കല്ലടയാര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലം ജില്ലയിലൂടെ ഒഴുകുന്ന രണ്ടു പ്രധാന നദികളില്‍ ഒന്നാണ് കല്ലടയാര്‍. ഈ നദി പശ്ചിമഘട്ടത്തില്‍ നിന്നുല്‍ഭവിച്ച്, 121 കി.മീ ഒഴുകി അവസാനം അഷ്ടമുടിക്കായലില്‍ പതിക്കുന്നു.
പൊന്മുടിക്ക് അടുത്തുള്ള കുളത്തൂപ്പുഴ മലകളില്‍ ആണ് കല്ലടയാറിന്റെ പ്രഭവസ്ഥാനം. പത്തനാപുരം, കുന്നത്തൂര്‍, കൊട്ടാരക്കര, കൊല്ലം താലൂക്കുകളിലൂടെ ഒഴുകി കല്ലടയാര്‍ അഷ്ടമുടിക്കായലില്‍ ചേരുന്നു. കുളത്തൂപ്പുഴ, ചെറുതോണിപ്പുഴ, കല്‍ത്തുരുത്തിപ്പുഴ എന്നിവയാണ് കല്ലടയാറിന്റെ പോഷകനദികള്‍. കരിമള്‍ കടൈക്കലില്‍ നിന്ന് ഉല്‍ഭവിക്കുന്ന പൊങ്ങുമലയാര്‍, ഗിരികള്‍ മലകളില്‍ നിന്നു ഉല്‍ഭവിക്കുന്ന ഗിരിമലയാര്‍, പൊന്മുടിയില്‍ നിന്ന് ഉല്‍ഭവിക്കുന്ന ശങ്കളിപാലമാര്‍ എന്നിവ കുളത്തൂപ്പുഴയില്‍ ചേരുന്നു. പുനലൂരിലെ പ്രശസ്തമായ തൂക്കുപാലം കല്ലടയാറിനു കുറുകെ ആണ്. കൊല്ലം ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര ആകര്‍ഷണമായ പാലരുവി വെള്ളച്ചാട്ടവും കല്ലടയാറ്റില്‍ തന്നെയാണ്. തെന്മലയ്ക്ക് അടുത്തുള്ള പരപ്പാറ ജലസേചന പദ്ധതി, ഒറ്റക്കല്‍ ജലസേചന പദ്ധതി എന്നിവ ഈ നദിയിലാണ്.
[തിരുത്തുക] അവലംബം
ഭാരതത്തിലേ പ്രമുഖ നദികള്‍ | |
---|---|
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ |