസാനത്തില്‍ മുക്കാല്‍ മീറ്ററോളമായിരിക്കും.
ആനകള്‍ക്ക് വിവിധ ഭക്ഷ്യവസ്തുക്കുണ്ടെങ്കിലും ഉപയോഗ്യമായ രണ്ടു ജോടി പല്ലുകളേയുള്ളു. മേല്‍ത്താടിയിലും കീഴ്ത്താടിയിലും ഓരോ ജോടി വീതമാണവ. ജീവിതകാലം അവക്ക് ഇത്തരത്തില്‍ ആറുപ്രാവശ്യം പല്ലുകള്‍ മുളക്കുന്നു. ആറാമത്തേ പ്രാവശ്യം പല്ലുകള്‍ കൊഴിഞ്ഞാല്‍ പിന്നെ ആന അധികം കാലം ജീവിച്ചിരിക്കില്ല. മറ്റൊരു ജോടി പല്ലുകള്‍ കൊമ്പുകളായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. മനുഷ്യരിലെ കോമ്പല്ലിന്റെ സ്ഥാനീയമായ പല്ലാണ് ഇങ്ങനെ നീണ്ടു വരുന്നത്. ആഫ്രിക്കന്‍ ആനകള്‍ക്കാണിതിനു നീളം കൂടുതല്‍. ഇവ പിന്നീടുണ്ടാവുന്നതല്ല എങ്കിലും ജീവിതകാലം മുഴുവന്‍ വളര്‍ന്നുകൊണ്ടിരിക്കുന്നവയാണ്. എന്നാല്‍ സ്രാവുകള്‍ പോലുള്ള ജീവികളിലാവട്ടെ താടിയുടെ ഉള്‍വശം പല്ലുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. എല്ലാ പല്ലുകളും വായ്ക്കുള്ളിലേക്കാണ് വളഞ്ഞിരിക്കുന്നത്. ഇത് ചൂണ്ടകള്‍ പോലെ പ്രവര്‍ത്തിക്കുകയും ഇരയെ രക്ഷപെടാനനുവദിക്കാതിരിക്കുകയും ചെയ്യുന്നു. സ്രാവുകളുടെ പിന്‍പല്ലുകള്‍ (വായയുടെ ഏറ്റവും ഉള്ളിലുണ്ടാവുന്നവ) സാവധാനം മുന്‍നിരയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. കഠിനമായ ജോലിയാല്‍ ഏറ്റവും മുന്‍നിരയിലുള്ള പല്ലുകള്‍ നശിക്കുമ്പോഴേക്കും അടുത്ത നിര അവിടെ സ്ഥാനം പിടിച്ചിരിക്കും. കശേരു മൃഗങ്ങളില്‍ വച്ച് മനുഷ്യ ദന്തവുമായി അല്‍പ്പമെങ്കിലും താരതമ്യം ചെയ്യാവുന്നത് മനുഷ്യക്കുരങ്ങുകളിലെ പല്ലുകളുമായാണ്. അമേരിക്കന്‍ ചീങ്കണ്ണിയില്‍ എല്ലാ മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുകള്‍ താടിയാണ് ചലിക്കുന്നത്.
[തിരുത്തുക] ബന്ധപ്പെട്ട വിഷയങ്ങള്‍
- ദന്ത വൈദ്യശാസ്ത്രം
- ദന്താശുപത്രി
- ദന്തരോഗം
- ദന്തരോഗ വിദഗ്ദ്ധന്
- ദന്തക്ഷയം
- പല്ലു വേദന
- ദന്ത വൈകൃത ചികിത്സാ ശാസ്ത്രം
- ദന്ത വൈകൃതം
- ദന്ത ശുചിത്വം
- ദന്ത പ്ലാക്ക്
- മുറിച്ചുണ്ട്
- കൃത്രിമ ദന്തം
തല: തലയോട് - നെറ്റി – കണ്ണ് – ചെവി – മൂക്ക് – വായ – നാക്ക് – പല്ല് – താടിയെല്ല് – മുഖം – കവിള് – താടി
കഴുത്ത്: തൊണ്ട – തൊണ്ടമുഴ - കൃകം
ഉടല്: ചുമല് – നട്ടെല്ല് – നെഞ്ച് – സ്തനങ്ങള്‍ – വാരിയെല്ല് – വയര്‍ – പൊക്കിള്‍
-
- ലൈഗിക അവയവങ്ങള്‍ : പുരുഷ ലിംഗം - വൃഷണം - കൃസരി - യോനി - അണ്ഡകോശം - ഗര്‍ഭപാത്രം
അവയവങ്ങള്‍: കൈ – കൈമുട്ട് – കൈപത്തി – ഉള്ളം കൈ – വിരല്‍– കാല് – മടി – തുട – കാല് മുട്ട് – കാല് വെണ്ണ – ഉപ്പൂറ്റി – കണങ്കാല് – പാദം – കാല് വിരല്‍ തൊലി: മുടി