കൊട്ടാരക്കര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
-
ഈ ലേഖനം കൊട്ടാരക്കര എന്ന വിഷയത്തെക്കുറിച്ചുള്ളതാണ്. കൊട്ടാരക്കര താലൂക്ക് എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കില്‍, കൊട്ടാരക്കര താലൂക്ക് എന്ന താള് കാണുക.
കൊട്ടാരക്കര | |
വിക്കിമാപ്പിയ -- 8.9989° N 76.7744° E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
ഭരണസ്ഥാപനങ്ങള്‍ | ഗ്രാമപഞ്ചായത്ത് |
പ്രസിഡണ്ട് | |
വിസ്തീര്‍ണ്ണം | ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | 577543[1] |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകര്‍ഷണങ്ങള്‍ |
കേരളത്തിലെ കൊല്ലം ജില്ലയിലുള്ള ഒരു പട്ടണമാണ് കൊട്ടാരക്കര (ഇംഗ്ലീഷ്: Kottarakkara). കൊട്ടാരക്കര താലൂക്കിന്റെ ആസ്ഥാനവുമാണ്.
ഉള്ളടക്കം |
[തിരുത്തുക] നിരുക്തം
1742 വരെ ഈ പ്രദേശം എളയടത്തു സ്വരൂപം എന്ന നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. എളയടത്തു തമ്പുരാന്റെ കൊട്ടാരം ഈ കരയിലായിരുന്നു. അതിനാല്‍ ഈ പ്രദേശത്തിന് കൊട്ടാരം ഉള്ള കര എന്ന അര്‍ത്ഥത്തില്‍ കൊട്ടാരക്കര എന്ന പേര് ലഭിച്ചു.
കൊട്ടാരം അക്കരെ എന്ന് നദീ മാര്‍ഗ്ഗം വന്നിരുന്നവര്‍ പറഞ്ഞിരുന്നു എന്നും അത് ലോപിച്ചാണ് കൊട്ടാരക്കര ഉണ്ടായതെന്നും പറയുന്നുണ്ട്. [2]
[തിരുത്തുക] ചരിത്രം
കേരളപ്പിറവിക്കു മുന്‍പ് എളയടത്തു സ്വരൂപംഎന്ന നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കൊട്ടാരക്കര. രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയില്‍ പ്രസിദ്ധനായ കൊട്ടാരക്കര വീരകേരളവര്‍മ്മ തമ്പുരാന്‍ ഈ സ്വരൂപത്തിന്റെ കൊട്ടാരക്കര ശാഖയിലെ അംഗമായിരുന്നു. 1742-ല്‍ എളയടത്തു സ്വരൂപത്തെ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറില്‍ ലയിപ്പിച്ചു.
[തിരുത്തുക] തിരുവിതാംകൂറുമായുള്ള ലയനം
1736 -ല്‍ ഇളയടത്തു സ്വരൂപത്തിലെ തമ്പുരാന്‍ നാടുനീങ്ങി. മാര്‍ത്താണ്ഡവര്‍മ്മ അനന്തരാവകാശിയെ സംബന്ധിച്ച് തന്റെ തര്‍ക്കങ്ങള്‍ അറിയിച്ചു. മര്‍ത്താണ്ഡവര്‍മ്മയെ ഭയന്ന റാണി തെക്കംകൂറിലേയ്ക്ക് പോവുകയും അവിടെ അഭയം തേടുകയും ചെയ്തു. ഡച്ചുകാര്‍ മാര്‍ത്താണ്ഡവര്‍മ്മക്കെതിരായി പ്രവര്‍ത്തിക്കാനായി റാണിയുമായി സഖ്യത്തിലായി. ഡച്ചുകാരനായ വാന്‍ ഇംഹോഫ് റാണിക്കുവേണ്ടി മാര്‍ത്താണ്ഡവര്‍മ്മയുമായി കൂടിക്കാഴ്ച നടത്തി അയല്‍രാജ്യങ്ങളുടേ അഭ്യന്തരകാര്യങ്ങളില്‍ മാര്‍ത്താണ്ഡവര്‍മ്മ ഇടപെടുന്നതിലുള്ള റാണിയുടെ എതിര്‍പ്പ് അറിയിച്ചു. എങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു മാത്രമല്ല ഡച്ചുകാരുമായുള്ള മാര്‍ത്താണ്ഡവര്‍മ്മയുടെ ബന്ധം കൂടുതല്‍ വഷളായി. 1741-ല്‍ വാന്‍ ഇംഹോഫ്, റാണിയെ ഇളയടത്തുസ്വരൂപത്തിന്റെ അടുത്ത ഭരണാധികാരിയായി വാഴിച്ചു. ഇത് മാര്‍ത്താണ്ഡവര്‍മ്മയെ ചൊടിപ്പിച്ചു. അദ്ദേഹം സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് ഡച്ചുകാരുടേയും റാണിയുടേയും സയുക്തസേനയെ ആക്രമിച്ചു. ആ യുദ്ധത്തില്‍ ഡച്ചുകാര്‍ പരാജയം സമ്മതിച്ചു. ഇളയടത്തു സ്വരൂപം വേണാടിന്റെ ഭാഗമായിത്തീര്‍ന്നു. സഖ്യകക്ഷികള്‍ക്ക് വമ്പിച്ച നാശനഷ്ടങ്ങള്‍ നേരിട്ടു. റാണി കൊച്ചിയിലേയ്ക്ക് പാലായനം ചെയ്ത് ഡച്ചുകാരുടെ സംരക്ഷണത്തിന്‍ കീഴിലായി. ഡച്ചുകാര്‍ക്ക് തിരുവിതാംകൂറിലെ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായി.
[തിരുത്തുക] ഭൂമിശാസ്ത്രം
കൊല്ലം ജില്ല കേരളത്തിന്റെ ഒരു സംക്ഷിപ്ത രൂപമാണ് എന്ന് പറയാറൂണ്ട്. മറ്റു ജില്ലകളില്‍ കാണുന്ന എല്ലാത്തരം ഭൂമിശാസ്ത്രമ്പരമായ പ്രത്യേകതകള്‍ ഇവിടെ സമ്മേളിച്ച്ചിരിക്കുന്നു. കൊട്ടാരക്കരയും അതില്‍ നിന്ന് വ്യത്യസ്ഥമല്ല. കാട്, മലകള്‍, നദികള്‍, തോടുകള്‍, സമതലങ്ങള്‍ എന്നിങ്ങനെ എല്ലാ തരത്തിലുമുള്ള ഭൂപ്രകൃതികള്‍ ഇവിടെ ദൃശ്യമാകും.
[തിരുത്തുക] ഭരണ സംവിധാനം
ത്രിതല പഞ്ചായത്ത് സമ്പ്രദായം - ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്.
കൊട്ടാരക്കര ഗ്രാമപഞ്ചായത്ത്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്, കൊല്ലം ജില്ലാപഞ്ചായത്ത് എന്നിങ്ങനെയുള്ള ത്രിതല പഞ്ചായത്ത് സമിതിയുടെ ഭരണത്തിന്‍ കീഴിലാണ് കൊട്ടാരക്കര വരുന്നത്. നിയമസഭയിലേക്കുള്ള കൊട്ടാരക്കരയുടെ ജനപ്രതിനിധി ശ്രീമതി ഐഷാ പോറ്റിയാണ്. കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണ വനിതാ എം.എല്‍.എ. യാണ് ശ്രീമതി ഐഷാ പോറ്റി.ഇടതു പക്ഷ പാര്‍ട്ടി പ്രവര്‍ത്തകയായ ഐഷാ പോറ്റി ദൈവനാമത്തില്‍ സത്യ പ്രതിജ്ഞ ചെയ്തത് വിവാദമായിരുന്നു.
. [3]
[തിരുത്തുക] കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്
കൊല്ലം ജില്ലയെ 13 ബ്ലോക്കുകളായും 69 പഞ്ചായത്തുകളായും വിഭജിച്ചിട്ടുണ്ട്. അതില്‍ എട്ടാമത്തെ ബ്ലോക്കായ കൊട്ടാരക്കരബ്ലോക്കിനു കീഴില്‍ കൊട്ടാരക്കര, വെളിയം, പൂയപ്പള്ളി, കരീപ്ര, ഏഴുകോണ്‍ നെടുവത്തൂര്‍ എന്നിങ്ങനെ ആറ് പഞ്ചായത്തുകള്‍ ആണ് ഉള്ളത് [4]
[തിരുത്തുക] കൊട്ടാരക്കര താലൂക്ക്
കൊല്ലം ജില്ലയിലെ അഞ്ചു താലൂക്കുകളില്‍ ഒന്നാണ് കൊട്ടാരക്കര. തഹസില്‍ദാറാണ് താലൂക്കിന്റെ മേല്‍നോട്ടം നിര്‍വ്വഹിക്കുന്നത്. കൊട്ടാരക്കര താലൂക്കില്‍ 27 ഗ്രാമങ്ങള്‍ ആണ് ഇന്ന് ഉള്ളത്. പവിത്രേശ്വരം, പുത്തൂര്‍, ചടയമംഗലം, ഏഴുകോണ്‍ ,മാങ്കോട് തുടങ്ങിയവ ഈ ഗ്രാമങ്ങളില്‍ പെടും. ഈ ഗ്രാമങ്ങളില്‍ എല്ലാം തഹസില്‍ദാറെ സഹായിക്കാന്‍ ഗ്രാമസേവകന്‍( വില്ലേജ് ഓഫീസര്‍) ഉണ്ട്.
