പഴഞ്ചൊല്ല്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാകവി കുമാരനാശാന്റെ അഭിപ്രായത്തില്‍ പണ്ടേയ്ക്ക് പണ്ടേ പലരും പറഞ്ഞു പഴക്കം വന്നിട്ടുള്ള ചൊല്ലുകളാണ് പഴഞ്ചൊല്ലുകള്‍ അഥവാ പഴമൊഴികള്‍ എന്ന് അറിയപ്പെടുന്നത്. ശബ്ദതാരാവലിയില്‍ ഈ വാക്കിന്‍റെ അര്‍ത്ഥം പഴക്കമുള്ള ചൊല്ല്, പണ്ടുള്ളവരുടെ വാക്ക് എന്നിങ്ങനെയാണ് നല്‍കിയിട്ടുള്ളത്. നമ്മുടെ നാടന്‍ സാഹിത്യത്തിന്‍റെ ഭാഗമായി രൂപം കൊണ്ടിട്ടുള്ളവയാണ് പഴഞ്ചൊല്ലുകള്‍. ഈ ചൊല്ലുകള്‍ വാമൊഴിയായി തലമുറകളില്‍ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും കാല ദേശങ്ങള്‍ക്ക് അനുസരിച്ച് വികാസം പ്രാപിക്കുകയും ചെയ്തു. പഴയകാല മനുഷ്യജീവിതത്തിന്‍റെ സാമൂഹികവും സാംസ്കാരികവുമായ പ്രതിഫലനങ്ങള്‍ ഇത്തരം ചൊല്ലുകളില്‍ അടങ്ങിയിരിക്കുന്നു. അതാത് കാലങ്ങളിലെ മനുഷ്യരുടെ തൊഴില്‍, ആചാരം, ചരിത്രം, കല, തത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ പഴഞ്ചൊല്ലുകളില്‍ വ്യത്യാസങ്ങള്‍ വരുത്തിയിട്ടുണ്ട്[1].
ഉള്ളടക്കം |
[തിരുത്തുക] ഘടന
പഴഞ്ചൊല്ലുകളില്‍ നേരിട്ട് ഒരു അര്‍ത്ഥം നല്‍കുന്നുണ്ടെങ്കിലും ആ വാക്യത്തില്‍ മറ്റൊരു അര്‍ത്ഥം കൂടി ഉണ്ടായിരിക്കും. ഇത് ഒന്നോ രണ്ടോ വരിയില്‍ വളരെ വിശാലമായ അര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്ന പദ സഞ്ചയങ്ങളാണ്. കൂടാതെ താളവും ചില പഴഞ്ചൊല്ലുകളില്‍ അടങ്ങിയിരിക്കുന്നു. പല പഴഞ്ചൊല്ലുകളും കാലവ്യത്യാസം മൂലം അര്‍ത്ഥം മാറിയിട്ടുണ്ട് കൂടാതെ അവയില്‍ ചില പഴഞ്ചൊല്ലുകള്‍ കാലവ്യത്യാസങ്ങള്‍ക്ക് അനുസരിച്ച് പുതിയ അര്‍ത്ഥം ഉള്‍ക്കൊണ്ടവയുമാണ്.[1]
[തിരുത്തുക] പഴഞ്ചൊല്ലെന്നാല്‍
പഴഞ്ചൊല്ലെന്നാല്‍ എന്താണെന്ന് പലരും നിര്‍വചിച്ചിട്ടുണ്ട് [2]
- ഒരു ജനസമൂഹത്തില്‍ പണ്ടേക്കു പണ്ടേ പറഞ്ഞ് പരന്ന് പഴക്കം വന്നിട്ടുള്ള ചൊല്ലുകള്‍ (മഹാകവി ഉള്ളൂര്‍ )
- പലരുടെ ജ്ഞാനവും ഒരാളുടെ ബുദ്ദിയുമാണ് പഴമൊഴി ( റസ്സല്‍ )
- പഴയ തത്ത്വശാസ്ത്രത്തിന്‍റെ ഏറ്റവും സത്യമായ അവശിഷ്ടങ്ങളാണ് പഴഞ്ചൊല്ലുകള്‍ (അരിസ്റ്റോട്ടില്‍)
- വലിയ അനുഭവങ്ങളില്‍ നിന്ന് നിര്‍മിക്കപ്പെട്ട ചെറിയ വാക്ക്യങ്ങളാണ് പഴഞ്ചൊല്ലുകള്‍ ( സെര്‍വാന്‍റസ്)
- ഒരു രാഷ്ട്രത്തിന്‍രെ വിജ്ഞാനവും വിനോദവും ആത്മാവും അവിടത്തെ പഴഞ്ജൊല്ലുകളില്‍ ആവിഷ്കരിക്കപ്പെടുന്നും (ബേക്കണ്‍)
- പഴഞ്ജൊല്ലുകള്‍ അവ ഉണ്ടായ കാലത്തെ മനുഷ്യരുടെ ആത്മാവും ഹൃദയവും പ്രതിഫലിപ്പിക്കും (എം,വി.വിഷ്ണു നമ്പൂതിരി)
[തിരുത്തുക] ചില പഴഞ്ചൊല്ലുകള്‍
- തലവിധി തൈലം കോണ്ട് മാറില്ല
- കോല്‍കാരന് അധികാരിപ്പണി
- ചുട്ട ചട്ടി അറിയുമോ അപ്പത്തിന്‍റെ സ്വാദ്
- പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല
- ഇരിക്കുന്നതിന് മുന്‍പ് കാലു നീട്ടരുത്
- അടിതെറ്റിയാല്‍ ആനയും വീഴും
- ചേറ്റില്‍ കുത്തിയ കൈ ചോറ്റില്‍ കുത്താം
- വിത്താഴം ചെന്നാല്‍ പത്തായം നിറയും
- മുളയിലറിയാം വിള
- കൂറ്റന്‍ മരവും കാറ്റത്തിളകും
- സമ്പത്തു കാലത്തു തൈ പത്തു വെച്ചാല്‍ ആപത്തുകാലത്ത് കാ പത്ത് തിന്നാം
- കോല്‍ക്കാരന്‍ അധികാരി പ്പണി
- രാജാവിനില്ലാത്ത രാജഭക്തി
[തിരുത്തുക] ആധാര സൂചി
- ↑ 1.0 1.1 http://www.manoramaonline.com/advt/children/padippura/26Sep08/padippura.htm മലയാള മനോരമ പഠിപ്പുര 2006 സെപ്റ്റംബര്‍ 8ലെ ലേഖനം
- ↑ http://www.thejasonline.com/java-thejason/index.jsp?tp=det&det=yes&news_id=20071127164928395 തേജസ് പാഠശാല 2007 ഡിസമ്പര്‍ 1 ലേഖനം