ബംഗാള്‍ ഉള്‍ക്കടല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഉള്‍ക്കടലാണ് ബംഗാള്‍ ഉള്‍ക്കടല്‍. ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മാര്‍ എന്നീ രാജ്യങ്ങളുമായി കടല്‍ത്തീരം പങ്കുവയ്കുന്നു. ഇന്ത്യന്‍ നദികളില്‍ ഗംഗ, കൃഷ്ണ, ഗോദാവരി, ബ്രഹ്മപുത്ര തുടങ്ങിയവയെല്ലാം ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നവയാണ്. വര്‍ഷംതോറും രൂപം കൊണ്ട് ഒറീസ്സാതീരത്തേക്കു വീശുന്ന ചക്രവാതങ്ങളും(സൈക്ലോണ്‍സ്), വംശനാശ ഭീഷിണി നേരിടുന്ന ഒലിവ് റെഡ്‌ലി ആമകളും ബംഗാള്‍ ഉള്‍ക്കടലിലേക്കു ശ്രദ്ധ ആകര്‍ഷിക്കുന്നു.
[തിരുത്തുക] മുഖ്യ തുറമുഖങ്ങള്‍
- കാക്കിനാഡ
- കോല്‍ക്കത്ത
- ചിറ്റഗോംഗ്
- ചെന്നൈ
- മച്ചിലിപട്ടണം
- പാരാദീപ്
- വിശാഖപട്ടണം
- റംഗൂണ്‍