[തിരുത്തുക] കഥകളിയുടെ ജന്മസ്ഥലം
ക്രി.പി. പതിനേഴാം ദശകത്തിലാണ് കഥകളി ഉത്ഭവിച്ചത്. കൊട്ടാരക്കരയിലെ ഇളമുറത്തമ്പുരാനായ വീര കേരള വര്‍മ്മ(ക്രി.വ. 1653-1694) രാമായണത്തെ എട്ട് ദിവസത്തെ കഥയാക്കി വിഭജിച്ച് നിര്‍മിച്ച രാമനാട്ടമാണ് പില്‍ക്കാലത്തു കഥകളിയായി പരിണമിച്ചത്. കോഴിക്കോട്ടെ മാനവേദ രാജാവ് എട്ടുദിവസത്തെ കഥയായി കൃഷ്ണനാട്ടം നിര്‍മിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാന്‍ കൃഷ്ണനാട്ടം കാണാന്‍ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദന്‍ തെക്കുള്ളവര്‍ക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന് പറഞ്ഞു അതു നിരസിച്ചെന്നും, ഇതില്‍ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാന്‍ രാമനാട്ടം നിര്‍മിച്ചതെന്നും ഐതീഹ്യം. [5] രാമനാട്ടം വാല്‍മീകി രാമായണത്തെ ആസ്പദമാക്കി രാമന്റെ അവതാരം, വിവാഹം, വാനപ്രസ്ഥം, സീതാപഹരണം, രാമ രാവണ യുദ്ധം, രാവണ വധം, രാമന്റെ പട്ടാഭിഷേകം എന്നി സംഭവങ്ങളായാണ് രചിച്ചിരിക്കുന്നത്. ഇത് എട്ട് പദ്യ ഖണ്ഡികയാക്കി തിരിച്ചിരിക്കുന്നു. പുത്രകാമേഷ്ടി, സീതാ സ്വയംവരം, വിചിന്നാഭിഷേകം, ഖാരവധം, ബാലിവധം, തോരണായുധം, സേതുബന്ധനം, യുദ്ധം എന്നിവയാണ്. രാമായണത്തെ നൃത്തരൂപത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമം മാത്രമാണ് തമ്പുരാന്‍ ചെയ്തത് അതിനാല്‍ പദ്യങ്ങളുടെ സാഹിത്യ ഭംഗിയില്‍ അധികം ശ്രദ്ധ ചെലുത്തപ്പെട്ടില്ല.
[തിരുത്തുക] പ്രധാന ആരാധനാലയങ്ങള്‍
[തിരുത്തുക] പ്രശസ്തരായ വ്യക്തികള്‍
- കൊട്ടാരക്കര ശ്രീധരന് നായര്‍
- ആര്. ബാലകൃഷ്ണപിള്ള
- സായ് കുമാര്‍
- കെ.ബി. ഗണേഷ് കുമാര്‍
[തിരുത്തുക] ചരിത്രപരമായി ബന്ധമുള്ള ഗ്രാമങ്ങളും പട്ടണങ്ങളും
കൊട്ടാരക്കരയുമായി ചരിത്രപരമായി ബന്ധമുള്ള അനേകം ചെരു പട്ടണങ്ങളും ഗ്രാമങ്ങളൂമുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് ത്രിക്കുന്നമംഗലം, പെരുംകുളം, പള്ളിക്കല്‍, പുത്തൂര്‍, പൂവറ്റൂര്‍, വാളകം, തലവൂര്‍ എന്നിവ.
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] ആധാരസൂചിക
- ↑ ജനസംഖ്യ 2007 മാര്‍ച്ചില്‍
- ↑ പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്‍. കേരള സംസ്കാര ദര്‍ശനം. ജൂലായ് 1990. കാഞ്ചനഗിരി ബുക്സ് കിളിമാനൂര്‍, കേരള
- ↑ ദി ടെലഗ്രാഫ് ദിനപത്രത്തില്‍ ദേബാഷിഷ് ഭട്ടചാര്യ എഴുതിയ ലേഖനം ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 24
- ↑ കൊല്ലം ജില്ലയിലെ റവന്യൂ വിഭജനം; ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 24
- ↑ കഥകളിയെപറ്റിയുള്ള ഐതിഹ്യം ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 24
[തിരുത്തുക] കുറിപ്പുകള്‍
- ↑ Things are no different in the CPM’s Kerala state unit. There, too, the party has not been able to lift a finger to reprimand — let alone punish — the “religious-minded” legislators, Aisha Potti, the Marxist-ruled state’s first Brahmin woman MLA, and M.M. Monayi, a practising Christian. “We don’t censure any party leaders for their ignorance or backward consciousness. We try to indoctrinate them into the Marxist way of thinking,” says Kerala education minister M.A. Baby, who is a member of the CPM’s central committee. (from http://www.telegraphindia.com/1060924/asp/opinion/story_6786237.asp)