Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ബ്രഹ്മപുത്ര നദി - വിക്കിപീഡിയ

ബ്രഹ്മപുത്ര നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രഹ്മപുത്ര വൃഷ്ടിപ്രദേശം
ബ്രഹ്മപുത്ര വൃഷ്ടിപ്രദേശം

ഇന്ത്യ, ചൈന, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ നാലു രാജ്യങ്ങളിലൂടെ ഒഴുകുന്ന ഒരു വലിയ നദിയാണ് ബ്രഹ്മപുത്ര. ചൈനയില്‍ യാലുസാങ്പോ(സാങ്പോ) എന്നും ഇന്ത്യയില്‍ സിയാങ്, ദിഹാങ്, ബ്രഹ്മപുത്ര എന്നും ബംഗ്ലാദേശില്‍ ജമുന എന്നും ഈ നദി അറിയപ്പെടുന്നു. ലോകത്തിലെ നീളം കൂടിയ നദികളില്‍ ഒന്നാണ്. ചൈനയിലെ തിബത്തിലാണ് ഉത്ഭവം. ബംഗ്ലാദേശില്‍ വച്ച് ഗംഗാ നദിയുമായി ചേര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ഉത്ഭവപ്രദേശം

തെക്കുപടിഞ്ഞാറന്‍ തിബത്തില്‍ മാനസസരോവര്‍ തടാകത്തിനു സമീപം കൈലാസപര്‍വ്വതത്തില്‍ ചെമയുങ് ദുങ് ഹിമാനിയിലാണ് ഉത്ഭവപ്രദേശം. ഹിമാലയത്തിലൂടെയുള്ള ഒഴുക്കിനിടയില്‍ ഒട്ടനവധി ചെറു ജലസ്രോതസ്സുകള്‍ ബ്രഹ്മപുത്രയില്‍ ചേരുന്നു. ഹിമാലയപര്‍വ്വതനിരയിലൂടെ കിഴക്കോട്ടാണ് ഒഴുകുന്നത്.

[തിരുത്തുക] ഇന്ത്യയില്‍

ഉത്‌ഭവത്തിനു ശേഷം തിബറ്റിലെ നംച പര്‍‌വതത്തെ ചുറ്റി മുടിപിന്‍ വളവ് സ്വീകരിച്ച് ഭാരതത്തിന്റെ വടക്കുകിഴക്കന്‍ അതിര്‍‌ത്തിപ്രദേശമായ അരുണാചല്‍ പ്രദേശില്‍ പ്രവേശിയ്ക്കുന്നു. ശേഷം ബംഗ്ലാദേശില്‍ യമുന എന്ന പേരില്‍ ഒഴുകുന്നു. ഗംഗാ നദിയുമായി യോജിച്ച്‌ ഭാരതത്തില്‍ പ്രവേശിയ്ക്കുന്നത് അരുണാചല്‍‌പ്രദേശിലൂടേയാണ്. ഇവിടെ ദിഹാങ്ങ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവിടെനിന്നും ഒഴുകി ആസ്സാമിലെത്തുമ്പോള്‍ ബ്രഹ്മപുത്ര എന്ന പേര്‍ സ്വീകരിയ്കുന്നു. ദിബാങ്ങ്,ലോഹിത് എന്നീ പോഷകനദികള്‍ ഈ സമയം നദിയോട് ചേരുന്നു. ആസ്സാമില്‍ ഈ നദിയ്ക്ക് ഏകദേശം 10കി.മീറ്ററോളം വീതിയുണ്ട്.ഗുവാഹട്ടിയില്‍ വളരെ ഇടുങ്ങിയ പാതയിലൂടേയാണ് ഒഴുകുന്നത്, ഏകദേശം ഒരു കിലോമീറ്ററോളം വീതിയില്‍.വിവിധങ്ങളായ പോഷകനദികള്‍ ബ്രഹ്മപുത്രയ്ക്ക് ഭാരതത്തിലുണ്ട്. സുബന്‍സിരി,മനാസ്, തിസ്ത, ധന്‍സിരി എന്നിവ ചിലതാണ്. മണിപ്പൂരിലെ കുന്നിന്‍‌നിരകളില്‍ നിന്നുത്ഭവിയ്കുന്ന ബാരക് അഥവാ സര്‍മ നദിയാണ് വേറൊരു പ്രധാനപോഷകനദി. ഇത് ബ്രഹ്മപുത്രയുടെ കീഴ്പ്രവാഹമായ മേഘ്നയിലാണ് ചേരുനത്. ബ്രഹ്മപുത്രയുടെ 2900കി.മീ ദൈര്‍‌ഘ്യമേറിയ യാത്രയില്‍ 916കി.മീ മാത്രമേ ഭാരതത്തിലൂടെ ഒഴുകുന്നുള്ളൂ.

അസമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭൂഭാഗം ബ്രഹ്മപുത്രാതടമാണ്. അസമിന്റെ ധാന്യ അറയാണ് ബ്രഹ്മപുത്രാതടം എന്നു പറയാം. അസമിന്റെ ആകെ കൃഷിയുടെ 80 ശതമാനം ബ്രഹ്മപുത്രാതടത്തിലാണ്. മണ്‍സൂണ്‍ മാസങ്ങളിലും വേനല്‍ക്കാലത്തും ബ്രഹ്മപുത്രനിറഞ്ഞൊഴുകാറുണ്ട്. വേനല്‍ക്കാലത്ത് ഹിമാലയത്തിലെ മഞ്ഞുരുകിയാണ് ജലനിരപ്പുയരുന്നത്. അസം താഴ്‌വരയില്‍ വമ്പിച്ച നാശനഷ്ടങ്ങളും ജീവഹാനിയും ഇക്കാലത്ത് ബ്രഹ്മപുത്ര വിതക്കുന്നു. അതേസമയം പ്രദേശത്ത് ഫലപൂയിഷ്ടമായ എക്കല്‍മണ്ണ് നിക്ഷേപിക്കുന്നതും ബ്രഹ്മപുത്രയാണ്. വടക്കേ ഇന്ത്യയെ കിഴക്കേ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ജലപാതയും ബ്രഹ്മപുത്രയാണ്. നദി ഗതാഗതയോഗ്യമാണ്. ഈ നദിയിലൂടേയുള്ള ആദ്യഗതാഗതസം‌വിധാനം തുറന്നുകൊടുത്തത് 1962ല്‍ ആണ്. വെള്ളപ്പൊക്കം നിയന്ത്രിക്കാനും കൂടുതല്‍ ഉപയോഗ്യമാക്കാനുമായി ഇന്ത്യന്‍ ഭരണകൂടം 1980 മുതല്‍ ബ്രഹ്മപുത്ര ബോഡ് എന്ന സംഘടനക്കു രൂപം നല്‍കി ഏല്‍പ്പിച്ചിരിക്കുകയാണ്. കാശിരംഗ ദേശീയോദ്യാനം ബ്രഹ്മപുത്രയുടെ ദക്ഷിണതീരത്താണ്.

[തിരുത്തുക] തിബറ്റില്‍

ഹെഡിന്‍ സ്വെന്‍ ആന്‍ഡേര്‍‌സ് ആണ് ഉത്ഭവം കണ്ടെത്തിയത്. കിന്റപ്പ് എന്ന ഇന്‍ഡ്യന്‍ പര്യവേക്ഷകന്‍ തിബറ്റിലെ സാങ്ങ്പോയും ബ്രഹ്മപുത്രയും ഒന്നുതന്നെ എന്ന് സ്ഥിരീകരിച്ചു. ഉത്ഭവത്തിനു ശേഷം 1700ഓളം കിലോമീറ്റര്‍ കിഴക്കുദിശയിലേയ്ക്ക് ശരാശരി 4കി.മീറ്ററോളം ഉയരത്തില്‍ ഒഴുകുന്നു. കിഴക്കുഭാഗത്ത് നംച ബര്‍‌വ പര്‍‌വതവുമായി ഒരു വളവ് സൃഷ്ടിച്ച് ഏറ്റവും ആഴമേറിയതായ സാങ്ങ്‌പോ ഗിരികന്ദരം സൃഷ്ടിയ്ക്കുന്നു. ഹിമാലയത്തിന്റെ ഉത്ഭവത്തിനു മുന്‍പുതന്നെ ഒഴുകിക്കൊണ്ടിരുന്ന നദിയാണിത്. ചെമായുങ്ഡങ് എന്ന ഹിമാനിയിലാണ് ബ്രഹ്മപുത്രയുടെ ഉറവിടം സ്ഥിതിചെയ്യുന്നത്. കിഴക്കുതെക്കുദിശയിലായി ഏകദേശം 60മൈലോളം ഹിമാലയത്തെ ഉള്‍ക്കൊള്ളുന്നു.

[തിരുത്തുക] ബംഗ്ലാദേശില്‍

ധുബുരി എന സ്ഥലത്ത് വെച്ച് ഗാരോ മലകളെ ചുറ്റി തെക്കോട്ടൊഴുകി ബംഗ്ലാദേശില്‍ പ്രവേശിയ്കുന്നു. ഇവിടവെച്ച് നദി യമുന, മേഘ്ന എന്നീ രണ്ട് ശാഖകളായി പിരിയുന്നു. ഈ പ്രദേശത്തെ സമതലങ്ങളിലൂടെ ഏകദേശം 279കി.മീ സഞ്ചരിച്ച് പത്മ എന്ന നദിയുമായി സന്ധിച്ച്, ബൃഹത്തായ ഒരു ഡെല്‍റ്റ രൂപപ്പെടുന്നു. തുടര്‍‌ന്ന് തെക്കോട്ട് 246കി.മീ ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിയ്ക്കുന്നു

[തിരുത്തുക] സാമ്പത്തികപ്രാധാന്യം

ഇന്ത്യയും ചൈനയുമെല്ലാം ബ്രഹ്മപുത്രയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. 12000 മെഗാവാട്ടാണ് ബ്രഹ്മപുത്രയുടെ വൈദ്യുതോത്പാദനശേഷിയായി കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ 160 മെഗാവാട്ടോളം വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. കടുത്തമലയിടുക്കുകളിലൂടെ കടന്നുവരുന്നതിനാല്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കുമ്പോള്‍ മലകളിടിയാന്‍ സാധ്യതയുണ്ട് എന്നതിനാലാണ് വൈദ്യുതിയുത്പാദനം കുറയുവാനുള്ള പ്രധാന കാരണം. ഇന്ത്യയിലും ബംഗ്ലാദേശിലും കാര്‍ഷികജലസേചനത്തിനായി ബ്രഹ്മപുത്രയെ വലിയതോതില്‍ ആശ്രയിക്കുന്നുണ്ട്. ബ്രഹ്മപുത്ര കരകവിഞ്ഞൊഴുകുമ്പോഴുള്ള നാശവും ചെറുതല്ല.

[തിരുത്തുക] പോഷകനദികള്‍

ഭരേലി, ബേര്‍, സുബന്‍സിരി, കമെങ്, മനാസ്, ചാമ്പമതി, സരള്‍, ഭാംഗ, സങ്കോഷ്നോവ, ദിഹിങ്, ബുരുദിഹിങ്, ഝാന്‍സി, ദിസാങ്, ദിഖൊങിരി, ധന്‍സിരി മുതലായവയാണ് ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദികള്‍. തിബത്തില്‍ ആരംഭിച്ച് ഇന്ത്യയില്‍ വച്ച് ബ്രഹ്മപുത്രയില്‍ ചേരുന്ന നദിയാണ് സുബന്‍സിരി. ഭൂട്ടാനിലാണ് കമങിന്റെ ഉത്ഭവം. ധന്‍സിരി എന്ന നദി അരുണാചല്‍ പ്രദേശിലാണ് ഉത്ഭവിക്കുന്നത്. ധന്‍സിരിയുമായുള്ള സംഗമത്തിനുശേഷം ബ്രഹ്മപുത്ര രണ്ടായി പിരിഞ്ഞ് ഒരുഭാഗം കളങ് എന്ന പേരില്‍ ഒഴുകി ഗുവാഹത്തിക്കടുത്തുവെച്ച് ബ്രഹ്മപുത്രയില്‍ തിരിച്ചു ചേരുന്നു. ടോന്‍സ, ജല്‍ധാക്ക, തീസ്ത മുതലായ നദികള്‍ ബംഗ്ലാദേശില്‍ വച്ചും ബ്രഹ്മപുത്രയില്‍ ചേരുന്നു.

[തിരുത്തുക] അവസാനം

ബ്രഹ്മപുത്ര ഗംഗയുമായി ചേര്‍ന്ന് ബംഗ്ലാദേശില്‍ വച്ച് സുന്ദര്‍ബന്‍സ് പ്രദേശത്തുകൂടി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുകയാണ് ചെയ്യുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ പതിയ്ക്കുന്നതിനു മുന്‍പ് അനേകം കൈവഴികളായി പിരിയുന്നു. ധലേശ്വരി, ഗുംതി, ഫെനി തുടങ്ങിയവയാണ് പ്രധാന കൈവഴികല്‍. തെതുലിയ,ഷബാസ്‌പൂര്‍, ഹാതിയ, ബാംനി എന്നിവയാണ് പ്രധാന പതനമുഖങ്ങള്‍. താരതമ്യേന മലിനീകരണം കുറവുള്ള നദിയാണിത്.

[തിരുത്തുക] പ്രളയം

പ്രളയം ബ്രഹ്മപുത്ര നേരിടുന്ന ഒരു സങ്കീര്‍‌ണ്ണപ്രശ്നമാണ്. ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള മണ്‍‌സൂണ്‍ കാലത്താണ് ഇതിനേറെ സാദ്ധ്യത. അനിയന്ത്രിതമായ വനനശീകരണം തീരങ്ങളിലെ മണ്ണിടിച്ചിലിനും അതുവഴി പ്രളയത്തിനും കാരണമാകുന്നു.ഈ സമയത്ത് ഉണ്ടാകുന എക്കല്‍‌നിക്ഷേപമാണ് തുടരെയുള്ള ഗതിമാറ്റത്തിനു നിദാനം.

പ്രളയത്തെ നിയന്ത്രണവിധേയമാക്കുന്നതിനും ചിറ കെട്ടി തടയുന്നതിനുമായിട്ടുള്ള പദ്ധതികള്‍ ആവിഷ്കരിയ്ക്കപ്പെട്ടത് 1954മുതലാണ്. തിസ്ത ബാരാഷ് പ്രോജക്‍റ്റ് ജലസേചനത്തേയും വെള്ളപ്പൊക്കനിയന്ത്രണത്തേയും മുന്‍‌നിര്‍ത്തിയുള്ളതാണ്.

[തിരുത്തുക] ഗതാഗതം

ഉള്‍നാടന്‍ ഗതാഗതത്തിനാണ് ഈ നദി കൂടുതല്‍ ഉത്തമം. തിബത്ത് പീഠഭൂമിയില്‍ 640കി.മീ നീളത്തില്‍ ജലഗതാഗതത്തിനു പ്രയോജനപ്പെടുന്നു. വലിയ ഗിരികന്ദരങ്ങളിലൂടെ വളഞ്ഞൊഴുകുന്ന ഈ നദി ഭാരതത്തിലേയ്ക്ക് നേരിട്ട് ഗതാഗതസം‌വിധഅനം ഒരുക്കുന്നില്ല. ഈ നദിയില്‍ കൂടുതല്‍ വിനോദസഞ്ചാരത്തിനു പ്രാധാന്യം നല്‍കി ആസ്സാം- ബംഗാള്‍ സംസ്ഥാനങ്ങള്‍ കപ്പല്‍‌യാത്രകള്‍ അനുവദിയ്ക്കുന്നു. തിബറ്റില്‍ ബ്രഹ്മപുത്ര 400കി.മീറ്ററോളം കപ്പല്‍‌യാത്രയ്ക്ക് ഉതകുന്നതാണ്.

[തിരുത്തുക] കാലാവസ്ഥ

വരണ്ടതും തണുപ്പേറിയതുമായ ഇടകലര്‍‌ന്ന കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.ശൈത്യകാലത്ത് ഊഷ്മാവ് 0° സെല്‍ഷ്യസിനേക്കാള്‍ താഴെയാകുന്നു. നിരന്തരമായ ഗതിമാറ്റത്തിനു പേരുകേട്ടതാണ് ബ്രഹ്മപുത്ര. ഏറ്റവും കൂടുതല്‍ ജലം വഹിയ്ക്കുന്ന ഈ നദിയുടെ തീരങ്ങളില്‍ അധികവും ചെങ്കുത്താണ്. ആസ്സാമില്‍ പൈന്‍‌മരങ്ങള്‍ ഇടതൂര്‍‌ന്ന് വളരുന്ന പ്രദേശങ്ങള്‍ ഈ നദീതീരത്താണ്. മുളം‌കാടുകളും കാണപ്പെടുന്നു.ലോകത്തിലെ ഏറ്റവുമധികം മഴ ലഭിയ്ക്കുന്ന സ്ഥലങ്ങളില്‍ കൂടി കടന്നുപോകുന്ന ഈ നദിയില്‍ വര്‍ഷക്കാലത്ത് കണക്കറ്റജലം ഒഴുകിയെത്തുന്നു.വേനല്‍‌ക്കാലത്ത് ഹിമാലയമഞ്ഞുരുകിയും ജലം ലഭിയ്ക്കുന്നു. മഴക്കാലത്ത് ശരാശരി 14,200ക്യുബിക് മീ/സെ ആണ് ജലപ്രവാഹം.

ബ്രഹ്മപുത്ര നദിയുടെ തീരങ്ങളില്‍ വസിയ്ക്കുന്നവര്‍ വിവിധങ്ങലായ സാംസ്കാരികപൈതൃകം ഉള്ളവരാണ്. തിബറ്റില്‍ വസിയ്ക്കുന്നവര്‍ പ്രധാനമായും ബുദ്ധമതവിശ്വാസികളാണ്. മൃഗസം‌രക്ഷണമാണ് പ്രധാന തൊഴില്‍. ആസ്സാമിലെ ജനങ്ങള്‍ മം‌ഗോളിയന്‍, തിബറ്റന്‍, ബര്‍‌മന്‍, ആര്യന്‍ എന്നീ ജനവിഭാഗങ്ങളുടെ സംലയനമാണ്.

[തിരുത്തുക] അവലംബം

Encarta Reference Library

ഭാരതത്തിലേ പ്രമുഖ നദികള്‍ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍‌മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ
ആശയവിനിമയം

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu