See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
സുല്‍ത്താന്‍ സുലെയ്മാന്‍ - വിക്കിപീഡിയ

സുല്‍ത്താന്‍ സുലെയ്മാന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുല്‍ത്താന്‍ സുലെയ്മാന്‍
ഒട്ടോമാന്‍ സുല്‍ത്താന്‍

Suleiman I attributed to Titian c.1530
Reign 1520–1566 (46 years)
Coronation 1520
Full name സുല്‍ത്താന്‍ സുലെയ്മാന്‍ ഖാന്‍
Titles സുല്‍ത്താന്മാരുടെ സുല്‍ത്താന്‍,
ദൈവത്തിന്റെ ഭൂമിയിലെ നിഴല്‍ (Caliph),
എല്ലാ റോമാ നാടുകളുടേയും സീസര്‍
Born നവംബര്‍ 6 1494(1494-11-06)
Birthplace ത്രബ്സോണ്‍
Died സെപ്റ്റംബര്‍ 7 1566 (aged 71)
Place of death സിഗെറ്റ്വാര്‍, ഹംഗറി
Buried സുലൈമാനിയ മോസ്ക്, ഇസ്താംബുള്‍
Predecessor സലീം ഒന്നാമന്‍
Successor സലീം രണ്ടാമന്‍
Consort ഹുര്‍റേം സുല്‍ത്താന്‍ (റോക്സലാന)
Wives
ഗൂല്‍ബഹാര്‍ സുല്‍ത്താന്‍
Royal House ഹൗസ് ഓഫ് ഉസ്മാന്‍
Father സലീം ഒന്നാമന്‍
Mother ഹഫ്സ ഹാത്തൂണ്‍

1520 മുതല്‍ 1566 വരെ ഒട്ടോമാന്‍ തുര്‍ക്കിയുടെ ഭരണാധികാരിയായിരുന്നു സുല്‍ത്താന്‍ സുലെയ്മാന്‍ (സുലെയ്മാന്‍ ഒന്നാമന്‍) (1494 നവംബര്‍ 6 – 1566 സെപ്റ്റംബര്‍ 5/6). (ഒട്ടോമാന്‍ തുര്‍ക്കി: سليمان , തുര്‍ക്കി: Süleyman) കാനൂനി സുല്‍ത്താന്‍ സുലെയ്മാന്‍ എന്നും അറീയപ്പെടുന്നു. ഒട്ടോമാന്‍ സാമ്രാജ്യത്തിലെ പത്താമത്തേതും, ഏറ്റവുമധികം നാള്‍ ഭരണം നടത്തിയതുമഅയ സുല്‍ത്താനാണ്‌ ഇദ്ദേഹം. ഒട്ടോമാന്‍ നിയമസംഹിതകളെ അപ്പാടെ പരിഷ്കരിച്ച ഇദ്ദേഹം, പടിഞ്ഞാറന്‍ രാജ്യങ്ങളില്‍‍ സുലെയ്മാന്‍ ദ് മാഗ്നിഫിഷ്യന്റ് എന്നും, ഇസ്ലാമികലോകത്ത് നീതിദായകന്‍ എന്ന അര്‍ത്ഥത്തില്‍ കാനൂനി (Arabic: القانونى‎, അല്‍ ഖ്വാനൂനി) എന്നും അറിയപ്പെടുന്നു.

[തിരുത്തുക] സാമ്രാജ്യവികസനം

സുലെയ്മാന്റെ ഭരണകാലത്ത് ഒട്ടോമാന്‍ സാമ്രാജ്യം യുറോപ്പിലേക്ക് വ്യാപിച്ചു. ഹംഗറി കീഴടക്കുകയും ഓസ്ട്രിയ ആക്രമിക്കുകയും ചെയ്തു. ഇതിനു പുറമേ ബാഗ്ദാദും ഇറാഖും സാമ്രാജ്യത്തിന്റെ ഭാഗമാക്കി. മൊറോക്കോ വരെയുള്ള ഉത്തരാഫ്രിക്കയുടെ മിക്ക ഭാഗങ്ങളും ഒട്ടോമാന്‍ മേല്‍കോയ്മ അംഗീകരിച്ചു[1].

സുലൈമാന്റെ നേതൃത്വത്തില്‍ പരിഷ്കരിക്കപ്പെട്ട് ഒട്ടോമാന്‍ നാവികസേന മദ്ധ്യധരണ്യാഴിയുടെ പൂര്‍‌വ്വതീരം മുഴുവന്‍ ആധിപത്യം സ്ഥാപിച്ചു. സ്പെയിനിന്റെ നാവികസേനയോട് കിടപിടിക്കാവുന്ന സേനയായിരുന്നു ഇത്. അറബിക്കടലില്‍ ഒട്ടോമാന്‍ സേന പോര്‍ച്ചുഗീസുകാര്‍ക്ക് വെല്ലുവിളിയുയര്‍ത്തി.

[തിരുത്തുക] ഭരണം

സുലൈമാന്റെ കാലത്ത് നിരവധി നിയമങ്ങള്‍ നടപ്പില്‍ വരുത്തിയിരുന്നു. സുലെയ്മാന്‍ തന്റെ സാമ്രാജ്യത്തിന്‌ നിയമദായകന്‍ എന്ന അര്‍ത്ഥത്തില്‍ അല്‍ ഖ്വാനൂനി എന്ന് പേരിട്ടു. വികസിച്ചുകൊണ്ടിരിക്കുന്ന തന്റെ സാമ്രാജ്യത്തിലെ ഭരണനടപടികളെ ഏകരൂപത്തിലാക്കുന്നതിനാണ്‌ ഈ നിയമങ്ങള്‍ നടപ്പിലാക്കിയത്. പ്രത്യേകിച്ചും കൃഷിക്കാരെ നിര്‍ബന്ധിതതൊഴിലിനും അസാധാരണനികുതികളില്‍ നിന്നും സമ്രക്ഷിക്കുന്നതിനും ഈ നിയമങ്ങള്‍ ഉപകരിക്കപ്പെട്ടു[1].

പതിനേഴാം നൂറ്റാണ്ടായപ്പോഴേക്കും ഒട്ടോമാന്‍ പ്രവിശ്യകളിലെ ഭരണക്രമങ്ങള്‍ നിലവാരത്തകര്‍ച്ച സംഭവിച്ചു. സുലൈമാന്റെ ഭരണത്തേയും നീതിനിര്‌വഹണത്തേയും മാതൃകാരീതിയായി കണക്കാക്കപ്പെടുന്നു.

[തിരുത്തുക] ആധാരസൂചിക

  1. 1.0 1.1 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 4, The Mughal Empire, Page 57, ISBN 817450724
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -