നര്‍മദാ നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നര്‍മദ നദി | |
---|---|
ഉത്ഭവം | മെയ്കല, മദ്ധ്യപ്രദേശ് |
നദീമുഖം/സംഗമം | അറബിക്കടല്‍ |
നദീതട സംസ്ഥാനം/ങ്ങള്‍ | മധ്യപ്രദേശ്,ഗുജറാത്ത്,മഹാരാഷ്ട്ര |
നീളം | 1289 കി.മീ. (801 മൈല്‍) |
മദ്ധ്യഇന്ത്യയിലെ ഒരു നദിയാണ് നര്‍മദ. വിന്ധ്യ-സത്പുര മലനിരകള്‍ക്കിടയിലായി മദ്ധ്യപ്രദേശ്,ഗുജറാത്ത്,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദിയൊഴുകുന്നത്. മദ്ധ്യപ്രദേശിലെ മെയ്കല മലയില്‍ ഉദ്ഭവിക്കുന്ന നര്‍മദക്ക് 1289 കിലോമീറ്റര്‍ നീളമുണ്ട്.ശകതമായ ഒഴുക്കും അനേകം വെള്ളച്ചാട്ടങ്ങളുമുള്ള നദിയാണിത്. ഗുജറാത്തിലെ ഭാറുച്ചില്‍ വച്ച് നര്‍മദ അറബിക്കടലില്‍ പതിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] പോഷക നദികള്‍
- ബുഡ്നര്‍
- ബന്‍ജര്‍
[തിരുത്തുക] മതപ്രാധാന്യം
ഹിന്ദുപുരാണങ്ങളില്‍ നര്‍മദ പുണ്യനദിയാണെന്നു പറയുന്നു. ഉദ്ഭവസ്ഥാനത്തിനടുത്തുള്ള ഓംകാരേശ്വര്‍ പ്രസിദ്ധമായ തീര്‍ഥാടനകേന്ദ്രമാണ്. പുണ്യനദിയായ ഗംഗപോലും വര്‍ഷത്തിലൊരിക്കല്‍ നര്‍മദയില്‍ കുളിച്ച് ശുദ്ധിവരുത്താറുണ്ടെന്നാണ് ഐതിഹ്യം. നര്‍മദയെ കണ്ടാല്‍തന്നെ പാപമോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഉദ്ഭവസ്ഥാനമായ അമരകണ്ഡില്‍ വച്ച് മരിക്കുന്നവര്‍ക്ക് മോക്ഷം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
[തിരുത്തുക] ധാതുക്കള്‍
നര്‍മദയുടെ തീരങ്ങളില്‍ ഇരുമ്പ്,മാംഗനീസ്,ചുണ്ണാമ്പ് എന്നിവയുടെ നിക്ഷേപങ്ങള്‍ കാണപ്പെടുന്നു.
[തിരുത്തുക] നര്‍മദാ വാട്ടര്‍ ഡിസ്പ്യൂട്ട് ട്രിബ്യൂണല്‍
മദ്ധ്യപ്രദേശ്,ഗുജറാത്ത്,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയ്ക്ക് വളരെ വിലപ്പെട്ടതാണ് നര്‍മദയിലെ ജലം. നദീജലം പ്ങ്കുവയ്ക്കുന്നതില്‍ ഈ സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിക്കപ്പെട്ടതാണ് നര്‍മദാ വാട്ടര്‍ ഡിസ്പ്യൂട്ട് ട്രിബ്യൂണല്‍.
[തിരുത്തുക] സര്‍ദാര്‍ സരോവര്‍ അണക്കെട്ട് വിവാദം
നര്‍മദാ വാട്ടര്‍ ഡിസ്പ്യൂട്ട് ട്രിബ്യൂണലിന്റെ നിര്‍ദ്ദെശപ്രകാരം 1979-ല്‍ രൂപംകൊണ്ടതാണ് നര്‍മദാവാലി വികസന പദ്ധതി. അതിന്റെ ഭാഗമായി നിര്‍മിക്കുന്ന വന്‍ അണക്കെട്ടുകളിലൊന്നാണ് ഏറെ വിവാദങ്ങളിണ്ടാക്കിയ സര്‍ദാര്‍ സരോവര്‍. ഗുജറാത്തില്‍ 20 ലക്ഷം ഹെക്റ്റര്‍ പ്രദേശത്തും രാജസ്ഥാനില്‍ 75000 ഹെക്റ്റര്‍ പ്രദേശത്തും കൃഷിക്കായി ജലമെത്തിക്കാന്‍ കഴിയുമെന്നാണ് ഇതിന്റെ നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. ആ പ്രദേശത്തിന്റെ വൈദ്യുതീകരണത്തിനും ഇത് സഹായകമാകുമെന്നും 50 ലക്ഷം ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനങ്ങള്‍ ലഭിക്കുമെന്നും കണ്‍ക്കുകൂട്ടുന്നു. എന്നാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതിനെതിരായി രംഗത്ത് വന്നു. നര്‍മദ ബച്ചാവോ ആന്ദോളന്‍ എന്ന് അറിയപ്പെടുന്ന സമരപരിപാടിക്ക് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായ മേധ പാട്കറാണ് നേതൃത്വം നല്‍കുന്നത്.
ഭാരതത്തിലേ പ്രമുഖ നദികള്‍ | |
---|---|
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ |