വില്യം ഫോക്നര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്യം കുത്ബര്‍ട്ട് ഫോക്നര്‍ (ജനനം - 1897 സെപ്തംബര്‍ 25, മരണം - 1962 ജൂണ്‍ 6) അമേരിക്കയിലെ മിസ്സിസ്സിപ്പിയില്‍ നിന്നുള്ള നോബല്‍ സമ്മാന ജേതാവാണ്. അദ്ദേഹം അമേരിക്കയിലെ ഏറ്റവും വലിയ എഴുത്തുകാരില്‍ ഒരാളായി കരുതപ്പെടുന്നു.
ഫോക്നര്‍ നീണ്ട, വളഞ്ഞുപുളഞ്ഞ വാചകങ്ങള്‍ക്കും സസൂക്ഷ്മം തിരഞ്ഞെടുത്ത വാക്കുകള്‍ക്കും പ്രശസ്തനാണ്. മറിച്ച് അമേരിക്കന്‍ സാഹിത്യത്തിലെ അദ്ദേഹത്തിന്റെ എതിരാളിയായ ഹെമിംഗ്‌വേകുറുകിയ വാചകങ്ങള്‍ക്കു പ്രശസ്തനാണ്. ജെയിംസ് ജോയ്സ്, വിര്‍ജിനിയ വുള്‍ഫ്, മാര്‍സല്‍ പ്രൌസ്റ്റ്, തോമസ് മാന്‍ എന്നിവരുടെ പരീക്ഷണങ്ങളുടെ പാത പിന്തുടര്‍ന്ന 1930-കളിലെ അമേരിക്കയിലെ ഏക നവീന എഴുത്തുകാരനായി അദ്ദേഹം കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ എഴുത്തുകള്‍ ചിന്താ ധാര, പല വീക്ഷണങ്ങകോണുകളില്‍ നിന്നുള്ള വിവരണങ്ങള്‍, വിവിധ സമയ-കാല വ്യതിയാനങ്ങളില്‍ നിന്നുള്ള വിവരണങ്ങള്‍ തുടങ്ങിയ സാഹിത്യ ഉപകരണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രശസ്തമാണ്.
സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം: ജേതാക്കള്‍ (1926-1950) |
---|
1926: ദെലാദ | 1927: ബെര്‍ഗ്സണ്‍ | 1928: അണ്ട്സെറ്റ് | 1929: മാന്‍ | 1930: ലൂയിസ് | 1931: കാള്‍ഫെല്‍ഡ് | 1932: ഗാള്‍സ്‌വര്‍ത്തി | 1933: ബുനിന്‍ | 1934: പിരാന്തലൊ | 1936: ഒ നീല്‍ | 1937: ഗാര്‍ഡ് | 1938: ബക്ക് | 1939: സില്ലന്‍പാ | 1944: ജെന്‍സണ്‍ | 1945: മിസ്റ്റ്‌റാള്‍ | 1946: ഹെസ്സെ | 1947: ഗിദെ | 1948: എലിയട്ട് | 1949: ഫോക്നര്‍ | 1950: റസ്സല്‍ മുഴുവന്‍ പട്ടിക | ജേതാക്കള്‍ (1901-1925) | ജേതാക്കള്‍ (1951-1975) |ജേതാക്കള്‍ (1976-2000) | ജേതാക്കള്‍ (2001- )
|