സെഫാനിയായുടെ പുസ്തകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴയ നിയമ ഗ്രന്ഥങ്ങള്‍ (കൂടുതല്‍ വിവരങ്ങള്‍ക്ക് ബൈബിള്‍ കാണുക) |
യഹൂദ ബൈബിള്‍ അഥവാ തനക്ക് സാധാരണയായി യഹൂദമതത്തിലും] ക്രിസ്തുമതത്തിലും ഉപയോഗിക്കുന്നു
|
റോമന്‍ കത്തോലിക്ക സഭയും ഓര്‍ത്തഡോക്സ് സഭകളും മാത്രം അംഗീകരിക്കുന്നവ:
|
ഗ്രീക്ക് & സ്ലാവോണിക് ഓര്‍ത്തഡോക്സ് സഭകള്‍ മാത്രം അംഗീകരിക്കുന്നവ:
|
ജോര്‍ജ്ജിയന്‍ ഓര്‍ത്തഡോക്സ് സഭാ മാത്രം അംഗീകരിക്കുന്നവ:
|
എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭ മാത്രം അംഗീകരിക്കുന്നവ:
|
സുറിയാനി പെശീത്താ ബൈബിളില്‍ ചേര്ത്തിരിക്കുന്നവ:
|
ജോസിയായുടെ മതനവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് അല്‍പം മുമ്പ്, ഷിത്യരുടെ ആക്രമണകാലത്തായിരിക്കണം സെഫാനിയാ പ്രവര്‍ത്തനമാരംഭിച്ചത് (ബി. സി. 630-625). അസ്സീറിയന്‍ സ്വാധീനത്തില്‍പ്പെട്ട് ഏകദൈവവിശ്വാസത്തിനു നിരക്കാത്തതും മ്‌ളേച്‌ഛവുമായാ പലതും, ആരാധനാമണ്ഡലത്തില്‍പ്പോലും, കടന്നുകൂടിക്കഴിഞ്ഞിരുന്നു. യൂദായുടെ ഘോരപാപങ്ങള്‍ക്കുള്ള ശിക്ഷയുടെ നാന്ദിയായി ഷിത്യരുടെ ആക്രമണത്തെ പ്രവാചകന്‍ കണ്ടു.
ഞാന്‍ ഭൂമുഖത്തുനിന്ന് എല്ലാറ്റിനെയും തുടച്ചുമാറ്റും (1:2) എന്നു പ്രഖ്യാപിച്ചുകൊണ്ട് പ്രവാചകന്‍ യൂദായുടെയും ജറുസലെമിന്റെയും അവിശ്വസ്തതയ്ക്കും അകൃത്യങ്ങള്‍ക്കുമുള്ള ശിക്ഷയുടെ സമയം - കര്‍ത്താവിന്റെ ദിനം - അടുത്തിരിക്കുന്നു എന്ന് ആദ്യം മുന്നറിയിപ്പു നല്‍കുന്നു (1:1-2:3). കര്‍ത്താവിന്റെ ദിനത്തില്‍ ജറുസലെമിനോടൊപ്പം ചുറ്റുമുള്ള ജനതകളും ശിക്ഷയേല്‍ക്കും (2:4-3:8). ജറുസലെമിലെ പ്രഭുക്കന്മാര്‍, ന്യായാധിപന്മാര്‍, പ്രവാചകന്മാര്‍, പുരോഹിതന്മാര്‍ എന്നിവരെ പ്രവാചകന്‍ നിശിതമായി വിമര്‍ശിക്കുന്നു. ശിക്ഷയുടെ മുന്നറിപ്പോടൊപ്പം രക്ഷയുടെ വാഗ്ദാനവും ഉണ്ട്. കര്‍ത്താവ് ശിക്ഷിക്കുന്നത് രക്ഷിക്കാനാണ് (3:9-20). സെഫാനിയായുടെ ആശയങ്ങളും ശൈലിയും തൊട്ടുപിന്നാലെ വന്ന ജറെമിയായെ സ്വാധീനിച്ചിട്ടുണ്ടാകണം.[1]
[തിരുത്തുക] ഗ്രന്ഥസൂചി
- ↑ ബൈബിള്‍, ഒന്നാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി 682025