ജ്ഞാനം (ബൈബിള്‍)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പഴയ നിയമ ഗ്രന്ഥങ്ങള്‍ (കൂടുതല്‍ വിവരങ്ങള്‍ക്ക് ബൈബിള്‍ കാണുക) |
യഹൂദ ബൈബിള്‍ അഥവാ തനക്ക് സാധാരണയായി യഹൂദമതത്തിലും] ക്രിസ്തുമതത്തിലും ഉപയോഗിക്കുന്നു
|
റോമന്‍ കത്തോലിക്ക സഭയും ഓര്‍ത്തഡോക്സ് സഭകളും മാത്രം അംഗീകരിക്കുന്നവ:
|
ഗ്രീക്ക് & സ്ലാവോണിക് ഓര്‍ത്തഡോക്സ് സഭകള്‍ മാത്രം അംഗീകരിക്കുന്നവ:
|
ജോര്‍ജ്ജിയന്‍ ഓര്‍ത്തഡോക്സ് സഭാ മാത്രം അംഗീകരിക്കുന്നവ:
|
എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭ മാത്രം അംഗീകരിക്കുന്നവ:
|
സുറിയാനി പെശീത്താ ബൈബിളില്‍ ചേര്ത്തിരിക്കുന്നവ:
|
ബി. സി. രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ആണ് ഗ്രന്ഥരചന നടന്നത്. സോളമന്റെ പേരിലാണ് ഗ്രന്ഥം അറിയപ്പെടുന്നതെങ്കിലും സോളമന് അല്ല ഗ്രന്ഥകര്‍ത്താവ്. യഹൂദമതത്തില്‍ അഗാധപാണ്ഡിത്യമുള്ള ഒരു വ്യക്തിയാണ് ഇത് എഴുതിയത് എന്നതില്‍ സംശയമില്ല. സോളമന്റെ വിജ്ഞാനത്തെക്കുറിച്ചുള്ള പ്രശസ്തിയായിരിക്കണം അദ്ദേഹത്തിന്റെ പേരില്‍ ഗ്രന്ഥം അറിയപ്പെടണം എന്ന് ആഗ്രഹിക്കാന്‍ ഗ്രന്ഥകര്‍ത്താവിനെ പ്രേരിപ്പിച്ചത്.
വിദേശ ശക്തികളുടെയും സംസ്കാരങ്ങളുടെയും പിടിയിലമര്‍ന്ന് വിശ്വാസം ക്ഷയിച്ചുകൊണ്ടിരുന്ന അവസരത്തില്‍ ദൈവജനത്തിനു സ്വാവബോധം നേടിക്കൊടുക്കുകയും അവരെ ധൈര്യപ്പെടുത്തി വിശ്വാസത്തില്‍ ഉറപ്പിക്കുകയുമായിരുന്നു ഗ്രന്ഥകാരന്റെ ലക്ഷ്യം.
[തിരുത്തുക] ഘടന
- 1:1-6:21 : നീതിമാന്മാരുടെ ഓഹരി.
- 6:22- 11:1 : വിജ്ഞാനത്തിന്റെ ശ്രേഷ്ഠത.
- 11:2-16:12 : 23-27; 15; 18-19, 23 ഈജിപ്തിലെ മഹാദ്ഭുതങ്ങള്‍.
- 11:17-12:22 : ദൈവത്തിന്റെ കാരുണ്യം.
- 13:1-15:17 : വിഗ്രഹാരാധനയുടെ ഭോഷത്തം.[1]
[തിരുത്തുക] ഗ്രന്ഥസൂചി
- ↑ ബൈബിള്‍, മൂന്നാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്, Pastoral Orientation Center, കൊച്ചി 682025