See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മാര്‍ക് ട്വയിന്‍ - വിക്കിപീഡിയ

മാര്‍ക് ട്വയിന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സാമുവെല്‍ ലാങ്ങ്‌ഹോണ്‍ ക്ലെമെന്സ്

തൂലികാനാമം മാര്‍ക് ട്വയിന്‍
തൊഴില്‍ ഹാസ്യകാരന്‍, നോവലിസ്റ്റ്, എഴുത്തുകാരന്‍
ദേശീയത അമേരിക്കന്‍
രചനാ സങ്കേതം ചരിത്രാഖ്യായിക, നോവല്‍-ഇതര സാഹിത്യം, ആക്ഷേപഹാസ്യം, ഉപന്യാസം

അമേരിക്കയിലെ പ്രശസ്ത ജനപ്രിയ സാഹിത്യകാരനാണ് സാമുവെല്‍ ലാങ്ങ്‌ഹോണ്‍ ക്ലെമെന്‍സ്[1] (നവംബര്‍ 30, 1835 - ഏപ്രില്‍ 21, 1910) (തൂലികാ നാമം: മാര്‍ക് ട്വയിന്‍ ). എഴുത്തുകാരന്‍ ആവുന്നതിനു മുന്‍പ് മിസ്സൌറി നദിയിലെ ഒരു ബോട്ട് ഡ്രൈവറായും മാര്‍ക് ട്വയിന്‍ ജോലിചെയ്തു. പത്രപ്രവര്‍ത്തകനും ആക്ഷേപഹാസ്യകാരനും അദ്ധ്യാപകനും ആയും മാര്‍ക് ട്വയിന്‍ പ്രവര്‍ത്തിച്ചു. ട്വയിന്റെ ഏറ്റവും പ്രശസ്തമായ രണ്ടു കൃതികള്‍ അഡ്വെഞ്ചെര്‍സ് ഓഫ് ഹക്കിള്‍ബെറി ഫിന്‍, (ദ് ഗ്രേറ്റ് അമേരിക്കന്‍ നോവല്‍ എന്ന് ഈ കൃതി പില്‍ക്കാലത്ത് അറിയപ്പെട്ടു, [2]), ദ് അഡ്വെഞ്ചെര്‍സ് ഓഫ് റ്റോം സായര്‍ എന്നിവയാണ്. തന്റെ ഉദ്ധരണികള്‍ക്കും മാര്‍ക് ട്വയിന്‍ പ്രശസ്തനായിരുന്നു.[3][4] തന്റെ ജീവിതകാലത്ത് മാര്‍ക് ട്വയിന്‍ പല പ്രസിഡന്റുമാരുടെയും കലാകാരന്മാരുടെയും വ്യവസായികളുടെയും യൂറോപ്യന്‍ രാജകുടുംബാംഗങ്ങളുടെയും സുഹൃത്തായി.

ക്ലെമെന്‍സ് വളരെ ജനപ്രിയനായിരുന്നു. അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന ഹാസ്യവും കീറിമുറിക്കുന്ന ആക്ഷേപഹാസ്യവും സമകാലികരും നിരൂപകരും പുകഴ്ത്തി. അമേരിക്കന്‍ എഴുത്തുകാരനായ വില്യം ഫോക്നര്‍ മാര്‍ക് ട്വയിനിനെ "അമേരിക്കന്‍ സാഹിത്യത്തിന്റെ പിതാവ്" എന്ന് വിശേഷിപ്പിച്ചു.

തന്റെ സാഹിത്യത്തിന്, പ്രത്യേകിച്ചും തന്റെ കൃതികളിലെ നര്‍മ്മത്തിന്, മാര്‍ക് ട്വയിന്‍ പ്രശസ്തനാണ്. മാര്‍ക് ട്വയിന്‍ ആദ്യം പ്രസിദ്ധീകരിച്ച ചെറുകഥ 1867-ല്‍ ദ് സെലെബ്രേറ്റഡ് ജമ്പിങ്ങ് ഫ്രോഗ് ഓഫ് കാലവെറാസ് കണ്ട്രി എന്ന കഥയായിരുന്നു.

ഹക്കിള്‍ബെറി ഫിന്‍ എന്ന പുസ്തകം പരക്കെ അംഗീകരിക്കപ്പെട്ടു. ഇത് മാര്‍ക് ട്വയിന്റെ ഏറ്റവും നല്ല കൃതിയായി കരുതപ്പെടുന്നു. വെളുത്ത വര്‍ഗ്ഗക്കാ‍രനായ കുട്ടി ഒരു കറുത്ത മനുഷ്യനെ അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളിലെ അടിമത്തത്തില്‍ നിന്നും രക്ഷപെടാന്‍ സഹായിക്കുന്ന ഈ കഥ, പ്രമേയത്തിലെ മനുഷ്യസ്നേഹത്തിന്റെ പേരില്‍ വിഖ്യാതമായി.

ചില പുസ്തകങ്ങളില്‍ നീഗ്രോ എന്ന പദം മാര്‍ക് ട്വയിന്‍ ഉപയോഗിച്ചത് വിവാദങ്ങള്‍ക്കും അപവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

ഉള്ളടക്കം

[തിരുത്തുക] കൃതികള്‍

  • ദ് അഡ്വെഞ്ചെര്‍സ് ഓഫ് റ്റോം സായര്‍ (1876)
  • ദ് പ്രിന്‍സ് ആന്റ് ദ് പോപര്‍ (1882)
  • അഡ്വെഞ്ചെര്‍സ് ഓഫ് ഹക്കിള്‍ബെറി ഫിന്‍ (1884)
  • എ കണക്ടിക്കട്ട് യാങ്കി ഇന്‍ കിങ്ങ് ആര്‍തര്‍സ് കോര്‍ട്ട് (1889)

[തിരുത്തുക] മറ്റ് വെബ് വിലാസങ്ങള്‍

[തിരുത്തുക] ഇതും കാണുക

വിക്കി ചൊല്ലുകളിലെ‍ താഴെക്കാണിച്ചിരിക്കുന്ന താളില്‍ ഈ ലേഖനവുമായി ബന്ധപ്പെട്ടെ ചൊല്ലുകള്‍ ലഭ്യമാണ്‌:
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയില്‍ ഉണ്ട്:

[തിരുത്തുക] അവലംബം

  1. The Mark Twain House Biography. Retrieved on 2006-10-24.
  2. Mark Twain's Huckleberry Finn. Retrieved on 2007-04-09.
  3. Mark Twain quotations. Retrieved on 2006-10-24.
  4. Mark Twain Quotes - The Quotations Page. Retrieved on 2006-10-24.

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -