സാലിം അലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സാലിം അലി(സാലിം മൊയ്സുദ്ദീന്‍ അബ്ദുള്‍ അലി, 1896 നവംബര്‍ 12 - 1987 ജൂലായ് 27), ഇന്ത്യയിലെ വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനീരീക്ഷണത്തിന് അടിസ്ഥാനമിട്ട ആളാണ്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍, ഭാരതത്തിലെ ജനങ്ങളില്‍ പക്ഷിനിരീക്ഷണത്തിനും, പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ടു.[അവലംബം ചേര്‍ക്കേണ്ടതുണ്ട്]പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങള്‍ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയില്‍ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉള്‍പ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിന്റെ ആത്മകഥയാണ്. പക്ഷിശാസ്ത്രത്തില്‍ നാഷണല്‍ പ്രൊഫസരായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് നല്കി ആദരിച്ചു.
ഉള്ളടക്കം |
[തിരുത്തുക] പശ്ചാത്തലം
1896 നവംബര്‍ 12-ന് മുംബൈയില്‍ ജനിച്ചു. അഞ്ച് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തില്‍ ആയിരുന്നു സാലിം അലി ജനിച്ചത്. അച്ഛന് മൊയ്സുദ്ദീന്‍, അമ്മ സീനത്തുന്നീസ. സാലിം ജനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പിതാവും മൂന്നുവര്‍ഷം തികയുന്നതിനുമുന്‍പ് മാതാവും മരിച്ചുപോയി. അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട് വളര്‍ത്തിയത്. പക്ഷികളുടെ മാംസത്തിലല്ലാതെ ആ കുടുംബത്തില്‍ ആര്‍ക്കും അവയോടു താത്പര്യമില്ലായിരുന്നു. അക്കാലത്ത് ഇന്ത്യയിലെത്തിയിരുന്ന സായ്പന്മാരുടെ പ്രധാന വിനോദം നായാട്ടായിരുന്നു, അവരെ അനുകരിച്ച് നാട്ടുകാരും നായാട്ടിനിറങ്ങി. സാലിമിന്റെ അമ്മാവനും നല്ല ശിക്കാരി ആയിരുന്നു. പഠനത്തില്‍ ഒട്ടും താത്പര്യം കാണിക്കാതിരുന്ന സാലിമിന്റെ സ്വപ്നം നല്ലൊരു നായാട്ടുകാരനാവുക എന്നതായിരുന്നു. സാലിമിന്റെ പത്താം വയസ്സില്‍ അവന് അമ്മാവന്റെ കൈയില്‍ നിന്നും ഒരു 'എയര്‍ ഗണ്‍' ലഭിച്ചു. അതുകൊണ്ട് കുരുവികളെ വെടിവെച്ചിടുകയായി ആ കുട്ടിയുടെ പ്രധാന വിനോദം, വീട്ടില്‍ കുരുവിയിറച്ചി നിത്യവിഭവമായി. വീട്ടിലെ തൊഴുത്തില്‍ വാസമുറപ്പിച്ചിരുന്ന കുരുവികളെ വെടിവെച്ചിടുന്നതിനിടയില്‍ ഒരു പെണ്‍കുരുവി മുട്ടയിട്ട് അടയിരിക്കുന്നതായും ഒരു ആണ്‍കുരുവി അതിനു കാവലിരിക്കുന്നതായും സാലിം കണ്ടെത്തി, ആണ്‍കുരുവിയെ സാലിം വെടിവെച്ചിട്ടു, പക്ഷെ മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുരുവി മറ്റൊരു ആണ്‍കുരുവിയെ സമ്പാദിച്ച് തത്സ്ഥാനത്ത് ഇരുത്തി, അങ്ങിനെ എട്ട് ആണ്‍കുരുവികളെ സലിം വെടിവെച്ചിട്ടെങ്കിലും പെണ്‍കുരുവി ഒമ്പതാമൊരു ഇണയെ കണ്ടെത്തുകയാണുണ്ടായത്. ഇതെല്ലാം സാലിം തന്റെ ഡയറിയില്‍ കുറിച്ചിടുന്നുണ്ടായിരുന്നു, സാലിം അലി എന്ന പക്ഷിശാസ്ത്രജ്ഞന്റെ ആദ്യ നിരീക്ഷണരേഖകളാണവ.
