See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
കോഴിക്കോട്‌ - വിക്കിപീഡിയ

കോഴിക്കോട്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



കോഴിക്കോട്
അപരനാമം: കാലിക്കറ്റ്
വിക്കിമാപ്പിയ‌ -- ° N ° E
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനങ്ങള്‍ കോര്‍പറേഷന്‍
മേയര്‍ എം.ഭാസ്കരന്‍
വിസ്തീര്‍ണ്ണം 84.232 ച.കി.മി.ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ 4,36,400
ജനസാന്ദ്രത /ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 
637001
+91 495
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍ കടല്‍ തീരം

ദക്ഷിണേന്ത്യന്‍‌ സംസ്ഥാനമായ കേരളത്തിലെ കോഴിക്കോട് ജില്ലയുടെ ആസ്ഥാനം. കാലിക്കറ്റ്‌ (Calicut) എന്ന പേരിലും അറിയപ്പെടുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാര്‍ ജില്ലയുടെ തലസ്ഥാനമായിരുന്നു. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം എന്ന് പേരെടുത്തിരുന്നു. അറബികളും തുര്‍ക്കുകളും ഈജിപ്തുകാരും ചൈനക്കാരും തുടങ്ങിയ വിദേശീയര്‍‌ ഇവിടെ വ്യാപാരം നടത്തിയിരുന്നു. സാമൂതിരിയാണ് ഏറേക്കാലം കോഴിക്കോട് ഭരിച്ചിരുന്നത്.

കേരളത്തിലെ പട്ടണങ്ങളില്‍ വലിപ്പത്തിന്റെ കാര്യത്തില്‍ കോഴിക്കോട് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്നിത് സംസ്ഥാനത്തെ അഞ്ചു കോര്‍പ്പറേഷനുകളില്‍ ഒന്നാണ്.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുന്‍പുള്ള കാലഘട്ടത്തില്‍ കോഴിക്കോടും സമീപ പ്രദേശങ്ങളും പോര്‍ളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. എറനാട്ട് നെടിയിരുപ്പിലെ ഏറാടികള്‍ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാന്‍ പോര്‍ളാതിരിയെ യുദ്ധത്തില്‍ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടില്‍ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും കൊട്ടാരവും(കോവില്‍) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പില്‍ നിന്ന് കോയില്‍കോട്ടയിലേക്കു മാറ്റി. കോയില്‍(കൊട്ടാരം), കോട്ട എന്നീ വാക്കുകള്‍ ചേര്‍ന്നാണ് കോഴിക്കോട് എന്ന വാക്കുണ്ടയത് എന്നു കരുതപ്പെടുന്നു. സാമൂതിരി എന്നാണ് കോഴിക്കോട്ടു രാജാക്കന്മാര്‍ പൊതുവില്‍ അറിയപ്പെടുന്നത്.[1]

[തിരുത്തുക] ഐതിഹ്യം

കോഴിക്കോട് നഗരത്തിന്റെ ഐശ്വര്യത്തിനുകാരണം അറബികള് ആണ്‌ എന്നൊരു വിശ്വാസം ഉണ്ട്. അതിനു ശക്തിപകരുന്ന തരത്തില് ഒരു ഐതിഹ്യവും പ്രചരിച്ചിട്ടുണ്ട്. അതിപ്രകാരമാണ്‌. ഔവ്വായി എന്നൊരു ജോനകന് തപസ്സു ചെയ്യുകയും ശ്രീഭഗവതിയെ പ്രത്യക്ഷപ്പെടുത്തഉകയും ചെയ്തു.. എന്നാല് ശ്രീഭഗവതി തനിക്ക് മറ്റ് സ്ഥലങ്ങളില് പലര്ക്കും അനുഗ്രഹം നല്കേണ്ടതുണ്ട് അതിനാല് സ്ഥിരമായി അവിടെ നില്കാന് സാധിക്കുകയില്ല എന്നും അരുളിച്ചെയ്തു. ഔവ്വായി താന് ഉടനെ വരാമെന്നും തന്നെ കണ്ടിട്ടേ പോകാവൂ എന്നും പറഞ്ഞ് മറ്റൊരു സ്ഥലത്ത് പോയി ആത്മഹത്യ ചെയ്തു.. ഔവ്വായിയെ കണ്ടേ പോകാവൂ എന്ന് വാക്ക് കൊടുത്ത് ശ്രീദേവിയാകട്ടേ ഔവ്വായി വരുന്നതു വരെ കോഴിക്കോട്ട് നിന്ന് പോകാതെ അവിടെ തന്നെ കൂടുകയും ചെയ്തത്രെ.

ഇതേ ഐതിഹ്യം തന്നെ സാമൂതിരിയുമായി ബന്ധപ്പെടുത്തിയും മറ്റൊരു വിധത്തില് പ്രചരിച്ചുകാണുന്നുണ്ട്.

[തിരുത്തുക] ചരിത്രം

1572 ലെ കാലിക്കറ്റ് പോര്‍ട്ട് - പോര്‍ട്ടുഗീസുകാരുടെ കാലത്ത് വര്‍ച്ചത്,  ജോര്‍ജ്ജ് ബ്രൗണ്‍ ഫ്രാന്‍സ് ഹോഗെന്‍ബെര്‍ എന്നിവരുടെ ചിവിയേറ്റ്സ് ഓര്‍ബിസ് ടെറാറും എന്ന അറ്റ്ലസില്‍ നിന്ന്
1572 ലെ കാലിക്കറ്റ് പോര്‍ട്ട് - പോര്‍ട്ടുഗീസുകാരുടെ കാലത്ത് വര്‍ച്ചത്, ജോര്‍ജ്ജ് ബ്രൗണ്‍ ഫ്രാന്‍സ് ഹോഗെന്‍ബെര്‍ എന്നിവരുടെ ചിവിയേറ്റ്സ് ഓര്‍ബിസ് ടെറാറും എന്ന അറ്റ്ലസില്‍ നിന്ന്

ഏറെ സമ്പന്നമായ ചരിത്രമാണ് കോഴിക്കോടിനുള്ളത്. 1122 ഏ.ഡി. വരെ കോഴിക്കോട് ചേര സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. അക്കാലത്തെ കേരളത്തിലെ ഏറ്റവും വലിയ തുറമുഖമായിരുന്നു കടലുണ്ടി. ഇതിനു മുമ്പുള്ള കാലഘട്ടം കോഴിക്കോടിന്റെ ഇരുണ്ട കാലഘട്ടം എന്നറിയപ്പെടുന്നു. ചേരസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം കോലത്തിരികളുടെ കീഴിലായി. അതിനുശേഷം ഏറനാട്ടു രാജാവിന്റെ കീഴില്‍ ഇവിടം ഒരു പട്ടണമായി വളര്‍ന്നു. അവര്‍ ഇവിടെ ഒരു കോട്ട പണിതു. പിന്നീട് ഈ രാജാക്കന്മാര്‍ സാമൂതിരി അന്നറിയപ്പെടാന്‍ തുടങ്ങി. സ്വാമി നമ്പിയാതിരി തിരുമുല്പാട് എന്നതിന്റെ ചുരുക്ക രൂപമാണ് സാമൂതിരി.

മികച്ച തുറമുഖം എന്ന നിലയില്‍‌ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പേരെടുത്തിരുന്ന ഈ ചെറുപട്ടണത്തിലേക്ക് വിദേശസഞ്ചാരികള്‍ വന്നെത്തുകയുണ്ടായി. പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍തന്നെ ചൈനീസ് സഞ്ചാരികള്‍ കോഴിക്കോട് വന്നെത്തിയതിന് തെളിവുകളുണ്ട്. ഇക്കാലത്ത് കോഴിക്കോട് സാമൂതിരി രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. പിന്നിട് 1498ല്‍ പോര്‍ച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ പട്ടണത്തില്‍ നിന്ന് 25 കിലോമീറ്റര്‍‌ അകലെയുള്ള കാപ്പാട് കടല്‍ത്തിരത്ത് കപ്പലിറങ്ങിയതോടെ കോഴിക്കാട് ലോക ചരിത്രത്തില്‍ സ്ഥാനം നേടി.

പിന്നിട് പോര്‍ച്ചുഗീസുകാര്‍‌ കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള കണ്ണൂരും തെക്കുഭാഗത്തുള്ള കൊച്ചിയും കേന്ദ്രീകരിച്ച് വാണിജ്യം നടത്തി. എന്നാല്‍ പറങ്കികളെ കോഴിക്കോട് കൈപ്പിടിയിലൊതുക്കാന്‍‌ സാമൂതിരി അനുവദിച്ചില്ല. നിരന്തര സമ്മര്‍ദ്ദങ്ങളുടെ ഫലമായി ചില‍ പ്രദേശങ്ങളില്‍ വാണിജ്യം നടത്താന്‍ പോര്‍ച്ചുഗീസുകാരെ അനുവദിക്കേണ്ടി വന്നെങ്കിലും പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഡച്ചുകാരുടെ സഹായത്തോടുകൂടി സാമൂതിരി അവ തിരിച്ചുപിടിച്ചു.

1766ല്‍ മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരാലി കോഴിക്കോട് പിടിച്ചടക്കി. പിന്നീട് 1792ലെ മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തെത്തുടര്‍‌ന്ന് ഹൈദരാലിയുടെ പിന്‍‌ഗാമിയായിരുന്ന ടിപ്പു സുല്‍ത്താന്‍ കോഴിക്കോട് ബ്രിട്ടിഷുകാര്‍ക്ക് കൈമാറുകയുണ്ടായി. 1956ല്‍ കേരളം രൂപം കൊള്ളുന്നതു വരെ ഇതു മദ്രാസ് പ്രെസിഡന്‍സിയുടെ കീഴിലായിരുന്നു.

[തിരുത്തുക] ഭൂമിശാസ്ത്രം

പടിഞ്ഞാറ്‌ അറബിക്കടല്‍‍, വടക്ക്‌ കണ്ണുര്, കിഴക്ക്‌ വയനാട്, തെക്ക്‌ മലപ്പുറം എന്നിവയാണ‍് കോഴിക്കോടിന്റെ അതിര്‍ത്തികള്‍. ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ തീരഭൂമിയും കിഴക്ക്‌ മലമ്പ്രദേശവുമാണ്‌. കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദിയായ ചാലിയാറ്‌, കല്ലായിപ്പുഴ, പൂനൂര്‌ പുഴ, എന്നിവ ഈ ജില്ലയിലൂടെ ഒഴുകുന്നു. വര്‍ഷത്തില്‍ നൂറ്റിമുപ്പതിലേറെ ദിവസവും മഴ ലഭിക്കുന്ന ഇവിടെ ശൈത്യകാലമൊഴികെ മിക്കപ്പോഴും സാമന്യം ചൂടനുഭവപ്പെടുന്നു.

[തിരുത്തുക] സാമ്പത്തികം

[തിരുത്തുക] സാംസ്കാരികം

[തിരുത്തുക] വ്യവസായങ്ങള്‍

  1. മര വ്യവസായം-കല്ലായി
  2. ഓട്,ഇഷ്ടിക വ്യവസായം-ഫറോക്

[തിരുത്തുക] പ്രശസ്തരായ വ്യക്തികള്‍

  1. കെ.കേളപ്പന്‍(കേളപ്പജി) - സ്വാതന്ത്ര്യസമര സേനാനി, സാമൂഹിക പരിഷ്കര്‍ത്താവ്
  2. സി.എച്ച്. മുഹമ്മദ്കോയ-മുന്‍ മുഖ്യ മന്ത്രി,ഉപ മുഖ്യ മന്ത്രി ,വിദ്യഭ്യാസ മന്ത്രി ,നിയമസഭ സ്പീക്കര്‍
  3. വൈക്കം മുഹമ്മദ് ബഷീര്‍-സാഹിത്യകാരന്‍
  4. എസ്.കെ പൊറ്റെക്കാട്-സാഹിത്യകാരന്‍
  5. സഞ്ജയന്‍ - ഹാസ്യസാഹിത്യം
  6. കെ.പി.കേശവമേനോന്‍
  7. തിക്കോടിയന്‍-നാടക കൃത്ത് , സാഹിത്യകാരന്‍
  8. യു.എ.ഖാദര്‍-സാഹിത്യകാരന്‍
  9. അക്ബര്‍ കക്കട്ടില്‍‍-സാഹിത്യകാരന്‍
  10. ക്യാപ്ടന് പി.വി.വിക്രം -ധീരജവാന്
  11. കോഴിക്കോടന്‍-സിനിമാനിരൂപകന്‍
  12. പി.ടി.ഉഷ-കായികരംഗം
  13. എം.എസ്‌.ബാബുരാജ് -സംഗീത സംവിധാനം
  14. ഐ വി ശശി - സിനിമാ സംവിധായകന്‍
  15. കുതിരവട്ടം പപ്പു -നടന്‍ (നാടകം,സിനിമ)
  16. കുഞ്ഞാണ്ടി -നടന്‍ (നാടകം,സിനിമ)
  17. നെല്ലിക്കോട് ഭാസ്കരന്‍ -നടന്‍ (നാടകം,സിനിമ)
  18. മാമുക്കോയ -നടന്‍
  19. വി.എം.വിനു -സിനിമാ സംവിധായകന്‍
  20. രഞ്ജിത്ത് -സിനിമാ സംവിധായകന്‍, തിരക്കഥാകൃത്ത്
  21. കെ.പി.ഉമ്മര്‍ -നടന്‍
  22. കോഴിക്കോട് ശാന്താദേവി-നടി (നാടകം,സിനിമ)
  23. കോഴിക്കോട് നാരായനന് നായര്-നടന്‍
  24. സുധീഷ് -നടന്‍
  25. ജോമോള്‍-നടി‍
  26. നിത്യാദാസ്-നടി
  27. നന്ദന-നടി
  28. നീനാ കുറുപ്പ്-നടി
  29. പി ടി എ റഹീം കൊടുവള്ളി എം എല്‍ എ

[തിരുത്തുക] സന്ദര്‍ശനയോഗ്യമായ സ്ഥലങ്ങള്‍

  1. കക്കയം ഡാം
  2. തുഷാര ഗിരി വെള്ളച്ചാട്ടം
  3. മാനാഞ്ചിറ സ്ക്വയര്‍
  4. ബേപ്പൂര്‍ തുറമുഖം
  5. കടലുണ്ടി
  6. വാനനിരീക്ഷണ കേന്ദ്രം
  7. കോഴിക്കോട് കടല്‍ തീരം
  8. കാപ്പാട് കടല്‍ തീരം
  9. റീജൃണല്‍ സയന്‍സ് സെന്‍‌റ്റര്‍
  10. കടല്‍മത്സ്യ അക്കോറിയം
  11. പെരുവണ്ണാമുഴി ഡാം
  12. ലോകനാര്‍കാവ് ക്ഷേത്രം
  13. വെസ്റ്റ് ഹില്‍ അക്വേറിയം
  14. ഈസ്റ്റ് ഹില്‍ പഴശ്ശിരാജാ മ്യൂസിയം
  15. ഈസ്റ്റ് ഹില്‍ കൃഷ്ണമേനോന്‍ ആര്‍ട്ട് ഗാലറി

[തിരുത്തുക] പ്രസിദ്ധീകരണങ്ങള്‍

[തിരുത്തുക] കൂടുതല്‍ അറിവിന്

[തിരുത്തുക] ആധാരസൂചിക

  1. വേലായുധന്‍ പണിക്കശ്ശേരി, കേരളം അറുന്നൂറു കൊല്ലം മുന്‍പ്,ഡി സി ബുക്സ് ISBN 81-240-0493-5


Seal of Kerala കേരള സംസ്ഥാനം
ചരിത്രം | ഭൂമിശാസ്ത്രം | സംസ്കാരം | കലാരൂപങ്ങള്‍ | ജൈവജാലങ്ങള്‍ | സാമ്പത്തികാവസ്ഥ | വിനോദസഞ്ചാരം | കൂടുതല്‍
തലസ്ഥാനം തിരുവനന്തപുരം
ജില്ലകള്‍ കാസര്‍കോഡ്കണ്ണൂര്‍വയനാട്കോഴിക്കോട്മലപ്പുറംതൃശൂര്‍പാലക്കാട്എറണാകുളംഇടുക്കികോട്ടയംആലപ്പുഴപത്തനംതിട്ടകൊല്ലംതിരുവനന്തപുരം
പ്രധാന പട്ടണങ്ങള്‍ കൊച്ചികൊല്ലംകോഴിക്കോട്തിരുവനന്തപുരംതൃശൂര്‍


ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -