See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ദക്ഷിണധ്രുവം - വിക്കിപീഡിയ

ദക്ഷിണധ്രുവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്റാര്‍ട്ടിക്കാ ഭൂഖണ്ഡത്തില്‍ സ്ഥിതി ചെയ്യുന്ന ദക്ഷിണധ്രുവം അല്ലെങ്കില്‍ ഭൂമിശാസ്ത്രപരമായ ദക്ഷിണധ്രുവം, ഭൂമിയുടെ പ്രതലത്തിലെ ഏറ്റവും തെക്കേ അറ്റമാണ്. ഇത് ഉത്തരധ്രുവത്തിന് നേര്‍ എതിര്‍ദിശയില്‍ സ്ഥിതി ചെയ്യുന്നു. 1956-ല്‍ സ്ഥാപിതമായ ആമുണ്ട്സെന്‍-സ്കോട്ട് ദക്ഷിണധ്രുവ ഗവേഷണകേന്ദ്രം ഇവിടെ സ്ഥിതി ചെയ്യുന്നു. ദക്ഷിണധ്രുവവും ദക്ഷിണകാന്തികധ്രുവവും രണ്ടും രണ്ടാണ്.

ഉള്ളടക്കം

[തിരുത്തുക] ഭൂമിശാസ്ത്രം

ദക്ഷിണധ്രുവം
ദക്ഷിണധ്രുവം
ആചാരപരമായ ദക്ഷിണധ്രുവം. ദക്ഷിണധ്രുവ ഗവേഷണകേന്ദ്രത്തിന്റെ പഴയ താഴികക്കുടം പശ്ചാത്തലത്തിലായി കാണാം.
ആചാരപരമായ ദക്ഷിണധ്രുവം. ദക്ഷിണധ്രുവ ഗവേഷണകേന്ദ്രത്തിന്റെ പഴയ താഴികക്കുടം പശ്ചാത്തലത്തിലായി കാണാം.
ഇതും കാണുക - ധ്രുവചലനം

ഭൂമിശാസ്ത്രപരമായ ദക്ഷിണധ്രുവം എന്നു പൊതുവേ നിര്‍‌വചിക്കുന്നത് ഭൂമിയുടെ അച്ചുതണ്ട് ഭൂപ്രതലവുമായി സന്ധിക്കുന്ന രണ്ടു സ്ഥാനങ്ങളില്‍ ഒന്നിനെയാണ്‌. (മറ്റേത് ഉത്തരധ്രുവം എന്നറിയപ്പെടുന്നു). ഭൂമിയുടെ അച്ചുതണ്ട് ചില "ചലനങ്ങള്‍ക്ക്" വിധേയമാകയാല്‍ ഇത് അതികൃത്യതയുള്ള ഒരു നിര്‍‌വചനമല്ല.

ദക്ഷിണധ്രുവം 90° ദക്ഷിണ-അക്ഷാംശത്തില്‍ സ്ഥിതി ചെയ്യുന്നു. എല്ലാ രേഖാംശരേഖകളും രണ്ടു ധ്രുവങ്ങളിലൂടേയും കടന്നു പോകുന്നതിനാല്‍ ദക്ഷിണധ്രുവത്തിന്റെ രേഖാംശം നിര്‍‌വചനയീമല്ല. എങ്കിലും രേഖാംശം സൂചിപ്പിക്കാന്‍ 0° പടിഞ്ഞാറ്-അക്ഷാംശം എന്നു ഉപയോഗിക്കാം.

ദക്ഷിണധ്രുവം അന്റാര്‍ട്ടിക്കാ ഭൂഖണ്ഡത്തിലാണ്‌ സ്ഥിതി ചെയ്യുന്നത് (ഫലകചലനം കാരണം ഭൂമിയുടെ ചരിത്രത്തില്‍ എല്ലാക്കാലവും ഇങ്ങനെയായിരുന്നില്ല). ഇത് ഒരു മഞ്ഞുമൂടിയ പീഠഭൂമിയില്‍, 2,835 മീറ്റര്‍ ഉയരത്തില്‍ (9,306 അടി), കടലില്‍നിന്ന് 800 മൈല്‍ ദൂരെയായി സ്ഥിതി ചെയ്യുന്നു. ധ്രുവത്തില്‍ മഞ്ഞ് 2,700 മീറ്റര്‍ (9,000 അടി) ഘനത്തിലാണ്‌, അതിനാല്‍ കരപ്രതലം സമുദ്രനിരപ്പിന്‌ സമീപമാണ്‌.[1]

ധ്രുവങ്ങളിലെ മഞ്ഞുപാളി പ്രതിവര്‍ഷം 10മീറ്റര്‍ എന്ന കണക്കിന്‌ നീങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍, ദക്ഷിണധ്രുവത്തില്‍ന്റെ സ്ഥാനം മഞ്ഞുപാളിയുടെ പ്രതലത്തെയും അതില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കെട്ടിടങ്ങളുടെ സ്ഥാനത്തെയും അപേക്ഷിച്ച് സാവധാനം നീങ്ങിക്കൊണ്ടിരിക്കും.

ഭൂമിശാസ്ത്രപരമായ ദക്ഷിണധ്രുവം സൂചിപ്പിക്കാന്‍ ഒരു ചെറിയ ചിഹ്നവും കൊടിക്കാലും നാട്ടിയിരിക്കുന്നുണ്ട്. മഞ്ഞുപാളിയുടെ നീക്കത്തിന്‌ അനുസൃതമായി ഇത് ഓരോ പുതുവര്‍ഷദിനത്തിലും മാറ്റി സ്ഥാപിക്കുന്നു. പ്രസ്തുത ചിഹ്നത്തില്‍, റോആള്‍ഡ് ആമുണ്ട്ഡ്സെന്നും റോബര്‍ട്ട് ഫാല്‍ക്കണ്‍ സ്കോട്ടും ധ്രുവം കീഴടക്കിയ ദിവസവും പ്രസ്തുത വ്യക്തികള്‍ പറഞ്ഞ ഓരോ പ്രസിദ്ധ വാചകവും, സമുദ്രനിരപ്പില്‍നിന്ന് 9,301 അടി ഉയരത്തിലാണ്‌ പാളിയുടെ പ്രതലം സ്ഥിതി ചെയ്യുന്നത് എന്ന സൂചനയും ആലേഖനം ചെയ്തിരിക്കുന്നു.

[തിരുത്തുക] ആചാരപരമായ ദക്ഷിണധ്രുവം

ആചാരപരമായ ദക്ഷിണധ്രുവം, ആമുണ്ട്സെന്‍-സ്കോട്ട് ദക്ഷിണധ്രുവ ഗവേഷണകേന്ദ്രത്തിനു സമീപം ഛായാഗ്രഹണസൗകര്യത്തിനായി നീക്കിവയ്ക്കപ്പെട്ട ഒരു പ്രദേശമാണ്. ഭൂമിശാസ്ത്രപരമായ ദക്ഷിണധ്രുവം ഇതില്‍നിന്നും കുറച്ചു ദൂരം മാറി സ്ഥിതി ചെയ്യുന്നു. ആചാരപരമായ ദക്ഷിണധ്രുവത്തില്‍ ഒരു ലോഹസ്തംഭത്തില്‍ നാട്ടിയ ഒരു ഗോളവും അതിനു ചുറ്റും അന്റാര്‍ട്ടിക്ക് ഉടമ്പടിയില്‍ ഒപ്പുവച്ച രാജ്യങ്ങളുടെ പതാകകളും സ്ഥിതി ചെയ്യുന്നു.

ആചാരസൂചി, ഓരോ വര്‍ഷവും മഞ്ഞുപാളിയുടെ ചലനത്തിനനുസരിച്ച് നീക്കാത്തതിനാല്‍, ഇതിന്റെ സ്ഥാനം ഭൂമിശാസ്ത്രപരമായ ദക്ഷിണധ്രുവത്തില്‍നിന്ന് ഓരോ വര്‍ഷവും മാറിക്കൊണ്ടിരിക്കും.

[തിരുത്തുക] പര്യവേഷണം

ആമുണ്ട്സെന്‍-സ്കോട്ട് ദക്ഷിണധ്രുവ ഗവേഷണകേന്ദ്രം. ചിത്രത്തിന്റെ മദ്ധ്യത്തില്‍നിന്ന് അല്പം ഇടത്തുവശത്തായി, കെട്ടിടങ്ങള്‍ക്കു പുറകിലുള്ള പാതകള്‍ക്കു സമീപം, ആചാരപരമായ ദക്ഷിണധ്രുവത്തില്‍ സ്ഥാപിച്ചിരിക്കുന്ന കാലും പതാകകളും പശ്ചാത്തലത്തില്‍ കാണാം. യഥാര്‍ത്ഥ, ഭൂമിശാസ്ത്രപരമായ ദക്ഷിണധ്രുവം, കുറച്ചു മീറ്ററുകള്‍ ഇടത്തായിട്ടാണ്‌. കെട്ടിടങ്ങള്‍ ഉയര്‍ത്തി നിര്‍മ്മിച്ചിരിക്കുന്നത് മഞ്ഞ് കുമിഞ്ഞുകൂടി മൂടാതിരിക്കാനാണ്‌.
ആമുണ്ട്സെന്‍-സ്കോട്ട് ദക്ഷിണധ്രുവ ഗവേഷണകേന്ദ്രം. ചിത്രത്തിന്റെ മദ്ധ്യത്തില്‍നിന്ന് അല്പം ഇടത്തുവശത്തായി, കെട്ടിടങ്ങള്‍ക്കു പുറകിലുള്ള പാതകള്‍ക്കു സമീപം, ആചാരപരമായ ദക്ഷിണധ്രുവത്തില്‍ സ്ഥാപിച്ചിരിക്കുന്ന കാലും പതാകകളും പശ്ചാത്തലത്തില്‍ കാണാം. യഥാര്‍ത്ഥ, ഭൂമിശാസ്ത്രപരമായ ദക്ഷിണധ്രുവം, കുറച്ചു മീറ്ററുകള്‍ ഇടത്തായിട്ടാണ്‌. കെട്ടിടങ്ങള്‍ ഉയര്‍ത്തി നിര്‍മ്മിച്ചിരിക്കുന്നത് മഞ്ഞ് കുമിഞ്ഞുകൂടി മൂടാതിരിക്കാനാണ്‌.
ഇതും കാണുക: അന്റാര്‍ട്ടിക്കയുടെ ചരിത്രം, അന്റാര്‍ട്ടിക്കാ പര്യവേഷണങ്ങളുടെ പട്ടിക, ധ്രുവ പര്യവേഷണം.

ദക്ഷിണധ്രുവത്തില്‍ എത്തിയ ആദ്യത്തെ മനുഷ്യര്‍, 1911 ഡിസംബര്‍ 14-നു ദക്ഷിണധ്രുവത്തിലെത്തിയ നോര്‍‌വേക്കാരനായ റോആള്‍ഡ് ആമുണ്ഡ്സെന്നും കൂട്ടരുമാണ്‌. ആമുണ്ട്സെന്‍ അദ്ദേഹത്തിന്റെ ക്യാമ്പ് പോള്‍ഹെയിം എന്നും ധ്രുവത്തിനു സമീപമുള്ള പീഠഭൂമി നോര്‍‌വേ രാജാവായ ഹാക്കോണ്‍ ഏഴാമന്റെ ഓര്‍മ്മയ്ക്കായി Haakon VII's Vidde എന്നും നാമകരണം ചെയ്തു. ധ്രുവത്തില്‍ ആദ്യമെത്താനുള്ള പരിശ്രമത്തില്‍ ആമുണ്ഡ്സെന്നിന്റെ പ്രതിയോഗിയായിരുന്ന റോബര്‍ട്ട് ഫാല്‍‌ക്കണ്‍ സ്കോട്ടും മറ്റു നാലു പേരുമടങ്ങിയ ടെറാ നോവ പര്യവേഷണസംഘം ഒരു മാസത്തിനുശേഷം ധ്രുവത്തിലെത്തി. തിരിച്ചുള്ള യാത്രയില്‍ സ്കോട്ടും നാലു സുഹൃത്തുക്കളും കൊടുംതണുപ്പും വിശപ്പും മൂലം ചരമമടഞ്ഞു. 1914-ല്‍ ദക്ഷിണധ്രുവത്തിലൂടെ അന്റാര്‍ട്ടിക്ക കുറുകെ കടക്കാന്‍ മുന്നിട്ടിറങ്ങിയ ബ്രിട്ടീഷ് പര്യവേഷകനായ ഏര്‍ണെസ്റ്റ് ഷാക്കിള്‍ട്ടണ്‍റ്റെ ഇം‌പീരിയല്‍ ട്രാന്‍സ്-അന്റാര്‍ട്ടിക്ക് പര്യവേഷണസംഘം യാത്രചെയ്തിരുന്ന കപ്പല്‍ മഞ്ഞില്‍ ഉറയ്ക്കുകയും 11 മാസങ്ങള്‍ക്കുശേഷം മുങ്ങുകയും ചെയ്തു.

1929, നവംബര്‍ 29-ന്‌, യു.എസ്. അഡ്മിറല്‍ റിച്ചാര്‍ഡ് ബേര്‍ഡ്, അദ്ദേഹത്തിന്റെ ഒന്നാം പൈലറ്റ് ബേര്‍ണ്‍റ്റ് ബാല്‍ചെനോടൊപ്പം, ദക്ഷിണധ്രുവത്തിനു മേല്‍ പറക്കുന്ന ആദ്യത്തെ വ്യക്തിയായി. എന്നാല്‍ 1956 ഒക്ടോബര്‍ 31-ന്‌ യു.എസ്. നാവികപ്പടയിലെ അഡ്മിറല്‍ ജോര്‍ജ്ജ് ഡുഫെക് R4D സ്കൈട്രെയിന്‍ ഡഗ്ലസ് DC-3 വിമാനത്തില്‍ ഇറങ്ങിയപ്പോഴാണ്‌ ഒരിക്കല്‍ക്കൂടി മനുഷ്യന്‍‍ ധ്രുവത്തില്‍ കാലുകുത്തിയത്. ആമുണ്ട്സെന്‍-സ്കോട്ട് ദക്ഷിണധ്രുവ ഗവേഷണകേന്ദ്രം വിമാനമാര്‍ഗം കൊണ്ടുവന്ന നിര്‍മാണസാമഗ്രികളുപയോഗിച്ച് 1956-ല്‍ പൂര്‍ത്തിയാക്കി. ഇതിനുശേഷം പ്രസ്തുത കേന്ദ്രം സദാ പ്രവര്‍ത്തനനിരതമാണ്‌.

ആമുണ്ഡ്സെന്നിനും സ്കോട്ടിനും ശേഷം കരമാര്‍ഗം (കുറച്ചു വിമാനസഹായത്താല്‍) ദക്ഷിണധ്രുവത്തിലെത്തിയവര്‍ കോമണ്‍‌വെല്‍ത്ത് ട്രാന്‍സ്-അന്റാര്‍ട്ടിക് പര്യവേഷണസമയത്ത് ഇവിടെയെത്തിയ എഡ്മണ്ട് ഹിലാരിയും(ജനുവരി 4, 1958) വിവിയന്‍ ഫുക്സും(ജനുവരി 19, 1958) ആണ്‌. ഇതിനുശേഷം അനേകം പര്യവേഷണപരിശ്രമങ്ങള്‍ ഉണ്ടായി, അന്റേറൊ ഹവൊല, ആല്‍ബര്‍ട്ട് പി. ക്രാരി, ഫിയേന്‍സ് എന്നിവര്‍ ഉള്‍പ്പെട്ടവയുള്‍പ്പെടെ.

1989, ഡിസംബര്‍ 30-ന് ആര്‍‌വ്ഡ് ഫുക്സും റെയ്നോള്‍ഡ് മെസ്സ്നെറും, മൃഗങ്ങളുടെയോ യന്ത്രത്തിന്റെയോ സഹായമില്ലാതെ, സ്കീയുംടെയും കാറ്റിന്റെയും മാത്രം സഹായത്താല്‍ ദക്ഷിണധ്രുവത്തിലെത്തുന്ന ആദ്യ വ്യക്തികളായി.

കടല്‍ക്കരയില്‍നിന്ന് പരസഹായമില്ലാതെ നടന്ന് ഏറ്റവും വേഗത്തില്‍ ദക്ഷിണധ്രുവത്തിലെത്തിയത്, 47 ദിവസം കൊണ്ട്, 200 കിലോഗ്രാം വരുന്ന ഭക്ഷണവും പാചകസാമഗ്രികളും ചുമന്നുകൊണ്ട്, 1999-ല്‍ ഇവിടെയെത്തിയ ടിം ട്രാവിസും പീറ്റര്‍ ട്രെസെഡറും ആയിരുന്നു.

[തിരുത്തുക] ഭൂപ്രദേശങ്ങളുടെമേലുള്ള അവകാശവാദങ്ങള്‍

അന്റാര്‍ട്ടിക്കാ പ്രദേശങ്ങളുടെ മേലുള്ള അവകാശവാദങ്ങള്‍, അന്റാര്‍ട്ടിക്ക – രാഷ്ട്രീയം എന്നിവ കാണുക.

[തിരുത്തുക] കാലാവസ്ഥ

ഇതു കാണുക - അന്റാര്‍ട്ടിക്കയിലെ കാലാവസ്ഥ.

ദക്ഷിണാര്‍ദ്ധഗോളത്തിലെ മഞ്ഞുകാലത്ത് ദക്ഷിണധ്രുവത്തില്‍ സൂര്യപ്രകാശം ലഭിക്കുകയേയില്ല, വേനല്‍ക്കാലത്താകട്ടെ സൂര്യന്‍, സദാ ചക്രവാളത്തിനു മുകളിലായിരിക്കുമെങ്കിലും, ആകാശത്തു നേര്‍മുകളിലായിരിക്കുകയില്ല. സൂര്യപ്രകാശത്തിന്റെ ഭൂരിഭാഗവും വെളുത്ത ഹിമപ്പരപ്പില്‍ തട്ടി പ്രതിഫലിക്കുന്നു. സൂര്യനില്‍ നിന്നുള്ള ചൂടിന്റെ അഭാവം, സമുദ്രനിരപ്പില്‍നിന്നുള്ള ഉയര്‍ന്ന സ്ഥാനം (ഏതാണ്ട് 2,800 മീറ്റര്‍), എന്നിവ ചേര്‍ന്ന് ദക്ഷിണധ്രുവത്തില്‍ ഭൂമിയിലെ ഏറ്റവും തണുത്ത കാലാവസ്ഥകളിലൊന്നു രൂപപ്പെടുന്നു. ഉത്തരധ്രുവത്തില്‍ ദക്ഷിണധ്രുവത്തെക്കാള്‍ ചൂടുണ്ടാവും, കാരണം കരമദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന ദക്ഷിണധ്രുവത്തില്‍നിന്നു വിഭിന്നമായി ഉത്തരധ്രുവം സമുദ്രമദ്ധ്യത്തിലാണ്‌ സ്ഥിതിചെയ്യുന്നത് (കൂടുതലായി, സമുദ്രങ്ങള്‍ ചൂട് നഷ്ടപ്പെടാതെ നോക്കുന്നു).

വേനല്‍ മദ്ധ്യത്തില്‍, സൂര്യന്‍ ആകാശത്ത് അതിന്റെ പരമാവധി ഉയര്‍ന്ന 23.5 ഡിഗ്രീ സ്ഥാനത്ത് എത്തുമ്പോള്‍ ദക്ഷിണധ്രുവത്തിലെ താപനില ഏതാണ്ട് −25°C (−12°F) ആയിരിക്കും. 6-മാസ "പകല്‍" അവസാനിക്കുന്നതനുസരിച്ച് താപനിലയും കുറയുന്നു. സൂര്യാസ്തമയസമയത്തും (മാര്‍ച്ച് അവസാനത്തോടെ) സൂര്യോദയസമയത്തും (സെപ്റ്റംബര്‍ അവസാനത്തോടെ) താപനില ഏതാണ്ട് −45°C (−49°F) ആയിരിക്കും. മഞ്ഞുകാലത്താകട്ടെ താപനില ഏതാണ്ട് സ്ഥിരമായി −65°C (−85°F)-യില്‍ എത്തുന്നു. ആമുണ്ട്സെന്‍-സ്കോട്ട് ദക്ഷിണധ്രുവ ഗവേഷണകേന്ദ്രത്തില്‍ എക്കാലത്തും‌വച്ച് രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയര്‍ന്ന താപനില −13.6°C (7.5°F) ആണ്‌. ഏറ്റവും താഴന്നത് −82.8°C (−117.0°F)-ഉം.[2] (എന്നാല്‍ ഭൂമിയില്‍ രേഖപ്പെടുത്തിയഏറ്റവും താഴ്ന്ന താപനില ഇതല്ല, അത് വോസ്റ്റോക്ക് സ്റ്റേഷനില്‍ രേഖപ്പെടുത്തപ്പെട്ട −89.6°C (−129.28°F) ആണ്‌.

ദക്ഷിണധ്രുവത്തില്‍ മരുഭൂമിക്ക് സമാനമായ കാലാവസ്ഥയാണ് നിലനില്‍ക്കുന്നത്, മഴ ഒട്ടുതന്നെ ഇല്ല. ആര്‍ദ്രത ഏതാണ്ട് പൂജ്യം ആണ്. എന്നാല്‍ ശക്തിയേറിയ കാറ്റ് മൂലം മഞ്ഞുവീഴ്ച കാറ്റടിച്ച് മഞ്ഞു കുന്നുകൂടാറുണ്ട്, പ്രതിവര്‍ഷം ഏതാണ്ട് 20സെ.മീ. ഓളം.[3] ചിത്രങ്ങളില്‍ കാണുന്ന താഴികക്കുടം മഞ്ഞുകാറ്റില്‍ ഏതാണ്ട് മുങ്ങിയ സ്ഥിതിയിലാണ്. ഇതിലേക്കുള്ള വാതില്‍ തുടരെ ബുള്‍ഡോസര്‍ ഉപയോഗിച്ചു മഞ്ഞു നീക്കേണ്ടതാണ്. അടുത്തകാലത്തായി നിര്‍മിക്കപ്പെട്ട കെട്ടിടങ്ങള്‍ ഹിമം കുന്നുകൂടാതിരിക്കാന്‍ സ്റ്റില്‍റ്റുകളില്‍ ഉയര്‍ത്തിയാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

ദക്ഷിണധ്രുവത്തില്‍ വര്‍ഷത്തിലെ ഓരോ മാസവും അനുഭവപ്പെടുന്ന താപനിലയും മഴയുടെ അളവും (സെല്‍ഷ്യസ്, മില്ലീമീറ്റര്‍ അളവില്‍)

മാസം ജനു ഫെബ്രു മാര്‍ച്ച് ഏപ്രില്‍ മെയ് ജൂണ്‍ ജൂലൈ ആഗ സെപ് ഒക് നവ ഡിസ വര്‍ഷം
കൂടിയ താപനില °C −25 −37 −50 −52 −53 −55 −55 −55 −55 −47 −36 −26 −45
കുറഞ്ഞ താപനില °C −28 −42 −56 −60 −61 −61 −63 −62 −62 −53 −39 −28 −51
ലഭിച്ച മഴ മില്ലിമീറ്ററില്‍ 2.5


ദക്ഷിണധ്രുവത്തില്‍ വര്‍ഷത്തിലെ ഓരോ മാസവും അനുഭവപ്പെടുന്ന താപനിലയും മഴയുടെ അളവും (ഫാരന്‍‌ഹൈറ്റ്, ഇഞ്ച് അളവില്‍)

മാസം ജനു ഫെബ്രു മാര്‍ച്ച് ഏപ്രില്‍ മെയ് ജൂണ്‍ ജൂലൈ ആഗ സെപ് ഒക് നവ ഡിസ വര്‍ഷം
കൂടിയ താപനില °F −14 −35 −58 −63 −64 −65 −68 −68 −67 −54 −33 −15 −50
കുറഞ്ഞ താപനില °F −20 −44 −70 −76 −78 −79 −82 −81 −81 −64 −39 −20 −61
ലഭിച്ച മഴ ഇഞ്ചില്‍ 0.1

[4]

[തിരുത്തുക] സമയം

ഭൂമിയിലെ മിക്ക സ്ഥലങ്ങളിലും, സൂര്യന്റെ ആകാശത്തുള്ള സ്ഥാനത്തിനനുസരിച്ചുള്ള സമയമാണ്‌ പാലിക്കുന്നത്. വര്‍ഷം‌മുഴുവന്‍ നീണ്ടുനില്‍ക്കുന്ന "പകലുകള്‍" [അവലംബം ചേര്‍ക്കേണ്ടതുണ്ട്] ഉള്ള ദക്ഷിണധ്രുവത്തില്‍ ഈ രീതി പരാജയപ്പെടുന്നു. മറ്റൊരു രീതിയില്‍ നോക്കിയാല്‍ സമയവലയങ്ങള്‍ എല്ലാം ദക്ഷിണധ്രുവത്തില്‍ സന്ധിക്കുന്നതിനാല്‍ ഈ രീതി അനുവര്‍ത്തിക്കുക സാധ്യമല്ല. ദക്ഷിണധ്രുവത്തെ ഏതെങ്കിലും പ്രത്യേക സമയവലയത്തില്‍ ശ്രാസ്ത്രീയമായി പെടുത്തുന്നതിനുപരി ഒരു സൗകര്യത്തിന്‌ ആമുണ്ട്സെന്‍-സ്കോട്ട് ദക്ഷിണധ്രുവ ഗവേഷണകേന്ദ്രം ന്യൂസിലാന്‍ഡ് സമയം പാലിക്കുന്നു. ഇതിനു കാരണം അമേരിക്കയ്ക്ക് ഇവിടേയ്ക്കുള്ള ഭക്ഷണവും മറ്റു സാമഗ്രികളും എത്തിക്കാനായുള്ള വിമാനങ്ങള്‍ പറക്കുന്നത് ന്യൂസിലാന്‍ഡിലുള്ള ക്രൈസ്റ്റ്ചര്‍ച്ചില്‍നിന്നാണ്‌ എന്നതുമാത്രം.

[തിരുത്തുക] പക്ഷിമൃഗാദികളും സസ്യലതാദികളും

അതികഠിനമായ കാലാവസ്ഥമൂലം ജീവജാലങ്ങളൊന്നും ഇവിടെ സ്ഥിരമായി വസിക്കാറില്ല. വളരെ അഭൂതപൂര്‍‌വമായി സ്കുവയെ ഇവിടെ കാണാറുണ്ട്. .[5]

2000-ല്‍ ഇവിടെ സൂക്ഷ്മാണുക്കളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ സൂക്ഷ്മാണുക്കള്‍ അന്റാര്‍ട്ടിക്കയില്‍ പരിണാമം പ്രാപിച്ചതാവാന്‍ സാധ്യതയില്ലെന്നാണ്‌ ശാസ്ത്രജ്ഞരുടെ പക്ഷം. [6]

[തിരുത്തുക] ഇവയും കാണുക

[തിരുത്തുക] ആധാരസൂചി

  1. ആമുണ്ട്സെന്‍-സ്കോട്ട് ദക്ഷിണധ്രുവ ഗവേഷണകേന്ദ്രം, നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍, ധ്രുവ പരിപാടികള്‍ക്കുള്ള കാര്യാലയം
  2. Your stay at Amundsen-Scott South Pole Station, National Science Foundation Office of Polar Programs
  3. Initial environmental evaluation – development of blue-ice and compacted-snow runways, National Science Foundation Office of Polar Programs, April 9, 1993
  4. Source of Weather Data
  5. "Non-human life form seen at Pole", The Antarctic Sun
  6. "Snow microbes found at South Pole", BBC News, 10 July, 2000

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

ആശയവിനിമയം


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -