ദാമോദര്‍ നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫലകം:Geobox River ഇന്ത്യയിലെ ഒരു നദിയാണ് ദാമോദര്‍. ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലൂടയാണ് ഈ നദി ഒഴുകുന്നത്. ഹൂഗ്ലി നദിയുടെ ഒരു പ്രധാന പോഷകനദിയാണിത്. 592 കിലോമീറ്റര്‍ ആണ് ഇതിന്റെ നീളം. ഝാര്‍ഖഡിലെ ചില പ്രാദേശിക ഭാഷകളില്‍ ഈ നദിക്ക് ദമുദ എന്നും പേരുണ്ട്. വിശുദ്ധ ജലം എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.
[തിരുത്തുക] ഉദ്ഭവസ്ഥാനം
കിഴക്കന്‍ ഇന്ത്യയിലെ ഝാര്‍ഖഡ് സംസ്ഥാനത്തിലെ ചോട്ടാ നാഗ്പൂര്‍ സമതലത്തില്‍ സ്ഥിതിചെയ്യുന്ന പലമൗ ജില്ലയിലെ ചാന്ദ്‌വ ജില്ലക്കടുത്താണ് ദാമോദര്‍ നദിയുടെ ഉദ്ഭവസ്ഥാനം.
[തിരുത്തുക] പ്രയാണം
ദാമോദര്‍ ഉദ്ഭവസ്ഥാനത്തുനിന്ന് കിഴക്ക് ദിശയില്‍ 592 കിലോമീറ്റര്‍ ഒഴുകുന്നു. ബരാകര്‍ നദിയാണ് ഇതിന്റെ പ്രധാന പോഷക നദി. പശ്ചിമ ബംഗാളിലെ ഡിഷര്‍ഘറിനടുത്തുവച്ചാണ് ബരാകര്‍, ദാമോഡറിനോട് ചേരുന്നത്. കൊനാര്‍, ബൊകാറോ, ഹഹാരോ, ജംനൈ, ഘാരി, ഗുവായിയ, ഖാദിയ എന്നിങ്ങനെ മറ്റ് പല പോഷകനദികളും ഉപപോഷകനദികളും ദാമോഡറിനുണ്ട്. കൊല്‍ക്കത്തയുടേ തെക്ക് ഭാഗത്തായി ദാമോദര്‍ ഹൂഗ്ലി നദിയോട് ചേരുന്നു.
ഭാരതത്തിലേ പ്രമുഖ നദികള്‍ | |
---|---|
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ |