See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ദിനവൃത്താന്തം (ബൈബിള്‍) - വിക്കിപീഡിയ

ദിനവൃത്താന്തം (ബൈബിള്‍)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാമുവേല്‍, രാജാക്കന്മാര്‍ എന്നീ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്ന കാലത്തിന്റെയും വ്യക്തികളുടെയും ചരിത്രമാണ്‌ 1-2 ദിനവൃത്താന്തങ്ങളിലും പ്രതിപാദിക്കുന്നത്‌ - സാവൂളിന്റെ കാലം മുതല്‍ ജറുസലെമിന്റെ നാശംവരെയുള്ള ചരിത്രം. ഗ്രീക്ക്‌-ലത്തീന്‍ പരിഭാഷകളില്‍ 'പാരലിപോമെന' - വിട്ടുപോയ കാര്യങ്ങള്‍ - എന്നാണ്‌ ഗ്രന്ഥങ്ങള്‍ക്കു പേരു നല്‍കിയിരിക്കുന്നത്‌. എന്നാല്‍ സാമുവേലിന്‍ലും രാജാക്കന്മാരിലും വിട്ടുപോയ കാര്യങ്ങളോ അവയുടെ വസ്തുനിഷ്ഠമായ ആവര്‍ത്തനമോ അല്ല ദിനവൃത്താന്തം. പ്രവാസത്തില്‍നിന്നു തിരിച്ചെത്തിയശേഷം ഇസ്രായേല്‍ജനം മുന്‍കാലചരിത്രത്തില്‍നു നല്‍കുന്ന വ്യാഖ്യാനമാണ്‌ അത്‌ എന്നു പറയുന്നതില്‍ തെറ്റില്ല.


വളരെയേറെ വിപത്തുകള്‍ ഇസ്രായേല്‍ ജനത്തിനു വന്നുഭവിച്ചു. ജനത്തിന്റെ അവിശ്വസ്തതയാണ്‌ അതിനെല്ലാം കാരണം. എന്നാല്‍ വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവം രക്ഷാകര ചരിത്രത്തെ മുന്‍പോട്ടു നയിക്കുന്നു. ദാവീദ്‌, സോളമന്‍, യഹോഷാഫാത്ത്‌, ഹെസക്കിയാ, ജോസിയ എന്നിങ്ങനെ ദൈവത്തോറ്റു വിശ്വസ്തത പുലര്‍ത്തിയിട്ടുള്ള വ്യക്തികളുടെ പ്രവര്‍ത്തനങ്ങളെയും നേട്ടങ്ങളെയും ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു.


രാഷ്ട്രീയമായി പൂര്‍നമായ്‌ സ്വാതന്ത്ര്യമില്ലായിരുന്നെങ്കിലും, പുരോഹിത നേതൃത്വത്തില്‍ നിയമം, ദേവാലയം, ആരാധനാവിധികള്‍ എന്നിവയില്‍ അധിഷ്ഠിതമായി സാമൂഹികജീവിതം നയിച്ചിരുന്ന കാലഘട്ടമാണ്‌, പ്രവാസത്തിനു ശേഷമുള്ള കാലം. യൂദാഗോത്രം, ദാവീദിന്റെ വംശം, ലേവ്യര്‍, ജറുസലെം നഗരം, ദേവാലയം എന്നിവയെ രക്ഷാകരപദ്ധതിയുമായി അഭേദ്യമായി ബന്ധപ്പെടുത്തിക്കൊണ്ട്‌ എഴുതിയിട്ടുള്ള ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌ ഒരു ലേവ്യനായിരിക്കാനാണ്‌ സാധ്യത. ബി. സി. നാനൂറിനോടടുത്തായിരിക്കണം ഗ്രന്ഥരചന നടത്തിയിട്ടുള്ളത്‌.

ഉള്ളടക്കം

[തിരുത്തുക] ഘടന

[തിരുത്തുക] 1 ദിനവൃത്താന്തം

  • 1:1-9:44 : വംശാവലിപ്പട്ടിക (യൂദാഹോത്രം, ദാവീദിന്റെ കുടുംബം, ലേവ്യര്‍, ജറുസലെം നിവാസികള്‍ എന്നിവര്‍ക്ക്‌ പ്രത്യേക പരിഗണന)
  • 10:1-14 : സാവൂളിന്റെ അവസാനം.
  • 11:1-29:30 : ദാവീദിന്റെ ഭരണം (നാത്താന്റെ പ്രവചനം (17), ദാവീദിന്റെ മതപരമായ പ്രവര്‍ത്തനങ്ങള്‍, ദേവാലയ നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ 21-29 എന്നിവയ്ക്കു പ്രാധ്യാന്യം).

[തിരുത്തുക] 2 ദിനവൃത്താന്തം

  • 1:1-9:31 : സോളമന്റെ ഭരണം (ദേവാലയനിര്‍മാണം, പ്രതിഷ്ഠാസമയത്തു സോളമന്റെ പ്രാര്‍ത്ഥന, ദൈവത്തിന്റെ പ്രത്യുത്തരം)
  • 10:1-19 :ഉത്തരഗോത്രങ്ങള്‍ വേര്‍പെടുന്നു.
  • 11:1-36:12 : യൂദാരാജാക്കന്മാര്‍ (ദാവീദിന്റെ മാതൃക, ഉടമ്പടിയോടുള്ള വിശ്വസ്തത എന്നിവ മാനദണ്ഡമായി സ്വീകരിച്ചുകൊണ്ടു രാജ്യഭരണം വിലയിരുന്നുന്നു).
  • 36:13-23 : ജറുസലെമിന്റെ പതനം.[1]


[തിരുത്തുക] ഗ്രന്ഥസൂചി

  1. ബൈബിള്‍, മൂന്നാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി 682025
ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -