ഹിമാനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചലനശേഷിയുള്ള ഹിമപാളികളാണ് ഹിമാനി എന്നറിയപ്പെടുന്നത്. ഉയര്‍ന്ന പര്‌വതാഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. ചലനശേഷി 1 സെ.മീ മുതല്‍ 1 മീറ്റര്‍ പ്രതിദിനമാണ്. ഹിമാനിയില്‍ പെട്ടഭാഗങ്ങള്‍ അടര്‍ന്നാണ് ഐസ്ബെര്‍ഗുകള്‍ ഉണ്ടാവുന്നത്. ഏറ്റവും വലിയ ഹിമാനി അന്റാര്‍ട്ടിക്കിലാണ്. ലാംബര്‍ട്ട് ഹിമാനി (Lambert) എന്നാണിതിന്റെ പേര്. ഏറ്റവും വേഗം കൂടിയ ഹിമാനി ഗ്രീന്‍ലന്‍ഡിലാണ്. ക്വാരയാക് (Quarayac) എന്ന് പേരുള്ള ഇതിന് 20 ക്.മീ/ദിനം വേഗതയുണ്ട്.
ഇന്ത്യയിലും നിരവധി ഹിമാനികള്‍ ഉണ്ട്. ഗംഗയുടെ ഉത്ഭവം ഗംഗോത്രി എന്ന ഹിമാനിയില്‍ നിന്നാണ്. യമുനയും യമുനോത്രി എന്ന ഹിമാനിയില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ഇക്കാരണത്താല്‍ ഈ നദികളില്‍ വെള്ളപ്പൊക്കം ഉണ്ടാവുന്നത് വേനല്‍ക്കാലത്ത് ഹിമാനികള്‍ കൂടുതലായി ഉരുകുമ്പോഴാണ്.