പെലെ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പെലെ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന എഡ്സണ്‍ അരാഞ്ചസ് നാസിമെന്റോ (ജനനം. ഒക്ടോബര്‍ 23, 1940) ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരില്‍ ഒരാളാണ്. ആക്രമണ ഫുട്ബോളിന്റെ സൗന്ദര്യമാര്‍ന്ന ശൈലി ലോകത്തിനു കാട്ടിക്കൊടുത്ത അദ്ദേഹത്തെ കറുത്ത മുത്ത് എന്നാണ് ലോകം വിളിക്കുന്നത്. പന്തടക്കത്തിലും ഇരുകാലുകള്‍ക്കൊണ്ടുമുള്ള ഷൂട്ടിങ്ങിലും അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതിലും പെലെയോളം മികച്ച ഒരു താരത്തെ ഫുട്ബോള്‍ ലോകം കണ്ടിട്ടില്ല. ആയിരത്തിലേറെ ഗോളുകള്‍ സ്വന്തം പേരില്‍ക്കുറിച്ച പെലെ, മൂന്നു തവണ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്തു.
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്