See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഭഗത് സിംഗ് - വിക്കിപീഡിയ

ഭഗത് സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഭഗത് സിംഗ്
ഭഗത് സിംഗ്

ഭഗത് സിംഗ് (സെപ്തംമ്പര്‍ 27,1907 - മാര്‍ച്ച് 23, 1931) ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു വീരചരമമടഞ്ഞ ഒരു ധീര വിപ്ലവകാരിയാണ്. അക്രമരഹിതമായ സമരമാര്‍ഗങ്ങളേക്കാള്‍ സായുധ പോരാട്ടത്തിനു മുന്‍‌ഗണന നല്‍കിയ അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യ മാര്‍ക്സിസ്റ്റുകളിലൊരാളായും ചിലര്‍ വിശേഷിപ്പിക്കുന്നു. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസ്സോസ്സിയേഷന്‍ എന്ന വിപ്ലവ സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളാണ് അദ്ദേഹം.

ഉള്ളടക്കം

[തിരുത്തുക] ജനനം , കുടുംബം

പഞ്ചാബിലെ ലയല്‍പൂര്‍ ജില്ലയിലെ ബങ്കാ ഗ്രാമത്തിലെ (ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗം) ഒരു സിക്ക് കര്‍ഷക കുടുംബത്തില്‍ 1907 സെപ്തംമ്പര്‍ 27ന് ആണ് ഭഗത് സിംഗ് ജനിച്ചത് . അഛന്‍ സര്‍ദാര്‍ കിഷന്‍ സിംഗ് അമ്മ വിദ്യാവതി.

[തിരുത്തുക] ആദ്യകാല ജീവിതം

തന്റെ ഗ്രാ‍മത്തിലെ വിദ്യാലയത്തില്‍ നിന്നും അഞ്ചാം തരം പാസ്സായതിനു ശേഷം ഭഗത് സിംഗ് ലാഹോറിലുള്ള ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂളില്‍ ചേര്‍ന്നു. 1920 - ല്‍ മഹത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയപ്പോള്‍ 13 - മത്തെ വയസ്സില്‍ ഭഗത് സിംഗ് പ്രസ്ഥനത്തിന്റെ സജീവ പ്രവര്‍ത്തകനായി. നിസ്സഹകരണത്തിന്റെ ഭാഗമായി അദ്ദേഹം ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂള്‍ ഉപേക്ഷിച്ചു, ലാഹോറിലുള്ള നാഷനല്‍ കോളേജില്‍ ചേര്‍ന്നു. 1924 - ല്‍ അദ്ദേഹത്തിനുവേണ്ടി മാതാപിതാക്കള്‍ ഒരു വിവാഹാലോചന നടത്തി, ഭഗത് സിംഗ് ആ വിവഹാലോചന നിരാകരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു “ ഇന്ത്യ അസ്വതന്ത്രയായിരിക്കുന്നിടത്തോളം എന്റെ വധു മരണം മാത്രമായിരിക്കും ”. വിവാഹം നടത്തുവാനുള്ള മാതാപിതാക്കളുടെ നിര്‍ബന്ധത്തില്‍ നിന്നും രക്ഷപെടുവാനായി അദ്ദേഹം വീടു വിട്ടു കാണ്‍പൂരിലേക്കു പോയി. അവിടെ പ്രതാപ് പ്രസ്സ് എന്ന ഒരു അച്ചടിശാലയില്‍ ജോലിക്കു ചേര്‍ന്നു, ഒഴിവു സമയങ്ങളില്‍ വിപ്ലവ സാഹിത്യ പഠനവും തുടങ്ങി.

[തിരുത്തുക] സജീവ വിപ്ലവത്തിലേക്ക്

1924 - ല്‍ കാണ്‍പൂരില്‍ വച്ച് അദ്ദേഹം സചീന്ദ്രനാഥ് സന്യാല്‍ ആരംഭിച്ച ഹിന്ദുസ്ഥാന്‍ റിപബ്ലിക്കന്‍ അസ്സോസ്സിയേഷന്‍ എന്ന സംഘടനയില്‍ അംഗമായി. ചന്ദ്രശേഖര്‍ആസാദായിരുന്നു അതിന്റെ ഒരു പ്രധാന സംഘാടകന്‍. അങ്ങനെ ആസാദുമായി വളരെ അടുത്തിടപഴകാന്‍ ഭഗത് സിംഗിന് അവസരം ലഭിച്ചു. 1925 - ല്‍ അദ്ദേഹം ലാഹോറിലേക്ക് തിരിച്ചു പോയി. അടുത്ത വര്‍ഷം അദ്ദേഹം കുറച്ചു സഹപ്രവര്‍ത്തകരോടൊപ്പം നൌജവാന്‍ ഭാരത് സഭ എന്ന പേരില്‍ ഒരു സായുധ വിപ്ലവസംഘടന രൂപീകരിച്ചു. 1926 - ല്‍ അദ്ദേഹം സോഹന്‍സിംഗ് ജോഷുമായി ബന്ധം സ്ഥാപിച്ചു ,അതു വഴി വര്‍ക്കേര്‍സ് ആന്റ് പെസന്റ്സ് പാര്‍ട്ടി എന്ന സംഘടനയുമായും ബന്ധപ്പെട്ടു. വര്‍ക്കേര്‍സ് ആന്റ് പെസന്റ്സ് പാര്‍ട്ടി കീര്‍ത്തി എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു പഞ്ചാബി ഭാഷയില്‍. അതിനടുത്ത വര്‍ഷം ഭഗത് സിംഗ് കീര്‍ത്തിയുടെ പത്രാധിപ സമിതിയില്‍ അംഗമായി. 1927 - ല്‍ കാക്കോരി ട്രെയിന്‍ കൊള്ളയുമായി ബന്ധപ്പെട്ടു കീര്‍ത്തിയില്‍ വന്ന ഒരു ലേഖനത്തിന്റെ പേരില്‍ അദ്ദേഹം അറസ്റ്റിലായി. വിദ്രോഹി എന്ന അപരനാമത്തിലാണ് ഭഗത് സിംഗ് ലേഖനമെഴുതിയത്. 1928 ആയപ്പോഴേക്കും ഹിന്ദുസ്ഥാന്‍ റിപബ്ലിക്കന്‍ അസ്സോസ്സിയേഷന്റെ നേതൃത്വം ഭഗത് സിംഗിന്റെയും ചന്ദ്രശേഖര്‍ ആസാദിന്റേയും ചുമലിലായി, മറ്റു പ്രധാന നേതാക്കളെല്ലാം ജയിലിലാവുകയോ തൂക്കിലേറ്റപ്പെടുകയോ ചെയ്തിരുന്നു. അദ്ദേഹം ആദ്യം ചെയ്തത് സംഘടനയുടെ പേരു ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപബ്ലിക്കന്‍ അസ്സോസ്സിയേഷന്‍ എന്നു മാറ്റുകയായിരുന്നു. 1930 - ല്‍ ചന്ദ്രശേഖര്‍ ആസാദ് വെടിയേറ്റ് മരിച്ചു, അതോടെ ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപബ്ലിക്കന്‍ അസ്സോസ്സിയേഷന്‍ തകര്‍ന്നു എന്നു പറയാം.

[തിരുത്തുക] ലാലാ ലജ്‌പത് റായിയുടെ കൊലപാതകം

ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യക്ക് സ്വയംഭരണം നല്‍കാനുള്ള സാധ്യതയെപ്പറ്റി അന്വേഷിക്കുവാന്‍ വേണ്ടി 1928 - ല്‍ സര്‍ ജോണ്‍ സൈമണിന്റെ ചുമതലയില്‍ സൈമണ്‍ കമ്മീഷന്‍ രൂപീകരിച്ചു. സൈമണ്‍ കമ്മീഷനില്‍ ഇന്ത്യന്‍ പ്രധിനിധികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. 1928 ഒക്ടോബര്‍ 30 -ന് ലാഹോറില്‍ ലാലാ ലജ്‌പത് റായിയുടെ നേതൃത്വത്തില്‍ ഇതിനെതിരെ വളരെ സമധാനപരമായി ഒരു പ്രധിഷേധപ്രകടനം നടന്നു. പോലീസ് മേധാവി സ്കോട്ടിന്റെ നേതൃത്വത്തില്‍ പോലീസ് പ്രകടനക്കാരെ നിഷ്ഠൂരമായി ലാത്തിച്ചാര്‍ജ് ചെയ്തു, ഭീകരമര്‍ദ്ദനത്തിനിരയായ ലാലാ ലജ്‌പത് റായി മരിക്കുകയാണുണ്ടായത്. ഈ സംഭവം നേരിട്ടു കണ്ട ഭഗത് സിംഗ് സ്കോട്ടിനോട് ഇതിന് പകരം ചോദിക്കുമെന്ന് പ്രതിഞ്ജയെടുത്തു. രാജ്‌ഗുരു, സുഖ്‌ദേവ് എന്നീ സഹപ്രവര്‍ത്തകരോടൊപ്പം സ്കോട്ടിനെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കി, പക്ഷെ അബദ്ധവശാല്‍ ജെ. പി സൗണ്ടേര്‍സ് എന്ന പോലീസുദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിനു ശേഷം ഭഗത് സിംഗ് ലാഹോര്‍ വിട്ടു.

[തിരുത്തുക] ബോംബ്

1928 - ല്‍ സര്‍ക്കാര്‍ പബ്ലിക് സേഫ്റ്റി ബില്‍ എന്ന പേരില്‍ ഒരു നിയമഭേദഗതി നടപ്പില്‍ വരുത്താന്‍ ശ്രമിച്ചു. നിയമനിര്‍മാണ സഭയില്‍ ഒരംഗത്തിന്റെ പിന്തുണക്കുറവു മൂലം പ്രമേയം വിജയിച്ചില്ല. എന്നിട്ടും പൊതുജനതാല്പര്യം സംരക്ഷിക്കാനെന്ന പേരില്‍ നിയമം നടപ്പിലാക്കാന്‍ വൈസ്രോയി തീരുമാനിച്ചു. രോഷാകുലരായ ഭഗത് സിംഗും കൂട്ടരും നിയമം നടപ്പിലാക്കാന്‍ കൂടുന്ന സഭയില്‍ ബോംബെറിയാന്‍ തീരുമാനിച്ചു. 1929 ഏപ്രില്‍ 8 - ന് ഭഗത് സിംഗും , ബി.കെ ദത്തും സഭയില്‍ ബോംബെറിഞ്ഞു, അതിനുശേഷം ഈങ്ക്വിലാബ് സിന്ദാബാദ് (വിപ്ലവം നീണാള്‍ വാഴട്ടെ) എന്നു മുദ്രാവാക്യം വിളിച്ചുകൊണ്ട് ബധിരര്‍ക്കു ചെവി തുറക്കാന്‍ ഒരു വന്‍ സ്ഫോടനം തന്നെ വേണമെന്ന് തുടങ്ങുന്ന ലഘുലേഖനം വിതരണം ചെയ്തു. സ്ഫോടനത്തില്‍ ആരും മരിക്കുകയോ പരിക്കേല്‍ക്കുകയോ ഉണ്ടായില്ല. അവിടെ വച്ച് അവര്‍ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു.

[തിരുത്തുക] ജയിലില്‍

ജയിലില്‍ രാഷ്ട്രീയ തടവുകാരോടുള്ള അനീതികള്‍ക്കെതിരെ അദ്ദേഹം നിരാഹാര സമരം ആരംഭിച്ചു, 115 ദിവസം നീണ്ടുനിന്ന സമരത്തിനൊടുവില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ക്കു വഴങ്ങി. വിചാരണകള്‍ക്കൊടുവില്‍ ലാഹോര്‍ ഗൂഡാലോചനയ്കും ജെ. പി സൗണ്ടേര്‍സിന്റെ വധത്തിന്റെയും പേരില്‍ ഭഗത് സിംഗ് , രാജ്‌ഗുരു , സുഖ്‌ദേവ് എന്നിവര്‍ക്കു വധശിക്ഷ വിധിച്ചു, 1931 മാര്‍ച്ച് 23 ന് അവര്‍ തൂക്കിലേറ്റപ്പെടുകയും ചെയ്തു.

[തിരുത്തുക] നാഴികക്കല്ലുകള്‍

1907 സെപ്തംബര്‍ 8-ജനനം
1915 ഒന്നാം ലാഹോര്‍ ഗൂഢലോചനക്കേസ്സ്
1916 ഭഗത് സിംഗ് ഡി.എ.വി.ഹൈസ്ക്കൂലില്‍
1917 കര്‍ത്താര്‍സിംഗ് രക്തസാക്ഷി ആകുന്നു.
1919 ജാലിയന്‍ വാലാബാഗ്
1920 ഭഗത് സിംഗ് നിസ്ഷരണ പ്രസ്ഥാന്ത്തിലെ ബാലഭടന്‍
1922 ചൌരിചൌരാ സംഭവം.ഭഗത് സിംഗ് ലാഹോര്‍ നാഷണല്‍ കോളേജില്‍
1923 'ഹ്രാ’ രൂപവല്‍ക്കരണം.ഭഗത് സിംഗ് കാന്‍പൂരില്‍
1924 ഭഗത് സിംഗ് വിപ്ലവത്തിലേക്ക് ഉപനയിക്കപ്പെടുന്നു.
1925 കാക്കോരി ഗൂഢാലോചന കേസ്സ്
1926 നൌ ജവാന്‍ ഭാരത് സഭ.ഭഗത് സിംഗ് അറസ്റ്റില്‍
1927 രാം പ്രസാദ് ബിസ്മിലും കൂട്ടരും തൂക്കിലേറുന്നു.
1928 ദില്ലി സമ്മേളനം
1929 കേന്ദ്രനിയമസഭയില്‍ ബോംബേറ്.രണ്ടാം ലാഹോര്‍ ഗൂഢാലോചന കേസ്സ്.ജയില്‍ നിരാഹാര സമരം.
1930 വധശിക്ഷ വിധിക്കപ്പെടുന്നു.പ്രിവികൌണ്‍സിലില്‍ അപ്പീല്‍.
1931 ആസാദ് രക്തസാക്ഷിയാകുന്നു.ഗന്ധി-ഇര്‍വ്വിന്‍ കരാര്‍.മാര്‍ച്ച് 23-ഭഗത് സിംഗും സഖാക്കളും രക്തസാക്ഷികളായി.


     ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാക്കള്‍          
അക്കാമ്മ ചെറിയാന്‍ - ആനി ബസന്‍റ് - ഇക്കണ്ടവാര്യര്‍ - കസ്തൂര്‍ബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരന്‍ - സി. കേശവന്‍ - കെ.പി. കേശവമേനോന്‍ - കെ. കേളപ്പന്‍ - കെ.കെ. കുഞ്ചുപിള്ള - ഗാഫര്‍ ഖാന്‍ -ഗോഖലെ - എ.കെ. ഗോപാലന്‍ - സി.കെ. ഗോവിന്ദന്‍ നായര്‍ - ചന്ദ്രശേഖര്‍ ആസാദ് -ചെമ്പകരാമന്‍ പിള്ള - നെഹ്‌റു - ജോര്‍ജ്ജ് ജോസഫ് - ഝാന്‍സി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോന്‍ - ഇ.എം.എസ്. നമ്പൂതിരിപ്പാട് - പട്ടം താണുപിള്ള - പനമ്പിള്ളി ഗോവിന്ദമേനോന്‍ - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലക് - ഭഗത് സിംഗ് - മംഗള്‍ പാണ്ഡേ - മഹാത്മാ ഗാന്ധി - മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവന്‍ നായര്‍ -മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദന്‍ മോഹന്‍ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരന്‍ നായര്‍ - സരോജിനി നായിഡു - പട്ടേല്‍ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിന്‍ ചന്ദ്ര - പുരുഷോത്തം ദാസ് ടാണ്ടന്‍ - കുഞ്ഞാലി മരക്കാര്‍ - ടിപ്പു സുല്‍ത്താന്‍ - കൂടുതല്‍...
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -