മാഫിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു സിസിലിയന് രഹസ്യ കുറ്റവാളി സംഘടനയാണ് മാഫിയ. കോസ നോസ്ട്ര എന്നും അറിയപ്പെടുന്നു. 19ആം നൂറ്റാണ്ടില്‍ ഇറ്റലിയിലെ സിസിലിയിലാണ് ഇത് സ്ഥാപിക്കപ്പെട്ടതെന്ന് കരുതിവരുന്നു. 19ആം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തില്‍ സിസിലിയില്‍ നിന്നും തെക്കന്‍ ഇറ്റലിയില്‍ നിന്നും ഉണ്ടായ കുടിയേറ്റത്തെ തുടര്‍ന്ന് യുണൈറ്റ്ഡ് സ്റ്റേറ്റ്സിന്റെ കിഴക്കന്‍ തീരങ്ങളിലേക്കും ഓസ്ട്രേലിയയിലേക്കും ഈ സംഘടന വ്യാപിക്കുകണ്ടായി. തെക്കേ അമേരിക്കയില്‍ എല്ലാ ഇറ്റാലിയന്‍ ക്രിമിനല്‍ സംഘടനകളേയും സൂചിപ്പിക്കാന്‍ മാഫിയ എന്ന വാക്ക് ഉപയോഗിക്കുന്നു.
സിസിലിയന് കോസ നോസ്ട്ര നൂറുഅകണക്കിന് മാഫിയ സംഘങ്ങളുടെ ഒരു സംഘടയാണ്. മിക്ക സിസിലിയകാരും മാഫിയ അംഗങ്ങളെ കുറ്റവാളികളായല്ല മറിച്ച് തങ്ങളുടെ സംരക്ഷരായാണ് കാണുന്നത്. അവരുടെ അഭിപ്രായത്തില്‍ സര്‍ക്കാര്‍ ദരിദ്രര്‍ക്കും ബലഹീനര്‍ക്കും സംരഷണം നല്‍കുന്നില്ല.