തന്റെ പന്ത്രണ്ടാം വയസ്സില്‍ വെടിവെച്ചിട്ട കുരുവിയുടെ കഴുത്തില്‍ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വരഭയമുള്ള ഒരു ഇസ്ലാമിന് തിന്നാന്‍ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തു ചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ(BNHS) മില്യാഡ് സായ്പിന്റെ അടുത്തേക്ക് പറഞ്ഞുവിട്ടു. അവിടെ ചെന്ന സാലിമിനെ സായ്പ് സ്നേഹപൂര്‍വ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി(Yellow throated sparrow- Petronia xanthocollis) ണെന്ന് തിരിച്ചറിയുകയും ചെയ്തു. അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചുകൊടുത്തു, നിരവധി അറകള്‍ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി. സാലിം അലി എന്ന ലോകപ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞന്‍ ജനിച്ചുവീണ നിമിഷങ്ങളായിരുന്നു അവ.
[തിരുത്തുക] ആധികാരിക പഠനങ്ങളിലേക്ക്
1914-ല്‍ ബ്രിട്ടീഷ് ഇന്ത്യയെക്കുറിച്ചുള്ള ഒരു ശാസ്ത്രലേഖനത്തിന്റെ നിരൂപണത്തില്‍ നിരൂപകന് ആ പുസ്തകത്തില്‍ ഇന്ത്യക്കാരുടെ സംഭാവനയായി ഒന്നും തന്നെ ഇല്ല എന്ന് എടുത്തുപറഞ്ഞിരുന്നു ഇത് സാലിം അലിയുടെ മനസ്സില്‍ തട്ടുകയും പക്ഷികളെ കുറിച്ച് പഠിക്കാനായി ജീവിതം ഉഴിഞ്ഞു വെയ്ക്കുവാനും തീരുമാനിച്ചു. കുടുംബപ്രാരാബ്ദ്ധം മൂലം അതിനിടയില്‍ ബര്‍മ്മയില്‍ പണിയന്വേഷിച്ചുപോയെങ്കിലും ഇടവേളകളില്‍ പക്ഷിനിരീക്ഷണം നടത്തിയിരുന്നു. നാലുവര്‍ഷത്തിനു ശേഷം ഇന്ത്യയിലെത്തിയ സാലിം അലി ഒരു വ്യാപാരിയുടെ മകളായ തെഹ്മിനയെ വിവാഹം കഴിച്ചു. ഇതിനിടയിലും പക്ഷിനിരീക്ഷണത്തിനായി ജര്‍മ്മനിയിലും മറ്റും പോകുകയും ചെയ്തു. ഒരു ജോലിക്കുവേണ്ടി അലയുന്നതിനിടയില്‍ 1932-ല്‍ "ഹൈദരാബാദ് സംസ്ഥാന പക്ഷിശാസ്ത്ര പര്യവേക്ഷണ"ത്തില്‍(Hyderabad State Ornithology Survey) പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം.
1935-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് തിരുവിതാംകൂര്‍, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച് പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി.എന്‍.എച്ച്.എസിനെ അറിയിക്കുകയും ചെയ്തു. സാലിം അലിയുടെ ഹൈദരാബാദ് പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത് സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. അദ്ദേഹം ആദ്യമായ് മറയൂര്‍ ഭാഗത്താണ് പഠനം നടത്തിയത് പിന്നീട് ചാലക്കുടി, പറമ്പിക്കുളം,കുരിയാര്‍കുട്ടി മുതലായിടത്തും പോയി.[അവലംബം ചേര്‍ക്കേണ്ടതുണ്ട്] കുരിയാര്‍കുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ് കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്, അദ്ദേഹത്തിന്റെ ഭാര്യ തെഹ്മിന ആയിരുന്നു വിവരങ്ങള്‍ രേഖപ്പെടുത്തിയത്. പിന്നീടിള്ള യാത്രാമധ്യേ തട്ടേക്കാടെത്തുകയും അവിടുത്തെ അമൂല്യമായ പക്ഷിസമ്പത്തിനെകുറിച്ച് തിരിച്ചറിയുകയും അവിടം ഒരു സംഭരണകേന്ദ്രം(Collection center) ആയി തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട് മൂന്നാര്‍, കുമളി, ചെങ്കോട്ട, അച്ചന്‍കോവില്‍ മുതലായ സ്ഥലങ്ങളില്‍ പഠനം നടത്തുകയും ചെയ്തു. ആ നിരീെക്ഷണങ്ങള് ആദ്യം തിരുവിതാംകൂര്‍, കൊച്ചിയിലെ പക്ഷിശാസ്ത്രം എന്നും പിന്നീട് സര് സി. പി. രാമസ്വാമി അയ്യരുടെ ആവശ്യപ്രകാരം പരിഷ്കരിച്ച് കേരളത്തിലെ പക്ഷികള്‍ എന്ന പേരിലും പുറത്തിറക്കുകയുണ്ടായി. 1939-ല്‍ കേരളത്തിലെ പഠനം പൂര്‍ത്തിയായപ്പോഴേക്കും ഭാര്യ തെഹ്മിന എന്നെന്നേക്കുമായി വിടപറഞ്ഞു, അതോടെ സാലിം പരിപൂര്‍ണ്ണ പക്ഷിനിരീക്ഷകനായി.
ഈ രണ്ടുപഠനങ്ങളോടുകൂടി തന്നെ സാലിം അലി പ്രശസ്തനാകുകയും ഇന്ത്യയിലെമ്പാടും പക്ഷിനിരീക്ഷണങ്ങള്‍ക്കായി ക്ഷണിക്കപ്പെടുകയും ചെയ്യപ്പെട്ടു. അതിനിടയില്‍ ഇന്ത്യ സ്വതന്ത്രമാവുകയും, സാലിം അലി ബി.എന്‍.എച്ച്.എസ്സിന്റെ തലവനാവുകയും ഒക്കെ ചെയ്തു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പക്ഷികളെക്കുറിച്ചുള്ള അറിവില്‍ സാലിം അലിയുടെ പ്രാമാണ്യം ലോകം അംഗീകരിച്ചു. സാലിം അലിയും അമേരിക്കനായ എസ്. ഡില്ലണ്‍ റിപ്ലെയും സംയുക്തമായി രചിച്ച ഇന്ത്യയിലേയും പാകിസ്താനിലേയും പക്ഷികളേക്കുറിച്ചുള്ള പഠനങ്ങള്‍ ഇന്നും ഈ രംഗത്തെ ആധികാരിക പുസ്തകമാണ്. [അവലംബം ചേര്‍ക്കേണ്ടതുണ്ട്] കാശ്മീര്‍മുതല്‍ കന്യാകുമാരി വരെ അദ്ദേഹം സ്വയം സഞ്ചരിച്ച് പഠനങ്ങള്‍ നടത്തി, അനാരോഗ്യം അലസത മുതലായവ അദ്ദേഹത്തെ തീണ്ടിയില്ല.
[തിരുത്തുക] അവസാന കാലം
സാലിം അലി താന്‍ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങള്‍ ലളിതമായ ഭാഷയില്‍ എഴുതി, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു. തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്രപഠനഗവേഷണങ്ങള്‍ക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതിവെച്ചശേഷം 1987-ല്‍ തൊണ്ണൂറ്റൊന്നാം വയസില്‍ അദ്ദേഹം അന്തരിച്ചു.
[തിരുത്തുക] കൂടുതല്‍ അറിവിന്
[തിരുത്തുക] പ്രധാന ബിരുദങ്ങളും ബഹുമതികളും
- ഏഷ്യയിലെ ജന്തുശാസ്ത്ര ഗവേഷണത്തിനുള്ള ഏഷ്യാറ്റിക് സൊസൈറ്റിയുടെ ജോയ് ഗോബിന്ദ ലോ പതക്കം(1953).
- ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിനു നല്കിയ നിസ്തുല നേവനത്തിനു രാഷ്ട്രപതിയുടെ പത്മഭൂഷന്‍(1958).
- അലിഗാര്‍ മുസ്ലിം യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്(1958).
- ബ്രിട്ടീഷ് ഓര്‍ണ്ണത്തോളജിസ്റ്റ് യൂണിയന്റെ യൂണിയന് സ്വര്‍ണ്ണ പതക്കം(1967).
- ഇന്റര്‍ നാഷണല്‍ കണ്‍സര്‍വേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ ജോണ്‍ സി ഫിലിപ്സ് സ്മാരക പതക്കം(1969).
- ഭാരതീയ പക്ഷിശാസ്ത്രത്തിനു നല്കിയ മികച്ച സംഭാവനകള്‍ക്ക് ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ സുന്ദര്‍ലാല്‍ ഹോറാ സ്മാരക പതക്കം(1970).
- ഡെല്‍ഹി യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്(1973).
- യു.എസ്.എസ്.ആര് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിന്റെ പാവ്ലോവ്സ്ക്കി സെന്റിനറി സ്മാരക പതക്കം(1973).
- എച്ച്.ആര്.എച്ച്. പ്രിന്‍സ് ബര്‍നാര്‍ഡ് ഒഫ് നെതര്‍ലാന്‍ഡ്സിന്റെ ഇന്‍സൈനിയ ഓഫ് ഓഫിസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഒഫ് ഗോള്‍ഡന്‍ ആര്‍ക്ക്(1973).
- വന്യജീവി സംരക്ഷണത്തില്‍ ജെ. പോള്‍ ഗെറ്റി രാജ്യാന്തര പുരസ്കാരം(1976).
- പക്ഷിശാസ്ത്രപഠനത്തിന് ഇന്ത്യന്‍ രാഷ്ട്രപതിയുടെ പത്മവിഭൂഷണ്‍(1976).
- ആന്ധ്ര യൂണിവേര്‍സിറ്റിയുടെ ഡോക്ടറേറ്റ്(1978).
- ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ സി.വി.രാമന് പതക്കം(1979).
- ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പക്ഷിശാസ്ത്രത്തിനു നല്കിയ സേവനങ്ങള്‍ക്ക് ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗ്ലാദേശ് സ്വര്‍ണ്ണ പതക്കം(1981).
- ഏഷ്യാറ്റിക് സൊസൈറ്റി കല്‍ക്കട്ടയുടെ രബീന്ദ്രനാഥ ടാഗോര്‍ പതാക(1981).
- ഇന്ത്യന്‍ ഭരണകൂടത്തിന്റെ നാഷണല്‍ റിസര്‍ച്ച് പ്രൊഫസര്‍ഷിപ്പ് ഇന്‍ ഓര്‍ണ്ണിത്തോളജി(1982).
- യു.എസ്.എ നാഷണല്‍ വൈല്‍ഡ് ലൈഫ് ഫെഡറേഷന്റെ ഇന്റര്‍നാഷണല്‍ കണ്‍സര്‍വേഷന്‍ അവാര്‍ഡ്(1983).
- ഇന്ത്യാ ഭരണകൂടത്തിന്റെ വന്യജീവി സംരക്ഷണത്തിന് നാഷണല്‍ ബഹുമതി(സ്വര്‍ണ്ണ പതക്കം)(1983).
[തിരുത്തുക] അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍
-
-
- The book of Indian Birds (1941)
- Indian Hill Birds(1949)
- The Birds of Kuch(1945)
- The Birds of KeralaThe
- Birds of Sikkim
- Hand book of the birds of India and Pakistan
- Common Birds(1967)
- Field guid to the birds of Eastern Himalayas
- The fall of a Sparrow(ആത്മകഥ)
-